മാന്‍ഹോളുകളിലെ മരണങ്ങള്‍ വര്‍ദ്ധിക്കുന്നു

2015 ല്‍ 57 പേര്‍ മരണമടഞ്ഞപ്പോള്‍ അടുത്ത വര്‍ഷം ഇത് 48 ആയി കുറഞ്ഞു. ഇത് വീണ്ടും 2017 ല്‍ 93 ആയി ഉയര്‍ന്നു. 2018 ല്‍ ഇത് 68 ആയി കുറഞ്ഞു.

മനുഷ്യന്‍ മാന്‍ഹോളുകളിലിറങ്ങി വൃത്തിയാക്കുന്ന സംവിധാനം അവസാനിപ്പിക്കുമെന്നു നിരന്തരമായി പ്രഖ്യാപിക്കുമ്പോഴും വൃത്തിയാക്കുന്നതിനിടെ കൊല്ലപ്പെടുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ 2019ലാണ് ഏറ്റവും കൂടുതല്‍ മരണങ്ങള്‍ സംഭവിച്ചതെന്നാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്. മലിനജലവും മാന്‍ഹോളുകളും വൃത്തിയാക്കാന്‍ യന്ത്രങ്ങള്‍ ഉപയോഗിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ നടപടിയെടുക്കുന്നുവെന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അവകാശപ്പെടുമ്പോഴാണ് ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്നത്. ഉത്തര്‍പ്രദേശ്, തമിഴ്നാട്, ഗുജറാത്ത്, കര്‍ണാടക, ഹരിയാന, ഡെല്‍ഹി എന്നീ സംസ്ഥാനങ്ങളാണ് ഇക്കാര്യത്തില്‍ മുന്‍നിരയില്‍. ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം, 2015 മുതല്‍ ഇത്തരത്തില്‍ 376 തൊഴിലാളികള്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ വര്‍ഷം മാത്രം 110 മരണങ്ങളുണ്ടായി. അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന മരണമാണിത്. 2015 ല്‍ 57 പേര്‍ മരണമടഞ്ഞപ്പോള്‍ അടുത്ത വര്‍ഷം ഇത് 48 ആയി കുറഞ്ഞു. ഇത് വീണ്ടും 2017 ല്‍ 93 ആയി ഉയര്‍ന്നു. 2018 ല്‍ ഇത് 68 ആയി കുറഞ്ഞു. ഇതില്‍ മിക്കതിലും നഷ്ടപരിഹാരം നല്‍കിയിട്ടുണ്ട്. സംസ്ഥാനങ്ങളില്‍ ഉത്തര്‍പ്രദേശിലാണ് ഏറ്റവും കൂടുതല്‍ മരണമടഞ്ഞത് 63. തമിഴ്നാട് (49), ഗുജറാത്ത് (39). കര്‍ണാടകയിലും ഹരിയാനയിലും 35, ഡല്‍ഹിയില്‍ 34 എന്നിങ്ങനെയാണ് മരണ കണക്ക്. അസം, ഒഡീഷ, ജാര്‍ഖണ്ഡ് എന്നിവയുള്‍പ്പെടെ 13 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിട്ടില്ല. അതുകൂടിയാകുമ്പോള്‍ മരണസംഖ്യ ഉയരും.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Current News | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply