ഡോ സദാനന്ദന്‍ ഗണപതി പോരാട്ടം തുടരുകയാണ്
ഈ മനുഷ്യന്‍ ഒരുപക്ഷേ കൊല്ലപ്പെട്ടേക്കാം… പക്ഷേ അങ്ങനെ ഒരു ഭയം അദ്ദേഹത്തെ ഭരിക്കുന്നില്ല… അത്തരം ഛിദ്രശക്തികളെ അയാള്‍ വകവയ്ക്കുന്നുമില്ല…
Dr Ganapathy continues to fight against fake organ transplants
ഡോ സദാനന്ദന്‍ ഗണപതി… കേവലം 18 വയസ്സ് മാത്രം പ്രായമുള്ള ഉടുമ്പന്‍ചോല സ്വദേശിയായ വി.ജെ എബിന്റെ തലയിലെ കട്ടപിടിച്ച രക്തം തലയോട്ടിയില്‍ സുഷിരമുണ്ടാക്കി മരണം സംഭവിക്കാതെ തടയാമായിരുന്നു… കോതമംഗലം മാര്‍ ബസേലിയേസ് ആശുപത്രിയിലെ ഡോ. എസ് സജീവും എറണാകുളം ലേക്ഷോര്‍ ആശുപത്രിയും ചേര്‍ന്ന് ഒരാളുടെ ജീവന്‍ നഷ്ടപ്പെടുത്തി അവയവ കച്ചവടം നടത്തിയെന്ന് ആരോപിക്കുന്നു ഡോ. എസ് ഗണപതി. എട്ടു ഡോക്ടര്‍മാര്‍ക്കെതിരെയാണ് കോടതി പ്രഥമ ദൃഷ്ട്യാ തന്നെ കുറ്റമുണ്ടെന്ന് കാണുന്നത്… കോതമംഗലം മാര്‍ ബസേലിയേസ് ആസ്പത്രിയിലെ ഡോക്ടര്‍ മുന്‍പ് ജോലി ചെയ്തിരുന്നത് ലേക്ഷോര്‍ ആശുപത്രിയിലായിരുന്നത്രെ…!
30 വെള്ളി കാശിന് ഒറ്റിക്കൊടുക്കുന്ന സഹോദര സ്ഥാപനങ്ങള്‍ അനേകമുണ്ട് ഇന്ത്യ മഹാരാജ്യത്ത്… Reference Fee എന്നാണ് ഒറ്റുകാശിന്റെ സാങ്കേതിക നാമം. കേവലം നാലു വര്‍ഷങ്ങള്‍ക്കു മുമ്പ് ഭര്‍ത്താവ് മരിച്ച ഒരു സ്ത്രീയുടെ രണ്ടു മക്കളും അപകടത്തില്‍പ്പെടുന്നു. ദൈവത്തെ പോലെ വിശ്വസിക്കുന്ന ഡോക്ടര്‍ പറയുന്നു ഒരാളെയെങ്കിലും രക്ഷിക്കുക… അവര്‍ അറിയുന്നില്ല സംഘടിത ഗൂഢാലോചനകള്‍… അവയവദാനം എന്ന മഹത്തായ പുണ്യം ചെയ്ത, ചെയ്യാനിരിക്കുന്ന ആയിരക്കണക്കിന് പേരെയാണ് ഈ കുടില ശക്തികള്‍ തുരങ്കം വയ്ക്കുന്നത്… ഇവര്‍ വിരിച്ച കരിനിഴല്‍ യഥാര്‍ത്ഥ ദാതാക്കളെ പോലും പിന്തിരിപ്പിക്കും…
മഞ്ചേരി, തിരുവനന്തപുരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജുകളിലെ അതിവിദഗ്ധ ഡോക്ടര്‍മാരെയടക്കം വിസ്തരിച്ച കോടതി പ്രഥമദ്യഷ്ടാ തന്നെ ആരോപണത്തില്‍ കഴമ്പുണ്ടെന്ന് ചൂണ്ടിക്കാട്ടി ഗുരുതരമായ 15 കാര്യങ്ങളാണ് കോടതി കണ്ടെത്തിയത്… മരണം സ്ഥിരീകരിക്കുന്നതിന് മുന്‍പ് അവയവ മാറ്റത്തിനുള്ള നടപടികള്‍ ആശുപത്രി അധികൃതര്‍ ആരംഭിച്ചു എന്നതടക്കം…! ഹൃദയ അവയവമാറ്റ ശസ്ത്രക്രിയാ സംഘം എബിനെ സന്ദര്‍ശിച്ചു…! ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് ചെയ്യുന്ന ഒരു ഡോക്ടറും മസ്തിഷ്‌കമരണം സ്ഥിരീകരിക്കുന്ന സമിതിയില്‍ ഉണ്ടാവാന്‍ പാടില്ല എന്നുള്ളതിന്റെ നഗ്‌നലംഘനം…! നിയമപരമായി അധികാരമില്ലാത്ത വയറിനു ചികിത്സിക്കുന്ന രണ്ടു വിദഗ്ധന്മാര്‍ ആണ് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചത്…!
എബിന്റെ കരളും, വൃക്കയും നീക്കം ചെയ്ത കൂട്ടത്തില്‍ ഹൃദയത്തിന്റെ കുറെ ഭാഗങ്ങള്‍ കൂടി നീക്കം ചെയ്തിരുന്നതായി പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍ മൊഴി നല്‍കിയിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഹൃദയം വികൃതമാക്കപ്പെട്ടിരുന്നുവത്രെ… മൃതദേഹത്തോട് അനാദരവ് കാണിച്ചതിന് ലേക്ഷോര്‍ ആശുപത്രിയിലെ ഡോ ബി. വേണുഗോപാല്‍ ഐപിസി 297 വകുപ്പ് പ്രകാരം കുറ്റംചെയ്തതായി പോലീസ് കണ്ടെത്തിയിരുന്നു… അവയവ കച്ചവടത്തില്‍ അസ്റ്റര്‍ മെഡിസിറ്റിക്കെതിരെയും സമാനമായ കേസ് ഗണപതി നടത്തുന്നു…
കേവലം രണ്ടോ മൂന്നോ ലക്ഷം രൂപ ബില്ല് വരുന്ന സ്ഥലത്ത് അവയവ മാറ്റം നടക്കുമ്പോള്‍ രണ്ടും മൂന്നും കോടികളാണ് സൃഷ്ടിക്കപ്പെടുന്നത്…
2 കിഡ്‌നി 20 ലക്ഷം
ലിവര്‍ 30 ലക്ഷം
പാന്‍ക്രിയാസ് 30 ലക്ഷം
ഇന്റസ്റ്റീന്‍ 30 ലക്ഷം
കൈ 30 ലക്ഷം
ഹൃദയം ഒരു കോടി…
മാര്‍ക്കറ്റ് വളരെ വിപുലമാണ്…
ചെറുപ്പമാണെങ്കില്‍ വില പിന്നെയും കൂടും…
വാങ്ങുന്നയാള്‍ വിദേശിയും പൗരപ്രമുഖനും ആകുമ്പോള്‍ ആ തുകകള്‍ ബ്ലാങ്ക് ചെക്കുകളാണ്…
മലേഷ്യന്‍ എംബസി സര്‍ട്ടിഫൈ ചെയ്തിരിക്കുന്ന റിക്കോര്‍ഡില്‍ ദാതാവിന്റെ സ്ഥാനത്ത് പാവം എബിന്റെ പേരു പോലുമില്ല. പകരം സ്വീകരിച്ച ആളുടെ ഭാര്യയുടെ പേര്‍…! ആ കുടുംബത്തിന് ഔദാര്യം എന്നപോലെ ഒരു ലക്ഷം രൂപയുടെ ബില്ലടച്ചു അവര്‍… ആ പയ്യനെ കുരുതി കൊടുക്കുന്നതിനുള്ള ബലി ദ്രവ്യങ്ങളുടെ കാശ്… എംബസികളിലെ റിക്കോര്‍ഡുകള്‍ പോലും മാറ്റിമറിക്കാന്‍ കഴിവുള്ള ശക്തികള്‍ പറയുന്നു… വര്‍ഷങ്ങളായി ഗണപതി തുടരുന്ന പോരാട്ടം ഞങ്ങള്‍ കേട്ടിട്ട് പോലുമില്ല. ഇന്നലെ മാത്രമാണത്രെ ഇതിനെക്കുറിച്ച് അറിഞ്ഞത്…!
Dr. ഗണപതി സ്വന്തം ഹൃദയ ശസ്ത്രക്രിയയ്ക്ക് തൊട്ടു തലേന്ന്…അവ പരാജയപ്പെട്ടാല്‍ തന്റെ അവയവങ്ങള്‍ ദാനം ചെയ്യുക എന്ന സദുദ്ദേശത്തോടെ ഡോക്ടര്‍ക്ക് അയക്കാന്‍ ഇരുന്ന ഇമെയില്‍ തടഞ്ഞ ഡോക്ടര്‍ ഗണപതിയുടെ പേരറിയാത്ത മകളാണ് ഈ കഥയിലെ യഥാര്‍ത്ഥ നായിക… മകള്‍ പറഞ്ഞുവത്രെ അച്ഛന്‍ അങ്ങനൊരു ഇ മെയില്‍ അയച്ചാല്‍ ഉറപ്പായും അവര്‍ അച്ഛനെ കൊല്ലും… ആ അറിവ് ഗണപതിക്ക് അവിശ്വസനീയമായിരുന്നു.. അതയാളെ ഞെട്ടിച്ചു…അയാള്‍ കാര്യങ്ങള്‍ പഠിച്ചു…അയാള്‍ ഒരു നിമിത്തമായി മാറി… ഒരു പോരാട്ടമായി മാറി… ഒരു സാധാരണക്കാരന് ഒരിക്കലും ശേഖരിക്കാന്‍ കഴിയാത്ത വിവരങ്ങള്‍ ശേഖരിച്ചു…
ഗണപതി രംഗത്ത് വന്നതോടെ അതിവേഗം വളര്‍ന്ന ബ്രെയിന്‍ ഡെത്ത് മാര്‍ക്കറ്റിന് സ്പീഡ് കുറഞ്ഞു. നൂറുകണക്കിന് പേരറിയാത്തവര്‍ രക്ഷപ്പെട്ടു… 4800 പേര്‍ ഒരു വര്‍ഷം കേരളത്തില്‍ മാത്രം അപകടത്തില്‍ മരിക്കുന്നു എന്ന കണക്ക് ഇതിനോടൊപ്പം കൂട്ടി വായിക്കണം…മേല്‍ കോടതികളില്‍ മാഫിയ സംഘങ്ങള്‍… വസ്തുതകളെ തിരുത്തിക്കുറിച്ചേക്കാം… പക്ഷെ…വെട്ടിക്കളഞ്ഞ തലയില്‍ നിന്നും പുനര്‍ ജനിച്ച ഗണപതി തടസ്സങ്ങള്‍ നീക്കുന്ന വിഘ്‌നേശ്വരനായി പിറവിയെടുക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം… അയാള്‍ക്കൊരു നിമിത്തമുണ്ട്… ആ അമ്മയുടെ ഉണങ്ങാത്ത കണ്ണുനീര്‍ ഭൂതഗണങ്ങളായി അയാളോടൊപ്പം ഉണ്ടാവും
(ഫേസ് ബുക്ക് പോസ്റ്റ്)
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in