ഭാഗ്യലക്ഷ്മിക്കും ദിയക്കും ശ്രീലക്ഷ്മിക്കും എതിരായ ജാമ്യമില്ലാ കേസ് പിന്‍വലിക്കുക

സാമൂഹിക മാധ്യമത്തിലൂടെ നടത്തുന്ന സ്ത്രീകളെ ഹീനമായ ഭാഷയില്‍ ലൈംഗികമായി അവഹേളിച്ച ഡോ. വിജയ് പി നായര്‍ക്കെതിരെ പൊലീസ് നടപടി എടുക്കാത്ത സാഹചര്യത്തില്‍ മൂന്ന് സ്ത്രീകളുടെ നേതൃത്വത്തില്‍ ഉണ്ടായ പ്രതികരണം സ്ത്രീകളുടെ ആത്മാഭിമാനത്തെ ഉയര്‍ത്തിപ്പിടിക്കുന്നതാണെന്ന് ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനം സംസ്ഥാന സമിതി വിലയിരുത്തുന്നു. അതിന് തയ്യാറായ ഭാഗ്യലക്ഷ്മി, ശ്രീലക്ഷ്മി അറയ്ക്കല്‍, ദിയ സന എന്നിവരെ അഭിവാദ്യം ചെയ്യുന്നു. അവരെ പിന്തുണക്കാന്‍ ആത്മാഭിമാനബോധമുള്ള മുഴുവന്‍ സ്ത്രീകളും ജനാധിപത്യവാദികളും തയ്യാറാകണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.

അതെ സമയം സ്ത്രീത്വത്തെ അവഹേളിച്ച വിജയ് നായര്‍ക്കെതിരെ യഥാസമയം നടപടി എടുക്കാതിരുന്ന പൊലീസ് മൂന്ന് പേര്‍ക്കും എതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുത്തത് അപലപനീയമാണ്. അയാള്‍ക്കെതിരെ യഥാസമയം കേസെടുത്തിരുന്നുവെങ്കില്‍ ഇത്തരം ഒരു പ്രതികരണം ഉണ്ടാകുമായിരുന്നില്ല. വനിതാ കമ്മീഷന്‍ ചെയര്‍പഴ്‌സണ്‍ ആയിരുന്ന സുഗതകുമാരി ടീച്ചര്‍ ഉള്‍പ്പെടെയുള്ളവരെ ഹീ നമായി അവഹേളിച്ചതിനെതിരെ പരാതി നല്‍കിയിട്ടുപോലും നടപടിയെടുക്കാതിരുന്ന പൊലീസിന്റെ നിസംഗതയാണ് ഇത്തരം ഒരു പ്രതികരണത്തിന് നിര്‍ബന്ധിതമാക്കിയത്.

സാമൂഹിക മാധ്യമങ്ങളില്‍ സര്‍ക്കാര്‍ നടപടികളെയും മുഖ്യമന്ത്രിയെയും പ്രധാനമന്ത്രിയെയും വിമര്‍ശിക്കുന്നവര്‍ക്കെതിരെ തല്‍ക്ഷണം നടപടിയെടുക്കുന്നതില്‍ ജാഗരൂഗരായ പൊലീസ് സംവിധാനം തികച്ചും സ്ത്രീവിരുദ്ധമായ ലൈംഗിക അവഹേളനം നടത്തിയ പുരുഷനെ സംരക്ഷിച്ചത് നിയമവാഴ്ച്ച ഉറപ്പുവരുത്തുന്നതില്‍ സര്‍ക്കാരിന്റെ പരാജയമാണ്.
നമ്മുടെ ഭരണ സംവിധാനത്തിലും സാമൂഹ്യ മാധ്യമങ്ങളിലും പ്രബലമായ സ്ത്രീവിരുദ്ധതയുടെയും പുരുഷാധിപത്യ പ്രവണതയുടെയും പ്രത്യക്ഷ ഉദാഹരണമാണ് ഈ സംഭവം. ഇത്തരം സ്ത്രീവിരുദ്ധരായ ക്രിമിനലുകളെ സാമൂഹികമായി ബഹിഷ്‌കരിക്കാന്‍ സ്ത്രീകളും ജനാധിപത്യവാദികളും തയ്യാറാകണമെന്നും ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനം സംസ്ഥാന സംഘാടക സമിതി ജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. വിജയ് നായരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ഭാഗ്യലക്ഷ്മി, ശ്രീലക്ഷ്മി, ദിയ സന എന്നിവര്‍ക്കെതിരായ ജാമ്യമില്ലാ കുറ്റം ചുമത്തി എടുത്ത കേസ് പിന്‍വലിക്കണമെന്നും സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു.

ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനം സംസ്ഥാന സംഘാടക സമിതിക്ക് വേണ്ടി

അഡ്വ. കെ വി ഭദ്രകുമാരി (കണ്‍വീനര്‍), അജിത സാനു, അംബിക (സംസ്ഥാന സമിതി അംഗങ്ങള്‍) സണ്ണി എം കപിക്കാട് (ജനറല്‍ കണ്‍വീനര്‍)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply