സവര്‍ണ്ണഫാസിസ്റ്റുള്‍ക്ക് തടയിടാന്‍ ദളിത് – മുസ്ലിം ഐക്യം

മുസ്ലിം ജനതയേയും രാഷ്ട്രങ്ങളേയും സംഘടനകളേയും പ്രതിസ്ഥാനത്തുനിര്‍ത്തി ഇസ്ലാമോ ഫോബിയ പരത്തുന്നതില്‍ സാമ്രാജ്യത്വവും ഇന്ത്യന്‍ സവര്‍ണ്ണ ഫാസിസ്റ്റുകളും കൈകോര്‍ക്കുകയാണ്.

അതീവഗുരുതരമായ രാഷ്ട്രീയ സാഹചര്യത്തിലൂടെ രാജ്യം കടന്നു പോകുമ്പോഴാണ് നാം ഈ വര്‍ഷം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നത്. ലോകസാമ്രാജ്യത്വവും ഇന്ത്യന്‍ ഫാസിസ്റ്റുകളും ഒരു ലക്ഷ്യത്തിനു വേണ്ടി കൈകോര്‍ത്ത സാഹചര്യമാണിത്. ഏതൊരു സാമ്രാജ്യത്വത്തിനും ഫാസിസ്റ്റിനും തങ്ങളുടെ വളര്‍ച്ചക്കായി ഒരു ശത്രു ആവശ്യമാണ്. ലോകസാമ്രാജ്യത്വത്തിന് ഏതാനും വര്‍ഷം വരെ ആ ശത്രു സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളായിരുന്നു. അവയുടെ തകര്‍ച്ചക്കുശേഷം ഇന്നത് മുസ്ലിം ജനതയും രാഷ്ട്രങ്ങളുമാണ്. അല്‍ക്വയ്ദയുടേയും ഐ എസിന്റേയിം മറ്റും രൂപത്തില്‍ ഒരു ഭീകരരായ ചെറുന്യൂനപക്ഷത്തെ വളര്‍ത്തിയെടുത്തത് അമേരിക്കയാണെന്ന് എല്ലാവര്‍ക്കുമറിയാം. അതേ സംഘടനകളുടെ പേരിലാണ് ഇന്നവര്‍ മുസ്ലിംരാഷ്ട്രങ്ങളേയും ജനതയേയും പ്രതിസ്ഥാനത്തുനിര്‍ത്തുന്നതും ഇസ്ലാമോഫോബിയ വളര്‍ത്തിയെടുക്കുന്നത്. ഏതുമതവിഭാഗത്തിലും ഒരു ചെറുന്യൂനപക്ഷം അത്തരക്കാരുണ്ടാകാം. എന്നാലതിന്റെ പേരില്‍ ശാന്തിക്കും സമാധാനത്തിനംു വേണ്ടിനിലനില്‍ക്കുന്ന ഒരു മതത്തെ ഒന്നടക്കം ഭീകരമതമാക്കി ചിത്രീകരിക്കാനുള്ള നീക്കമാണ് ആഗോളതലത്തില്‍ സാമ്രാജ്യത്വം നടത്തുന്നത്.

 

 

 

 

 

 

 

 

ആഗോളതലത്തിലെ ഈ പ്രതിഭാസത്തിന്റെ തുടര്‍ച്ചയാണ് ഇന്ത്യയിലും കാണുന്നത്. ഇവിടെ മുസ്ലിംവിഭാഗങ്ങളെ പ്രതിസ്ഥാനത്തുനിര്‍ത്തി ഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നത് സവര്‍ണ്ണഫാസിസ്റ്റ് ശക്തികളാണ്. അവരുടെ ലക്ഷ്യവും വളരെ വ്യക്തമാണ്. തങ്ങളുടെ ആത്യന്തികലക്ഷ്യമായ സവര്‍ണ്ണരാഷ്ട്രം സ്്ഥാപിക്കാന്‍ അവര്‍ക്കും ഒരു ശത്രു ആവശ്യമാണ്. സവര്‍ണ്ണ ശക്തികള്‍ക്ക് എന്നും അനിവാര്യമായ ജാതിവ്യവസ്ഥയേയും ഉച്ചനീചത്വങ്ങളേയും അംഗീകരിക്കാത്ത ഒരു മതമായതിനാലാണ് അവര്‍ മുസ്ലിമുകളെ എതിര്‍സ്ഥാനത്തുനിര്‍ത്തുന്നത്. ഇന്ത്യന്‍ ഭരണ ഘടന തകര്‍ക്ക് മനുസ്മൃതി സ്ഥാപിക്കുക എന്ന തങ്ങളുടെ ലക്ഷ്യത്തിന് ജനാധിപത്യവും മതേതരത്വവും സാമൂഹ്യനീതിയുമൊക്കെ തടസ്സങ്ങളാണെന്ന് അവര്‍ക്കറിയാം. ഇന്ത്യന്‍ ഭരണ ഘടന തന്നെയാണ് അവരുടെ ഏറ്റവും വലിയ പ്രതിബന്ധം. ലോകത്തെ പലരാജ്യങ്ങളുടേയും ഭരണ ഘടന ദൈവത്തിന്റെ പേരില്‍ തുടങ്ങുമ്പോള്‍ നമ്മുടേത് തുടങ്ങുന്നത് ‘വി ദി പീപ്പിള്‍’ എന്നു പറഞ്ഞാണല്ലോ. ആ പീപ്പിള്‍ എന്ന പദത്തില്‍ എല്ലാവരും തുല്ല്യരാണ്. അവിടെ ജാതി – മത ഭേദങ്ങളില്ല. മനുവാദികള്‍ക്ക് ഇതൊരിക്കലും അംഗീകരിക്കാനാവില്ല. അവരുടെ സവര്‍ണ്ണ രാഷ്ട്ര സ്വപ്‌നങ്ങള്‍ക്ക് ഇത് തടസ്സമാണ്. അതിനാലാണ് ഭരണഘടനാ മൂല്യങ്ങളെ തകര്‍ക്കാനുള്ള നീക്കം ശക്തമായിരിക്കുന്നത്. അതിനാല്‍ തന്നെ ഭരണഘടനാസംരക്ഷണം മുഴുവന്‍ ജനാധിപത്യവിശ്വാസികളുടേയും അടിയന്തിരകടമയായിരിക്കുന്നു.

 

 

 

 

 

 

 

 

ഇന്ത്യ, ഇന്ത്യയാണ്. അത് ഹിന്ദുസ്ഥാനോ കൃസ്ത്യന്‍സ്ഥാനോ മുസ്ലിംസ്ഥാനോ അല്ല. അതിനെ ഹിന്ദസ്ഥാനാക്കാനുള്ള നീക്കങ്ങള്‍ക്ക് തടസ്സമായതിനാല്‍ മൂന്ന് M കളെ അവര്‍ ലക്ഷ്യം വക്കുന്നു. മുസ്ലിം, മാര്‍ക്‌സിസ്റ്റ്, മിഷണറി. കാരണം ഇവര്‍ മനുഷ്യരുടെ തുല്ല്യതയില്‍ വിശ്വസിക്കുന്നവരാണ്. എന്തായാലും ഭരണഘടന സംരക്ഷിക്കാനുള്ള പ്രക്ഷോഭങ്ങള്‍ രാജ്യമെങ്ങും ഉയരുന്നത് പ്രതീക്ഷ നല്‍കുന്നു. ഫാസിസ്റ്റുകളുടെ അശ്വമേധത്തിനു കടിഞ്ഞാണിടുന്ന രീതിയില്‍ ദളിത് – മുസ്ലിം ഐക്യവും രൂപപ്പെടുന്നു. ഈ ഐക്യത്തെ തടയാന്‍ ഒരു സവര്‍ണ്ണശക്തിക്കും സാധ്യമല്ല. ഈ ഐക്യവും പോരാട്ടവുമാണ് ഇന്ത്യയുടെ ഭാവിചരിത്രം രേഖപ്പെടുത്താന്‍ പോകുന്നത്.

(കോട്ടയത്ത് ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനം സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ റാലിക്കുശേഷം നടന്ന പൊതു സമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു നടത്തിയ പ്രസംഗത്തില്‍ നിന്ന് – ഡോ. എം കെ മുനീര്‍ മുഖ്യ പ്രഭാഷണം നടത്തി. സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ സണ്ണി എം കപിക്കാട് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കണ്‍വീനര്‍ കെ കെ കൊച്ച്, സിഎസ്ഡിഎസ് നേതാവ് കെ കെ സുരേഷ്, സംവിധായകന്‍ ഡോ. ബിജു, തോട്ടം തൊഴിലാളി നേതാവ് ജി ഗോമതി, കേരള ചേരമര്‍ സംഘം നേതാവ് ഐ ആര്‍ സദാനന്ദന്‍, പരിസ്ഥിതി പ്രവര്‍ത്തക ഡോ. കുസുമം ജോസഫ്, അഡ്വ. കെ വി ഭദ്രകുമാരി, കവി എസ് ജോസഫ്, കവി എം ആര്‍ രേണുകുമാര്‍, ഡോ. വിനീത വിജയന്‍, വിദ്യാര്‍ത്ഥി നേതാവ് ദിനു വെയില്‍, ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് ഫൈസല്‍ ഫൈസു ടി എസ് ശ്യാം കുമാര്‍, ഒ പി രവീന്ദ്രന്‍ തുടങ്ങിയവര്‍ റാലിയെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. നോവലിസ്റ്റ് എസ് ഹരീഷ്, ഡോ. കെ എസ് മാധവന്‍, ഡോ. ചന്ദ്രന്‍ കോമത്ത്, ഇ പി അനില്‍, വിജെ ജോര്‍ജ്, അജയകുമാര്‍, വിഎഎം അഷറഫ് തുടങ്ങി പ്രമുഖരായ നിരവധി പേരുടെ സാന്നിധ്യമുണ്ടായിരുന്നു. ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ സമീപന രേഖ അഡ്വ. ജെ പി ജയപ്രകാശ് പുറത്തിറക്കി. ലിന്‍സി തങ്കപ്പന്‍ പ്രോഗ്രാമിന്റെ അവതാരക ആയിരുന്നു. കോട്ടയത്തെ ചിത്രകാരന്മാര്‍ ചിത്രങ്ങള്‍ വരച്ച് റാലിയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. സമ്മേളനത്തിന് ശേഷം പിഎസ് ബാനര്‍ജിയും സംഘവും അവതരിപ്പിച്ച പാട്ടുകള്‍ സദസിനെ ഇളക്കിമറിച്ചു.)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply