ജയിക്കും അല്ലെങ്കില്‍ മരിക്കും : റിപ്പബ്ലിക്ക് ദിനവും അനന്തര സംഭവങ്ങളും
അതി നീചമായ ഒരു ഗുഢാലോചനയുടെ, ചതി പ്രയോഗത്തിന്റെ ചുരുളുകളാണിവിടെ അഴിയുന്നത്. പൗരത്വപ്രക്ഷോഭണത്തെയും, ഷഹീന്‍ബാഗ് സമരത്തെയും തകര്‍ക്കാന്‍, ഹിന്ദുത്വഫാസിസത്തെ ചോദ്യം ചെയ്ത ബുദ്ധിജീവികളെയും ആക്റ്റിവിസ്റ്റുകളെയും തുറുങ്കിലടിക്കുവാന്‍ വേണ്ടി മോദിസര്‍ക്കാര്‍ മെനഞ്ഞെടുത്ത രാജ്യേ്രദാഹമെന്ന പഴയ തിരക്കഥ വീണ്ടും വേദി കയ്യടക്കിയിരിക്കുന്നു. ഖാലിസ്ഥാനികള്‍, അര്‍ബന്‍ മാവോയിസ്റ്റുകള്‍, മുസ്ലീം ഭീകരര്‍ എന്ന ‘അപരര്‍’ അഭിനയിക്കുന്ന, മതഭ്രാന്തരുടെ, ദേശീയ ഭ്രാന്തരുടെ, ഞരമ്പില്‍ വിഷം വമിക്കുന്ന ഈ തിരക്കഥ പലതവണ പുറത്തെടുക്കുവാനും കര്‍ഷകരെ അനഭിമതരായി ചിത്രീകരിക്കുവാനും നടത്തിയ ഓരോ ശ്രമങ്ങളും പരാജയപ്പെടുന്നതാണ് ഇതേവരെ നാം കാണ്ടത്.
പ്രതികൂല സാഹചര്യങ്ങളില്‍ നിന്ന്, പ്രതിസന്ധികളില്‍ നിന്ന്, അസാധ്യതകളില്‍ നിന്ന്, ഉയര്‍ന്നു വന്ന കര്‍ഷക പ്രക്ഷോഭം റിപ്പബ്ലിക്ക് ദിനത്തെ സംഭവവികാസങ്ങളോടെ ഭീകരമായ മറ്റൊരു പ്രതിസന്ധിയെ നേരിടുകയാണ്. ആദ്യത്തെ മൂന്നു ദിവസങ്ങള്‍ കാളരാത്രികളായിരുന്നു കര്‍ഷക പ്രസ്ഥാനത്തിന്. സിംഗു, തിക്രി, ഗാസിപ്പൂര്‍ അതിര്‍ത്തികളിലെ സമരപ്പന്തല്‍ ഒഴിപ്പിക്കുവാനുള്ള ശ്രമത്തിലാണ് പോലീസ്സുകാര്‍. രാജ്യ സ്നേഹികളായ നാട്ടുകാര്‍ എന്ന പേരില്‍ ഗുണ്ടകളെ സംഘടിപ്പിച്ച് സമരക്കാരെ കയ്യേറ്റം ചെയ്യുവാനും സമരപ്പന്തലുകള്‍ പൊളിക്കുവാനുമുള്ള ശ്രമം ആരംഭിച്ചിരിക്കുന്നു. കര്‍ഷക നേതാക്കള്‍ക്കെതിരെ രാജ്യേ്രദാഹക്കുറ്റവും യു.എ.പി.എ.യും ചുമത്തി കേസുകള്‍ ഫയല്‍ ചെയ്തിരിക്കുന്നു. സര്‍ക്കാരിന്റെ ഹിംേ്രസാപകരണങ്ങള്‍ കര്‍ഷകരെ വേട്ടയാടുവാന്‍ പ്രവര്‍ത്തനസജ്ജമായിരിക്കുന്നു.
സിംഗു അതിര്‍ത്തിയിലെ സമരപ്പന്തല്‍ തകര്‍ക്കാനെത്തിയ നാട്ടുകാരെന്നു പറയപ്പെടുന്നവരുടെ കൂട്ടത്തില്‍ മുഖം മൂടി ധരിച്ച ഗുണ്ടകളെക്കൂടി ചാനലുകള്‍ നമുക്ക് കാട്ടിത്തരുന്നു. കര്‍ഷകരെ ഒതുക്കുവാന്‍ അമിത്ഷാ ഇരട്ട മുഖം മൂടികളുമായി ഇറങ്ങിത്തിരിച്ചിരിക്കുന്നു എന്നതിന്റെ സുചനയല്ലേ ഇത്? ജെ.എന്‍.യു.വിലെയും ജാമിയയിലെയും, വിദ്യാര്‍ഥികളുടെ ചോദ്യം ചെയ്യുന്ന തലകള്‍ അടിച്ചു പൊളിക്കുവാന്‍ അമിത്ഷാ പറഞ്ഞയച്ച ദേശസ്നേഹികളായ ഗുണ്ടകളുടെ അനന്തരവന്മാര്‍ തൊഴിലില്‍ പുനഃപ്രവേശിച്ചിരിക്കുന്നു എന്നര്‍ത്ഥം. കര്‍ഷകര്‍ ജാഗ്രതൈ.!
കര്‍ഷകരുടെ സംഘടിതശക്തിയ്ക്ക് മുന്നില്‍ പത്തി ചുരുട്ടി പിന്‍വലിഞ്ഞ മോദി ഗവണ്മെന്റ് റിപ്പബ്ലിക്ക് ദിനത്തില്‍ സംഭവിച്ച അക്രമങ്ങളെത്തുടര്‍ന്നു പത്തിവിടര്‍ത്തിയാടുന്നതാണ് നാം കാണുന്നത്. ഒരൊറ്റ ദിവസം കൊണ്ട് ശക്തി നില കീഴ്മേല്‍ മറിഞ്ഞു. ഭരണകൂടവും കര്‍ഷകരും തമ്മിലുണ്ടായ രാഷ്ട്രീയ ബലപരീക്ഷണത്തില്‍ സര്‍ക്കാരിന് ആദ്യമായി മേല്‍ക്കൈ ലഭിച്ചു. ലാത്തിച്ചാര്‍ജ്ജുകള്‍ക്കും ടിയര്‍ഗ്യാസ് ഷെല്ലുകള്‍ക്കും മുമ്പില്‍ പതറാതെ, പതിനൊന്ന് വട്ട ച്ചര്‍ച്ചകളിലും അടി തെറ്റി വീഴാതെ, സമരത്തെ പൈശാചികവല്‍ക്കരിക്കുന്ന സര്‍ക്കാരിന്റെ പ്രചരണയുദ്ധങ്ങളെയും സുപ്രീം കോടതി വഴി നടത്തിയ പ്രശമന നീക്കങ്ങളെയും, പിളര്‍ത്താനും തകര്‍ക്കാനും നടത്തിയ തന്ത്രപരമായ നീക്കങ്ങളെയും അതിജീവിച്ച് കൊണ്ട്, ഓരോ നീക്കങ്ങളിലും ഗവണ്മെന്റിനെ മുട്ടുകുത്തിച്ച കര്‍ഷക പ്രക്ഷോഭത്തിന്റെ മുന്നേറ്റത്തെ, ഒറ്റദിവസം കൊണ്ട് വഴി തിരിച്ച് വിടുവാന്‍ സര്‍ക്കാരിനു കഴിഞ്ഞു. എന്താണ് റിപ്പബ്ലിക്ക് ദിനത്തില്‍ സംഭവിച്ചത്?
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
അതി നീചമായ ഒരു ഗുഢാലോചനയുടെ, ചതി പ്രയോഗത്തിന്റെ ചുരുളുകളാണിവിടെ അഴിയുന്നത്. പൗരത്വപ്രക്ഷോഭണത്തെയും, ഷഹീന്‍ബാഗ് സമരത്തെയും തകര്‍ക്കാന്‍, ഹിന്ദുത്വഫാസിസത്തെ ചോദ്യം ചെയ്ത ബുദ്ധിജീവികളെയും ആക്റ്റിവിസ്റ്റുകളെയും തുറുങ്കിലടിക്കുവാന്‍ വേണ്ടി മോദിസര്‍ക്കാര്‍ മെനഞ്ഞെടുത്ത രാജ്യേ്രദാഹമെന്ന പഴയ തിരക്കഥ വീണ്ടും വേദി കയ്യടക്കിയിരിക്കുന്നു. ഖാലിസ്ഥാനികള്‍, അര്‍ബന്‍ മാവോയിസ്റ്റുകള്‍, മുസ്ലീം ഭീകരര്‍ എന്ന ‘അപരര്‍’ അഭിനയിക്കുന്ന, മതഭ്രാന്തരുടെ, ദേശീയ ഭ്രാന്തരുടെ, ഞരമ്പില്‍ വിഷം വമിക്കുന്ന ഈ തിരക്കഥ പലതവണ പുറത്തെടുക്കുവാനും കര്‍ഷകരെ അനഭിമതരായി ചിത്രീകരിക്കുവാനും നടത്തിയ ഓരോ ശ്രമങ്ങളും പരാജയപ്പെടുന്നതാണ് ഇതേവരെ നാം കാണ്ടത്.
കര്‍ഷകസമരം ഹിംസാരഹിതവും അക്രമരഹിതവും ആകുന്നിടത്തോളം അതിനെ അടിച്ചൊതുക്കുവാന്‍ സാധ്യമല്ലെന്ന് മനസ്സിലാക്കിയ മോദി ഭരണകൂടം കര്‍ഷകര്‍ അക്രമാസക്തരായി തെരുവിലിറങ്ങുന്ന ദൃശ്യങ്ങള്‍ക്കായി കാത്തിരിക്കുകയായിരുന്നു എന്ന് തന്നെയാണ് സമരത്തെ അക്രമാത്മകമായി അടിച്ചമര്‍ത്തുവാനുള്ള ഇപ്പോഴത്തെ ശ്രമം സൂചിപ്പിക്കുന്നത്. റിപ്പബ്ലിക്ക് ദിനത്തില്‍ കര്‍ഷകര്‍ നടത്തുന്ന റാലി സമാധാനപൂര്‍ണ്ണമായി നടന്നാല്‍ ലോക രാഷ്ട്രങ്ങള്‍ക്ക് മുന്നില്‍, ഇന്ത്യയുടെ പൊതുമണ്ഢലത്തിനുമുന്നില്‍, മോദിഭരണകൂടത്തിന്റെ പ്രതിഛായ തകര്‍ന്ന് വീഴുമെന്ന് മനസ്സിലാക്കിയ സര്‍ക്കാര്‍ മസ്തിഷ്‌ക്കങ്ങള്‍ സമര്‍ത്ഥമായിആസൂത്രണം ചെയ്ത ഗൂഢാലോചനയാണ് ട്രാക്റ്റര്‍ റാലിയില്‍ പങ്കെടുത്ത ഒരു വിഭാഗം സമരക്കാരെ അക്രമത്തിലേക്ക് തിരിച്ചു വിട്ടത് എന്നത് വ്യക്തമായിക്കഴിഞ്ഞു. ആര്‍.എസ്സ്. എസ്സുകാരനും, ബി.ജെ.പി.എം.പി. സണ്ണി ദിയോളിന്റെ സുഹൃത്തും, മോദിയുടെടെയും അമിത് ഷായുടെയും അടുത്ത ആളെന്നും കരുതപ്പെടുന്ന ദീപ് സിദ്ധുവായിരുന്നു റെഡ് ഫോര്‍ട്ടില്‍ സിക്ക് പതാക ഉയര്‍ത്തുവാന്‍ നേതൃത്വം നല്‍കിയത് എന്ന വസ്തുത സര്‍ക്കാരിന്റെ കുടിലതന്ത്രത്തെ വ്യക്തമാക്കുന്നു. നിരവധി കര്‍ഷകര്‍ക്കെതിരെ രാജ്യേ്രദാഹക്കുറ്റം ചുമത്തിയ ഡെല്‍ഹി പോലീസ്, കര്‍ഷക നേതാക്കളുടെയും പ്രതിപക്ഷ നേതാക്കളുടെയും ആക്ഷേപത്തെത്തുടര്‍ന്ന് മാത്രമാണ് സിദ്ധുവിനെതിരെ കേസ്സ് ചുമത്തുവാന്‍ തയാറായതെന്നതും ശ്രദ്ധേയമാണ് . റിപ്പബ്ലിക്ക് ദിനത്തലേന്ന് തന്നെ സിംഗു സമരപ്പന്തലില്‍ എത്തിച്ചേര്‍ന്ന സിദ്ധു റാലി അടിമുടി സമാധാനപരമായിരിക്കണം എന്ന നേതൃത്വത്തിന്റെ തീരുമാനത്തെ ധിക്കരിക്കുവാന്‍ യുവാക്കളായ കര്‍ഷകരെ േ്രപരിപ്പിക്കുകയുണ്ടായി എന്ന വാര്‍ത്തയും പുറത്ത് വന്നിട്ടുണ്ട്.
ജനങ്ങളുടെ റിപ്പബ്ലിക്കും ഭരണാധികാരികളുടെ റിപ്പബ്ലിക്കും തമ്മിലുള്ള വ്യത്യസ്ഥതയെ, കര്‍ഷകരനുഭവിക്കുന്ന ദൈന്യതകളെ, പൊതുമണ്ഡലത്തില്‍ ദൃശ്യവല്‍ക്കരിക്കുക എന്ന ഉദ്ദേശത്തോടു കൂടിയാണ് ട്രാക്റ്റര്‍ റാലി ആസൂത്രണം ചെയ്തതെന്ന് കര്‍ഷക നേതാക്കള്‍ അസന്ദിഗ്ധം വെളിപ്പെടുത്തിയിട്ടുണ്ട്. ദില്ലി കീഴടക്കുകയല്ല, ദില്ലിയിലെ ജനങ്ങളുടെ ഹൃദയം കീഴടക്കുകയാണ് ട്രാക്ടര്‍ റാലിയുടെ ഉദ്ദേശമെന്ന് അവര്‍ വ്യക്തമാക്കിയിരുന്നു. ജനങ്ങളുടെ സ്നേഹാഭിവാദ്യങ്ങളും പുഷ്പവൃഷ്ടിയും വിജയഹാരങ്ങളും ആശിര്‍വാദങ്ങളും ഏറ്റുവാങ്ങി ശാന്തമായി ആരംഭിച്ച കര്‍ഷകറാലിയില്‍ ഒരു വിഭാഗം പതുക്കെ പതുക്കെ അക്രമത്തിലേക്ക് വഴിതിരിഞ്ഞതെങ്ങനെ എന്ന് പരിശോധിക്കുക. കര്‍ഷകര്‍ പോലീസുമായുള്ള ധാരണ തെറ്റിച്ചെന്ന് പോലീസ് പറയുമ്പോഴും നേരത്തേ അംഗീകരിച്ച റൂട്ടുകളില്‍ തടസ്സം സൃഷ്ടിച്ച് കൊണ്ട് പോലീസ്സാണ് തുടക്കം മുതലേ ധാരണകള്‍ തെറ്റിച്ചതെന്നാണ് നമുക്കറിയുവാന്‍ കഴിയുന്നത്. എന്ന് മാത്രമല്ല സിംഗു, തിക്രി, ഗാസിപ്പൂര്‍ അതിര്‍ത്തി പാതകളില്‍, പൂര്‍വ്വ നിര്‍ദ്ദിഷ്ടമായ റൂട്ടുകളില്‍ കൂടി ശാന്തവും പ്രൗഢവുമായ രീതിയില്‍ തന്നെയാണ് റാലിയുടെ മുഖ്യവിഭാഗം അവസാനം വരെ കടന്നു പോയിരുന്നത്.
ചില ഭാഗങ്ങളില്‍ ബാരിക്കേഡ് തുറന്നു വിട്ട് റാലിയെ കടന്നു പോകാനനുവദിച്ച പോലീസ് നഗരത്തിന്റെ പ്രധാന മേഖലകളില്‍ റാലികടന്നു വന്ന ശേഷം ടിയര്‍ഗ്യാസും ലാത്തിച്ചാര്‍ജും കൊണ്ട് അവരെ തടയാന്‍ ശ്രമിക്കുന്നതും ക്രൂരമായ മര്‍ദ്ദനം അഴിച്ചു വിട്ട് കൊണ്ട് പ്രകോപിപ്പിക്കുന്നതുമാണ് നാം കണ്ടത്. ഐ.ടി. ഓ ജംഗ്ഷനില്‍ നിന്ന് തിരിച്ച് പോകാന്‍ ശ്രമിച്ച കര്‍ഷകരുടെ ട്രാക്റ്ററുകളുടെ കാറ്റഴിച്ച് വിട്ട് അവരെ നഗരത്തിനുള്ളില്‍ തന്നെ വട്ടം തിരിയുവാന്‍ േ്രപരിപ്പിക്കുകയാണ് പോലീസ് ചെയ്തത്. വേണ്ടിടത്ത് സമരക്കാരെ തടയുവാനോ, പോലീസ്സുകാരെ വിന്യസിക്കുവാനോ അധികൃതര്‍ തയാറായില്ല. റെഡ് ഫോര്‍ട്ടിലേക്ക് കര്‍ഷകര്‍ കടക്കുന്നത് തടയാന്‍ യാതൊരു ശ്രമങ്ങളും പോലീസ്സിന്റെ ഭാഗത്തു നിന്നുണ്ടായില്ല. മുമ്പേ അനുവദിച്ച പലസ്ഥലത്തും നിന്നിരുന്ന ബാരിക്കേഡുകള്‍ എടുത്തുമാറ്റി മുന്നോട്ട് നീങ്ങിയ ട്രാക്റ്ററുകള്‍ പോലീസ്സുകാരുടെ പ്രകോപനഫലമായി മദം പൊട്ടിയ ആനകളെപ്പോലെ ഹാലിളകി പോലീസ്സുകാര്‍ക്കും തങ്ങള്‍ക്കെതിരെ തന്നെയും നീങ്ങുന്നതാണ് ചാനലുകള്‍ നമ്മെ കാണിച്ചത്. അതേ സമയം നേരത്തേ നിശ്ചയിച്ച പാതകളിലൂടെ ശാന്തമായി നീങ്ങിയ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തില്‍ മുഖ്യ വിഭാഗം കര്‍ഷകര്‍ നടത്തിയ റാലിയുടെ ദൃശ്യങ്ങള്‍ ചാനലുകളില്‍ പ്രത്യക്ഷപ്പെട്ടില്ല. അക്രമണരംഗങ്ങള്‍ക്ക് മാത്രമാണ് ചാനലുകളും പത്രമാദ്ധ്യമങ്ങളും പ്രാധാന്യം കൊടുത്തത് എന്നതും ശ്രദ്ധേയമാണ്.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സ്നേഹത്തിന്റെയും ശാന്തിയുടെയും, കര്‍ഷകന്റെ ആത്മശക്തിയുടെയും പ്രതീകമായ, പ്രതിബന്ധങ്ങള്‍ക്കുമുകളില്‍ പറക്കുന്നതെങ്ങനെയെന്ന് കര്‍ഷക സ്ത്രീകളെയും യുവാക്കളെയും കുട്ടികളെയും വൃദ്ധരേയും പഠിപ്പിച്ച, അവര്‍ക്ക് വസതിയും വാഹനവുമായ, അന്നയന്ത്രങ്ങളായ ട്രാക്റ്ററുകള്‍ പ്രകോപനങ്ങളുടെ മുഹൂര്‍ത്തങ്ങളില്‍ യുദ്ധയന്ത്രങ്ങളായി മാറുന്നതിനു പിന്നില്‍ ഗവണ്മെന്റിന്റെ ഗൂഢ തന്ത്രങ്ങളും പ്രകോപനങ്ങളുമാണെന്ന് മനസ്സിലാക്കാന്‍ കുറ്റാന്വേഷണ വൈദഗ്ധ്യമൊന്നും ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. അയ്യപ്പ ശരണമന്ത്രങ്ങള്‍ ബ്രഹ്മോസ് മിസ്സൈലുകളുടെ ഹുങ്കാര ശ്രുതിയാക്കിമാറ്റിക്കൊണ്ട് മോദിയുടെ യുദ്ധ യന്ത്രങ്ങള്‍ രാജ്യത്തിന്റെ ശക്തിയും പ്രതാപവും ലോക സമക്ഷം പ്രദര്‍ശിപ്പിക്കുമ്പോള്‍, വേട്ടയാടപ്പെട്ട ട്രാകറ്ററുകളുമായി സര്‍ക്കാരിന്റെ ചതിക്കെണിയില്‍ പത്മവ്യൂഹത്തില്‍ പ്പെട്ട് പുറത്തു കടക്കാനാവാത്ത അഭിമന്യുമാരെപ്പോലെ കര്‍ഷക യുവാക്കള്‍ അധികാര നഗരിയില്‍ അധികൃതര്‍ വിരചിച്ച ചതിയുദ്ധത്തില്‍ അടരാടി വീഴുകയും വീഴ്ത്തുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ക്കാണ് നാം സാക്ഷികളായത്.
നാടിന്റെ അന്നദാതാക്കളായ കര്‍ഷകരില്‍ ആയിരക്കണക്കിനു പേര്‍ ആത്മഹത്യ ചെയ്തപ്പോള്‍, ദില്ലിയുടെ തെരുവില്‍ സിക്കുകാര്‍ ചുട്ടുകരിക്കപ്പെട്ടപ്പോള്‍, രണ്ടുമാസമായി കൊടും തണുപ്പില്‍ സമരം ചെയ്ത് നൂറ്റമ്പതോളം കര്‍ഷകര്‍ മരിച്ചു വീണപ്പോള്‍ ഉണര്‍ന്നു വരാത്ത ദേശ സ്നേഹം റെഡ് ഫോര്‍ട്ടില്‍ സിക്ക് ഗുരുവിന്റെ പതാകകെട്ടിയപ്പോള്‍ അത്യുഗ്രമായി പതഞ്ഞു പൊന്തുന്നതിന്റെ പിന്നില്‍ വിഷം പുരണ്ട ആ പഴയ തിരക്കഥയാണെന്നതില്‍ യാതൊരു സംശയവുമില്ല. പത്രങ്ങളും മാദ്ധ്യമങ്ങളും മസ്തിഷ്‌ക്കപ്രക്ഷാളനം ചെയ്യപ്പെട്ട സര്‍ക്കാര്‍ അനുഭാവികളും എല്ലാം തന്നെ ഭരണ കൂടത്തിന്റെ അധികാരക്കണ്ണുകളിലൂടെയാണ് കര്‍ഷക റാലിയെ സമീപിക്കുന്നതെന്ന് പത്രക്കാരുടെയും ചാനലുകളുടെയും പ്രതികരണങ്ങളില്‍ നിന്നും ചിത്രീകരണങ്ങളില്‍ നിന്നും ഭരണകൂടാനുഭാവികളുടെ വ്യാജധാര്‍മ്മിക രോഷപ്രകടനത്തില്‍ നിന്നും വെളിവാകും. റെഡ് ഫോര്‍ട്ടിന്റെ പരിപാവനതെയെപ്പറ്റി വീമ്പിളക്കുന്ന, പോലീസ്സുകാര്‍ ആക്രമിക്കപ്പെട്ടതില്‍ രോഷം കൊള്ളുന്ന രാജ്യ സ്നേഹികള്‍, ബാബറി മസ്ജിദ് മതഭ്രാന്തന്മാരാല്‍ തകര്‍ക്കപ്പെടുമ്പോഴോ, വര്‍ഗ്ഗീയ കലാപത്തില്‍ ന്യൂനപക്ഷങ്ങള്‍ കൊന്നൊടുക്കപ്പെടുമ്പോഴോ, ചൈനക്കാര്‍ ഇന്ത്യന്‍ അതിര്‍ത്തി പ്രദേശങ്ങള്‍ കയ്യടക്കി വയ്ക്കുമ്പോഴോ പ്രകടിപ്പിക്കാഞ്ഞ രാജ്യ സ്നേഹം പൊടിതട്ടിയെടുത്ത് പഴയ വിദ്വേഷവിഷക്കഥകളില്‍ ചാലിച്ച്, സമരം ചെയ്യുന്ന കര്‍ഷകരെ വേട്ടയാടുക എന്ന ലക്ഷ്യത്തോടെ ഇന്ന് പുനഃപ്രക്ഷേപണം ചെയ്യുകയാണ്.
എന്നാല്‍ കര്‍ഷകരുടെ ജീവിത കഥയില്‍, സമരകഥയില്‍, കള്ളവും ചതിയും പൊളിയും, അധികാരവും പ്രതാപവുമല്ല (സര്‍ക്കാരിന്റെ തിരക്കഥയിലെന്ന പോലെ) കണ്ണീരും, വിതുമ്പലും ചിരിയും, ആശ്ലേഷവും, നൃത്തവും, വിതപ്പാട്ടും വിളപ്പാട്ടും, വംശനൃത്തവും, വീറും കൂറും നെറിയും, അലിവും, സ്നേഹവും സഹാനുഭാവവും, സേവയും, കര്‍മ്മവും, ശാന്തിയും, സമാധാനവും, ചെറുത്ത് നില്പും ബലിസന്നദ്ധതയും നിര്‍ഭയത്വവുമാണ് സ്പുരിക്കുന്നത്. രാകേഷ് ടിക്കായത് എന്ന കര്‍ഷക നേതാവിന്റെ കണ്ണീര്‍, വിതുമ്പല്‍, ആത്മത്യാഗ സന്നദ്ധത, സര്‍ക്കാരിന്റെ നീചമായ തിരക്കഥയ്ക്ക് മേല്‍ കര്‍ഷകന്റെ ജീവിത സമര കഥയെ പ്രതിഷ്ഠിച്ചിരിക്കുന്നു. ഒറ്റ നിമിഷം കൊണ്ട് ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ അധികാര ശാക്തിക നിലയെ കീഴ്മേല്‍ മറിക്കുവാന്‍ സര്‍ക്കാരിന്റെ മേല്‍ക്കൈ തകര്‍ക്കുവാന്‍ ടിക്കായത്തിന്റെ സ്നേഹാശ്രുക്കള്‍ക്ക് , വിതുമ്പുന്ന മൊഴികള്‍ക്ക്, കര്‍ഷകരുടെ ജീവരക്തം കൊണ്ടെഴുതിയ കര്‍ഷക കഥയ്ക്ക്, കഴിഞ്ഞിരിക്കുന്നു. കണ്ണീരിന്റെയും വിതുമ്പലിന്റെയും അബോധ രാഷ്ട്രീയ ഭാഷയില്‍ നിന്ന് പ്രചോദനം കൊണ്ട് ആയിരക്കണക്കിന് കര്‍ഷകര്‍, യു.പിയില്‍, നിന്ന് ഹരിയാനയില്‍ നിന്ന് പഞ്ചാബില്‍ നിന്ന് സമരസ്ഥലത്തിലേക്ക് പ്രവഹിച്ച് കൊണ്ടിരിക്കുകയാണ്. രാഷ്ട്രീയ ബലപരീക്ഷയില്‍ തങ്ങള്‍ക്കു നഷ്ടപ്പെട്ട മേല്‍ക്കൈ കര്‍ഷകര്‍ വീണ്ടെടുത്തിരിക്കുന്നു. ഇന്ത്യന്‍ രാഷ്ട്രീയം ഒരിക്കല്‍ കൂടി കണ്ണീരിന്റെയും സ്നേഹത്തിന്റെയും സഹാനുഭാവത്തിന്റെയും മൂല്യങ്ങളാല്‍ പുനര്‍നവീകരിക്കപ്പെട്ടിരിക്കുന്നു.
”നവനവീനം”
കര്‍ഷക പ്രക്ഷോഭത്തെ ‘നവ നവീന’മെന്നും ‘അസാധ്യ’ത്തിന്റെ രാഷ്ട്രീയമെന്നും നേരത്തെ വിശേഷിപ്പിക്കുയുണ്ടായി. മാനുഷിക മൂല്യങ്ങളും സജീവവും പ്രതിജ്ഞാപകവുമായ ഭാവശക്തികളുമാണ് ഈ രാഷ്ട്രീയത്തിന്റെ ഏകോപന ശക്തി, സ്ഥാപന ശക്തി, ആത്മശക്തി . വെറുപ്പ്, ശത്രുത, പക, നിരാശ, ഭയം, എന്നീ പ്രതിക്രിയാപരമായ ഭാവശക്തികളാണ് ഭരണകൂട രാഷ്ട്രീയത്തെ ( സാധ്യ രാഷ്ട്രീയങ്ങളെ) അതിന്റെ തിരക്കഥകളെ, ഇന്ന് നിര്‍ണ്ണയിക്കുന്നതെങ്കില്‍ സ്നേഹം, ശാന്തി, നിര്‍ഭയത്വം, മൈത്രി, അലിവ്, എന്നീ ധനാത്മക ഭാവശക്തികളാണ്, കര്‍ഷക പ്രക്ഷോഭത്തെ നിര്‍വ്വചിക്കുന്നത്. ഈ മൂല്യശക്തിയില്‍ നിന്നാണ് ”നവ നവീനം” ഉല്പന്നമാകുന്നത്. അന്തസ്ഥിതമായ ഈ ഭാവശക്തികളുടെ മഥനത്തില്‍ നിന്നത്രേ അസാധ്യത്തിന്റെ രാഷ്ട്രീയം പുറപ്പെടുന്നത്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ കാമനയുടെ, അബോധത്തിന്റെ, അഗാധഹ്രദങ്ങളില്‍ നിന്നാണ് കര്‍ഷക രാഷ്ട്രീയം ഉറന്നു വരുന്നത്. ഒരു പക്ഷേ കര്‍ഷകരെക്കാള്‍, പ്രതിപക്ഷകക്ഷികളെക്കാള്‍, രാഷ്ട്രീയ വിചക്ഷന്മാരെക്കാള്‍ ഇതേറ്റവും കൂടുതല്‍ മനസ്സിലാക്കുന്നത് മോദി ഭരണകൂടം തന്നെയാവും. കര്‍ഷക രാഷ്ട്രീയം ഇന്ത്യന്‍ ജനങ്ങളുടെ ഹൃദയത്തെ കീഴടക്കുന്നത് മൂല്യസൃഷ്ടമായ ഈ നവനീതത്വത്തില്‍ നിന്നാണെന്ന് മനസ്സിലാക്കിയ മോദി ഭരണകൂടത്തിന്റെ മുഖ്യ തന്ത്രം ഈ നവനവീനതയെ തകര്‍ത്ത് കൊണ്ട് വിദ്വേഷത്തിന്റെയും അക്രമത്തിന്റെയും നിഷേധാത്മകമായ ഭാവശക്തിയിലേക്ക്, അധമതൃഷ്ണകളുടെ, അധികാരത്തിന്റെ പ്രതിലോമമൂല്യങ്ങളിലേക്ക് കര്‍ഷകപ്രക്ഷോഭത്തെ പരാവര്‍ത്തനം ചെയ്യുക എന്നതാണ്.
ഈ റിപ്പബ്ലിക്കന്‍ ദിനത്തില്‍ ഭരണകൂടശക്തികള്‍ ആവിഷ്‌ക്കരിച്ച ഗൂഢതന്ത്രവുമിതത്രേ. കര്‍ഷകപ്രക്ഷോഭത്തിന്റെ നവീനതയെ ധ്വംസിക്കുക. ഭരണകൂട രാഷ്ട്രീയത്തിന്റെ കഥന ശലിയിലേക്ക് കര്‍ഷക സമരകഥയെ പരിഭാഷ ചെയ്യുക. പഞ്ചാബി നടനും ആക്റ്റിവിസ്റ്റും ബി.ജെ.പിയുടെ തോഴനുമായ ദീപ് സിദ്ധുവിന്റെ നേതൃത്വത്തിലുള്ള യുവജനങ്ങള്‍ക്കായി റെഡ്ഫോര്‍ട് വിട്ട് കൊടുത്തതും അതിന്റെ കമാനത്തില്‍ ദേശീയപതാകയ്ക്ക് താഴെ സിക്കുകാരുടെ പതാകയായ ‘നിഷാന്‍ സാഹിബ്’ ഉയര്‍ത്തുവാനുള്ള സാഹചര്യം ഒരുക്കിക്കൊടുത്തതും ഭരണകൂടത്തിന്റെ മാസ്റ്റര്‍ സ്റ്റ്രോക്കുകളായിത്തന്നെ കാണണം. ഒരൊറ്റദിവസം കൊണ്ട് കര്‍ഷകപ്രക്ഷോഭത്തിന്റെ നവീന മുദ്രയെ, മൂല്യനിര്‍ഭരമായ പ്രതിഛായയെ, തകര്‍ത്ത് കൊണ്ട് അതിനെ ആസുരീകരിക്കുവാന്‍, അങ്ങനെ ലോകസമക്ഷം അതിന്റെ സാധുതയെ തകര്‍ക്കുവാന്‍, രാജ്യദ്രോഹത്തിന്റെ തിരക്കഥയുപയോഗിച്ച് അവര്‍ക്കെതിരെ ഭരണകൂടത്തിന്റെ ഹിംസോപകരണങ്ങളെ വിക്ഷേപിക്കുവാന്‍, അതിനായി ബഹുജനസമ്മതി ആര്‍ജ്ജിക്കുവാന്‍, വേണ്ടിയുള്ള സുവര്‍ണ്ണാവസരങ്ങള്‍ ഈ ഗൂഢാലോചനവഴി മോദി ഗവണ്മെന്റിനു ലഭിച്ചു. നിര്‍ദ്ദിഷ്ടമാര്‍ഗ്ഗങ്ങളില്‍ കൂടെ റാലി നടത്താന്‍ പറഞ്ഞ വൃദ്ധനേതൃത്വത്തെ ‘പേടിത്തൊണ്ട’ന്മാരെന്ന് കളിയാക്കി റാലിയുടെ ദിശ നഗര കേന്ദ്രത്തിലേക്ക് തിരിച്ചുവിടാനും യുവാക്കളെ തങ്ങളുടെ ഗൂഢാലോചനയ്ക്ക് കരുവാക്കുവാനും ദീപ് സിദ്ധുവിനെപ്പോലുള്ളവര്‍ വിജയിച്ചപ്പോള്‍ രാഷ്ട്രീയ ബലപരീക്ഷയില്‍ കര്‍ഷക പ്രക്ഷോഭം അതേവരെ നേടിയെടുത്ത മേല്‍ക്കൈ തല്‍ക്കാലം നഷ്ടപ്പെടുകയും ഭരണാധികാരികളുടെ വേട്ടയാടലിന് അനുകൂലസാഹചര്യം ഒരുക്കപ്പെടുകയും ചെയ്യുകയാണുണ്ടായത്.
സ്ഥൈര്യം, സ്തിതപ്രജ്ഞത്വം, നിര്‍ഭയത്വം, ക്രാന്തദര്‍ശിത്വം, സ്നേഹം, ശാന്തി, ഹൃദയോദാരത, എന്നീ മൂല്യങ്ങളാല്‍, സ്പിനോസ പറയുന്ന സജീവഭാശക്തികളാല്‍, പതം വന്ന് കഴിഞ്ഞ വൃദ്ധ നേതൃത്വമാണ് കര്‍ഷക സമരത്തെ ഇന്ത്യയിലെ, ലോക ചരിത്രത്തിലെ നവനവീനമായ ഒരു രാഷ്ട്രീയ പരീക്ഷണമാക്കുന്നത്. മിഷെല്‍ ഫൂക്കോ പറഞ്ഞ ആത്മപരിചരണത്തിന്റെ (care of self)ഭാഗമായി രാഷ്ട്രീയ പ്രവര്‍ത്തനം ചെയ്യുന്ന, സമരത്തെ തപസ്സും യോഗവുമാക്കി ആവിഷ്‌ക്കരിക്കുന്ന ഈ കര്‍ഷക ഋഷിമാരാണ് കര്‍ഷക മഹാസമരത്തിന് നാളിതുവരെയുള്ള സമരങ്ങളില്‍ നിന്ന് വിഭിന്നമായ നവനവീനമാനം നല്‍കുന്ന മുഖ്യഘടകം എന്ന് ഈ സംഭവവികാസങ്ങള്‍ നമ്മെ ബോധവാന്മാരാക്കുന്നു.
ടിക്കായത്തിന്റെ കണ്ണീര്‍, വിതുമ്പല്‍, ഉപവാസം, ആത്മത്യാഗ സന്നദ്ധത, ഹരിയാനയിലെയും യു.പി.യിലെയും ഇന്ത്യയുടെ സര്‍വ്വമേഖലകളിലുമുള്ള കര്‍ഷകരുടെയും ( അതോടൊപ്പം ബഹുജനങ്ങളുടെയും) ഹൃദയത്തില്‍ നവീനമായ ഒരു രാഷ്ട്രീയ സന്ദേശമായി തറയ്ക്കുകയും, അത് സമരപ്രദേശത്തേയ്ക പ്രവഹിക്കുവാന്‍ ആയിരക്കണക്കിന് കര്‍ഷകരെ പ്രേരിപ്പിക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ മഹാ കാപ്പ് പഞ്ചായത്തുകളില്‍ സജീവമായി പങ്കെടുക്കുവാന്‍ കര്‍ഷക സഹസ്രങ്ങള്‍ക്ക് പ്രചോദനം നല്‍കിയെങ്കില്‍, കര്‍ഷകരാഷ്ട്രീയത്തിന്റെ ‘നവനവീനസത്തയെയാണ് അത് ഉദ്ഘോഷണം ചെയ്യുന്നത്: അസാധ്യത്തിന്റെ സാധ്യതയെ ഉന്നം വയ്ക്കുന്ന അബോധത്തിന്റെ, ഭാവശക്തിയുടെ, കാമനയുടെ രാഷ്ട്രീയത്തെ.
‘ജയിക്കും അല്ലെങ്കില്‍ മരിക്കും എന്ന നവനവീനമായ രാഷ്ട്രീയപ്രസ്താവത്തെ ഇ ന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഹൃദയത്തില്‍ ഒരിക്കല്‍ കൂടി പ്രതിഷ്ഠിച്ചിരിക്കുന്നു ടിക്കായത്തിന്റെ വിതുമ്പല്‍. മഹാത്മജിയുടെ ജീവത്തായ സാന്നിദ്ധ്യം അദ്ദേഹത്തിന്റെ മണിപൂരക രക്തത്തെ ഓര്‍മ്മിക്കുന്ന ഈ രക്തസാക്ഷിദിനത്തില്‍ തന്നെ ഇന്ത്യയില്‍ അനുഭവസിദ്ധമായിരിക്കുന്നു എന്നാണോ ഇതിന്റെ അര്‍ത്ഥം?
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in