ഫാത്തിമ പറയുന്നത്

.ബ്രാഹ്മണ്യമതിന്റെ എല്ലാ തീവ്രതയോടും കൂടി പഠിതാക്കളിലിടപെട്ടുകൊണ്ടിരിക്കുന്നൊരു കലാലയമാണ് മദ്രാസ് ഐ.ഐ.ടി.ഇതര മതക്കാരിയെന്ന നിലയില്‍, കലാലയത്തിന്റെ പൊതു ഘടനയോടൊട്ടും ചേര്‍ന്നു നില്‍ക്കാനോക്കാതിരുന്ന ഫാത്തിമ ലത്തീഫ് എത്തരത്തിലുള്ള വിവേചനങ്ങള്‍ക്കാണ് വിധേയയായതെന്നതിന്റെ വര്‍ഗീകരണം മാത്രമാണിനി ബാക്കിയുള്ളത്.

രണ്ടര ദശകം മുന്നേയാണ് ബാബരി പള്ളി പൊളിച്ചു നീക്കപ്പെടുന്നത്.ആകാശത്തോളമുയരത്തില്‍ നിന്നതിന്റെ മിന്നാരങ്ങള്‍ നിലം പതിക്കുന്ന ശബ്ദം, ഓരോ മുസ്ലല്‍മാന്റെയുമുറക്കം കെടുത്തുന്ന ദിവാസ്വപ്നമായിട്ട് നീണ്ട 27 വര്‍ഷങ്ങളാകുന്നു.അന്നുമുതലിന്നുവരെ, അതിന്റെ ഓര്‍മ്മകളെയതേപടി നിലനിര്‍ത്താന്‍ ആഞ്ഞു ശ്രമിച്ചുകൊണ്ടിരുന്നത് പരിവാര രാഷ്ട്രീയത്തിന്റെ വക്താക്കളായിരുന്നു.വടിവാളും കുന്തവുമേന്തിയ ഒരാള്‍ക്കൂട്ടത്തെ തങ്ങളും നേരിടേണ്ടി വരുമെന്ന ഭയം, ഓരോ ഇന്ത്യന്‍ മുസല്‍മാന്റെയുമുള്ളില്‍ കിടന്നു തിളയ്‌ക്കേണ്ടത് തീവ്ര ഹിന്ദുത്വവാദികളുടെ മാത്രമാവശ്യമായിരുന്നു. അപരത്വത്തിലേക്കുള്ള അനേകം തുറവികളിലൊന്ന് ഭയം വിതയ്ക്കലിലാണെന്നവര്‍ക്കാരും പറഞ്ഞുകൊടുക്കേണ്ടതില്ല.വളരേ ഭംഗിയായിട്ടവരത് ചെയ്യുന്നുമുണ്ട്.

സമാനമായൊരു പരിവാര യുക്തിയാണ് ഫാത്തിമ ലത്തീഫ് വിഷയത്തിലും മറഞ്ഞിരിക്കുന്നത്.വിവേചനങ്ങള്‍ക്ക് വിധേയയായ ഫാത്തിമയുടേത് സാങ്കേതികമായൊരു കൊലപാതകമാണെന്ന് ഏറെക്കുറെ ഉറപ്പാണ്.ബ്രാഹ്മണ്യമതിന്റെ എല്ലാ തീവ്രതയോടും കൂടി പഠിതാക്കളിലിടപെട്ടുകൊണ്ടിരിക്കുന്നൊരു കലാലയമാണ് മദ്രാസ് ഐ.ഐ.ടി.ഇതര മതക്കാരിയെന്ന നിലയില്‍, കലാലയത്തിന്റെ പൊതു ഘടനയോടൊട്ടും ചേര്‍ന്നു നില്‍ക്കാനോക്കാതിരുന്ന ഫാത്തിമ ലത്തീഫ് എത്തരത്തിലുള്ള വിവേചനങ്ങള്‍ക്കാണ് വിധേയയായതെന്നതിന്റെ വര്‍ഗീകരണം മാത്രമാണിനി ബാക്കിയുള്ളത്.അതിലെവിടെയെങ്കിലും മുസ്ലിം വിരുദ്ധതയുടെ അംശമടങ്ങിയിട്ടുണ്ടോയെന്നാണിനി അറിയാനുള്ളത്.അതെങ്ങനെയായാലും, മരണവുമായിട്ട് മുസ്ലിം വിരുദ്ധതയെ ചേര്‍ത്തു വച്ചു കഴിഞ്ഞു.ഇങ്ങനെയൊരു വിലയിരുത്തലാദ്യം നടത്തിയത് മുസ്ലിം സ്വത്വ സംഘടനകളായിരുന്നെങ്കിലും, വ്യാപകമായത് പ്രചരിപ്പിച്ചത് സംഘ പരിവാര്‍ വിങ്ങുകളായിരുന്നു.

IIT പോലൊരുന്നത വിദ്യാഭ്യാസ സ്ഥാപനം മുസ്ലിം വിരുദ്ധമാണെന്ന നേരിയ തോന്നല്‍ പോലും കുറച്ചു പേരെയെങ്കിലുമങ്ങോട്ട് പോകുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ പര്യാപ്തമാണ്.ചുരുങ്ങിയപക്ഷമൊരു രക്ഷിതാവിനെയെങ്കിലും പിന്തിരിപ്പിക്കാനായാല്‍ അതവരുടെ നേട്ടമാണ്.പ്രധാന കാര്യങ്ങളിലൊന്ന്, ഇസ്ലാമോഫോബിക് ആരോപണത്തെയെതിര്‍ത്തുകൊണ്ട് ഉത്തരവാദിത്തപ്പെട്ടവരാരും മുന്നോട്ട് വന്നിട്ടില്ല എന്നതാണ്.ഇതുപോലുള്ള സ്ഥാപനങ്ങളിലിത്രയും കാലം മുണ്ടിട്ട് മൂടിയിരുന്ന മുസ്ലിം വിരുദ്ധതയുടെ ഉപരിതല പ്രകടനങ്ങളില്‍ ആര്‍ക്കുമൊരെതിര്‍പ്പുമില്ലെന്നാണിത് കാണിക്കുന്നത്.ബാബറിയാനന്തര ഭാരതത്തില്‍,അസ്വഭാവികതയ്‌ക്കൊരു സാധ്യതയുമില്ലാത്ത വിധമതൊരു സാധാരണ സംഭവമായി മാറിയിരിക്കുന്നു. അഥവാ,അങ്ങനെയാവുന്നതിലാര്‍ക്കും കാര്യമായൊരെതിര്‍പ്പുമില്ലാതായിരിക്കുന്നു.

മസ്ജിദ് വിധിയോടുകൂടി മനസ്സു മടുത്തു കഴിയുന്ന മുസ്ലിം വിഭാഗങ്ങളെ പ്രകോപിപ്പിക്കാനുള്ള സംഘടിത നീക്കമായിട്ടുമിതിനെ കാണാവുന്നതാണ്.എവിടെയെങ്കിലുമവരുടെ ഭാഗത്തുനിന്നൊരക്രമം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍, സമാനതകളില്ലാത്ത വംശഹത്യയായിരിക്കുമവര്‍ നേരിടേണ്ടിവരിക.ഭാവിയിലവര്‍ക്കു നേരെ വരാനിരിക്കുന്ന അനേകം പ്രകോപനങ്ങളുടെ നിരയിലെ ആദ്യ പേരുകളിലൊന്ന് മാത്രമാണിത്.സമചിത്തത കൊണ്ട് മാത്രം നേരിടേണ്ട വിഷയങ്ങളായിരിക്കുമോരോന്നും.തീവ്ര ഹിന്ദുത്വത്തിന്റെ വക്താക്കളെ, ഇത് ഞങ്ങടെകൂടെ രാജ്യമാണെന്നോരോ സംഭവത്തിന് ശേഷവുമോര്‍മിപ്പിച്ചു കൊണ്ടിരിക്കുകയെന്ന വലിയ വിപ്ലവ പ്രവര്‍ത്തനമാണ് തികഞ്ഞ സമാധാനവാദികളെന്ന നിലയിലോരോ ഇന്ത്യന്‍ പൗരനും നിര്‍വഹിക്കാനുള്ളത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Feedback

One thought on “ഫാത്തിമ പറയുന്നത്

  1. നല്ലെഴുത്ത്… ആനുകാലിക വീക്ഷണം നല്ലതാണ്… ഒപ്പം എല്ലാ ഭാഗത്തേക്കും ശ്രദ്ധ കേന്ദ്രീകരിക്കാനും സാധിക്കണം…

Leave a Reply