സ്‌പോണ്‍സര്‍ ഭീഷണിപ്പെടുത്തുന്നുവെന്ന് ഇറാനില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികള്‍.
അതിനിടെ കോവിഡ് 19 മൂലമുള്ള മരണം 3000 കടന്നു. 67 രാജ്യങ്ങളില്‍ വൈറസ് ബാധ സ്ഥിരീകരിച്ചു 88,371 പേരിലാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ചൈനയിലും കോവിഡ് 19 ഭീതി ഒഴിഞ്ഞിട്ടില്ല.
സ്‌പോണ്‍സര്‍ ഭീഷണിപ്പെടുത്തുന്നുവെന്ന് കോവിഡ് 19 വൈറസ് പടരുന്നതിനാല്‍ ഇറാനില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികള്‍. വിസയുടെ ബാക്കി പണം നല്‍കാതെ നാട്ടിലേക്ക് വിടില്ലെന്നാണ് ഭീഷണി. ഭക്ഷണവും വെള്ളവും തരില്ലെന്നും സ്‌പോണ്‍സര്‍ പറഞ്ഞതായി മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. അതിനിടെ മത്സ്യത്തൊഴിലാളികളിലെ മലയാളികളെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കിയതായി സര്‍ക്കാര്‍. ഇറാനില്‍ നിന്ന് വിമാനയാത്ര നിര്‍ത്തിയിരിക്കുന്നത് കൊണ്ട് കേന്ദ്രത്തിന്റെ അടിയന്തിര ശ്രദ്ധ ഇക്കാര്യത്തില്‍ കൊണ്ടുവരാനാണ് സര്‍ക്കാര്‍ ശ്രമം.
ഇറാനിലെ അസാലൂരില്‍ കുടുങ്ങിക്കിടക്കുന്ന 100 ഓളം മത്സ്യത്തൊഴിലാളികളില്‍ 60 ഓളം പേരും മലയാളികളാണ്. എല്ലാവരുടേയും വിശദാംശങ്ങള്‍ ഇതിനോടകം സര്‍ക്കാര്‍ ശേഖരിച്ച് നോര്‍ക്ക വഴി എംബസിക്കും വിദേശ കാര്യ മന്ത്രാലത്തിനും കൈമാറിയിട്ടുണ്ട്. മുഖ്യമന്ത്രി കേന്ദ്രവിദേശകാര്യ മന്ത്രിക്ക് കത്തയച്ചു.
അതിനിടെ കോവിഡ് 19 മൂലമുള്ള മരണം 3000 കടന്നു. 67 രാജ്യങ്ങളില്‍ വൈറസ് ബാധ സ്ഥിരീകരിച്ചു 88,371 പേരിലാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ചൈനയിലും കോവിഡ് 19 ഭീതി ഒഴിഞ്ഞിട്ടില്ല.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in