SC/ST വിദ്യാര്‍ത്ഥികളുടെ ഇ-ഗ്രാന്റ്‌സ് സംരക്ഷണ കണ്‍വെന്‍ഷന്‍

എസ്.സി./എസ്.ടി. വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ ഗ്രാന്റുകള്‍ ഭരണഘടന അവകാശം – വിദ്യാഭ്യാസ ഗ്രാന്റുകള്‍ നല്‍കാത്ത സര്‍ക്കാര്‍ നടപടി തിരുത്തുക. – SC/ST വിദ്യാര്‍ത്ഥികളുടെ ഇ-ഗ്രാന്റ്‌സ് സംരക്ഷണ കണ്‍വെന്‍ഷന്‍ – 2024 ജനുവരി 27-ന് 10 മണി മുതല്‍ എറണാകുളം – അച്യുതമേനോന്‍ ഹാളില്‍

ആദിവാസി – ദലിത് വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നതപഠനത്തിനായി നല്‍കേണ്ട ഗ്രാന്റുകളും സ്‌കോളര്‍ഷിപ്പുകളും ഒരു വര്‍ഷത്തിലേറെയായി ലഭിക്കുന്നില്ല എന്ന പരാതി വ്യാപകമാണല്ലോ. യു.ജി./പി.ജി./ഗവേഷക വിദ്യാര്‍ത്ഥികള്‍ക്കും പ്രൊഫഷണല്‍ മേഖലയിലെ വിദ്യാര്‍ത്ഥികള്‍ക്കും ഗ്രാന്റുകള്‍ നല്‍കിയത് മാസങ്ങള്‍ക്ക് മുമ്പാണെന്ന് നിരവധി വിദ്യാര്‍ത്ഥികള്‍ സാക്ഷ്യപ്പെടുത്തുന്നു.

എസ്.സി./എസ്.ടി. വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസചെലവുകള്‍ അപ്രതീ ക്ഷിതമായി ഉണ്ടാകുന്നതല്ല. വിവിധ കോഴ്സുകളിലെ വിദ്യാര്‍ത്ഥികളുടെ എണ്ണം കണക്കിലെടുത്ത് ബഡ്ജറ്റില്‍ തുക വകയിരുത്താറുണ്ട്. പിന്നെ എന്തുകൊ ണ്ടാണ് പരാതികള്‍ ഉയരുന്നത്? സര്‍ക്കാര്‍ വ്യക്തമായ മറുപടി നല്‍കുന്നില്ല.

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം, മന്ത്രിമാരുടെ ശമ്പളം, മന്ത്രിമാരുടെ സ്റ്റാഫിന്റെ ശമ്പളം എന്നിവയൊന്നും മുടങ്ങാറില്ല. മറ്റ് പരിപാടികള്‍ക്കും കുറ വില്ല. പഠനകാലത്ത് വിദ്യാര്‍ത്ഥികളുടെ ഉപജീവനത്തിനും അതിജീവനത്തിനും, പഠന ആവശ്യത്തിനും നല്‍കേണ്ട തുക ബഡ്ജറ്റില്‍ വകയിരുത്തിയിട്ടും നല്‍കാ ത്തത് ജാതീയവും വംശീയവുമായ വിവേചനമാണെന്ന് മാത്രമേ അനുമാനി ക്കാനാകു. പരാതികള്‍ പറയുമ്പോള്‍ ഇ-ഗ്രാന്റ്‌സ് ഇനത്തില്‍ കോടികള്‍ നല്‍കിയ കണക്കാണ് മന്ത്രി ഉള്‍പ്പെടെ പറയാറുള്ളത്. പക്ഷേ ആര്‍ക്ക്, ഏത് ഇനത്തില്‍,. ഏത് മാസം വരെ എന്ന കണക്കുകള്‍ പറയുന്നില്ല.

ലംപ്‌സംഗ്രാന്റ്‌റ്, ഹോസ്റ്റല്‍ അലവന്‍സുകള്‍, പോക്കറ്റ് മണി, ഡേ സ്‌കോളേ ഴ്‌സിനുള്ള അലവന്‍സ്, ഗവേഷക വിദ്യാര്‍ത്ഥികളുടെ സ്‌കോളര്‍ഷിപ്പ് എന്നിവ യാണ് വിദ്യാര്‍ത്ഥികള്‍ക്ക് നേരിട്ട് ലഭിക്കേണ്ടത്. ട്യൂഷന്‍ഫീസ്, പരീക്ഷാ ഫീസ് എന്നിവ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്ഥാപനത്തിനുള്ളതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് നേരിട്ട് കിട്ടേണ്ട തുക ഒരു വര്‍ഷം കഴിഞ്ഞിട്ടും നല്‍കുന്നില്ല എന്നതാണ് ഇപ്പോള്‍ ഉയരുന്ന പ്രധാന പരാതി. ട്യൂഷന്‍ഫീസ് ഇനത്തില്‍ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്നത് വൈകിയാല്‍ വിദ്യാര്‍ത്ഥികളില്‍ സമ്മര്‍ദ്ദമുണ്ടാകാറുണ്ടെങ്കിലും, പഠനകാലത്ത് ഉപജീവനത്തിനും പഠന ആവശ്യത്തിനും ലഭി ക്കേണ്ട തുകകള്‍ (കോളേജുകള്‍ക്ക് നല്‍കേണ്ട തുകയുമായി താരതമ്യം ചെയ്യു മ്പോള്‍ ഏറെ കുറവാണ്) പഠനകാലത്ത് നല്‍കുന്നില്ല എന്നത് മനുഷ്യാവകാശ ലംഘനവും വിവേചനവുമാണ്.

എസ്.സി./എസ്.ടി. വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന ലംപ്സംഗ്രാന്റ്, ഹോസ്റ്റല്‍ അലവന്‍സ്, പോക്കറ്റ് മണി, ഡേ സ്‌കോളര്‍ അലവന്‍സ് എന്നിവ വളരെ കുറഞ്ഞ നിരക്കിലാണ്. ലംപ്സംഗ്രാന്റ് ഇനത്തില്‍ യു.ജി. വിഭാഗത്തിന് 1400 രൂപയും പി.ജി. വിഭാഗത്തിന് 1900 രൂപയുമാണ് നല്‍കേണ്ടത്. സര്‍ക്കാര്‍ / സര്‍ക്കാര്‍ ഇതര കോളേജുകളില്‍ യു.ജി./പി.ജി. ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികള്‍ക്ക് (SC & ST) പ്രതിമാസം 3500 രൂപയും പോക്കറ്റ് മണിയായി 200 രൂപയുമാണ് നല്‍കേണ്ടത്. സര്‍ക്കാര്‍ / കോളേജ് ഹോസ്റ്റല്‍ ലഭിക്കാത്ത എസ്.സി. വിദ്യാര്‍ത്ഥികള്‍ സ്വകാര്യഹോസ്റ്റലുകളില്‍ താമസിക്കുകയാണെങ്കില്‍ 1500 രൂപ യും, എസ്.ടി. വിദ്യാര്‍ത്ഥികള്‍ക്ക് 3000 രൂപയുമാണ് പ്രതിമാസം നല്‍കേണ്ടത്. ഡേ സ്‌കോളേഴ്സിന് പ്രതിമാസം 800 രൂപയും നല്‍കേണ്ടതാണ്. പ്രൊഫഷ ണല്‍ കോളേജുകളില്‍ (മെഡിക്കല്‍, എഞ്ചിനീയറിംഗ്) പ്രതിമാസം ഹോസ്റ്റല്‍ അലവന്‍സ് 4500 രൂപ എന്ന നിരക്കിലാണ് കുറേ വര്‍ഷമായി നിലനില്‍ക്കുന്ന ത്. പ്രതിമാസം 3500 രൂപ മാത്രമേ കിട്ടു എന്നതിനാല്‍ മിക്കവാറും എയ്ഡഡ് / സ്വകാര്യ കോളേജുകള്‍ ഹോസ്റ്റലുകളുണ്ടെങ്കിലും എസ്.സി./എസ്.ടി. വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കില്ല. ശരാശരി 6500 – 8000 രൂപയാണ് ഹോസ്റ്റല്‍ ചെലവുകള്‍. പേയിംഗ് ഗസ്റ്റ് ഹോസ്റ്റലുകളിലും ഇത്രതന്നെ ചെലവ് വരും. ഇപ്പോള്‍ നല്‍കുന്ന തുക കൊണ്ട് ഒരു വ്യക്തിക്ക് നഗരത്തില്‍ ജീവി ക്കാന്‍ കഴിയില്ല എന്ന് എസ്.സി./എസ്.ടി. വകുപ്പിന് അറിയാം. ബോര്‍ഡിംഗ് & ലോഡ്ജിംഗ് ചെലവ് 6000 – 6500 രൂപ ആക്കണമെന്ന് എസ്.സി./എസ്.ടി. വകുപ്പ് ധനകാര്യവകുപ്പിനോട് ആവശ്യപ്പെട്ടിട്ട് രണ്ട് വര്‍ഷം കഴിഞ്ഞു. 3500 ല്‍ നിന്ന് 4000 ആക്കിയാല്‍ പോരേ എന്നാണ് ധനകാര്യവകുപ്പിന്റെ ആലോചന. എന്നാല്‍ വര്‍ദ്ധിപ്പിക്കാത്ത തുച്ഛമായ തുകയും ഇപ്പോള്‍ നല്‍കേണ്ടതില്ല എന്നാണ് ഉദ്യോഗസ്ഥരുടെ തീരുമാനം. ഞങ്ങള്‍ വല്ലപ്പോഴും നല്‍കുന്ന തുക കൊണ്ട് പഠിക്കുകയും ജീവിക്കുകയും ചെയ്താല്‍ മതി എന്ന പഴഞ്ചന്‍ ജാതിചിന്ത യില്‍ തന്നെയാണ് ഉദ്യോഗസ്ഥവര്‍ഗ്ഗം. എസ്.സി./എസ്.ടി. വിദ്യാര്‍ത്ഥികള്‍ക്ക് വരുമാനപരിധി അടിച്ചേല്‍പ്പിക്കാന്‍ യാതൊരു മടിയുമില്ല. EWS കാരന്റെ ദാരി ദ്ര്യത്തിന്റെ സാമ്പത്തിക പരിധി 8 ലക്ഷമാണെങ്കില്‍, എസ്.സി./എസ്.ടി. കാര്‍ക്ക് രണ്ടര ലക്ഷമാണ്. ഇതില്‍ കൂടുതല്‍ വരുമാനമുണ്ടെങ്കില്‍ ഇപ്പോള്‍ കിട്ടേണ്ട തുച്ഛമായ തുകയും ലഭിക്കില്ല.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

1980 ന് ശേഷം കേരളത്തില്‍ പോസ്റ്റ് മെട്രിക് ഹോസ്റ്റലുകള്‍ നിര്‍മ്മിക്കുന്നില്ല. നല്ല കോഴ്സിന് പഠിക്കണമെങ്കില്‍ ഏത് യൂണിവേഴ്സിറ്റികളിലും പോകാന്‍ അവസരമുണ്ടെന്നിരിക്കെ പഠിക്കാനും, ജീവിക്കാനും പര്യാപ്താമായ
ഹോസ്റ്റല്‍ സൗകര്യം സര്‍ക്കാര്‍ നിഷേധിക്കുന്നത് വിവേചനമാണ്. ഗ്രാന്റുകള്‍ ലഭിക്കാത്തതിന്റെ പേരില്‍ 100 ല്‍ പരം യു.ജി./പി.ജി. വിദ്യാര്‍ത്ഥികള്‍ വിവിധ കലാലയങ്ങളില്‍ നിന്നും കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ കൊഴിഞ്ഞുപോയതായി കണക്കാക്കുന്നു. നിലവില്‍ സ്വകാര്യ ഹോസ്റ്റലില്‍ താമസിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ സമയബന്ധിതമായി ഫീസ് നല്‍കാന്‍ കഴിയാത്തതിനാല്‍ അധികൃതരുടെ സമ്മര്‍ദ്ദത്തിന് വിധേയമാണ്. ഇത് വിദ്യാര്‍ത്ഥികളുടെ പഠനത്തെയും, മാനസികാരോഗ്യത്തെയും, ആത്മാഭിമാനത്തെയും ബാധിക്കുന്നുണ്ട്.

ഇ-ഗ്രാന്റുകള്‍ വര്‍ഷത്തില്‍ ഒറ്റത്തവണ തീര്‍പ്പാക്കും എന്ന നിലയിലാണ് ഏറ്റവും അവസാനം ഇറക്കിയ സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത്. സ്ഥാപന ങ്ങള്‍ക്ക് നല്‍കേണ്ട ട്യൂഷന്‍ഫീസ്, വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കേണ്ട അലവന്‍സു കള്‍, പരീക്ഷാഫീസ് എന്നിവയെല്ലാം ഒരു പാക്കേജ് പോലെ വര്‍ഷത്തില്‍ ഒരി ക്കല്‍ ചെയ്യുമെന്നുമാണ് പറയുന്നത്. പക്ഷേ ഇതെല്ലാം ഒരു വര്‍ഷത്തില്‍ ഏറെ യായി പിന്നിലാണ്. ഇതിന് ഒരു മോണിറ്ററിംഗ് സംവിധാനം നിലവിലില്ല. കോളേ ജുകള്‍ സമയത്ത് ഡിമാന്റ് ചെയ്തില്ലെങ്കില്‍ വകുപ്പ് ചോദിക്കില്ല. പട്ടികവര്‍ഗ്ഗ വകുപ്പില്‍ ഇ-ഗ്രാന്റ്‌സ് കൈകാര്യം ചെയ്തിരുന്ന താല്‍ക്കാലിക ജീവനക്കാ രായ സപ്പോര്‍ട്ടിംഗ് എഞ്ചിനീയര്‍മാരെ പിരിച്ചുവിട്ടു. ഫലത്തില്‍ ഇ-ഗ്രാന്റ് സ് സംവിധാനം അട്ടിമറിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. വര്‍ഷാവര്‍ഷം ബഡ്ജറ്റില്‍ തുക വകയിരുത്തുമെങ്കിലും ധനപ്രതിസന്ധിയുടെ പേരില്‍ ഇത് ചെലവഴിക്കില്ല. മറ്റ് ആവശ്യങ്ങള്‍ക്ക് പ്രതിസന്ധിയില്ലാതെ ഈ പണം വിനിയോഗിക്കും. എസ്.സി./എസ്.ടി. വിദ്യാര്‍ത്ഥികളുടെ ഭരണഘടന അവകാശം ഉറപ്പാക്കാന്‍

താഴെപറയുന്ന നിര്‍ദ്ദേശം സര്‍ക്കാര്‍ അംഗീകരിക്കണം.

1) വര്‍ഷത്തില്‍ ഒരിക്കല്‍ ഗ്രാന്റുകള്‍ നല്‍കിയാല്‍ മതിയെന്ന ഉത്തരവിന്റെ പ്രസക്തമായ ഭാഗം തിരുത്തണം. വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കേണ്ട എല്ലാ ഗ്രാന്റുകളും പ്രതിമാസം ലഭിക്കാന്‍ പേമെന്റ് സംവിധാനത്തില്‍ മാറ്റം വരുത്തണം

2) ഹോസ്റ്റല്‍ അലവന്‍സുകളും മറ്റ് എല്ലാ അലവന്‍സുകളും ഗ്രാന്റുകളും കാലാനുസൃതവും യഥാര്‍ത്ഥ ബോര്‍ഡിംഗ് / ലോഡ്ജിംഗ് ചെലവിനനു സരിച്ച് വര്‍ദ്ധിപ്പിക്കണം.

3) ട്യൂഷന്‍ ഫീ നല്‍കാന്‍ പ്രത്യേക പേമെന്റുരീതി ഉണ്ടാക്കണം

4) പുതിയ ആവശ്യങ്ങള്‍ കണക്കിലെടുത്ത് അലവന്‍സുകളും ഗ്രാന്റുകളും പ്രാബല്യത്തില്‍ കൊണ്ടുവരണം ( ലാപ്‌ടോപ്പ്, ഡാറ്റാ ചാര്‍ജ്, യൂണിഫോം അലവന്‍സ്, പ്രീ അഡ്മിഷന്‍ സപ്പോര്‍ട്ട് സിസ്റ്റം, ഇന്റേണ്‍ ഷിപ്പ് ഫീസ്, ആഡ് ഓണ്‍ കോഴ്‌സസ് ഫീസ്, പ്ലേസ്‌മെന്റ്‌സെല്‍ ഫീസ്, മറ്റു ന്യൂജനറേഷന്‍ കോഴ്‌സുകള്‍ക്ക് ആവശ്യമായ തുക).

5)ഗവേഷണ വിദ്യാര്‍ത്ഥികളുടെ scholarship തുകകള്‍ വര്‍ദ്ധിപ്പിക്കുക, പ്രതിമാസം നല്‍കുക.

6) ഇ-ഗ്രാന്‍ഡുകള്‍ നല്‍കുന്നതിന് രണ്ടരലക്ഷം വരുമാനപരിധി നീക്കം ചെയ്യണം

പങ്കെടുക്കുന്നവര്‍:

ഡോ: എം. ബി.മനോജ്, ഒ . പി. രവിന്ദ്രന്‍, Dr: രാജേഷ് കൊമ്മത്ത്, പ്രൊഫ. കുസുമം ജോസഫ്, അലീന (കവിയത്രി), പ്രകൃതി, മണികണ്ഠന്‍, Dr ബാബുരാജ്, അനന്തുരാജ്, N.സുബ്രഹ്മണ്യന്‍, ഐ.ആര്‍.സദാനന്ദന്‍(kCS), C. S മുരളി, K.സന്തോഷ്‌കുമാര്‍ (EYM), Adv. ഭദ്ര കുമാരി, Adv. നന്ദിനി, അജിത് ശേഖര്‍, Dr. അഭിലാഷ് (CDS), Dr. എ. കെ  വാസു, ശിവലിംഗന്‍ അട്ടപ്പാട്ടി, അനില്‍കുമാര്‍ (വിക്ടോറിയ കോളേജ്), അരവിന്ദ് V.S  (പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റി), ലബീബ് (ഫ്രട്ടേണിറ്റി മൂവ്‌മെന്റ്), Adv.ഷിബി, പി. എം . വിനോദ് (KPM), ശ്രീരാമന്‍ കൊയ്യോന്‍ , Adv. ജെസ്സിന്‍, Adv. സുനില്‍,  C. കുട്ടപ്പന്‍, രേഷ്മ. കെ.ആര്,  മണികണ്ഠന്‍ (Mphil. Student), കണ്ണന്‍ N B (ASA), ജഗന്‍ നന്ദ (ആദിശക്തി), മായാണ്ടി സി, വാസുദേവന്‍ K, സുരേഷ് കക്കോട് (VGMS), അനീസിയ.V, ബാബു മാസ്റ്റര്‍(BPJS), അനില്‍ നിലമ്പൂര്‍, N. P. അജിതന്‍, ജിയേഷ് . C. S (AGMS), പി.ജി. ജനാര്‍ദനന്‍ (AGMS), C. J.തങ്കച്ചന്‍,  അഖില്‍ജിത്ത് കല്ലറ (BYM), മേരി ലിഡിയ.k, അശ്വതി( research scholar), പി. വെള്ളി(അട്ടപ്പാടി), സതീശ്രീ ദ്രാവിഡ്, സുനില്‍ സൈന്ദാനമൊഴി

സംഘാടക സമിതിക്കുവേണ്ടി

മണികണ്ഠന്‍ സി (ആക്റ്റിംഗ് ചെയര്‍മാന്‍, ആദിശക്തി സമ്മര്‍സ്‌കൂള്‍
ഫോണ്‍ 8075803118)

എം. ഗീതാനന്ദന്‍ (സ്റ്റേറ്റ് കോഓര്‍ഡിനേറ്റര്‍, ആദിവാസി ഗോത്രമഹാസഭ)
ഫോണ്‍ 9746361106

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Current News | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply