
സിദ്ദിക് കാപ്പനും സ്റ്റാന്‍സ് സ്വാമിയും ഹിന്ദുത്വ രാഷ്ട്രീയവും
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിമൂന്നാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2025 - 26 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
ദളിത് ജനവിഭാഗങ്ങള്‍ക്കും ന്യൂനപക്ഷവിഭാഗങ്ങള്‍ക്കും മനുഷ്യാവകാശ, മാധ്യമ, സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കുമെതിരായ കടന്നാക്രമണങ്ങള്‍ കേന്ദ്രഭരണകൂടവും സംഘപരിവാറും തുടരുകതന്നെയാണ്. ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ ദളിത് യുവതി ബലാല്‍സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മാധ്യമപ്രവര്‍ത്തകനും മലയാളിയുമായ സിദ്ദീഖ് കാപ്പനെ കൂടുതല്‍ കൂടുതല്‍ കള്ളകേസുകള്‍ ചുമത്തി, യി എ പി എ ചാര്‍ജ്ജ് ചെയ്ത് തടവറയിലിട്ടിരിക്കുകയാണ്. ജാര്‍ഖണ്ഡ് തലസ്ഥാനമായ റാഞ്ചി കേന്ദ്രീകരിച്ച് ഗോത്രവിഭാഗങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ഈശോ സഭ പുരോഹിതനും എണ്‍പത്തിനാലുകാരനുമായ സ്റ്റാന്‍ സ്വാമിയെ മാവോയിസ്റ്റ് ബന്ധം ആരോപിച്ചാണ് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തിരിക്കുന്നത്.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഭീമകോറഗോവിലും പൗരത്വ ഭേദഗതിനിയമത്തിനെതിരായ പ്രക്ഷോഭത്തിലും ഗൂഢാലോചന ആരോപിച്ചുള്ള അറസ്റ്റുകളും തുടരുകയാണ്. കള്ളകേസുകളില്‍ കുടുക്കി തുറുങ്കിലടക്കുന്ന പ്രക്രിയ തുടരുകയാണ്. 1925ല്‍ പ്രഖ്യാപിച്ച തങ്ങളുടെ രാഷ്ട്രീയ അജണ്ടയിലേക്ക് സംഘപരിവാര്‍ ശക്തികള്‍ കൂടുതല്‍ കൂടുതലായി അടുക്കുന്ന രാഷ്ട്രീയ സാഹചര്യമാണ് രാജ്യത്ത് നിലനില്‍ക്കുന്നത്. പരമാവധി നൂറുവര്‍ഷത്തിനുള്ളില്‍ ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കുക എന്നതാണല്ലോ അവരുടെ അജണ്ട. അതിനിനിയുള്ളത് 5 വര്‍ഷം മാത്രം. ജനാധിപത്യ – മതേതര ശക്തികളില്‍ നിന്ന് ശക്തമായ പ്രതിരോധമു യര്‍ന്നില്ലെങ്കില്‍ ഗാന്ധിയും അംബേദ്കറുമടക്കമുള്ളവര്‍ ഭയപ്പെട്ടതു തന്നെ സംഭവിക്കാം. അതിന്റെ ശക്തമായ സൂചനകളാണ് കഴിഞ്ഞ മാസങ്ങളില്‍ കാണുന്നത്