പകര്‍ച്ചവ്യാധികളും വംശീയതയും
ഇരുപതാം നൂറ്റാണ്ടില്‍ ലോകത്തെ പിടിച്ചുകുലുക്കിയ എയ്ഡ്‌സ്‌ന്റെ ഉത്ഭവം ആഫ്രിക്കയിലെ കറുത്തവരിലാണ് ആരോപിക്കപ്പെട്ടത് .മുമ്പേതന്നെ അപരവല്‍ക്കരിക്കപ്പെട്ട ആ ഭൂഖണ്ഡത്തിലെ ജനതയെ കൂടുതല്‍ ഒറ്റപ്പെടുത്താന്‍ ഈ പ്രചരണം സഹായകരമായി മാറി.
പകര്‍ച്ചവ്യാധികള്‍, സാംക്രമിക രോഗങ്ങള്‍ എന്നിവ പൊട്ടിപുറപ്പെടുന്നതിനും പടരുന്നതിനും കാരണക്കാര്‍ ചില സാമൂഹിക വിഭാഗങ്ങളാണെന്ന പ്രചാരണം ലോകത്തിലെ വലതുപക്ഷ രാഷ്ട്രീയ ശക്തികള്‍ എക്കാലവും നടത്തിയിട്ടുണ്ട്.
പതിനാറാം നൂറ്റാണ്ടുവരേയും യൂറോപ്പില്‍ അടിക്കടിയുണ്ടായ പ്ലേഗുബാധയുടെ ഉത്ഭവം ജൂതരില്‍ നിന്നുമാണെന്നു അവിടുത്തെ വരേണ്യര്‍ കരുതിയിരുന്നു .ഇതിനുകാരണം യേശുക്രിസ്തു പുനരുജ്ജീവിപ്പിച്ച ലാസറിന്റെ പിന്മുറക്കാരാണ് ജൂതര്‍ എന്ന പൊതുബോധമാണ് .ലാസര്‍ തുടര്‍ന്നു ജീവിച്ചെങ്കിലും അയാളുടെ ശരീരം ദ്രവിച്ച അവസ്ഥയിലാണ് ഉണ്ടായിരുന്നത് .അതിനാല്‍ അയാളുടെ പിന്മുറക്കാരായ ഓരോ ജൂത വ്യക്തിയും മാരകമായ രോഗബീജങ്ങള്‍ ശരീരത്തില്‍ കൊണ്ടുനടക്കുന്നവരായി ചിത്രീകരിക്കപ്പെട്ടു. പില്‍ക്കാലത്തു ആ ജനതയെ ഉന്മൂലനം ചെയ്യുന്നതുപോലും തെറ്റല്ല എന്ന സങ്കല്‍പം രൂപപ്പെടാന്‍ ഇത്തരം രോഗഭീതികള്‍ കാരണമായിട്ടുണ്ട് .
ഇരുപതാം നൂറ്റാണ്ടില്‍ ലോകത്തെ പിടിച്ചുകുലുക്കിയ എയ്ഡ്‌സ്‌ന്റെ ഉത്ഭവം ആഫ്രിക്കയിലെ കറുത്തവരിലാണ് ആരോപിക്കപ്പെട്ടത് .മുമ്പേതന്നെ അപരവല്‍ക്കരിക്കപ്പെട്ട ആ ഭൂഖണ്ഡത്തിലെ ജനതയെ കൂടുതല്‍ ഒറ്റപ്പെടുത്താന്‍ ഈ പ്രചരണം സഹായകരമായി മാറി.
കേരളത്തില്‍ വസൂരി പോലുള്ള രോഗങ്ങള്‍ ഉണ്ടാവുന്നത് ഒരു കീഴാള അമ്മ ദൈവത്തിന്റെ പ്രതികാരം മൂലമാണെന്നാണല്ലോ കരുതിയത്.
ചൈനയില്‍ നിന്നും ഉത്ഭവിച്ചു എന്നു കരുതപ്പെടുന്ന കൊറോണ യൂറോപ്പിലേയും അമേരിക്കയിലേയും വലതുപക്ഷ രാഷ്ട്രീയത്തിന് ആയുധമായിരിക്കുകയാണ് .ലോകത്തിലെ ഏറ്റവും വലിയ കുടിയേറ്റ ജനത ചൈനീസ് വംശജരാണ് .ഇപ്പോള്‍തന്നെ കുടിയേറ്റക്കാര്‍ക്ക് എതിരായ ഭരണകൂടങ്ങളാണ് അവിടെയുള്ളത് ചൈനയിലേയും ഇതര ഏഷ്യന്‍ -ആഫ്രിക്കന്‍ രാജ്യങ്ങളിലേയും കുടിയേറ്റക്കാരെയും അഭയാര്‍ത്ഥികളെയും തൊഴില്‍ അന്വേഷകരെയും ആക്രമിക്കാന്‍ ഈ രോഗഭീഷണി കാരണമാകുമെന്നു ഉറപ്പാണ് .പൊതുസ്ഥലത്തു തുമ്മിയ ഒരു ചൈനക്കാരനെ അമേരിക്കയിലെ വെളുത്ത വംശീയവാദികള്‍ ഭീകരമായി മര്‍ദിച്ചു എന്ന വാര്‍ത്ത ഒരു സുഹൃത്ത് ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു .
ഡല്‍ഹിയില്‍ മുസ്ലീങ്ങളെ കൂട്ടക്കൊല ചെയ്ത ഹിന്ദുത്വ വാദികളെ കൊറോണ വൈറസ് ബാധിതരോട് സമീകരിച്ച അരുന്ധതി റോയിയുടെ നിലപാടിനോട് വ്യാപകമായ എതിര്‍പ്പുണ്ടായി .ന്യൂനപക്ഷ ഹിംസയുടെ പിന്നിലുള്ള രാഷ്ടീയ ശക്തികളുടെ വംശീയതയും ജാതിമേധാവിത്വവും ന്യൂനീകരിച്ചുകൊണ്ടു അവരെ ശരീര ശാസ്ത്രപരമായി അധഃപതിച്ചവരായി കാണുന്നത് ,വരേണ്യതയുടെ തിരിച്ചിടല്‍ ആയതിനാലാണ് ഈ എതിര്‍പ്പ് ഉണ്ടായത് .
പകര്‍ച്ചവ്യാധികള്‍ക്കെതിരായ ചെറുത്തു നില്‍പ്പുകള്‍ക്കൊപ്പം വലതുപക്ഷ രാഷ്ട്രീയ ശക്തികള്‍ അപരരോടും കുടിയേറ്റക്കാരോടും ഇതര സംസ്ഥാന തൊഴിലാളികളോടും ഉണ്ടാക്കുന്ന വെറുപ്പിനെതിരേയും ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നു തോന്നുന്നു .
(ഫേസ് ബുക്ക് പോസ്റ്റ്)
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in