പ്രളയസഹായം ലഭിച്ചില്ല, വയനാട് യുവാവ് ആത്മഹത്യ ചെയ്തു
താമസസ്ഥലത്തിന് കൈവശാവകാശ രേഖകള്‍ ഇല്ലാത്തതിനാലാണത്രെ ധനസഹായം കൊടുക്കാതിരുന്നത്.
2018ലെ പ്രളയത്തില്‍ വയനാട്ടില്‍ പ്രളയത്തില്‍ വീട് തകര്‍ന്ന യുവാവ് തൂങ്ങിമരിച്ചു. മേപ്പാടി പഞ്ചായത്തിലെ തൃക്കൈപ്പറ്റ പള്ളിക്കവല മൂഞ്ഞനാലില്‍ സനില്‍ ( 42) ആണ് പുരയിടത്തിലെ താത്ക്കാലിക ഷെഡ്ഡില്‍ തൂങ്ങിമരിച്ചത്. സുനിലിന് തകര്‍ന്ന വീടു മാത്രമല്ല, ആദ്യധനസഹായമായ 10000 രൂപ പോലും കിട്ടിയിരുന്നില്ല. അതില്‍ മനം നൊന്താണ് ആത്മഹത്യ എന്നാണ് പറയപ്പെടുന്നത്. 2019 ഓഗസ്റ്റിലെ പ്രളയത്തില്‍ സനിലിലും കുടുംബവും താമസിച്ച വീട് തകര്‍ന്നിരുന്നു. താമസസ്ഥലത്തിന് കൈവശാവകാശ രേഖകള്‍ ഇല്ലാത്തതിനാലാണത്രെ ധനസഹായം കൊടുക്കാതിരുന്നത്. എന്നാല്‍ സഹായത്തിനര്‍ഹരായവരുടെ ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത് സുനിലാണെന്നാണ് പഞ്ചായത്തധികൃതര്‍ പറയുന്നത്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in