സി എ എക്കെതിരെ ചലച്ചിത്രമേള
തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരം കരസ്ഥമാക്കിയ ചിത്രമായ ‘ആനിമാണി’ മേളയിലെ പ്രധാന ആകര്‍ഷണമാണ്. സിനിമയുടെ സംവിധായകന്‍ ഫാഹിം ഇര്‍ശാദ് സംസാരിക്കും.
പൗരത്വ ഭേദഗതി നിയമവും, പൗരത്വ പട്ടികയും നടപ്പിലാക്കുന്നതില്‍ പ്രതിഷേധിച്ച് കോഴിക്കോട് ചലച്ചിത്രമേള . കോഴിക്കോട് നഗരത്തിലെ ചലച്ചിത്ര-സാംസ്‌കാരിക-അക്കാദമിക പ്രവര്‍ത്തകരുടെ കൂട്ടായ്മയാണ് ജനുവരി 18,19 തിയതികളിലായി കോഴിക്കോട് ആനക്കുളത്തുള്ള കേരള ചലച്ചിത്ര അക്കാദമി ഹാളില്‍ മേള സംഘടിപ്പിക്കുന്നത്. ‘വാച്ച് ഔട്ട്’ അഖില ഭാരതീയ ആന്റിനാസി ഫിലിം ഫെസ്റ്റിവല്‍ എന്ന പേരിലാണ് മേള നടത്തുന്നത്. തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരം കരസ്ഥമാക്കിയ ചിത്രമായ ‘ആനിമാണി’ മേളയിലെ പ്രധാന ആകര്‍ഷണമാണ്. സിനിമയുടെ സംവിധായകന്‍ ഫാഹിം ഇര്‍ശാദ് സംസാരിക്കും.
പതിനെട്ടാം തിയ്യതി രാവിലെ 9:30ന് സ്പാനിഷ് ചലചിത്രം ദി ഫോട്ടോഗ്രാഫര്‍ ഓഫ് ദി മോഹ്ത്സ് എന്ന സിനിമ പ്രദര്‍ശിപ്പിച്ച് കൊണ്ടാണ് രണ്ട് ദിവസം നീണ്ട് നില്‍ക്കുന്ന മേളയ്ക്ക് തുടക്കം കുറിക്കുന്നത്. ഇന്‍ ഡാര്‍ക്ക്‌നെസ്, ദി ബോയ് ഇന്‍ സ്ട്രിപ്പിട് പൈജാമാസ്, മൈ ഫ്യൂറര്‍-റിയല്‍ ട്രൂവസ്റ്റ് ട്രൂത്ത് എബൗട്ട് അഡോള്‍ഫ് ഹിറ്റ്‌ലര്‍, ഫിറാഖ് തുടങ്ങിയ സിനിമകളും പ്രദര്‍ശിപ്പിക്കും. മേളയുടെ ഭാഗമായി ഒന്നാം ദിവസം വൈകീട്ട് ജെ.എന്‍.യു നിന്നുള്ള റാപ്പ് ഗായകന്‍ സുമീത്ത് സാമോസ്, പ്രശസ്ത സൂഫി സംഗീതജ്ഞന്‍ സമീര്‍ ബിന്‍സി എന്നിവരുടെ സംഗീത വിരുന്ന് നടക്കും.
നടി പാര്‍വതി തിരുവോത്ത്, സംവിധായകരും എഴുത്തുകാരുമായ സക്കരിയ, മുഹ്‌സിന്‍ പരാരി, ഹര്‍ഷദ്, സുഹാസ്, ശറഫു, കലാ സംവിധായകന്‍ അനീസ് നാടോടി തുടങ്ങിയ പ്രമുഖ ചലച്ചിത്ര പ്രവര്‍ത്തകര്‍ മേളയില്‍ പങ്കെടുക്കും. സിനിമാ പ്രദര്‍ശനങ്ങള്‍ക്ക് ശേഷം പ്രമുഖ സര്‍വകലാശാാലയിലെ ഗവേഷകര്‍ പങ്കെടുക്കുന്ന പ്രബന്ധാവതരണവും ചര്‍ച്ചകളും നടക്കും. ഡോ എ.കെ വാസു (എഴുത്തുകാരന്‍), ശഫത് മഖ്ബൂല്‍ വാനി (ജെഎന്‍യുവില്‍ നിന്നുള്ള ഗവേഷക വിദ്യാര്‍ഥി), ഡോ ഡിക്കന്‍സ് ലിയോനാര്‍ഡ് എം (ഹൈദരബാദ് സര്‍വകലാശാല) തുടങ്ങിയവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്ത് സംസാരിക്കും.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in