മോട്ടോര്‍ വാഹന ഭേദഗതിയ്ക്ക് എതിരെ സിപിഎമ്മും കോണ്‍ഗ്രസ്സും
കേന്ദ്രം അപ്രായോഗികമായ നിയമങ്ങള്‍ കൊണ്ട് വന്ന് ഫെഡറല്‍ ഘടന തകര്‍ക്കുകയാണെന്നും കോടിയേരി ആരോപിച്ചു. കോടിയേരി പറയുകയല്ല, പ്രവര്‍ത്തിക്കുകയാണ് വേണ്ടതെന്നാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം.
കേന്ദ്ര മോട്ടോര്‍ വാഹന ഭേദഗതിയ്ക്ക് എതിരെ സിപിഎമ്മും കോണ്‍ഗ്രസ്സും. പിഴ കൂട്ടുകയല്ല, നിയമം കര്‍ശനമായി നടപ്പാക്കുകയാണ് വേണ്ടതെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. ഉയര്‍ന്ന പിഴയീടാക്കുന്നത് വിപരീത ഫലം മാത്രമേ ഉണ്ടാക്കൂ. അത് വന്‍ അഴിമതിയ്ക്ക് കളമൊരുക്കും. പിഴത്തുക കൂടുമ്പോള്‍ പതിനായിരം രൂപയ്ക്ക് പകരം പരിശോധനയ്ക്ക് ഇറങ്ങിയ ഉദ്യോഗസ്ഥന് അയ്യായിരം രൂപ കൊടുത്ത് ആളുകള്‍ ഊരിപ്പോരാന്‍ നോക്കും. ആ പണം സര്‍ക്കാരിനു കിട്ടുകയില്ല എന്ന് കോടിയേരി പറഞ്ഞു. നിയമവശം പരിശോധിച്ച് സംസ്ഥാനത്ത് നിയമം നടപ്പാക്കുന്നത് മാറ്റി വയ്ക്കാമോ എന്ന് പരിശോധിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടും ചില സംസ്ഥാനങ്ങള്‍ ഈ നിയമം നടപ്പാക്കിയിട്ടില്ല. സുപ്രീംകോടതിയെ സമീപിക്കാനാണ് അവരുടെ തീരുമാനം. കേന്ദ്രം അപ്രായോഗികമായ നിയമങ്ങള്‍ കൊണ്ട് വന്ന് ഫെഡറല്‍ ഘടന തകര്‍ക്കുകയാണെന്നും കോടിയേരി ആരോപിച്ചു. കോടിയേരി പറയുകയല്ല, പ്രവര്‍ത്തിക്കുകയാണ് വേണ്ടതെന്നാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in