ദലിത് സമുദായ മുന്നണി രണ്ടാം വര്‍ഷത്തിലേക്ക്
കേരളത്തിലെ എഴുപതു ലക്ഷം വരുന്ന പട്ടിക ജാതി -പട്ടിക വര്‍ഗ്ഗ -പരിവര്‍ത്തിത ക്രൈസ്തവ -നവ ബൗദ്ധ വിഭാഗങ്ങളുടെ സാമൂഹ്യ മുന്നേറ്റത്തിനും സമഗ്ര പുരോഗതിയ്ക്കു വേണ്ടി്, രാഷ്ട്രീയമായും, സാമുദായികമായും, സാമ്പത്തികമായും പുതിയൊരു തലത്തിലേക്ക് പ്രവേശിക്കുന്നതിന് തുടക്കം കുറിക്കുന്നതിന്, ഭാവി തലമുറയെ മുന്നില്‍ കണ്ടുകൊണ്ടുള്ള 18 പദ്ധതികളുടെ ബഡ്ജറ്റ് ദലിത് സമുദായ മുന്നണി പ്രഖ്യാപിച്ചു.
ദലിത് സമുദായ മുന്നണി ഒന്നാം വാര്‍ഷിക സമ്മേളനം കോട്ടയത്ത് നടന്നു. മുന്നണി ചെയര്‍മാന്‍ സണ്ണി എം കപിക്കാട് അധ്യക്ഷത വഹിച്ച സമ്മേളനം ആന്ധ്രപ്രദേശ് ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് വി. ഈശ്വരയ്യ ഉത്ഘാടനം ചെയ്തു. അധികാരത്തിലും, വികസനത്തിലും അര്‍ഹമായ വിഹിതം സംവരണീയ സമുദായങ്ങള്‍ക്ക് ഇന്ത്യയില്‍ ലഭിക്കുന്നില്ലെന്നും ദേശീയ വിഹിതവും അവകാശങ്ങളും നേടിയെടുക്കാന്‍ ഇന്ത്യയിലെ എല്ലാ സംവരണീയ സമുദായങ്ങളും യോജിച്ച് പ്രവര്‍ത്തിക്കണമെന്ന് ജസ്റ്റിസ് വി. ഈശ്വരയ്യ ആവശ്യപ്പെട്ടു. പട്ടിക വിഭാഗങ്ങളെയും പരിവര്‍ത്തിത ക്രൈസ്തവരെയും, നവ ബൗദ്ധരെയും ചേര്‍ത്തു നിര്‍ത്തി ദലിത് സമുദായ മുന്നണി നടത്തി വരുന്ന പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിനു തന്നെ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. സംവരണത്തിന്റെ ഭരണഘടനാ ദര്‍ശനങ്ങളെ ഹനിച്ചു കൊണ്ടാണ്, ദാരിദ്ര്യപരിഹാരത്തിനുള്ള ദേശീയ പദ്ധതിയായി 103ാം ഭരണഘടന ഭേദഗതി കൊണ്ടു വന്നിരിക്കുന്നത്. ഈ നീക്കത്തെ ചെറുക്കാന്‍ സംവരണീയരായ ദലിത് പിന്നോക്ക ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് കഴിഞ്ഞില്ലെങ്കില്‍ വലിയ നഷ്ടമായിരിക്കും സംഭവിക്കുക എന്ന് ഓര്‍ക്കേണ്ടതുണ്ടെന്നും വൈകിട്ട് മൂന്നുമണിയ്ക്ക് നടന്ന പൊതുസമ്മേളനം ഉത്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. സമുദായമെന്ന നിലയില്‍ ഐക്യത്തോടെ പ്രവര്‍ത്തിക്കേണ്ട സന്ദര്‍ഭമാണിതെന്നും സമുദായമെന്ന നിലയില്‍ ദലിതര്‍ നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കുവാനും, ജനാധിപത്യ ആശയങ്ങളെ ഉയര്‍ത്തിപ്പിടിക്കുവാനും, ഭരണഘടനാ മൂല്യങ്ങളും അവകാശങ്ങളും സംരക്ഷിക്കുന്നതിനും, വ്യക്തി -കുടുംബം -സമുദായം എന്ന നിലയിലുള്ള ആഭ്യന്തര നവീകരണവും ശാക്തീകരണവും, ദലിതരുടെ സമഗ്ര വികസനവും, മുന്നേറ്റവും മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തന പദ്ധതികളിലൂടെ സുദായത്തിനു തന്നെ മാതൃകയായിത്തീരുവാന്‍ ദലിത് സമുദായ മുന്നണിക്ക് കഴിയണമെന്നും അധ്യക്ഷ പ്രസംഗം നടത്തിക്കൊണ്ടു സണ്ണി എം കപിക്കാട് പറഞ്ഞു.
സമ്മേളനത്തിനു സെക്രട്ടറിയേറ്റംഗം ആര്‍. അനിരുദ്ധന്‍ ആമുഖ പ്രഭാഷണവും ജനറല്‍ സെക്രട്ടറി അഡ്വ.പി.എ. പ്രസാദ് സ്വാഗതം പറഞ്ഞു. നാഷണല്‍ ജുഡിഷ്യല്‍ അക്കാഡമി മുന്‍ ഡയറക്ടറും നാഷണല്‍ ലാ സ്‌കൂള്‍ യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലറുമായ ഡോ.മോഹന്‍ ഗോപാല്‍ മുഖ്യപ്രഭാഷണം നടത്തി. സാമൂഹ്യ പ്രവര്‍ത്തക ഡോ. രേഖ രാജ് , സാധുജന പരിപാലന സംഘം ജനറല്‍ സെക്രട്ടറി സുരേഷ് ജഗതി, കേരള ചേരമര്‍ സംഘം സംസ്ഥാന പ്രസിഡന്റ് എബി നീലംപേരൂര്‍, കേരളാ തണ്ടാന്‍ മഹാ ജനറല്‍ സെക്രട്ടറി ജി.വരദരാജന്‍, കെ.വി.എസ്.എസ് പ്രസിഡന്റ് സി.കെ.സുന്ദര്‍ദാസ് , അയ്യനവര്‍ സമാജം ജനറല്‍ സെക്രട്ടറി ധര്‍മ്മദാസ്, കെ.വത്സകുമാരി, സുരേഷ് പി തങ്കപ്പന്‍, പി.പി.ജോയി, എന്നിവര്‍ പ്രസംഗിച്ചു. ചരിത്രകാരനും എഴുത്തുകാരനും പൊതുപ്രവര്‍ത്തകനുമായ കെ.കെ. കൊച്ച്, കവിയും സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവും സാഹിത്യകാരനുമായ എം ആര്‍ രേണുകുമാര്‍, നാടക പ്രവര്‍ത്തകനും സംഗീത അക്കാദമി അവാര്‍ഡ് ജേതാവും എഴുത്തുകാരനുമായ ഡോ.സാംകുട്ടി പട്ടംകരി, ചരിത്ര യുവഗവേഷകന്‍ ഡോ.വിനില്‍ പോള്‍, ചലച്ചിത്ര താരം നിരഞ്ജന്‍, സംവിധായിക ജീവ.കെ.ജെ., സാമൂഹ്യ പ്രവര്‍ത്തകന്‍ വി.ബി.അജയകുമാര്‍, സംരംഭകരായ ഡോ.ശശിധരന്‍, മണി.സി.വി, പ്രസന്നന്‍ വൈക്കം എന്നിവരെ സമ്മേളനത്തില്‍ ആദരിച്ചു. സ്വാഗത സംഘം ചെയര്‍മാന്‍ ഡോ. ഹരികുമാര്‍ റ്റി. എന്‍ സമ്മേളനത്തിന് നന്ദി പറഞ്ഞു.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
2021 നവംബര്‍ 7 ന് കോട്ടയം ദര്‍ശന ആഡിറ്റോറിയത്തില്‍ വെച്ച് നടന്ന വാര്‍ഷിക സമ്മേളനത്തിന് തുടക്കം കുറിച്ചുകൊണ്ട് ഓര്‍ഗനൈസിംഗ് സെക്രട്ടറി ഗോവിന്ദന്‍ കിളിമാനൂര്‍ പതാകയുയര്‍ത്തി. സമുദായ മുന്നണിയുടെ നിയമാവലിയും, നയരേഖയുമടങ്ങുന്ന പുസ്തകത്തിന്റെ പ്രകാശനം ഡോ.ഹരികുമാര്‍ റ്റി.എന്‍ നിര്‍വഹിച്ചു. സെക്രട്ടറിയേറ്റംഗം കെ. വത്സകുമാരി ആദ്യപ്രതി ഏറ്റു വാങ്ങി. സമുദായ ഐക്യം വിളിച്ചോതുന്ന പ്രതിജ്ഞ വൈസ് ചെയര്‍മാന്‍ എം.ഡി തോമസ് അവതരിപ്പിച്ചു. സെക്രട്ടറിയേറ്റംഗം തങ്കമ്മ ഫിലിപ് അനുസ്മരണ പ്രമേയം അവതരിപ്പിച്ചതോടു കൂടി രാവിലെ പത്തുമണിയ്ക്ക് പ്രതിനിധി സഭ ആരംഭിച്ചു. ഓര്‍ഗനൈസിംഗ് സെക്രട്ടറി മണികണ്ഠന്‍ കാട്ടാമ്പള്ളിയുടെ നേതൃത്വത്തില്‍, ആര്‍.അനിരുദ്ധന്‍, തങ്കമ്മ ഫിലിപ് , കെ. വത്സകുമാരി എന്നിവരടങ്ങുന്ന പ്രസീഡിയമാണ് പ്രതിനിധി സഭ നിയന്ത്രിച്ചത്. പ്രതിനിധി സഭയുടെ നടപടികളെ സംബന്ധിച്ച വിശദീകരണം മണികണ്ഠന്‍ കാട്ടാമ്പള്ളി നിര്‍വഹിച്ചു. 13 ജില്ലകളില്‍ നിന്നായി തെരെഞ്ഞെടുക്കപ്പെട്ട 196 പ്രതിനിധികളും, 20 ക്ഷണിതാക്കളും , 8 സംസ്ഥാന ഭാരവാഹികളുമുള്‍പ്പെടെ 224 പേര്‍ അടങ്ങുന്നതായിരുന്നു ദലിത് സമുദായ മുന്നണിയുടെ ആദ്യ പ്രതിനിധി സഭ. സംഘടനാ സെക്രട്ടറി ബിജോയ് ഡേവിഡ് പ്രതിനിധിസഭയില്‍ പങ്കെടുത്തവര്‍ക്ക് സ്വാഗതം പറഞ്ഞു. ചെയര്‍മാന്‍ സണ്ണി എം കപിക്കാട് പ്രതിനിധി സഭ ഉത്ഘാടനം ചെയ്തു. തുടര്‍ന്ന്, ജനറല്‍ സെക്രട്ടറി അഡ്വ. പി.എ. പ്രസാദ് ഒരു വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും. ട്രഷറര്‍ സുരേഷ് പി തങ്കപ്പന്‍ ഒരു വര്‍ഷത്തെ വരവു ചിലവു കണക്കുകളും അവതരിപ്പിച്ചു. സെക്രട്ടറിയേറ്റംഗങ്ങളായ, അജിതാരാജു, അനുമോഹന്‍, റ്റി.പി.അയ്യപ്പന്‍ എന്നിവര്‍ ദലിത് സമുദായവത്ക്കരണം , സാമൂഹ്യ ജനാധിപത്യം, സ്ത്രീ പുരുഷ തുല്യത എന്നീവയെ സംബന്ധിച്ച സംഘടനാ പ്രമേയങ്ങള്‍ അവതരിപ്പിച്ചു.
ദലിത് സമുദായ മുന്നണിയുടെ പ്രവര്‍ത്തന നയവും, 2022-2023 വര്‍ഷത്തില്‍ നടപ്പാക്കേണ്ട പദ്ധതികളുടെ പ്രഖ്യാപനവും ജനറല്‍ സെക്രട്ടറി അഡ്വ. പി.എ. പ്രസാദ് നിര്‍വഹിച്ചു. കേരളത്തിലെ എഴുപതു ലക്ഷം വരുന്ന പട്ടിക ജാതി -പട്ടിക വര്‍ഗ്ഗ -പരിവര്‍ത്തിത ക്രൈസ്തവ -നവ ബൗദ്ധ വിഭാഗങ്ങളുടെ സാമൂഹ്യ മുന്നേറ്റത്തിനും സമഗ്ര പുരോഗതിയ്ക്കു വേണ്ടി്, രാഷ്ട്രീയമായും, സാമുദായികമായും, സാമ്പത്തികമായും പുതിയൊരു തലത്തിലേക്ക് പ്രവേശിക്കുന്നതിന് തുടക്കം കുറിക്കുന്നതിന്, ഭാവി തലമുറയെ മുന്നില്‍ കണ്ടുകൊണ്ടുള്ള 18 പദ്ധതികളുടെ ബഡ്ജറ്റ് ദലിത് സമുദായ മുന്നണി പ്രഖ്യാപിച്ചു. 12485600.00 രുപ വരവും,11905000 രുപ ചിലവും, 580600 രുപ നീക്കി ബാക്കി പ്രതീക്ഷിക്കുന്ന ബജറ്റാണ് സെക്രട്ടറി ബിജോയ് ഡേവിഡ് അവതരിപ്പിച്ചത്. സണ്ണി എം കപിക്കാട് ചെയര്‍മാനും അഡ്വ. പി.എ. പ്രസാദ് ജനറല്‍ സെക്രട്ടറിയുമായി തെരഞ്ഞെടുത്ത സമ്മേളനത്തില്‍ 65 അംഗ സംസ്ഥാന സമിതിയെയും 28 അംഗ സെക്രട്ടറിയേറ്റ് അംഗങ്ങങ്ങളെയും തെരഞ്ഞെടുത്തു. വൈസ്. ചെയര്‍മാന്‍ ജി.വരദരാജന്‍, വൈസ് ചെയര്‍ പേഴ്‌സണ്‍ തങ്കമ്മ ഫിലിപ്, സംഘടനാ സെക്രട്ടറി ബിജോയ് ഡേവിഡ്, ഓര്‍ഗനൈസിംഗ് സെക്രട്ടറി മണികണ്ഠന്‍ കാട്ടാമ്പള്ളി, ഓര്‍ഗനൈസിംഗ് സെക്രട്ടറി ഗോവിന്ദന്‍ കിളിമാനൂര്‍,ഓര്‍ഗനൈസിംഗ് സെക്രട്ടറി എം.ഡി.തോമസ്, ഓര്‍ഗനൈസിംഗ് സെക്രട്ടറി കെ. വത്സകുമാരി, ഓര്‍ഗനൈസിംഗ് സെക്രട്ടറി എബി നീലംപേരൂര്‍, ഓര്‍ഗനൈസിംഗ് സെക്രട്ടറി വി.കെ. സുകു, ട്രഷറര്‍ ഡോ. റ്റി. എന്‍. ഹരികുമാര്‍ എന്നിവരെ സംസ്ഥാന സമിതി അംഗങ്ങളായും സമ്മേളനം തെരഞ്ഞെടുത്തു
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in