പ്രവാസികള്‍ വരുന്നു, ആദ്യവിമാനം വ്യാഴാഴ്ചയെത്തും
മടങ്ങിയെത്തുന്ന പ്രവാസികളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് ഉന്നതതല യോഗം ചേരും. രണ്ടു ലക്ഷത്തിലധികം ആളുകളെ സ്വീകരിക്കാനുള്ള സൗകര്യം ഇതിനോടകം തന്നെ ഒരുക്കിയിട്ടുണ്ട്.
കൊവിഡിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ പ്രവാസികള്‍ നാട്ടിലേക്കു തിരിക്കുന്നു. 64 വിമാനങ്ങളാണ് ആദ്യട്ടത്തില്‍ പ്രവാസികളുമായി രാജ്യത്തെത്തുക. ആദ്യവിമാനങ്ങള്‍ കേരളത്തിലേക്കാണ്. യുഎഇയില്‍ നിന്ന് എയര്‍ ഇന്ത്യയുടെ രണ്ട് വിമാനങ്ങളാണ് വ്യാഴാഴ്ച എത്തും. അബുദാബിയില്‍ നിന്ന് കൊച്ചിയിലേക്കും ദുബായില്‍ നിന്ന് കോഴിക്കോട്ടേക്കുമാണ് അന്ന് വിമാനങ്ങള്‍ സര്‍വീസ് നടത്തുക. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കൂടുതല്‍ വിമാനങ്ങളെത്തും. അതേസമയം സാമ്പത്തിക പ്രതിസന്ധിയുള്ളവരെ സൗജന്യമായി എത്തിക്കണമെന്ന ആവശ്യം അംഗീകരിക്കപ്പെട്ടിട്ടില്ല. കപ്പലുകളിലും പ്രവാസികള എത്തിക്കും. മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവരാകും ആദ്യ യാത്രാ പട്ടികയിലുണ്ടാവുക. ആരോഗ്യ പ്രശ്നമുള്ളവര്‍, ഗര്‍ഭിണികള്‍, വീസാ കാലാവധി തീര്‍ന്നവര്‍, ജോലി നഷ്ടപ്പെട്ടവര്‍ തുടങ്ങിയവര്‍ക്കാണ് മുന്‍ഗണന. നാട്ടിലെത്തുന്ന പ്രവാസികള്‍ 14 ദിവസം ക്വാറന്റീനില്‍ കഴിയണം. ഇതിന് ശേഷം കൊവിഡ് പരിശോധന നടത്തും.
മടങ്ങിയെത്തുന്ന പ്രവാസികളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് ഉന്നതതല യോഗം ചേരും. രണ്ടു ലക്ഷത്തിലധികം ആളുകളെ സ്വീകരിക്കാനുള്ള സൗകര്യം ഇതിനോടകം തന്നെ ഒരുക്കിയിട്ടുണ്ട്. തദ്ദേശവകുപ്പിന്റെ നേതൃത്വത്തിലാണ് ഒരുക്കങ്ങള്‍ ക്രമീകരിക്കുന്നത്. പ്രതിദിനം ആറായിരത്തോളം ആളുകളെ പ്രതീക്ഷിച്ചാണ് നിലവില്‍ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ളത്. വിമാനത്താവളങ്ങളില്‍ പരിശോധന നടത്തി കൊവിഡ് കെയര്‍ ഹോമുകളിലെത്തിക്കുകയും, ഫലം നെഗറ്റീവ് ആയാല്‍ വീടുകളില്‍ ക്വാറന്റീന്‍ അനുവദിക്കുകയും ചെയ്യും. വിമാനത്താവളം മുതല്‍ വീട് വരെ പൊലീസിന്റെ നിരീക്ഷണമുണ്ടാകും. സമൂഹ വ്യാപനമുണ്ടായാല്‍ നിരീക്ഷണത്തില്‍ പാര്‍പ്പിക്കാനും മറ്റുമായി രണ്ട് ലക്ഷത്തിലേറെ മുറികളും സജ്ജമാക്കിയിട്ടുണ്ട്. ഹൈറിസ്‌ക് മേഖലകളില്‍ നിന്നാണ് വരുന്നതെങ്കില്‍ 28 ദിവസം ക്വാറന്റീനില്‍ വിടുന്ന കാര്യവും ആലോചിക്കുന്നുണ്ട്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in