കൊലപാതക രാഷ്ട്രീയത്തിനെതിരെ സാഹോദര്യ പ്രസ്ഥാനം

പാര്‍ട്ടികള്‍ നടത്തുന്ന കൊലപാതകങ്ങളുടെ ഇരകളില്‍ ഭൂരിപക്ഷവും ദലിതരോ പിന്നോക്കക്കാരോ ദരിദ്ര കുടുംബങ്ങളില്‍ പെട്ടവരോ ആണ്. കൊല്ലപ്പെടുകയോ അക്രമത്തിന് ഇരയാകുകയോ ചെയ്യുന്നവരുടെ കുടുംബങ്ങള്‍ അനാഥമാക്കപ്പെടുകയും തകരുകയും ചെയ്യുന്നു. നാം മഹത്തായ തെന്ന് കരുതുന ജനാധിപത്യത്തെ തന്നെയാണ് ക്രിമിനല്‍ രാഷ്ട്രീയം തകര്‍ക്കുന്നത്.

സംസ്ഥാനത്ത് വ്യാപകമായിക്കൊണ്ടിരിക്കുന്ന കൊലപാതക – അക്രമ രാഷ്ട്രീയത്തിനും സമൂഹത്തിലെ ക്രിമിനല്‍വല്‍ക്കരണത്തിനും വര്‍ഗീയ വിദ്വേഷ പ്രചാരണത്തിനും എതിരെ സാഹോദര്യ പ്രസ്ഥാനം രൂപീകരിച്ച് സംസ്ഥാന വ്യാപകമായി പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കരിമുകളില്‍ നടന്ന സാഹോദര്യ സംഗമം തീരുമാനിച്ചു. ഇതിനായി ഏപ്രില്‍ മാസത്തില്‍ എറണാകുളത്ത് വിപുലമായ കണ്‍വന്‍ഷന്‍ സംഘടിപ്പിക്കും. കിഴക്കമ്പലത്തെ ട്വന്റി ട്വന്റി പ്രവര്‍ത്തകന്‍ സി കെ ദീപുവിന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ദലിത് സംഘടനകളും ജനാധിപത്യ സംഘടനകളും ഗാന്ധിയന്‍ പ്രസ്ഥാനങ്ങളും അണിനിരന്ന സാഹോദര്യ സംഗമം സംഘടിപ്പിച്ചത്. 200 ഓളം പ്രതിനിധികള്‍ പങ്കെടുത്തു.

ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനം ജനറല്‍ സെക്രട്ടറിയും സാമൂഹിക ചിന്തകനുമായ സണ്ണി എം കപിക്കാട് സംഗമം ഉദ്ഘാടനം ചെയ്തു. പ്രമുഖ ഗാന്ധിയന്‍ പ്രൊഫ. എം പി മത്തായി മുഖ്യ പ്രഭാഷണം നടത്തി. സംഘാടക സമിതി ചെയര്‍മാന്‍ എം കെ ഹരികുമാര്‍ അധ്യക്ഷത വഹിച്ചു. കെ സുനില്‍ കുമാര്‍ സാഹോദര്യ സന്ദേശ പ്രമേയം അവതരിപ്പിച്ചു. ദലിത് സമുദായ മുന്നണി ജനറല്‍ സെക്രട്ടറി അഡ്വ. പി എ പ്രസാദ്, V4 പീപ്പിള്‍ പാര്‍ട്ടി പ്രസിഡന്റ് നിപുണ്‍ ചെറിയാന്‍, ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനം അധ്യക്ഷ അഡ്വ. കെ. വി. ഭദ്രകുമാരി, നെല്‍സണ്‍ മാത്യു ( V4 പീപ്പിള്‍ പാര്‍ട്ടി) ടി എം വര്‍ഗീസ് (ന വ ദര്‍ശന വേദി) ഡോ. മിര്‍ണ സൈമണ്‍ (V4 പീപ്പിള്‍ പാര്‍ട്ടി) എന്നിവര്‍ പ്രസംഗിച്ചു. ഷണ്മുഖന്‍ ഇടയത്തേരില്‍ സ്വാഗതവും വി എ സുരേഷ് നന്ദിയും പറഞ്ഞു.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ദലിത് സമുദായാംഗവും ട്വന്റി- ട്വന്റി പ്രവര്‍ത്തകനുമായ സി കെ ദീപുവിനെ സിപിഎമ്മുകാര്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ ആരോപണ വിധേയരായ പി വി ശ്രീനിജന്‍ എംഎല്‍എയെയും സിപിഎം നേതാക്കളെയും അന്വേഷണ പരിധിയില്‍ കൊണ്ടുവരണമെന്ന് സാഹോദര്യ സംഗമം ആവശ്യപ്പെട്ടു. സംസ്ഥാനത്ത് നടക്കുന്ന പാര്‍ട്ടി – സംഘടന കൊലപാതകങ്ങളില്‍ ഇരകളാകുന്നവരില്‍ ഭൂരിപക്ഷവും ദലിതരും പിന്നാക്കക്കാരും ദരിദ്രരുമാണെന്ന് സംഗമം വിലയിരുത്തി. കൊലപാതക അക്രമ രാഷ്ട്രീയത്തില്‍ നിന്ന് രാഷ്ട്രീയ പാര്‍ട്ടികളും പിന്മാറണമെന്നും സംഗമം ആവശ്യപ്പെട്ടു. കേരള പട്ടികജന സമാജം, ദലിത് പഞ്ചായത്ത്, ദലിത് സമുദായ മുന്നണി, ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനം, വി ഫോര്‍ പീപ്പിള്‍ പാര്‍ട്ടി തുടങ്ങിയ സംഘടനകളുടെ പ്രതിനിധികള്‍ അടങ്ങിയതാണ് സംഘാടക സമിതി.

സഹോദര്യ സംഗമത്തില്‍ അവതരിപ്പിച്ച സാഹോദര്യ സന്ദേശ പ്രമേയം

കേരളത്തില്‍ അവസാനമില്ലാതെ തുടരുന്ന കൊലപാതക – അക്രമ രാഷട്രീയ പ്രവര്‍ത്തനങ്ങള്‍ അങ്ങേയറ്റം ആശങ്കാജനകമാണ്. അതില്‍ എല്ലാ പ്രബല രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും ഒരുപോലെ ഇതില്‍ പങ്കാളികളാണ്. പാര്‍ട്ടികള്‍ നടത്തുന്ന കൊലപാതകങ്ങളുടെ ഇരകളില്‍ ഭൂരിപക്ഷവും ദലിതരോ പിന്നോക്കക്കാരോ ദരിദ്ര കുടുംബങ്ങളില്‍ പെട്ടവരോ ആണ്. കൊല്ലപ്പെടുകയോ അക്രമത്തിന് ഇരയാകുകയോ ചെയ്യുന്നവരുടെ കുടുംബങ്ങള്‍ അനാഥമാക്കപ്പെടുകയും തകരുകയും ചെയ്യുന്നു. നാം മഹത്തായ തെന്ന് കരുതുന ജനാധിപത്യത്തെ തന്നെയാണ് ക്രിമിനല്‍ രാഷ്ട്രീയം തകര്‍ക്കുന്നത്. കേരളീയ സമൂഹം നേരിടുന്ന ഈ ദുരവസ്ഥ ഇല്ലാതാക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും കൊലപാതക – ക്രിമിനല്‍ രാഷ്ട്രീയത്തില്‍ നിന്ന് പിന്മാറണം.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇതോടൊപ്പം തന്നെ ഗൗരവമുള്ളതാണ് സമൂഹത്തില്‍ വ്യാപിക്കുന്ന ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍. നമ്മുടെ സമൂഹത്തില്‍ വലിയ ആശങ്കയും ഭീതിയുമാണ് ഇത് സൃഷ്ടിച്ചിരിക്കുന്നത്. മത- സമുദായങ്ങള്‍ തമ്മില്‍ അകല്‍ച്ച സൃഷ്ടിക്കുന്ന വര്‍ഗീയ വിദ്വേഷ പ്രചാരണങ്ങളും കേരളത്തില്‍ ശക്തമാകുകയാണ്. മതേതരത്വത്തെയും സാഹോദര്യത്തെയും അപകടപ്പെടുത്തുന്നതാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍.

ഈ സാഹചര്യത്തില്‍ കൊലപാതക – അക്രമ രാഷ്ട്രീയവും ക്രിമിനല്‍ വാഴ്ചയും വര്‍ഗീയ വിദ്വേഷ പ്രചാരണങ്ങളും അവസാനിപ്പിക്കുന്നതിന് ജനാധിപത്യ – മതേതര വാദികളും മനുഷ്യ സ്‌നേഹികളും രംഗത്ത് വരണമെന്ന് സാഹോദര്യ സംഗമം അഭ്യര്‍ത്ഥിക്കുന്നു. ഓരോ പ്രദേശത്തും രൂപപ്പെടുന്ന അക്രമങ്ങളും സംഘര്‍ഷങ്ങളും തടയുന്നതിന് ജനങ്ങളുടെ ഐക്യത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണ്. സഹോദര ഹത്യകളും അപര വിദ്വേഷവും തടയുന്നതിന് വ്യത്യസ്ത ജനവിഭാഗങ്ങളുടെയും സംഘടനകളുടെയും പങ്കാളിത്തമുള്ള വിശാലമായ ഒരു സാഹോദര്യ പ്രസ്ഥാനം കെട്ടിപ്പെടുക്കുമെന്ന് എറണാകുളം ജില്ലയിലെ കരിമുകളില്‍ നടന്ന സാഹോദര്യ സംഗമം പ്രഖ്യാപിക്കുന്നു.

സംഘാടക സമിതിക്ക് വേണ്ടി,
എം കെ ഹരികുമാര്‍ (ചെയര്‍മാന്‍)ഫോണ്‍: 94478 34041, കെ സുനില്‍ കുമാര്‍ 9847072664, നിപുണ്‍ ചെറിയാന്‍ 9495606562.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Current News | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply