Homebound – ഈ വര്‍ഷത്തെ മികച്ച സിനിമ

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിമൂന്നാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2025 - 26 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in

 

മറ്റൊരു സിനിമയ്ക്ക് വേണ്ടി ഇത്രയും കണ്ണുനീര്‍ പൊഴിച്ചതായി എനിക്ക് ഓര്‍മ്മയില്ല…’ഈ വര്‍ഷം പുറത്തിറങ്ങിയ ഏറ്റവും മികച്ച സിനിമകളില്‍ ഒന്നാണ് ‘ഹോംബൗണ്ട്..'(Homebound)

ഇന്ത്യയില്‍ ഒരു ദലിത് അല്ലെങ്കില്‍ മുസ്ലീം ആയിരിക്കുന്നതിന്റെ യാഥാര്‍ത്ഥ്യം കാണാനും അനുഭവിക്കാനും ഈ സിനിമയൊന്നു കണ്ടാല്‍ മാത്രം മതി.. ജാതി, ദാരിദ്ര്യം, ഇസ്ലാമോഫോബിയ, തൊഴിലില്ലായ്മ, ഭരണകൂട അവഗണന, ലിംഗസമത്വം തുടങ്ങീ നിരവധി പ്രശ്നങ്ങളെ ഒരുമിപ്പിച്ചു കൊണ്ടുള്ള തിരക്കഥാഖ്യാനമാണ് സിനിമയുടെ കരുത്ത്..

ഇന്ത്യയിലെ നിലവിലെ സാമൂഹിക-രാഷ്ട്രീയ യാഥാര്‍ത്ഥ്യങ്ങളിലൂന്നി സഹാനുഭൂതിയും കാരുണ്യവും ഇത്രയധികം നഷ്ടപ്പെട്ട ഒരു ഭരണകൂടത്തെ തുറന്ന് കാട്ടുകയാണ് ഈ സിനിമ.. കൂടാതെ ഹൃദയസ്പര്‍ശിയായ ഒരു സൗഹൃദ ട്രാക്ക് കൂടിയുണ്ട്.. അടിച്ചമര്‍ത്തപ്പെട്ട ആളുകളുടെ ജീവിതത്തിനുള്ളില്‍ നിന്നുള്ള പ്രമേയമായത് കൊണ്ട് തന്നെ ഒരു ദലിത്-മുസ്ലീം സാഹോദര്യ ഐക്യവും ബന്ധവും ഈ ഹിന്ദുത്വ ഭരണകൂട കാലത്ത് രാഷ്ട്രീയ പ്രസക്തി അര്‍ഹിക്കുന്ന ഒന്നാണ്. അതും സിനിമ അടയാളപ്പെടുത്തുന്നുണ്ട്.. ഗൗരവമേറിയ പ്രമേയത്തിലൂടെ പ്രധാനപ്പെട്ട സാമൂഹിക വിഷയങ്ങളെ അഭിസംബോധന ചെയ്യുന്നതില്‍ നീരജിനുള്ള (Neeraj Ghaywan) പ്രാവിണ്യം 2015 ല്‍ ഇറങ്ങിയ ‘Masaan’ എന്ന സിനിമയിലൂടെ തെളിയിച്ചതാണ്..

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

കുടിയേറ്റ തൊഴിലാളികളുടെ ദുരവസ്ഥ മുതല്‍ അടിച്ചമര്‍ത്തപ്പെട്ടവര്‍ നേരിടുന്ന കടുത്ത യാഥാര്‍ത്ഥ്യങ്ങളെയും പ്രശ്നങ്ങളെയും സംവിധായകന്‍ നീരജ് ഗയ്വാന്‍ മികച്ച രീതിയില്‍ തന്നെയാണ് ഈ സിനിമയിലും ഉള്‍ചേര്‍ത്തിരിക്കുന്നത്. തങ്ങളുടെ അസ്തിത്വത്തിനും സ്വത്വത്തിനും വേണ്ടി പോരാടുന്ന രണ്ട് സുഹൃത്തുക്കളായി അഭിനയിച്ച ഇഷാന്‍ ഖട്ടറിന്റെയും (Ishaan Khatter) വിശാല്‍ ജേത്വയുടെയും (Vishal Jethwa) ആഴത്തില്‍ സ്പര്‍ശിക്കുന്ന പ്രകടനങ്ങള്‍ എടുത്ത് പറയേണ്ടതാണ്.. കൂടാതെ പ്രതീക് ഷായുടെ (Pratik Shah) ഛായാഗ്രഹണം… കുടിയേറ്റ തൊഴിലാളികള്‍ ഒരു പാലത്തിലൂടെ വീട്ടിലേക്ക് നടക്കുന്ന രംഗമൊക്കെ അതിമനോഹരമായി തന്നെ ചിത്രീകരിച്ചിരിക്കുന്നു.. മാത്രമല്ല അതിജീവനത്തിന് വേണ്ടി സ്വന്തം വീടുകളും കുടുംബങ്ങളും ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരായവര്‍, കുടിയേറ്റ തൊഴിലാളികള്‍, അവര്‍ കോവിഡ് സമയത്ത് നേരിടുന്ന അതിജീവിത പോരാട്ടങ്ങള്‍, പോലീസ് മര്‍ദ്ദനങ്ങള്‍ ഏറ്റവും മികച്ച രീതിയില്‍ തന്നെ ചിത്രീ കരിച്ചിട്ടുണ്ട്.

ജാതിയെയും ഇസ്ലാമോഫോബിയയെയും കുറിച്ചുള്ള സിനിമകളില്‍ ഒരു രക്ഷക ആഖ്യാനം പൊതുവെ ഉണ്ടാവാറുണ്ട്.. ഈ സിനിമയില്‍ എവിടെയും അതില്ല എന്നത് കൂടിയാണ് സിനിമയുടെ സൗന്ദര്യം.. അതുകൊണ്ടുതന്നെ Nagraj Manjule എഴുതി സംവിധാനം ചെയ്ത് 2013 ഇല്‍ ഇറങ്ങിയ മറാത്തി സിനിമ ഫാന്‍ഡ്രിയുമായും (Fandry) 2018 ഇല്‍ മാരി സെല്‍വരാജ് സംവിധാനം ചെയ്ത തമിഴ് സിനിമ പരിയേറും പെരുമാളുമായമാണ് (Pariyerum Perumal) സിനിമ കൂടുതല്‍ ചേര്‍ന്ന് നില്‍ക്കുന്നത്..

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഒരു യഥാര്‍ത്ഥ സംഭവത്തെപറ്റി കശ്മീരി പത്രപ്രവര്‍ത്തകനായ ബഷറത്ത് പീര്‍(Basharat Peer) 2020-ല്‍ ന്യൂയോര്‍ക്ക് ടൈംസില്‍ എഴുതിയ ‘Taking Amrit Home’ എന്ന ലേഖനത്തെ ആസ്പദമാക്കിയ ചിത്രം 2026 ഓസ്‌കാറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി കൂടിയാണ്.. കൂടാതെ 2025 ലെ കാന്‍ ഫിലിം ഫെസ്റ്റിവലിന്റെ അണ്‍ സെര്‍ട്ടെയ്ന്‍ റിഗാര്‍ഡ് വിഭാഗത്തില്‍ തിരഞ്ഞെടുക്കപ്പെട്ട സിനിമ കൂടിയാണ്..

പിന്‍കുറിപ്പ്:-ഈ സിനിമ കണ്ട് കഴിഞ്ഞാല്‍ സ്വന്തം മനസില്ലെങ്കിലും
നിങ്ങള്‍ വ്യവസ്ഥയെ ചോദ്യം ചെയ്യാന്‍ തുടങ്ങുമെന്നതില്‍ യാതൊരു സംശയവുമില്ല.. സിനിമ നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീം ചെയ്യുന്നുണ്ട്..


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Cinema | Tags: , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply