കിര്‍താഡ്‌സിനും ഇന്ദുമേനോനുമെതിരെ ദളിത് – ആദിവാസി പടയൊരുക്കം

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിമൂന്നാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2025 - 26 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in

കേരളത്തില്‍ പട്ടികവര്‍ഗക്കാരുടെ ഉന്നമനത്തിനായി തുടങ്ങിയ കിര്‍താഡ്സിന്റെ (Kerala institute for Research Training & Development studies of Scheduled Castes and Scheduled Tribes) പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ദളിത് – ആദിവാസി പ്രവര്‍ത്തകര്‍ തന്നെ രംഗത്ത്. അവിടെ നടക്കുന്ന അഴിമതി വിജിലന്‍സ് അന്വേഷിക്കുക., ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ ഓഡിറ്റിങിന് വിധേയമാക്കുക, ഉന്നത ഉദ്യോഗസ്ഥയായ ഇന്ദുമേനോന്‍ ഉള്‍പ്പെടെയുള്ള അനര്‍ഹരായ ഉദ്യോഗസ്ഥരെ പുറത്താക്കുക. അര്‍ഹരായ എസ് സി/ എസ് റ്റി ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുക, ആദിവാസി ദലിത് സമൂഹങ്ങളുടെ സാമൂഹിക സാമ്പത്തിക പുരോഗതിക്കായും സാമൂഹിക നീതിക്കായും ആവശ്യമായ പഠനങ്ങള്‍ നടത്താന്‍ കിര്‍താഡ്സ് തയ്യാറാകുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി പ്രക്ഷോഭമാരംഭിക്കാനാണ് നീക്കം. എസ് സി /എസ് ടി ഫണ്ട് ധൂര്‍ത്തടിക്കുന്നതായും വകമാറ്റി ചിലവഴിക്കുന്നതായും വാര്‍ത്തകള്‍ വന്നതിനെ തുടര്‍ന്നാണ് സംഘടനകള്‍ രംഗത്തിറങ്ങിയിരിക്കുന്നത്. ഫ്രട്ടേണിറ്റി മൂവ്‌മെന്റ് കിര്‍താഡ്‌സിലേക്ക്‌ മാര്‍ച്ച് നടത്തും..
കിര്‍താഡ്സിന്റെ പ്രവര്‍ത്തനത്തില്‍ വന്‍ ക്രമക്കേടെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട് തന്നെ പുറത്തുവന്നിരിക്കുകയാണ്. 17 വര്‍ഷങ്ങള്‍ക്കുശേഷമാണ് എ ജി പരിശോധന നടത്തിയത്. ഡി സി ബുക്‌സിന്റെ ലിറ്റററി ഫെസ്റ്റിവലിലെ ഗോത്ര എഴുത്തു സംഗമത്തിനു പണം നല്‍കിയെന്നതാണ് പ്രധാന ആരോപണം. ആദിവാസികള്‍ക്കിടയില്‍ നിന്നുള്ള സ്വാതന്ത്ര്യസമരപോരാളികളുടെ മ്യൂസിയം സ്ഥാപിക്കാനായി കേന്ദ്രം നല്‍കിയ പണമാണ് ഡി സി ബുക്‌സിനു നല്‍കിയത്. അഞ്ചരലക്ഷത്തോളം രൂപയാണ് വകമാറ്റി ചിലവഴിച്ചത്. ലിറ്ററി ഫെസ്റ്റിവലിന്റെ ഡയറക്ടറായ എഴുത്തുകാരനുപോലും പരിപാടിയില്‍ പങ്കെടുക്കാനായി പണം നല്‍കി.
സ്വാതന്ത്ര്യസമരകാലത്ത് ആദിവാസികളുടെ പ്രക്ഷോഭം നടന്ന എവിടെയെങ്കിലും മ്യൂസിയം നിര്‍മ്മിക്കാനായിരുന്നു കേന്ദ്രനിര്‍ദ്ദേശം. സ്വാഭാവികമായും വയനാടാണ് അതിനായി തെരഞ്ഞെടുക്കേണ്ടത്. എന്നാല്‍ ആ നിര്‍ദ്ദേശം മറികടന്നാണ് കോഴിക്കോട് കിര്‍താഡ്‌സില്‍ തന്നെ മ്യൂസിയം നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. അക്കാര്യവും എ ജിയുടെ റിപ്പോര്‍ട്ടിലുണ്ട്. 16 കോടി ചിലവു പ്രതീക്ഷിക്കുന്ന പദ്ധതിയില്‍ 7 കോടിയോളം അനുവദിച്ചു കഴിഞ്ഞു. പദ്ധതി ഒട്ടും മുന്നോട്ടുപോയിട്ടില്ലെങ്കിലും 17 ലക്ഷത്തില്‍ പരം ഇതിനകം ചിലവാക്കുകയും ചെയ്തു. പട്ടികവര്‍ഗ്ഗക്കാരുടെ ഉന്നമനത്തിനുതകുന്ന ഗവേഷണങ്ങള്‍ നടത്താന്‍ ബാധ്യസ്ഥമായ സ്ഥാപനത്തില്‍ അതുമായി ബന്ധപ്പെട്ട കാര്യമായ പ്രവര്‍ത്തനമൊന്നും നടന്നിട്ടില്ല എന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. പ്രോജക്ടുകളെല്ലാം അനന്തമായി നീളുന്നു. നിയമനങ്ങളിലും പ്രമോഷനുകളിലും ക്രമക്കേടുകളുള്ളതായി സംശയമുണ്ട്. ജാതി നിര്‍ണ്ണയിക്കാനുള്ള സംവിധാനത്തിന്റെ മേധാവിക്ക് വേണ്ടത്ര യോഗ്യതയുണ്ടോ എന്നും റിപ്പോര്‍ട്ട് സംശയം പ്രകടിപ്പിക്കുന്നു.

 

 

 

 

 

 

തന്നെ അപകീര്‍ത്തിപ്പെടുത്താനും വംശീയമായി അധിക്ഷേപിക്കാനും ഇന്ദുമേനോന്‍ ശ്രമിച്ചതായി ആദിവാസി വിഭാഗത്തില്‍ നിന്നുള്ള കവി അശോകന്‍ മറയൂര്‍ വെളുപ്പെടുത്തിയത് അടുത്തയിടെ വിവാദമായിരുന്നു. ‘നമ്മുടെ സാഹിത്യ ക്യാമ്പിലൂടെ എഴുതി വന്ന്, പുകഴേന്തി സാര്‍ പണം നല്‍കി പുസ്തകം അച്ചടിച്ച അശോകന്റെ കവിത എം എ മലയാളം സിലബസ്സില്‍ ഉള്‍പ്പെടുത്തി – പാവം അശോകന്‍ മറയൂര്‍’ എന്ന അവരുടെ ഫേസ് ബുക്ക് പോസ്റ്റായിരുന്നു വിവാദമായത്. ‘ഇന്ദുമേനോന്‍, നിങ്ങള്‍ക്കു മാത്രമുള്ള ഒന്നല്ല ആത്മാഭിമാനം. ആദിവാസി ഗോത്രത്തില്‍ നിന്നുള്ള ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍ നിങ്ങള്‍ എന്റെ ആത്മാഭിമാനം മുറിപ്പെടുത്തുമ്പോള്‍ വെറുതെ നോക്കി നില്‍ക്കാന്‍ എനിക്കു കഴിയുകയില്ല’. എന്നായിരുന്നു അശോകന്‍ പറഞ്ഞ മറുപടി. ഇന്ദുമേനോനില്‍ നിന്ന് തനിക്കുണ്ടായ അവഹേളനങ്ങളെ കുറിച്ച് അദ്ദേഹം വിശദമായി എഴുതിയിരുന്നു.

[widgets_on_pages id=”wop-youtube-channel-link”]

ഇത്തരമൊരു സാഹചര്യത്തിലാണ് ആദിവാസി – ദളിത് സംഘടനകളും പ്രവര്‍ത്തകരും കീര്‍താഡ്‌സിനും ഇന്ദുമേനോനുമെതിരെ സമരപരിപാടികള്‍ക്ക് രൂപം നല്‍കുന്നത്. അക്കാര്യമാലോചിക്കാന്‍ നവംബര്‍ മൂന്നിന് കോഴിക്കോട് യോഗം ചേരുന്നുണ്ട്.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Human rights | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply