ഈ ജ്വാല ആദിവാസി – ദളിത് – മുസ്ലീം – ലൈംഗിക ന്യൂനപക്ഷ പീഡനങ്ങള്‍ക്കെതിരെ
സ്ത്രീകള്‍ക്കു നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ക്കും ദളിത് – ആദിവാസി-മുസ്ലീം- ലൈംഗിക ന്യൂനപക്ഷ പീഡനങ്ങള്‍ക്കുമെതിരെ നവം 1 ന് കേരളപ്പിറവി ദിനത്തില്‍ കേരളമെമ്പാടും ‘ലക്ഷം പ്രതിഷേധജ്വാല ‘ സംഘടിപ്പിക്കാന്‍ സ്ത്രീ പ്രസ്ഥാനങ്ങളുടെയും പ്രമുഖ വ്യക്തികളുടെയും സംയുക്ത യോഗം തീരുമാനിച്ചു.
ഹാഥ്‌റാസ് പെണ്‍കുട്ടിയുടെ കുടുംബത്തിനെതിരെ കേസ് കെട്ടിച്ചമക്കാനുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാറിന്റെ നീക്കവും ഇന്ത്യയിലെമ്പാടും ആദിവാസി-ദളിത് – മുസ്ലീം – ലൈംഗിക ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരെ ശക്തിപെട്ടുകൊണ്ടിരിക്കുന്ന അക്രമങ്ങളും സംഘപരിവാര്‍ ഫാസിസവല്‍ക്കരണ ശ്രമങ്ങള്‍ കടുപ്പിക്കുന്നതിന്റെ ഭാഗമാണെന്ന് യോഗം വിലയിരുത്തി
കേരളത്തിലും വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ നീതിക്കായി തെരുവില്‍ സമരത്തിലാണ് വിദ്യാലയങ്ങളിലടക്കം ലൈംഗിക പീഡനത്തിനിരയാകുന്ന പെണ്‍കുട്ടികള്‍ നിയമപരിരക്ഷ കിട്ടാതെ വീണ്ടും ഭരണകൂട പീഡനത്തിനിരയാകുന്നു .ദളിത് – ആദിവാസി വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ പെരുകുമ്പോഴും പ്രതികളെ രക്ഷപ്പെടുത്തുന്ന നിലപാട് പോലീസ് അധികൃതരില്‍ നിന്നും ഉണ്ടാകുന്നു. നീതിക്കു വേണ്ടി ശബ്ദമുയര്‍ത്തുന്ന മനുഷ്യാവകാശപ്രവര്‍ത്തകരെ ജയിലിലടച്ച് നിശ്ശബ്ദമാക്കുന്ന പ്രവണത ശക്തിപ്പെട്ടിരിക്കുന്നു.
ഈ സാഹചര്യത്തില്‍ എല്ലാ വിഭാഗം ജനങ്ങളുടെയും വിപുലമായ ഐക്യം സൃഷ്ടിച്ച് പ്രതിഷേധം ശക്തിപ്പെടുത്താനാണ് പ്രതിഷേധ ജ്വാല കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് സംഘാടകര്‍ പറഞ്ഞു. കോവിഡ് പ്രോട്ടോകോള്‍ പൂര്‍ണമായും പാലിച്ചു കൊണ്ട് നവം 1 ന് വൈകു. 5 മണി മുതല്‍ 6 മണി വരെ തെരുവുകളിലും താമസസ്ഥലങ്ങളിലും പാതയോരങ്ങളിലും തൊഴിലിടങ്ങളിലും പ്രതിഷേധ ജ്വാല തെളിക്കാനാണ് തീരുമാനം.
പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ കെ.അജിത, ശീതള്‍ ശ്യാം, അമ്മിണി വയനാട്, ഗോമതി ജി (മൂന്നാര്‍) എം. സുല്‍ ഫത്ത്, റംസീന ഉമൈബ ജ്യോതി നാരായണന്‍ , സോണിയ ജോര്‍ജ് ഡോ.പി.ഗീത, പ്രൊഫ. കുസുമം ജോസഫ്, ശ്രീജ നെയ്യാറ്റിന്‍കര ഡോ. സ്മിത പി കുമാര്‍, അഡ്വ രമ. കെ എം ,ബള്‍ക്കീസ് ബാനു, അഡ്വ. ഭദ്ര , പ്രസന്ന പാര്‍വ്വതി ചിത്ര നിലമ്പൂര്‍, അമൃത കെ.എസ്., ബിന്ദു തങ്കം കല്യാണി, സ്മിത പന്ന്യന്‍, സീന യു.ടി.കെ, സാവിത്രി. കെ.കെ, റിന്‍സ തസ്‌നി, അഖില്‍ വൈ.എസ്, മാനസി ദൈവാനി എന്നിവരടങ്ങിയ പ്രസീഡിയത്തെ യോഗം തെരെഞ്ഞെടുത്തു. പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് വേണ്ടി 200 ഓളം പേര്‍ ചേര്‍ന്ന സംഘാടക സമിതി രൂപീകരിച്ചു. വിവിധ ജില്ലകളില്‍ വിപുലമായ സംഘാടക സമിതികള്‍ വിളിച്ചു ചേര്‍ക്കാനും തീരുമാനിച്ചു.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in