ആഗോള അടിയന്തരാവസ്ഥ

കൊറോണ വൈറസ് ഉയര്‍ത്തുന്ന ഭീഷണി കണക്കിലെടുത്താണ് തീരുമാനം. മുന്നൊരുക്കങ്ങള്‍ ഏര്‍പ്പെടുത്താത്ത രാജ്യങ്ങളിലേക്ക് വൈറസ് വ്യാപനം നടന്നാല്‍ വലിയ ദുരന്തമായി മാറുമെന്ന മുന്നറിയിപ്പും സംഘടന നല്‍കി.

ലോകാരോഗ്യ സംഘടന ആഗോള തലത്തില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കൊറോണ വൈറസ് ഉയര്‍ത്തുന്ന ഭീഷണി കണക്കിലെടുത്താണ് തീരുമാനം. മുന്നൊരുക്കങ്ങള്‍ ഏര്‍പ്പെടുത്താത്ത രാജ്യങ്ങളിലേക്ക് വൈറസ് വ്യാപനം നടന്നാല്‍ വലിയ ദുരന്തമായി മാറുമെന്ന മുന്നറിയിപ്പും സംഘടന നല്‍കി. 9171 പേര്‍ക്കാണ് ലോകത്താകെ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ 213 പേരാണ് മരിച്ചത്. ഇന്ത്യയില്‍ കൊറോണ സ്ഥിരീകരിച്ച് മണിക്കൂറുകള്‍ക്കകമണ് ലാേക തലത്തില്‍ ആരോഗ്യ അടിയന്തരാവസ്ഥാ പ്രഖ്യാപനം.

എല്ലാ രാജ്യങ്ങളും പരമാവധി വിഭവങ്ങള്‍ സമാഹരിച്ച് കൊറോണ പ്രതിരോധ നടപടികള്‍ ശക്തമാക്കണം. അവികസിത രാജ്യങ്ങള്‍ക്ക് സാധ്യമായ പിന്തുണ നല്‍കാന്‍ ലോകബാങ്ക് ഉള്‍പ്പെടെയുള്ള ഏജന്‍സികളും സമ്പന്ന രാജ്യങ്ങള്‍ തയാറാകണം. രോഗനിര്‍ണയം, മുന്‍കരുതല്‍ നടപടികള്‍, ചികില്‍സാ സൗകര്യം എന്നിവക്കായി വ്യക്തമായ പദ്ധതി ആവിഷ്‌കരിക്കണം തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ സംഘടന മുന്നോട്ടുവെച്ചു. രോഗ ബാധിത മേഖലയില്‍ നിന്ന് വരുന്നയാള്‍ പൊതു സന്പര്‍ക്കം ഒഴിവാക്കണം. പനി, ചുമ, ജമലദോഷം, ശ്വാസം മുട്ടല്‍ തുടങ്ങിയ ലക്ഷണങ്ങള്‍ ഉള്ളവര്‍ ഉടന്‍ തന്നെ വൈദ്യപരിശോധനക്ക് വിധേയമാവണം. യാത്രാവിവരങ്ങള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങളും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൈമാറണം. വ്യക്തിശുചിത്വം പരമാവധി പാലിക്കുക. സോപ്പും വെള്ളവും ഉപയോഗിച്ച് കൈകാലുകള്‍ കഴുകുക, തുമ്മുമ്പോഴും ചുമക്കുമ്പോഴും മുഖം മറക്കുക, പനിയോ ജലദോഷമോ ഉള്ളവരുമായി നേരിട്ട് സമ്പര്‍ക്കം നടത്താതിരിക്കുക, ജന്തുക്കളില്‍ നിന്ന് രോഗം പകരാന്‍ സാധ്യതയുള്ളതിനാല്‍ വളര്‍ത്തു മൃഗങ്ങളുമായി അകലം പാലിക്കുക, കഴിയുന്നതും പൊതുപരിപാടികളില്‍ പങ്കെടുക്കാതിരിക്കുക തുടങ്ങിയവയാണ് പ്രധാന സുരക്ഷാ നിര്‍ദ്ദേശങ്ങള്‍.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: International | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply