
അധികാരത്തിന്റെ ഇടനാഴിയില്‍ ഗോമതിക്കു സ്വാധീനമില്ലാത്തതാണോ സര്‍ പ്രശ്‌നം
78 പേര്‍ രക്തസാക്ഷികളായിരിക്കുകയാണെന്നും, തോട്ടംതൊഴിലാളികളുടെ ആവശ്യങ്ങള്‍ പരിഗണിച്ചില്ലെങ്കില്‍ ഇനിയും ഒരുപാട് പെട്ടിമുടികളുണ്ടാകുമെന്നും ഗോമതി പറഞ്ഞു.
തോട്ടം തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ മുഖ്യമന്ത്രിക്കുമുന്നിലവതരിപ്പിക്കാന്‍ അനുമതി നല്‍കാത്തതിനെ തുടര്‍ന്ന് പ്രതിഷേധിച്ച ശ്രമിച്ച പെമ്പിളൈ ഒരുമ നേതാവ് ജി ഗോമതിയെ പോലീസ് കസ്റ്റഡിയിലെടുത്ത സമയത്തായിരുന്നു സ്വപ്‌ന സുരേഷിന്റെ ജാമ്യാപേക്ഷ തള്ളിയുള്ള സാമ്പത്തിക കുറ്റകൃത്യ കോടതിയുടെ വിധി വന്നത്. സ്വപ്‌നക്ക് അധികാരത്തിന്റെ ഇടനാഴിയിലുള്ള സ്വാധീനം പ്രകടമാണെന്നു ചൂണ്ടികാട്ടിയായിരുന്നു വിധി. അതില്ലാത്തതാണോ ഗോമതിയുടെ പ്രശ്‌നം എന്ന ചോദ്യമാണ് ഈ സംഭവം ഉയര്‍ത്തുന്നത്. തുടര്‍ന്ന് ഗോമതി റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു. 78 പേര്‍ രക്തസാക്ഷികളായിരിക്കുകയാണെന്നും, തോട്ടംതൊഴിലാളികളുടെ ആവശ്യങ്ങള്‍ പരിഗണിച്ചില്ലെങ്കില്‍ ഇനിയും ഒരുപാട് പെട്ടിമുടികളുണ്ടാകുമെന്നും ഗോമതി പറഞ്ഞു. തോട്ടംതൊഴിലാളികള്‍ക്ക് സ്വന്തമായി ഇടവും ഭൂമിയും വേണം. ഞങ്ങളുടെ പിള്ളേര് പഠിച്ചിട്ട് ഓട്ടോ ഡ്രൈവറും ടാക്‌സി ഡ്രൈവറും കാര്‍ ഡ്രൈവറും ഇവിടുത്തെ റിസോര്‍ട്ടുകളിലെ കക്കൂസ് ക്ലീന്‍ ചെയ്യുന്നവരും റോഡിലിറങ്ങി റൂമുകളുണ്ട് വായോ ..റൂമുകളുണ്ട് വായോ എന്നും പറഞ്ഞ് മടുത്തു. ഇതില്‍ നിന്നും മോചനം വേണം. ഇവിടെ ആര്‍ക്കും നട്ടെല്ലില്ല. താന്‍ മുഖ്യമന്ത്രിയെ കാണാതെ പോകില്ല’; അറസ്റ്റിന് തൊട്ടുമുന്‍പ് ഗോമതി പറഞ്ഞു.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in