മോഹന്‍ ഭഗവതിന്റെ ഇന്ത്യ സ്വലാഹിമാരെയാണ് ആവശ്യപ്പെടുന്നത്
ഇന്ത്യയില്‍ മതേതരത്വം എന്നത് ഭൂരിപക്ഷ മതത്തിന്റെ സാംസ്‌കാരിക യുക്തിക്കൊപ്പം നില്‍ക്കാന്‍ ന്യൂനപക്ഷങ്ങളെ സന്നദ്ധമാക്കുന്നതിന്റെ പേരാണ്. എങ്കിലും പരിമിതമായ അര്‍ഥത്തിലെങ്കിലും സാധ്യമായ ഒരു മതനിരപേക്ഷ പരിസരം ഇവിടെ ഉണ്ടായിരുന്നു. അത്തരത്തില്‍ പരിമിതമായ ഒരു മതേതരത്വ ഇടം അപ്രത്യക്ഷമാവുന്നതിന്റെ സൂചകമാണ് നാം കുറച്ച് കാലങ്ങളായി കണ്ട് കൊണ്ടിരിക്കുന്നത്. ഭരണഘടനയ്ക്കും മുസ്ലിം മതവിഭാഗത്തിനെതിരെയും നിരന്തരം അക്രമണം അഴിച്ച് വിട്ട് അരക്ഷിത ബോധം സൃഷ്ടിക്കാന്‍ ഹിന്ദുത്വര്‍ നടത്തുന്ന ശ്രമങ്ങളെ പ്രതിരോധിക്കാന്‍ കഴിയാതെ നാമെല്ലാവരും നിസ്സഹായതയിലാണ്. അഥവാ ഹിന്ദുത്വ ഭീകരതക്കെതിരെ പ്രതിരോധം തീര്‍ക്കാന്‍ മതേതര സമൂഹത്തിനൊ മത സമൂഹത്തിനൊ ഒന്നും ചെയ്യാന്‍ കഴിയാതെ സ്തംഭിച്ച് നില്‍ക്കുകയാണ്
രാജ്യത്തെ മുസ്ലിംകള്‍ ഭയപ്പെടേണ്ട അവര്‍ അവരുടെ മേല്‍ക്കോയ്മ വീരവാദം ഉപേക്ഷിച്ചാല്‍ മതി എന്ന ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭഗവതിന്റെ പ്രസ്താവനയെ ചോദ്യം ചെയ്യാന്‍ ചില ആളുകള്‍ മുന്നോട്ട് വന്നു എന്നതൊഴിച്ചു നിര്‍ത്തിയാല്‍ പൊതുവെ ഇന്ത്യന്‍ ജനത അതിനെതിരെ മൗനം പാലിക്കുകയാണ് ചെയ്തത്. രാജ്യത്തെ മുസ്ലിംകള്‍ക്ക് ഇവിടെ ജീവിക്കാം പക്ഷെ ചില നിബന്ധനകള്‍ക്ക് വിധേയമായി മാത്രം എന്നാണ് അദ്ദേഹം പറഞ്ഞ് വെക്കുന്നത്. അഥവാ വലിയ ചോദ്യങ്ങളും അവകാശവാദങ്ങളും വേണ്ട എന്നര്‍ഥം. ഞങ്ങള്‍ നല്‍കുന്ന ഔദാര്യത്തില്‍ ഇവിടെ ജീവിക്കാന്‍ സന്നദ്ധമാവണം എന്ന മുന്നറിപ്പാണ് ആര്‍.എസ് എസ് സര്‍ സംഘ് ചാലക് വിളംബരം ചെയ്തത്. ഇന്ത്യ ഒരു ഹിന്ദുത്വ രാഷ്ട്രമാണെന്നും അതിനാല്‍ ഞങ്ങള്‍ക്ക് കീഴൊതുങ്ങി ജീവിച്ചാല്‍ മാത്രമെ സമാധാനപൂര്‍ണ്ണമായ ഒരു ജീവിതം നിങ്ങള്‍ക്ക് സാധ്യമാവൂ എന്നും അദ്ദേഹം വിളിച്ച് പറയുന്നു.
ഹിന്ദുക്കള്‍ യുദ്ധത്തിലാണെന്ന് പറയുന്ന ഭഗവത് ചരിത്രപരമായ തെറ്റുകള്‍ തിരുത്താനെന്ന പേരില്‍ ഹിന്ദുത്വര്‍ നടത്തിയ അക്രമളെ ന്യായീകരിക്കുകയും ചെയ്യുന്നു. അഥവാ ഗാന്ധിവധവും ബാബരി മസ്ജിദ് തകര്‍ത്തതും ഗുജറാത്ത് വംശഹത്യയും ചരിത്രപരമായ തെറ്റ് തിരുത്തലുകളാണ് എന്നര്‍ഥം. ഇത്രയും ജനാധിപത്യ വിരുദ്ധമായ പ്രസ്താവന നടത്താന്‍ ആര്‍.എസ്.എസ് തലവന് സാധിക്കുന്നത് ഇന്ത്യയില്‍ നിലനില്‍ക്കുന്ന നിശ്ശബ്ദതയാണ്. പ്രതിഷേധ ശബ്ദങ്ങളെ തടവറയിലേക്ക് പറഞ്ഞയച്ച് നിശ്ശബ്ദമാക്കുകയും മറ്റുള്ളവരെ ഭീഷണിപ്പെടുത്തി മൗനികളാക്കി നിര്‍ത്തുകയും ചെയ്ത് കൊണ്ടാണ് മോദി ഭരണകൂടം മുന്നാട്ട് പോവുന്നത്. മാത്രമല്ല ഇത്തരത്തിലുള്ള പ്രസതാവന നടത്താന്‍ പതിറ്റാണ്ടുകളായി നാം ഇവര്‍ക്ക് മൗനാനുവാദവും നല്‍കിട്ടുണ്ട്. ഒരു ജനാധിപത്യ മതേതര രാജ്യത്ത് ഹിന്ദുത്വയ്ക്ക് കീഴ്‌പ്പെട്ട് ജീവിക്കണം എന്ന് പറയുന്നതിന്റെ യുക്തി ചോദ്യം ചെയ്യാന്‍ അശക്തരായ ഒരു ജനതയായി നാം മാറി എന്നതാണ് യാഥാര്‍ത്ഥ്യം. ഇവിടെ നാം ഉയര്‍ത്തി പിടിച്ച ജനാധിപത്യ മതനിരപേക്ഷ മൂല്യങ്ങള്‍ അപ്രത്യക്ഷമാവുകയും ഒരു സ്വതന്ത്രപരമാധികാര രാഷ്ട്രത്തിലെ പൗരന്‍ എന്ന അവസ്തയില്‍ നിന്ന് ഹിന്ദുത്വയുടെ രാജാധിപത്യത്തിലേക്ക് എത്തിപ്പെട്ട വെറും പ്രജകളായി തീര്‍ന്നിരിക്കുന്നു എന്നര്‍ഥം.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
ഇന്ത്യയില്‍ മതേതരത്വം എന്നത് ഭൂരിപക്ഷ മതത്തിന്റെ സാംസ്‌കാരിക യുക്തിക്കൊപ്പം നില്‍ക്കാന്‍ ന്യൂനപക്ഷങ്ങളെ സന്നദ്ധമാക്കുന്നതിന്റെ പേരാണ്. എങ്കിലും പരിമിതമായ അര്‍ഥത്തിലെങ്കിലും സാധ്യമായ ഒരു മതനിരപേക്ഷ പരിസരം ഇവിടെ ഉണ്ടായിരുന്നു. അത്തരത്തില്‍ പരിമിതമായ ഒരു മതേതരത്വ ഇടം അപ്രത്യക്ഷമാവുന്നതിന്റെ സൂചകമാണ് നാം കുറച്ച് കാലങ്ങളായി കണ്ട് കൊണ്ടിരിക്കുന്നത്. ഭരണഘടനയ്ക്കും മുസ്ലിം മതവിഭാഗത്തിനെതിരെയും നിരന്തരം അക്രമണം അഴിച്ച് വിട്ട് അരക്ഷിത ബോധം സൃഷ്ടിക്കാന്‍ ഹിന്ദുത്വര്‍ നടത്തുന്ന ശ്രമങ്ങളെ പ്രതിരോധിക്കാന്‍ കഴിയാതെ നാമെല്ലാവരും നിസ്സഹായതയിലാണ്. അഥവാ ഹിന്ദുത്വ ഭീകരതക്കെതിരെ പ്രതിരോധം തീര്‍ക്കാന്‍ മതേതര സമൂഹത്തിനൊ മത സമൂഹത്തിനൊ ഒന്നും ചെയ്യാന്‍ കഴിയാതെ സ്തംഭിച്ച് നില്‍ക്കുകയാണ് ചെയ്യുന്നത്.. റാണ അയ്യൂബിനെയും അരുന്ധതി റോയിയെയും പോലുള്ള അപൂര്‍വ്വം ചില മനുഷ്യര്‍ ഭരണകൂട ഭീകരതക്കെതിരെഉയര്‍ത്തുന്ന ചില അപശബ്ദങ്ങള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ എല്ലായിടത്തും കനത്ത നിശ്ശബ്ദതയാണ്.
മറുവശത്ത് ഇതിന് ഇരകളാക്കപ്പെടുന്ന മുസ്ലിം സമുദായത്തിന്റെ അവസ്ഥ ഏറെ പരിതാപകരമാണ് എന്ന് പറയുന്നത് അതിശയോക്തിയല്ല. ഒരു തരത്തിലുള്ള അപശബ്ദങ്ങള്‍ക്കൊ പ്രതിഷേധത്തിനൊ സാധ്യമാവാത്ത വിധം ഫാസിസത്തിന് സ്വയം കീഴടങിയ ഒരു സമുദായമായി മാറികൊണ്ടിരിക്കുന്നു എന്ന ദയനീയ ചിത്രമാണ് നാം കണ്ട് കൊണ്ടിരിക്കുന്നത്. അത്ര മാത്രം ഭയത്തിന്റെ തടവറയിലാണ് ഇന്ത്യയിലെ മുസല്‍മാന്റെ ജീവിതം മുന്നോട്ട് പോകുന്നത്. കേരളത്തില്‍ ഇപ്പോള്‍ അടുത്ത് സമാപിച്ച ഒരു മുസ്ലിം മത സംഘടനയുടെ സമ്മേളനം പോലും ഫാസിസ്റ്റ് ഭരണകൂടത്തിന് ചുവപ്പ് പരവതാനി വിരിക്കുന്ന ഗതികേടിന്റെ ഒരു കാഴ്ചയായിരുന്നു നാം കണ്ടത്. ആര്‍എസ്എസ് നടത്തുന്ന ചാനലില്‍ പോയി അവരുടെ മുന്നില്‍ വിനീത വിധേയരായി കമഴ്ന്നടിച്ചു വീഴുന്ന സ്വലാഹിമാരെയാണ് ആ സമ്മേളനം സംഭാവന ചെയ്തത്. ഫാസിസത്തിനെതിരെ ശക്തമായ പ്രതിരോധവും മതേതര സമൂഹത്തിന്റെ ഐക്യവും രൂപപ്പെടുത്തേണ്ടുന്ന ഒരു സമ്മേളനം ഫാസിസ്റ്റ് ഭരണകൂടത്തിന് കുഴലൂത്ത് നടത്തുന്ന തരത്തില്‍ അധ:പതിച്ച് പോയതായി എല്ലാവരും നിരീക്ഷിക്കപ്പെട്ടു. ഇവിടെയാണ് മോഹന്‍ ഭഗവതിന്റെ പ്രസ്താവനയും സ്വലാഹിയുടെ ചാനല്‍ അഭിമുഖവും ഒരേ മൂല്യവ്യവസതയുടെ ബോധം ഉല്‍പാദിപ്പിക്കുന്ന രണ്ട് പ്രതിനിധാനങ്ങളാണെന്ന് മനസ്സിലാവുന്നത്.
ഇന്ത്യയിലെ മുസ്ലിംകള്‍ക്ക് ഇവിടെ പ്രശ്‌നങ്ങളില്ലാ എന്നാണ് സ്വലാഹിയും ഭഗവതും പറയുന്നത്. ഇനി ഇവിടെ പ്രശ്‌നങ്ങളുണ്ട് എന്ന് പറയുന്നവര്‍ മുസ്ലിംകളില്‍പെട്ട തീവ്രവാദികളും അര്‍ബന്‍ നക്‌സലുകളുമാണ് എന്നാണ് രണ്ട്‌പേരും പങ്ക് വെക്കുന്ന ആശങ്ക. എന്ന് മാത്രമല്ല സ്വലാഹി കുറച്ച്കൂടി കടത്തി വെട്ടി ഈ തീവ്രവാദികള്‍ക്കെതിരെ ഭരണകൂടം ശക്തമായ നടപടികള്‍ എടുക്കാത്തത് കൊണ്ടാണ് ഇന്ത്യയില്‍ പ്രശ്‌നങ്ങളുണ്ടാവാന്‍ കാരണം എന്നും പറഞ്ഞ് വെക്കുന്നു. ഇന്ത്യയിലെ മുസ്ലിംകള്‍ ഹിന്ദുത്വ സാംസ്‌കാരിക ദേശീയതക്ക് കീഴൊതുങ്ങി ജീവിക്കണം എന്ന ആക്രോശത്തിന് മുന്നില്‍ അനുസരണയുള്ള നല്ല മുസ്ലിമായി നില്‍ക്കുന്ന ദയനീയ കാഴ്ചയായിരുന്നു ചാനല്‍ അഭിമുഖത്തിലൂടെ സ്വലാഹി കേരളീയ സമൂഹത്തിന് നല്‍കിയത്. എന്ന് മാത്രല്ല ആര്‍.എസ്എസ് തിട്ടൂരത്തിനെതിരെ അപശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്നവര്‍ക്കെതിരെ അടിച്ചമര്‍ത്താന്‍ ഭരണകൂടം കൂടുതല്‍ ശക്തമായ നടപടികള്‍ കൈക്കൊള്ളണമെന്നും അതിനുള്ള എല്ലാ പിന്തുണയും നല്‍കാന്‍ ഞങ്ങള്‍പ്രതിജ്ഞാബദ്ധരാണ് എന്നാണ് അദ്ദേഹം പറഞ്ഞ് വെച്ചത്. ഇത്തരത്തില്‍ ഭരണകൂടത്തിന് വിനീത വിധേയരാവുന്ന സ്വലാഹിമാര്‍ ഉള്ള ഒരു രാജ്യത്ത് എന്ത് പ്രതിരോധമാണ് മുസ്ലിം സമുദായത്തില്‍ നിന്ന് ഉയര്‍ന്ന് വരിക.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അധിനിവേശ വിരുദ്ധ കൊളോണിയല്‍ വിരുദ്ധ പാരമ്പര്യമുള്ള കേരളീയ മുസ്ലിം സമൂഹത്തില്‍ നിന്ന് ഇത്തരത്തിലുള്ള കീഴടങ്ങല്‍ മാനസികാവസ്ഥയിലേക്ക് ഈ സമുദായത്തെ എത്തിക്കുന്നതില്‍ ഇവിടെയുള്ള സൊ കോള്‍ഡ് മതേതര സമൂഹത്തിനും ചെറുതല്ലാത്ത പങ്കുണ്ട്. എല്ലാ അര്‍ഥത്തിലുമുള്ള മുസ്ലിം പ്രതിനിധാനങ്ങളെയും ഭീകരവല്‍ക്കരിച്ച് മാറ്റി നിര്‍ത്തിയപ്പോള്‍ സമുദായം അറിയാതെ നിശ്ശബ്ദമാവുന്ന സ്ഥിതിവിശേഷം സൃഷ്ടിക്കപ്പെട്ടു. മുസ്ലിം സമുദായവും മതേതര സമൂഹവും നിശ്ശബ്ദമായ രാജ്യത്ത് ഒന്നുകില്‍ അബ്ദുല്ല കുട്ടിയൊ അല്ലെങ്കില്‍ സ്വലാഹിമാരുടെ മാനസിക നിലവാരത്തിലൊ ഉള്ളവര്‍ക്ക് മാത്രമെ ജീവിതം സാധ്യമാവുകയുള്ളൂ എന്ന സ്ഥിതിവിശേഷത്തിന് നാം സാക്ഷിയായി കൊണ്ടിരിക്കുന്നു. എല്ലാതരം അടിമത്തത്തില്‍ നിന്നുമുള്ള മനുഷ്യന്റെ വിമോചനത്തെ സ്വപ്നം കാണുന്ന ഒരു മതത്തിന്റെ വക്താകള്‍ ഇത്തരത്തില്‍അടിമത്ത മനസ്സുമായി മുന്നോട്ട് പോവാന്‍ കഴിയില്ല എന്ന് ഈ സ്വലാഹിമാര്‍ മനസ്സിലാക്കുന്നത് നല്ലതാണ്. സ്വലാഹി എന്നത് കേവലം ഒരു വ്യക്തിയുടെ പേരല്ല എന്നും അത് ഇപ്പോള്‍ എത്തിപ്പെട്ട ഭയത്തിന്റെ മാനസികാവസ്ഥയുടെ പേരാണെന്നും നാം മനസ്സിലാക്കണം. ഈ മാനസികാവസ്ഥക്കെതിരെ ബോധവല്‍ക്കരണം നടത്തുക എന്നത് ഏറ്റവും വലിയ രാഷ്ട്രീയ സാംസ്‌കാരിക പ്രവര്‍ത്തനമാണ് എന്ന് നാം നമ്മെതന്നെ ഓര്‍മപ്പെടുത്തുക. അഥവാ മോഹന്‍ ഭഗവത് നല്‍കുന്ന ഔദാര്യ ജീവിതമല്ല മറിച്ച് ഇന്ത്യയില്‍ ജനിച്ച മുസല്‍മാനായ സ്വതന്ത്രനായ ഒരു ഇന്ത്യക്കാരന്റെ ജീവിതം നയിക്കാന്‍ അവകാശമുണ്ട് എന്ന് പ്രഖ്യാപിക്കുന്ന ഒരു രാജ്യത്തിന് വേണ്ടിയാണ് നാം ശബ്ദിക്കേണ്ടത്. അങ്ങിനെയല്ലാ എങ്കില്‍ നമുക്കെല്ലാവര്‍ക്കും കൂട്ടത്തോടെ അബ്ദുല്ലക്കുട്ടിമാരൊ സ്വലാഹിമാരൊ ആയി അടിമത്ത ജീവിതം നയിക്കാം.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in