കായികരംഗത്തെ സ്ത്രീവിരുദ്ധതക്കെതിരെ ജര്‍മ്മന്‍ വനിതാ ഒളിമ്പിക് ജിംനാസ്റ്റുകള്‍
നൂറോളം യു.എസ് ജിംനാസ്റ്റിക് താരങ്ങളെ ലൈംഗികമായി ചൂഷണം ചെയ്ത ടീം ഡോക്ടര്‍ ലാറി നാസെറിന് തടവു ശിക്ഷ വിധിച്ചതിന് ശേഷം നടക്കുന്ന ആദ്യ വേനല്‍കാല ഒളിമ്പിക്‌സാണ് ടോക്കിയോയിലേത്.
കായികരംഗത്തെ സ്ത്രീവിരുദ്ധതക്കെതിരെ ജര്‍മ്മന്‍ വനിതാ ഒളിമ്പിക് ജിംനാസ്റ്റുകളുടെ പ്രതിഷേധം. വനിതാ ജിംനാസ്റ്റുകളെ ലൈംഗികകണ്ണുകളിലൂടെ ചിത്രീകരിക്കുന്നതിനെതിരെയാണ് ശരീരം മുഴുവന്‍ മറയുന്ന വേഷം ധരിച്ച് പ്രതിഷേധം നടന്നത്. സ്‌പോര്‍ട്‌സിന്റെ ലൈംഗികവത്കരത്തിനെതിരെയാണ് പ്രതിഷേദസൂചകമായി വേഷം മാറ്റുന്നതെന്നായിരുന്നു ജിംനാസ്റ്റിക് ടീമിന്റെ പ്രതികരണം. പുതിയ തലമുറയ്ക്ക് ജിംനാസ്റ്റിക്‌സ് സുരക്ഷിതമായ ഒരു ഗെയിമാണെന്ന തോന്നലുണ്ടാക്കണം. എന്ത് ധരിക്കണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം സ്ത്രീകളുടേതാണ്. ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന വനിതാ താരങ്ങളുടെ ചിത്രങ്ങള്‍ ലൈംഗികാതിപ്രസരത്തോടെ സംപ്രേഷണം ചെയ്യുന്നതായും ടീമംഗങ്ങള്‍ പറഞ്ഞു. ഈ വിഷയം നേരത്തെ തന്നെ ചര്‍ച്ചയായതിനെ തുടര്‍ന്ന് വനിതാ താരങ്ങളുടെ ശരീരഭാഗങ്ങള്‍ അടുത്തു കാണുന്ന വിധമുള്ള ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്യുന്നതിനു അധികൃതര്‍ വിലക്കു പ്രഖ്യാപിച്ചിരുന്നു, ചരിത്രത്തിലെ ഏറ്റവും ലിം?ഗ സന്തുലിതത്വമുള്ള ഒളിമ്പിക്‌സായിരിക്കും ടോക്കിയോയിലേതെന്നും അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞിരുന്നു. ഒളിമ്പിക്‌സ് മുന്നോട്ടുവെക്കുന്ന അജണ്ട സ്‌പോര്‍ട്‌സ് അപ്പീല്‍ ആണെന്നും, സെക്‌സ് അപ്പീല്‍ അല്ലെന്നും സമിതി പറഞ്ഞു.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
നൂറോളം യു.എസ് ജിംനാസ്റ്റിക് താരങ്ങളെ ലൈംഗികമായി ചൂഷണം ചെയ്ത ടീം ഡോക്ടര്‍ ലാറി നാസെറിന് തടവു ശിക്ഷ വിധിച്ചതിന് ശേഷം നടക്കുന്ന ആദ്യ വേനല്‍കാല ഒളിമ്പിക്‌സാണ് ടോക്കിയോയിലേത്. മുതിര്‍ന്ന യു.എസ് ജിംനാസ്റ്റിക് താരങ്ങളെയടക്കം ലൈംഗികമായി പീഡിപ്പിച്ചതിന് 176 വര്‍ഷത്തെ തടവു ശിക്ഷയാണ് ലാറി നാസെറിന് ലഭിച്ചത്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in