ഓരോ പ്രവാസികളും ആകാശത്തിലും കടലിലും നോക്കിയിരിക്കുകയാണ്.
നിങ്ങളുടെ മൗനം മൂലം ഈ അറബ് രാജ്യങ്ങളിലെ നേതാക്കള്‍ പ്രവാസികള്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങളാണ് ഇല്ലാതാകുന്നത്. ഇവിടെ മണലാരണ്യത്തില്‍ മരുപ്പച്ച ഒരുക്കിയവരാണ് പ്രവാസികളായ നമ്മള്‍. അതിന് ഈ ഗള്‍ഫ് രാജ്യങ്ങള്‍ നമ്മുക്ക് നല്‍കുന്ന കാരുണ്യമാണ് ഈ ആനുകൂല്യങ്ങള്‍.
കോവിഡ് രോഗം മൂലം വിദേശത്ത് മരണപ്പെടുന്ന ഇന്‍ഡ്യക്കാരുടെ എണ്ണം കൂടുന്നത്, പ്രവാസികളെ മൊത്തം ആശങ്കയിലാക്കുന്നു. ഇത് എഴുതി കൊണ്ടിരിക്കുന്ന സമയത്തും കോവിഡ് മൂലം റാസല്‍ കൈമയില്‍ ഒരു മലയാളി കൂടി മരണപ്പെട്ടു. ത്യശൂര്‍ ചാവക്കാട് സ്വദേശി മുഹമ്മദ് ഹനീഫയാണ് മരണപ്പെട്ടത്. UAE യില്‍ മാത്രം ഇതോട് കൂടി 29 മലയാളികളാണ് മരണപ്പെട്ടത്. കോവിഡ് മൂലം മരണപ്പെടുന്ന വിദേശ ഇന്‍ഡ്യക്കാരുടെ ആശ്രിതര്‍ക്ക് 5 ലക്ഷം ധനസഹായം നല്‍കണമെന്ന് ഞാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു. അതിന് വേണ്ടി കേരള ഗവണ്‍മെന്റ് കേന്ദ്ര സര്‍ക്കാരില്‍ സമര്‍ദ്ദം ചെലുത്തണമെന്നും ആവശ്യപ്പെടുകയാണ് . രോഗികളെയും പ്രായമായവരെയും എത്രയും പെട്ടെന്ന് നാട്ടിലെത്തിച്ചില്ലെങ്കില്‍ മരണപ്പെടുന്നവരുടെ എണ്ണം കുത്തനെ ഉയര്‍ന്നേക്കാം. ഇനിയെങ്കിലും വൈകാതെ ബാക്കിയുളളവരെയെങ്കിലും നാട്ടിലെത്തിക്കുവാനുളള സംവിധാനങ്ങള്‍ ഒരുക്കണം. ഇന്ത്യയിലേയ്ക്ക് സര്‍വ്വീസ് നടത്തുവാന്‍ തയ്യാറാണെന്ന് യുഎഇയിലെ വിമാനക്കമ്പനികളായ ഇത്തിഹാദ്, എമിറേറ്റ്‌സ്, ഫ്ളൈ ദുബായ്, എയര്‍ അറേബ്യാ എന്നിവ അറിയിച്ചിട്ടും യാതൊരു പ്രതികരണവും കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ല. ഇപ്പോള്‍ കുവൈറ്റും സ്വന്ത ചിലവില്‍ ഇന്‍ഡ്യക്കാരെ നാട്ടിലെത്തിക്കാമെന്ന് അറിയിച്ചിട്ടുണ്ട്. യാത്രാനുമതി നല്‍കിയാല്‍ മാത്രം മതിയാകും. നിങ്ങളുടെ മൗനം മൂലം ഈ അറബ് രാജ്യങ്ങളിലെ നേതാക്കള്‍ പ്രവാസികള്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങളാണ് ഇല്ലാതാകുന്നത്. ഇവിടെ മണലാരണ്യത്തില്‍ മരുപ്പച്ച ഒരുക്കിയവരാണ് പ്രവാസികളായ നമ്മള്‍. അതിന് ഈ ഗള്‍ഫ് രാജ്യങ്ങള്‍ നമ്മുക്ക് നല്‍കുന്ന കാരുണ്യമാണ് ഈ ആനുകൂല്യങ്ങള്‍. അതിനെയും വേണ്ടെന്ന് വെച്ഛ് സാധാരണക്കാരായ പ്രവാസികള്‍ക്ക് അമിതമായ ടിക്കറ്റ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കാനുളള തന്ത്രമാണോ ഈ യാത്ര വൈകിപ്പിക്കുന്നതിന്റെ പിന്നിലെന്ന് സംശയം വര്‍ദ്ധിപ്പിക്കുന്നു. യാത്രാ തുകയുടെ കാര്യത്തില്‍ ഒരു വ്യക്തത ഇതുവരെയും ഉണ്ടായിട്ടില്ല. എംബസികളില്‍ നടക്കുന്ന രജിസ്ട്രഷനില്‍ ടിക്കറ്റിന്റെ കാര്യത്തില്‍ വ്യക്തതയില്ല. പ്രവാസികളെ മടക്കി കൊണ്ട് പോകുന്ന കാര്യത്തില്‍ തയ്യാറെടുത്ത് കൊണ്ടിരിക്കുന്ന സര്‍ക്കാര്‍ സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന പ്രവാസികളെ തീര്‍ത്തും സൗജന്യമായി നാട്ടിലെത്തിക്കണം. നിങ്ങളുടെ അനങ്ങപ്പാറനയമാണ് ഒരുപാട് വിദേശ ഇന്‍ഡ്യക്കാരുടെ മരണത്തിന് കാരണമായത്. ഇനിയും മരണസംഖ്യ കൂടാന്‍ ഇടവരരുത്. പ്രതിപക്ഷ കക്ഷികള്‍ ഒറ്റക്കെട്ടായി നിന്ന് പ്രവാസി ഇന്‍ഡ്യക്കാര്‍ക്ക് വേണ്ടി ഈ ആവശ്യങ്ങള്‍ സര്‍ക്കാരില്‍ ശക്തമായി ആവശ്യപ്പെടണം. ഇവിടെ ഓരോ പ്രവാസികളും ആകാശത്തിലും കടലിലും നോക്കിയിരിക്കുകയാണ്. എന്നാണ്,എപ്പോഴാണ് സ്വന്തം രാജ്യത്തില്‍ നിന്ന് കനിവ് കിട്ടുകയെന്നറിയാന്‍.നാളെ, നാളെ എന്ന പ്രതീക്ഷയോടെ……… കാത്തിരിക്കുന്നു.
(ഫേസ് ബുക്ക് പോസ്റ്റ്)
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in