പാക് മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷാറഫിന് വധശിക്ഷ
മുഷാറഫിനെ കൂടാതെ മുന്‍ പ്രധാനമന്ത്രി ഷൌക്കത്ത് അസിസ്, അബ്ദുല്‍ ഹമിദ് ഡോഗര്‍, സഹീദ് ഹമിദ് എന്നിവര്‍ക്കെതിരെയും കേസുണ്ട്.
പാകിസ്താന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷാറഫിന് പാക്കിസ്ഥാന്‍ പ്രത്യേക കോടതി വധശിക്ഷ വിധിച്ചു. പാകിസ്ഥാന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു മുന്‍ പ്രസിഡന്റിന് വധശിക്ഷ ലഭിക്കുന്നത്. രാജ്യദ്രോഹ കേസില്‍ മൂന്നംഗ പ്രത്യേക കോടതിയാണ് വധശിക്ഷ വിധിച്ചത്. പെഷവാര്‍ ഹൈക്കോടതിക്ക് കീഴിലുള്ള പ്രത്യേക ബെഞ്ചാണ് മുഷാറഫിനെതിരായ കേസില്‍ വാദം കേട്ടത്. 2007 നവംബറില്‍ ഭരണഘടന റദ്ദാക്കി രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ടാണ് മുഷറഫിനെതിരെ രാജ്യദ്രോഹകുറ്റ് ചുമത്തിയത്. ഇപ്പോഴദ്ദേഹം ദുബായിലാണ്. മുഷാറഫിനെ കൂടാതെ മുന്‍ പ്രധാനമന്ത്രി ഷൌക്കത്ത് അസിസ്, അബ്ദുല്‍ ഹമിദ് ഡോഗര്‍, സഹീദ് ഹമിദ് എന്നിവര്‍ക്കെതിരെയും കേസുണ്ട്. രാജ്യദ്രോഹക്കുറ്റത്തിന് 2013 ഡിസംബര്‍ മുതലാണ് മുഷാറഫ് വിചാരണ നേരിട്ടത്. 2014 സെപ്റ്റംബറില്‍ മുഷാറഫിനെതിരായ തെളിവുകള്‍ പ്രത്യേക കോടതിയില്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയിരുന്നു.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in