ജനതയെ കുറ്റവാളി സമൂഹമാക്കുന്ന ഭരണകൂടം

പകുതി മനുഷ്യര്‍ക്ക് പോലും ഒരു ഡോസ് വാക്‌സിനേഷന്‍ ലഭ്യമാക്കാന്‍ കഴിയാത്തവരാണ് ജനങ്ങളെ പുറത്തിറങ്ങാന്‍ അനുവദിക്കാതെ ബന്ധികളാക്കി നിര്‍ത്തുന്നത്. പുറത്തിറങ്ങിയാല്‍ ജനങ്ങള്‍ കുറ്റവാളികളാവുമെന്ന് നിയമങ്ങളും വ്യവസ്ഥകളും ഉണ്ടാക്കുന്ന ഉദ്യോഗസ്തരും രാഷ്ട്രീയ മേലാളന്മാരും ജനതയുടെ പ്രയാസങ്ങള്‍ മനസ്സിലാക്കുന്നില്ല. ജനങ്ങളോട് പുറത്തിറങ്ങരുത് എന്ന് ആജ്ഞാപിക്കുന്നവര്‍ മാസങ്ങളായി അടച്ചിടപ്പെട്ട അവര്‍ എങ്ങിനെയാണ് ജീവിക്കുന്നത് എന്ന് പോലും അറിയേണ്ടതില്ല എന്നാണ് ധരിച്ച് വെച്ചിരിക്കുന്നത്.

കേരളത്തിലെ ജനങ്ങള്‍ കോവിഡ് ബാധിച്ച് മരിച്ചു പോയെങ്കില്‍ എന്നാഗ്രഹിക്കുന്ന ഒരു സമൂഹമായി മാറുകയാണോ? കുറ്റവാളിയായി ഇനിയും ജീവിക്കാന്‍ കഴിയാത്ത വിധം ഒരു ജനത പൊറുതികേട് അനുഭവിക്കുകയാണ്. ജനങ്ങളെ ബന്ധിയാക്കുന്ന ഭരണകൂടത്തിന്റെ തെറ്റായ നയനിലപാടുകള്‍ ഈ കൊച്ചുസംസ്ഥാനത്തെ അസ്വസ്ഥമാക്കി നശിപ്പിച്ചു കൊണ്ടിരിക്കുന്നു. ഇവിടെ ഭരണകൂടം എന്ന് ഉപയോഗിച്ചത് ഇടതുപക്ഷ സര്‍ക്കാറിനെയാണ്. സത്യത്തില്‍ സര്‍ക്കാറും ഭരണകൂടവും രണ്ടും രണ്ടാണെന്ന കാഴ്ചപ്പാട് വെച്ച് പുലര്‍ത്തുമ്പോള്‍ തന്നെയാണ് ഒരു സര്‍ക്കാര്‍ സ്വയം ഭരണകൂടമായി പരിണമിക്കുന്നതിന്റെ ദുരന്തത്തിന് കേരളീയ സമൂഹം ഇവിടെ സാക്ഷിയാവുന്നത്. ജനങ്ങള്‍ക്ക് സര്‍ക്കാറിനോട് സംവദിക്കാനുള്ള ജനാധിപത്യ അവകാശമുണ്ടെന്ന് വിശ്വസിക്കുന്നവരാണ് നാമെല്ലാവരും എന്നാല്‍ ഭരണകൂടം പ്രജകളോട് ഉത്തരവുകള്‍ പുറപ്പെടുവിക്കുകയും ആജ്ഞാപിക്കുകയുമാണ് ചെയ്യുക. അമിധാതികാര പ്രയോഗം ഭരണകൂടത്തിന്റെ പൊതുസ്വഭാവമാണ്.

ഇത്തരത്തിലുള്ള അധികാരത്തിന്റെ ദുരന്ത പര്യവസാനത്തെ കുറിച്ച് ആല്‍ബര്‍ട്ട് കമ്യു ഇങ്ങനെ വിശദീകരിക്കുന്നു. (”അധികാരം എല്ലാറ്റിന്റെയും അവസാന വാക്കാണ്. അത് എല്ലാറ്റിനെയും അപ്പപ്പോള്‍ തന്നെ ഒതുക്കുന്നു. കുറച്ചു കാലമെടുത്തെങ്കിലും നാം ഇപ്പോള്‍ അത് മനസ്സിലാക്കിയിരിക്കുന്നു. നമ്മുടെ യൂറോപ്പ് കണ്ടില്ലേ- ഇപ്പോള്‍ ശരിയായ രീതിയിലാണ് പ്രതികരിക്കുന്നത്. ക്ലിഷ്ടമില്ലാതിരുന്ന പഴയ പഴയ കാലത്തെപ്പോലെ നമ്മള്‍ പറയുന്നില്ല. ഇതാണെന്റെ അഭിപ്രായം. എന്തൊക്കെയാണ് നിങ്ങളുടെ തടസ്സവാദങ്ങള്‍? ആ കാലം പോയി. നമുക്ക് കുറേകൂടി വ്യക്തത വന്നിരിക്കുന്നു. ഇപ്പോള്‍ സംഭാഷണങ്ങളും സംവാദങ്ങളുമില്ല. ഡയലോഗിനു പകരം അറീയിപ്പുകളാണ്. ഇതാണ് സത്യം. നമ്മള്‍ പറയുന്നു. നിങ്ങള്‍ക്ക് ആകാവുന്നിടത്തോളം അതേപ്പറ്റി ചര്‍ച്ച ചെയ്യാം. പക്ഷെ ഞങ്ങള്‍ക്ക് അതില്‍ ഒരു താല്‍പര്യവുമില്ല. കുറച്ചുകാലം കൂടി കഴിഞ്ഞോട്ടെ. ഞാന്‍ പറയുന്നതാണ് ശരിയെന്ന് നിങ്ങളെ കാണിച്ചു തരാന്‍ പോലീസും ഉണ്ടാവും.” അല്‍ബേര്‍ കമ്യു -പതനം ) ഇത്തരത്തില്‍ ജനാധിപത്യ സംവാദം അവസാനിപ്പിച്ച ഒരു സര്‍ക്കാറായി ഇടതുപക്ഷ ഗവണ്‍മെന്റ് മാറുകയും ഭരണകൂട ദണ്ഡ് സ്വയം അണിയുകയും ചെയ്തിരിക്കുന്നു. ഒരു മഹാമാരിയുടെ ഘട്ടത്തില്‍ പരിഭ്രാന്തരായ ജനങ്ങള്‍ക്ക് ആശ്വാസവും ഇളവും നല്‍കുന്നതിന് പകരം ഭയപ്പെടുത്തി അനുസരണയുള്ള പ്രജകളാക്കാനല്ല സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. തെറ്റായ നയങ്ങള്‍ തിരുത്തുവാനുള്ള ആര്‍ജവമാണ് ഒരു ജനകീയ സര്‍ക്കാറില്‍ നിന്ന് ജനങ്ങള്‍ പ്രതീക്ഷിക്കുക. അത്തരത്തില്‍ തിരുത്തല്‍ നടപടികളുമായി മുന്നോട്ട് പോകുന്നതിന് പകരം അധികാരദണ്ഡ് ഉപയോഗിക്കുകയാണ്. അനുസരിപ്പിക്കലും അടിച്ചമര്‍ത്തലും ഭരണകൂടത്തിന് അനിവാര്യമായിരിക്കും. അങ്ങിനെയുള്ള ഭരണകൂട അനിവാര്യതയുടെ ചില അടയാളങ്ങളാണ് പോലീസ് സേനയിലൂടെ കേരളം അനുഭവിക്കുന്നത്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ചുരുക്കത്തില്‍ ഇപ്പോള്‍ കേരളം എത്തിപ്പെട്ട ഒരു ദുരവസ്ഥ എന്ന് പറയുന്നത് ഒരു സാധാരണക്കാരനായ മനുഷ്യന് പുറത്തിറങ്ങി വല്ലതും വാങ്ങിക്കണമെങ്കില്‍ അല്ലെങ്കില്‍ ജോലിക്ക് പോകണമെങ്കില്‍ ഇമ്മ്യൂണിറ്റി പാസ്‌പോര്‍ട്ട് അഥവാ കോവിഡ് ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ് കഴുത്തില്‍ അണിയണം. എല്ലാവരെയും വാക്‌സിനേഷന്‍ എടുപ്പിക്കുവാനുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് ബഹുഭൂരിപക്ഷം പേരും വാക്‌സിനേഷന്‍ എടുത്ത് കഴിയാതെയാണ് ഇത്തരത്തിലുള്ള നടപടികളുമായി മുന്നോട്ട് പോകുന്നത്. പകുതി മനുഷ്യര്‍ക്ക് പോലും ഒരു ഡോസ് വാക്‌സിനേഷന്‍ ലഭ്യമാക്കാന്‍ കഴിയാത്തവരാണ് ജനങ്ങളെ പുറത്തിറങ്ങാന്‍ അനുവദിക്കാതെ ബന്ധികളാക്കി നിര്‍ത്തുന്നത്. പുറത്തിറങ്ങിയാല്‍ ജനങ്ങള്‍ കുറ്റവാളികളാവുമെന്ന് നിയമങ്ങളും വ്യവസ്ഥകളും ഉണ്ടാക്കുന്ന ഉദ്യോഗസ്തരും രാഷ്ട്രീയ മേലാളന്മാരും ജനതയുടെ പ്രയാസങ്ങള്‍ മനസ്സിലാക്കുന്നില്ല. ജനങ്ങളോട് പുറത്തിറങ്ങരുത് എന്ന് ആജ്ഞാപിക്കുന്നവര്‍ മാസങ്ങളായി അടച്ചിടപ്പെട്ട അവര്‍ എങ്ങിനെയാണ് ജീവിക്കുന്നത് എന്ന് പോലും അറിയേണ്ടതില്ല എന്നാണ് ധരിച്ച് വെച്ചിരിക്കുന്നത്.

ഭരണകൂടം പറയുന്നതെല്ലാം അക്ഷരംപ്രതി അനുസരിച്ച് ഒന്നര വര്‍ഷമായി ഈ ജനത എല്ലാം സഹിക്കുന്നു. തലതിരിഞ്ഞ നിങ്ങളുടെ തെറ്റായ നയങ്ങള്‍ കാരണം ജനത പൊറുതി കേടിലാണ്. അവരോട് ശത്രുതാ മനോഭാവത്തോടെയാണ് ഭരണകൂടം പെരുമാറുന്നത്. പോലീസിന്റെ അതിക്രമം അതിന്റെ എല്ലാ സീമകളും ലംഘിച്ചിരിക്കുന്നു. കോവിഡ് പ്രതിരോധത്തിന്റെ പേരില്‍ തുടക്കം മുതല്‍ തുടങ്ങിയ പോലീസ് മര്‍ദ്ദനം ഇപ്പോഴും തുടരുകയാണ്. പിഴചുമത്തി ഗുണ്ടാപിരിവിലിലൂടെ പോലീസ് പിരിച്ചെടുത്തത് കോടികളാണ്. ജനങ്ങളെ പിഴിഞ്ഞ് പണമുണ്ടാക്കാന്‍ ഭരണകൂടം തന്നെയാണ് ഉത്തരവ് കൊടുത്തത്. ഇപ്പോള്‍ പുറത്തിറക്കിയ മാനദണ്ഡ പ്രകാരം പോലീസ് ഭീകരവാഴ്ചക്ക് കൂടുതല്‍ സൗകര്യം ലഭിച്ചു. ഇമ്മ്യൂണിറ്റി പാസ്‌പോര്‍ട്ട് എന്ന് വിളിക്കാവുന്ന ഒരു രേഖ കയ്യിലുണ്ടോ എന്ന് പരിശോധിക്കേണ്ടത് പോലീസിന്റെ ചുമതലയാണ്. ഇതുണ്ടാക്കാന്‍ പോകുന്ന പ്രായോഗികവും സാമൂഹികവുമായ പ്രശ്‌നങ്ങള്‍ നിരവധിയുണ്ട് എന്ന് മനസ്സിലാക്കാന്‍ കഴിയാത്തവരാണ് നമ്മുടെ ഭരണാധികാരികള്‍ എന്നത് ഏറെ പ്രയാസകരമാണ്. തൊഴിലില്‍ നിന്നും ഉപജീവനത്തില്‍ നിന്നും പുറത്താക്കപ്പെടുന്ന ജനതയെ വീണ്ടും പ്രാന്തവല്‍ക്കരിക്കാന്‍ മാത്രമെ ഇത്തരം രേഖകള്‍ കൊണ്ട് സാധ്യമാവൂ.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സത്യത്തില്‍ ഭരണകൂടം ആരെയാണ് പീഡിപ്പിക്കുന്നത് എന്ന ഒരന്വേഷണത്തിന് തയാറാവണം. സഹായിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കാതിരിക്കാനെങ്കിലുമുള്ള ദയ കാണിക്കണം. മറ്റുള്ള സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്ത് ഞങ്ങള്‍ കേമന്മാരാണെന്നുള്ള വീമ്പു പറച്ചില്‍ അവസാനിപ്പിക്കണം. മറ്റുള്ള സംസ്ഥാനങ്ങള്‍ പിറകിലായതിന് ഇവിടെയുള്ള മനുഷ്യരെ ക്രൂശിക്കുന്നതിന്റെ അസംബന്ധം മനസ്സിലാവുന്നില്ല. പൊളിഞ്ഞ് പാപ്പരായ ഒരു സമൂഹത്തിന് മുന്നില്‍ വന്ന്‌കൊണ്ട് ആജ്ഞകള്‍ പുറപ്പെടുവിക്കുന്നവര്‍ ഒന്ന് പുറത്തേക്കിറങ്ങി വരണം. ഈ ജനത അനുഭവിക്കുന്ന ദുരന്തത്തിന്റെ തീഷ്ണത മനസ്സിലാക്കാന്‍. ജീവിതം തകര്‍ത്ത മേഖലകള്‍ ഏതാണെന്ന് മനസ്സിലാക്കി എന്തൊക്കെ ദുരിതങ്ങളാണ് അവര്‍ അനുഭവിക്കുന്നത് എന്ന് തിരിച്ചറിയണം.തൊഴിലിടങ്ങളിലെ നിശ്ശബ്ദത അവര്‍ ശാന്തമായി ജോലി ചെയ്യുന്നത് കൊണ്ടല്ല മറിച്ച് പണി എടുക്കാന്‍ മനുഷ്യരുമില്ല എടുക്കാന്‍ ജോലിയുമില്ല എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയാന്‍ ഭരണകൂടത്തിന് സാധിക്കുമോ? തൊഴിലിടങ്ങള്‍ ആത്മഹത്യ കേന്ദ്രങ്ങളായി മാറിയിരിക്കുന്നു. ആത്മഹത്യ ചെയ്തവരുടെ കണക്ക് ഭരണകൂടത്തിന്റെ ആത്മഹത്യ ചെയ്തവരുടെ കണക്ക് ഭരണകൂടത്തിന്റെ കയ്യിലുണ്ടോ എന്നറിയില്ല. ഉണ്ടായിരുന്നുവെങ്കില്‍ ഇത്തരത്തിലുള്ള തലതിരിഞ്ഞ നയങ്ങളുമായി വരില്ലായിരുന്നു.

വീട്ടകങ്ങളിലെ കുട്ടികളുടെയും സ്ത്രീകളുടെയും മാനസികാവസ്ത ഈ ഭരണകൂടത്തിന് മനസ്സിലായിട്ടില്ല. കോവിഡിനേക്കാള്‍ ഭീകരമായി മാനസിക വൈകല്യം ബാധിച്ച മനുഷ്യരെയാണ് ഇനി നാം അഭിമുഖീകരിക്കാന്‍ പോവുന്നത്. ഗതികെട്ട മനുഷ്യരുടെ മുഖത്ത് നോക്കി കൊഞ്ഞനം കുത്തുന്ന പരിപാടി അവസാനിപ്പിച്ച് മനുഷ്യത്വത്തോടെ പെരുമാറാന്‍ പോലീസും ഭരണകൂടവും തയാറാവണവെന്ന അപേക്ഷയാണ്. പൊറുതിമുട്ടിയ ജനതയെകൊണ്ട് അഥവാ നിരന്തരം കുറ്റവാളികളാക്കപ്പെടുന്നവര്‍ സ്വയം കുറ്റവാളികളായി തീരാനുള്ള സാഹചര്യം ഭരണകൂടം സൃഷ്ടിക്കരുത് എന്ന് ഓര്‍മപ്പെടുത്താന്‍ പ്രതിപക്ഷം എന്ന ജനാധിപത്യത്തിന്റെ തിരുത്തല്‍ ശക്തി ഇല്ലാതെ പോയത് നമ്മുടെ മറ്റൊരു ദുരന്തമാണ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: The Critic | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply