തെരഞ്ഞെടുപ്പ് വിലയിരുത്തല്‍ : കേരളം വര്‍ഗീയവല്‍ക്കരണത്തിലേക്കോ

ഭരണഘടനയെ അട്ടിമറക്കുകയും കടുത്ത ന്യൂനപക്ഷ വിരോധം നയമാക്കുകയും ചെയ്തമോഡി സര്‍ക്കാരിനെതിരെ ഭരണ ഘടനയെ രക്ഷിക്കാന്‍ ന്യൂനപക്ഷം ഏകീകരിക്കുകയും ബുദ്ധിപരമായി വോട്ട് ചെയ്യുകയുമൊക്കെ ചെയ്തത് തെറ്റായിരുന്നോ, വര്‍ഗീയതയില്ലാതിരിക്കല്‍ എന്നു പറഞ്ഞാല്‍ BJP ക്ക് വോട്ടു കൊടുക്കലായിരുന്നോ എന്നു തന്നെ വെളിവുള്ളവര്‍ ഇവരോടെല്ലാം ചോദിക്കണം. കേരള ജനതയില്‍ പകുതി ഒന്നിച്ചത് മുഖ്യമായും UPA ക്കും രാഹുല്‍ ഗാന്ധിക്കും പിന്നിലാണ്. അല്ലാതെ ഉമ്മനും ചെന്നിക്കും പിന്നിലല്ല. ഈ യാഥാര്‍ത്ഥ്യത്തെ മന:പൂര്‍വം മറച്ചു വച്ച് ശബരിമല, വിശ്വാസം, മതപരമായ ധ്രുവീകരണം എന്നു പറയുന്ന ഇ പി ജയരാജന്‍, എം.വി ഗോവിന്ദന്‍ പക്ഷം തീക്കൊള്ളി കൊണ്ട് തലചൊറിയുകയാണ്.

പ ജെ ബേബി

തെരഞ്ഞെടുപ്പ് വിലയിരുത്തല്‍ കേരളത്തെ കടുത്ത വര്‍ഗീയവല്‍ക്കരണമെന്ന അപകടത്തിലേക്ക് നയിക്കുകയാണ്. മൂന്നു മുന്നണി നേതൃത്യങ്ങളും ഒരു ആത്മ പരിശോധനയൊഴിവാക്കാന്‍ ശബരിമലയില്‍ കയറിപ്പിടിച്ചിരിക്കുന്നു.

1. ജയിച്ച U.D. F: തെരഞ്ഞെടുപ്പ് രംഗത്ത് സ്വന്തം സംഘടനാ സംവിധാനമുപയോഗിച്ച് നടത്തിയ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും പിന്നോട്ടു പോയ UDF ന് കണ്ണഞ്ചിക്കുന്ന വിജയം കിട്ടി. കോണ്‍ ഗ്രസിലെ അളിഞ്ഞ ഗ്രൂപ്പ് രാഷ്ട്രീയമുണ്ടായിട്ടും അതിന്റെ കാലുവാരലിനെയും ചവിട്ടിപ്പിടിത്തത്തെയും അതിജീവിച്ചു കിട്ടിയ ആ വിജയം
ഗ്രൂപ്പുമാനേജര്‍മാര്‍ക്ക് തങ്ങളുടേതാക്കണം.പ്രതിപക്ഷമെന്ന നിലയില്‍ നൂറു ശതമാനം പരാജയമായിരുന്നു UDF .അത് മറച്ചു വക്കണം.
അതിനവര്‍ ശബരിമലയില്‍ കയറിപ്പിടിക്കുന്നു. ശബരിമലയില്‍ തങ്ങളെടുത്ത അളിഞ്ഞ നിലപാടിനുള്ള അംഗീകാരമാണ് ഈ മഹാവിജയമെന്ന് അവര്‍ക്ക് കേരള ജനതയെയും ഹൈക്കമാന്‍ഡിനെയും ഒന്നിച്ച് ബോധ്യപ്പെടുത്തണം. അതിനാണവര്‍ മോഡി വിരുദ്ധ തരംഗം കേരളത്തില്‍ UPA യില്‍’ കേന്ദ്രീകരിച്ചപ്പോള്‍ ചുളുവില്‍ കിട്ടിയ വിജയം എന്നറിയാമായിരുന്നിട്ടും ശബരിമല, വിശ്വാസം, എന്നു കൂവിവിളിക്കുന്നത്.

യുവതീ പ്രവേശനത്തെ പിന്തുണച്ച രാഹുല്‍ ഗാന്ധിക്ക് ലഭിച്ച നാലു ലക്ഷം ഭൂരിപക്ഷം ഏതു ശബരിമല കാരണമാണ് യു ഡി എഫ് കടല്‍ക്കിഴവന്മാരെ?

2.LDF :തെരഞ്ഞെടുപ്പു നടന്നത് ലോകസഭയിലേക്കാണ്. അവിടെ തങ്ങള്‍ക്ക് എന്തിന് വോട്ടു ചെയ്യണമെന്നതിന് ഒരു കാരണം പറയാനുണ്ടായിരുന്നില്ല. അത് ഭീമമായ തോല്‍വിയില്‍ മുഖ്യ കാരണമായി.തോറ്റതിന്റെ മുഖ്യ കാരണം ഇപ്പോള്‍ മുഖ്യമന്ത്രി കൃത്യമായി പറഞ്ഞു. ‘കോണ്‍ഗ്രസിന് ഒരു സീറ്റെങ്കിലും അധികം കിട്ടിയാലെ രാഷ്ട്രപതി മന്ത്രിസഭയുണ്ടാക്കാന്‍ വിളിക്കൂ എന്ന പ്രചരണം പലരെയും യു ഡി എഫിന് വോട്ടു ചെയ്യുന്നതിലെത്തിച്ചു. ‘. കേന്ദ്രത്തില്‍ ഒരു മതനിരപേക്ഷ സര്‍ക്കാര്‍ വരാന്‍ കോണ്‍ഗ്രസിന് ഒറ്റക്കക്ഷിയെന്ന നിലയിലും UPA ക്ക് മുന്നണിയെന്ന നിലയിലും പരമാവധി സീറ്റുകിട്ടിയാലെ കഴിയൂ എന്ന പ്രാഥമിക ബോധം കേരളീയര്‍ക്കുണ്ടായിരുന്നു.അതു കൊണ്ട് പാര്‍ട്ടി അഫിലിയേഷനുള്ളവരടക്കം വലിയൊരു ഭാഗം പേര്‍, പ്രത്യേകിച്ചും ന്യൂനപക്ഷം, UDF ന് വോട്ടു ചെയ്തു. അതിലേക്ക് നയിച്ച വികൃത നയം തങ്ങളുടേതാണെന്നത് മറച്ചു വക്കാനും, തിരിച്ചടി ഇത്ര രൂക്ഷമാക്കിയ ദളിത്- പിന്നാക്ക- ന്യൂനപക്ഷ അവഗണന, ,പോലീസ് നയം, രാഷ്ട്രീയക്കൊലപാതകം, വനംകൊള്ള, പരിസ്ഥിതി വിരുദ്ധ വികസന നയം എന്നിവ മൂടിവക്കാനും ശബരിമലയും വിശ്വാസവും ചതിച്ചു എന്നു വിളിച്ചുകൂകുന്നു.
NDA :അമിത് ഷാ ഇറക്കിയ 200-250 കോടി പൊടിച്ചിട്ടും കുമ്മന്‍ജി ഒരുലക്ഷത്തിനു തോറ്റു. സുരേന്ദ്രന്‍ മൂന്നാമത്. പി.സി ജോര്‍ജ്, രാമന്‍ നായര്‍ ,സെന്‍കുമാര്‍ ഒക്കെ വന്നിട്ടും, അമൃതാനന്ദമയി നേരിട്ടിറങ്ങിയിട്ടും, ആകെ വോട്ട് ശതമാനവര്‍ധന സുരേഷ് ഗോപി പിടിച്ച ‘താര’ വോട്ടിന്റെതു മാത്രം.ശബരിമല കടുത്ത സവര്‍ണ-അവര്‍ണ വിടവിനുമിടയാക്കി. സംഘത്തിന്റെ ദീര്‍ഘകാല പദ്ധതികള്‍ക്ക് വലിയ തിരിച്ചടി. അതെല്ലാം മറക്കാന്‍ അവരും ശബരിമല – വിശ്വാസം എന്ന് കൂവി വിളിക്കുന്നു. പരാജയം ചില വ്യക്തികളില്‍ ചാരാന്‍ ശ്രമിക്കുന്നു.
ഇങ്ങനെ തെരഞ്ഞെടുപ്പു വിധിയെ സ്വാധീനിച്ച ഘടകങ്ങളില്‍ വളരെ അപ്രധാനമായ ശബരിമലയെ മൂന്നു വിഭാഗങ്ങളും മുഖ്യ കാരണമാകുന്നു. അത് സ്വാഭാവികമായും എത്തിക്കുന്നത് ന്യൂനപക്ഷങ്ങളില്‍ വര്‍ഗീയ ഏകീകരണം നടന്നു എന്ന അപകടകരമായ തീര്‍പ്പിലേക്കാണ്.

ഭരണഘടനയെ അട്ടിമറക്കുകയും കടുത്ത ന്യൂനപക്ഷ വിരോധം നയമാക്കുകയും ചെയ്തമോഡി സര്‍ക്കാരിനെതിരെ ഭരണ ഘടനയെ രക്ഷിക്കാന്‍ ന്യൂനപക്ഷം ഏകീകരിക്കുകയും ബുദ്ധിപരമായി വോട്ട് ചെയ്യുകയുമൊക്കെ ചെയ്തത് തെറ്റായിരുന്നോ,വര്‍ഗീയതയില്ലാതിരിക്കല്‍ എന്നു പറഞ്ഞാല്‍ BJP ക്ക് വോട്ടു കൊടുക്കലായിരുന്നോ എന്നു തന്നെ വെളിവുള്ളവര്‍ ഇവരോടെല്ലാം ചോദിക്കണം. കേരള ജനതയില്‍ പകുതി ഒന്നിച്ചത് മുഖ്യമായും UPA ക്കും രാഹുല്‍ ഗാന്ധിക്കും പിന്നിലാണ്. അല്ലാതെ ഉമ്മനും ചെന്നിക്കും പിന്നിലല്ല.
ഈ യാഥാര്‍ത്ഥ്യത്തെ മന:പൂര്‍വം മറച്ചു വച്ച് ശബരിമല, വിശ്വാസം, മതപരമായ ധ്രുവീകരണം എന്നു പറയുന്ന ഇ പി ജയരാജന്‍, എം.വി ഗോവിന്ദന്‍ പക്ഷം (അവര്‍ക്കാണ് ഭൂരിപക്ഷമെന്നും സെക്രട്ടറിയേറ്റ് തീരുമാനം കാണിക്കുന്നു) തീക്കൊള്ളി കൊണ്ട് തലചൊറിയുകയാണ്.
‘ഹിന്ദു’ അണികളിലാകെ കടുത്ത ന്യൂനപക്ഷ വിരോധത്തിന്റെ വൈറസ് അപകടകരമായി വ്യാപിക്കുന്നു. ഉടനടി തടഞ്ഞില്ലെങ്കില്‍ അണികളാകെ ബി.ജെ.പിയിലേക്ക് എന്ന ബംഗാള്‍ വഴി ഇവിടെയും രാജപാതയാകും.
ഈ ഭീകരമായ അപകട പ്രവണതയെ തടയാന്‍ ഉടനടി നടപടി വേണമെന്ന് കേരളത്തിലെ LDF നേതൃത്വത്തോട് ഇരു കൈകളും കൂപ്പി അപേക്ഷിക്കുന്നു.

(ഇന്നത്തെകോണ്‍ഗ്രസ് നേതൃത്യം ഇതൊന്നും മനസ്സിലാക്കുന്നവരല്ല)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply