ആയുര്‍വേദവും മറ്റു വൈദ്യശാസ്ത്രങ്ങളും : സര്‍ക്കാര്‍ ആരെയാണ് സര്‍ക്കാര്‍ ഭയക്കുന്നത്?
തമിഴ്നാട്ടില്‍ സര്‍ക്കാര്‍ മുന്‍ കൈയില്‍ സിദ്ധ വൈദ്യത്തിന് വലിയ പ്രചാരം കൊടുക്കുകയും എല്ലാ വൈദ്യസഹായമുഖങ്ങളിലും സിദ്ധവൈദ്യത്തിന്റെ സാധ്യതകളെ പ്രയോജനപ്പെടുത്തുകയും ചെയ്തു, ചെയ്യുന്നു. തെളിവെവിടെ എന്നുചോദിച്ചുകൊണ്ട് ആയുര്‍വേദത്തെ മാറ്റിനിര്‍ത്താന്‍ കേരളത്തില്‍ കാണിച്ച വെമ്പല്‍ അവിടെ സിദ്ധവൈദ്യത്തിനെതിരെ ഉണ്ടായില്ല. ഭരണകൂടത്തിന്റെ സംരക്ഷണം തന്നെ പ്രധാനം. അതിനാല്‍ കഴിഞ്ഞ ഒരു വര്‍ഷത്തെ അനുഭവം കൊണ്ട് തെളിവിനുതകുന്ന പ്രസിദ്ധീകരണങ്ങള്‍ തന്നെയും ഉണ്ടാക്കാന്‍ സിദ്ധവൈദ്യത്തിനു കഴിഞ്ഞിരിക്കുന്നു.
ഇന്ത്യയില്‍ കോവിഡിന്റെ രണ്ടാം തരംഗം അതിവേഗമാണ് പടരുന്നത് എന്ന് കണക്കുകള്‍കാണിക്കുന്നു. യഥാര്‍ത്ഥത്തില്‍ ഉള്ള രോഗബാധിതരേക്കാള്‍ എത്രയോ കുറവായിരിക്കും കണക്കുകളില്‍ കാണുന്നത്. മരണസംഖ്യയുടെ കാര്യത്തിലും ഇതുതന്നെയാകാനാണ് സാധ്യത. കേരളത്തിലെ സ്ഥിതിയും മറിച്ചല്ല. ഇപ്പോള്‍ ലോക്ഡൗണും പ്രഖ്യാപിച്ചിരിക്കുന്നു. വാക്‌സിനേഷന്‍ ഒരു വശത്ത് നടക്കുന്നു എന്നത് ശരിതന്നെ. എന്നാല്‍ ഇപ്പോഴത്തെ നിലയില്‍ സമൂഹത്തിലെ ഭൂരിഭാഗം ആളുകളില്‍ അതെത്തിപ്പെടാന്‍ ഏറെസമയമെടുക്കുമെന്നതില്‍ സംശയമില്ല. വാക്‌സിന്റെ ഫലപ്രാപ്തിയെപ്പറ്റിയും അതിന്റെ പാര്‍ശ്വഫലസാധ്യതകളെക്കുറിച്ചുമെല്ലാം ധാരാളം സംവാദങ്ങളും വിവാദങ്ങളും നടക്കുന്നുണ്ട്. അതിേ ലക്കിപ്പോള്‍ കടക്കുന്നില്ല. എല്ലാവര്‍ക്കും വാകസിനേഷനെത്തും മുമ്പുള്ള ഈകാലയളവില്‍ രോഗികളാകുന്ന ആളുകളെ കുറിച്ച് ചിന്തിയ്ക്കുക. എന്തുചികിത്സയാണ് അത്തരക്കാര്‍ക്ക് കൊടുക്കുന്നത്? ഇപ്പോള്‍ പ്രയോഗിച്ചുകൊണ്ടിരിക്കുന്ന മരുന്നുകളില്‍ ഭൂരിഭാഗവും കൃത്യമായ തെളിവില്ലാത്തതും ഗത്യന്തരമില്ലാത്തതിനാല്‍ ഉപയോഗിക്കുന്നതും അപകടകരമായ പാര്‍ശ്വഫലങ്ങള്‍ ഉള്ളവയുമാണ്. രോഗത്തേയും രോഗാണുവിനേയും കുറിച്ച് അന്തിമ ചിത്രങ്ങള്‍ ലഭ്യമല്ലാത്തവിധം മാറ്റങ്ങളുണ്ടായിക്കൊണ്ടിരിക്കുന്നു. എന്നിരിക്കിലും പാതി വെന്ത വിവരങ്ങള്‍ എല്ലാ മാധ്യമങ്ങളും വിഷയവിദഗ്ധരും ഓരോ നിമിഷത്തിലും ജനങ്ങളിലെത്തിക്കുന്നുമുണ്ട്. എല്ലാവരും ശ്രമിക്കുന്നത് തങ്ങളുടേതായ ഇടം ഉണ്ടാക്കാനും ഉറപ്പിക്കാനും ആണെന്നുതോന്നുന്നു. ഇതെല്ലാം ചേര്‍ന്നുണ്ടാക്കിയ ദുരന്തക്കാഴ്ചയാണ് ഇപ്പോള്‍ നാം ചുറ്റുവട്ടത്തു കാണുന്നതിലേറെയും. രോഗത്തിന്റെ യഥാര്‍ത്ഥ ഗൗരവത്തേക്കാള്‍ പലമടങ്ങ്- ഒരു താരതമ്യമില്ലാത്തവിധം ഉയര്‍ന്ന തോതില്‍- കൂടുതലാണ് രോഗഭീതിയും അരക്ഷിതാവസ്ഥയും ഉണ്ടാക്കിയിട്ടുള്ള ആശങ്ക. താന്‍ അല്ലെങ്കില്‍ തന്റെ കുടുംബം ആപത്തിലാണ്, അല്ലെങ്കില്‍ ഏതുനിമിഷവും ആപത്തില്‍ പെട്ടേക്കും എന്ന തോന്നലാണ് പലരേയും അഗാധവും മടങ്ങിവരാന്‍ ആകാത്തത്ര ഗുരുതരവും ആയ ആരോഗ്യപ്രതിസന്ധിയില്‍ എത്തിക്കുന്നത്.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
ഇതിനിടയിലാണ് ആയുര്‍വേദം പോലുള്ള പരമ്പരാഗത, സമാന്തര വൈദ്യശാസ്ത്ര ശാഖകളുടെ സാധ്യതകള്‍ നമ്മള്‍ വേണ്ടതുപോലെ ഉപയോഗപ്പെടുത്തിയോ, ഉപയോഗപ്പെടുത്തുന്നുണ്ടോ എ ന്നഅന്വേഷണം പ്രധാനപ്പെട്ടതാകുന്നത്. ആയുര്‍വേദത്തിന്റെയും ഹോമിയോയുടേയും സാധ്യതകളെക്കുറിച്ച് ആ വിഭാഗത്തില്‍പ്പെട്ട ചികിത്സകന്മാര്‍ തുടക്കം മുതല്‍ക്കുതന്നെ പറയുന്നതാണ്. എന്നിട്ടും ഒരുപാട് പരിശ്രമങ്ങള്‍ക്കൊടുവില്‍ ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ കൂടി ഇടപെടല്‍ കൊണ്ടാണ് അവര്‍ക്ക് രോഗപ്രതിരോധത്തിനും ലക്ഷണമില്ലാത്തവരോ മൃദുലക്ഷണങ്ങളുള്ളവരോ ആയ രോഗികളെ ചികിത്സിക്കാനും അനുവാദം ലഭിച്ചത് എന്നോര്‍ക്കണം. (എത്ര വിചിത്രമായ അവസ്ഥ എന്നോര്‍ത്തുനോക്കൂ. പുതിയതും വ്യക്തമായ ചികിത്സ ഇല്ലാത്തതുമായ ഒരു രോഗത്തിന് ചികിത്സിക്കാന്‍ തങ്ങളുെട വിജ്ഞാന പശ്ചാത്തലം ഉപയോഗപ്പെടുത്താന്‍ ആവശ്യപ്പെട്ടുകൊണ്ട് ഇന്നാട്ടിലെ പരമ്പരാഗത ചികിത്സാസമ്പ്രദായത്തിന് ബഹളം കൂട്ടേണ്ടിവരിക, എന്നിട്ട് വാശിപിടിക്കുന്ന കുട്ടിയ്ക്ക് മിഠായിവാങ്ങിക്കൊടുത്ത് സമാധാനിപ്പിക്കും പോലെ അവര്‍ക്ക് എന്തെങ്കിലും വച്ചുനീട്ടുക. രോഗത്തെക്കുറിച്ചോ അതിന്റെ ചികിത്സയെക്കുറിച്ചോ ചുക്കും ചുണ്ണാമ്പും അറിയാത്ത സമയമായിരുന്നിട്ടു കൂടി പാശ്ചാത്യ വൈദ്യസംഘടന അതിനെ എതിര്‍ക്കുക, കഷ്ടം എന്നല്ലാതെ എന്തുപറയാന്‍!). എന്നാല്‍ അതേ സമയം, തമിഴ്നാട്ടില്‍ സര്‍ക്കാര്‍ മുന്‍ കൈയില്‍ സിദ്ധ വൈദ്യത്തിന് വലിയ പ്രചാരം കൊടുക്കുകയും എല്ലാ വൈദ്യസഹായമുഖങ്ങളിലും സിദ്ധവൈദ്യത്തിന്റെ സാധ്യതകളെ പ്രയോജനപ്പെടുത്തുകയും ചെയ്തു, ചെയ്യുന്നു. തെളിവെവിടെ എന്നുചോദിച്ചുകൊണ്ട് ആയുര്‍വേദത്തെ മാറ്റിനിര്‍ത്താന്‍ കേരളത്തില്‍ കാണിച്ച വെമ്പല്‍ അവിടെ സിദ്ധവൈദ്യത്തിനെതിരെ ഉണ്ടായില്ല. ഭരണകൂടത്തിന്റെ സംരക്ഷണം തന്നെ പ്രധാനം. അതിനാല്‍ കഴിഞ്ഞ ഒരു വര്‍ഷത്തെ അനുഭവം കൊണ്ട് തെളിവിനുതകുന്ന പ്രസിദ്ധീകരണങ്ങള്‍ തന്നെയും ഉണ്ടാക്കാന്‍ സിദ്ധവൈദ്യത്തിനു കഴിഞ്ഞിരിക്കുന്നു.
പ്രതിരോധരംഗത്ത് കേരളത്തില്‍ ആയുര്‍വേദവിഭാഗം ‘അമൃതം’ എന്നപേരില്‍ നടത്തിയ ഇടപെടല്‍ ഏറെ ഫലപ്രദമായിരുന്നു. അതിപ്പോഴും തുടരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട്, പക്ഷേ, ഇപ്പോഴും വെളിച്ചം കണ്ടിട്ടില്ല. ഒപ്പം ചികിത്സയ്ക്കായി ‘ഭേഷജം’, കോവിഡ് മുക്തര്‍ക്കായി ‘പുനര്‍ജ്ജനി’, പ്രായക്കൂടുതലുള്ളവരുടെ രക്ഷയ്ക്കായി ‘സുഖായുഷ്യം’ എന്നിങ്ങനെ പരിപാടികളും ആയുര്‍വേദ വകുപ്പുമുഖേന സ്റ്റേറ്റ് ആയുര്‍വ്വേദ കോവിഡ് റിസോഴ്‌സ് സെന്റര്‍ നടപ്പാക്കുന്നുണ്ട്. ഇപ്പറഞ്ഞതെല്ലാം ഫലപ്രദമാണ് എന്നതും അധികാരികള്‍ക്ക് ബോധ്യം വന്നിട്ടുണ്ട്.
അതെല്ലാം ഒന്നാം തിരയുടെ തുടക്കത്തില്‍ ആരംഭിച്ചതാണ്. അതിനുശേഷം ഒരുപാടു വെള്ളം ഒഴുകിപ്പോയിരിക്കുന്നു. ഇപ്പോള്‍ രണ്ടാം തിരയുടെ മൂര്‍ദ്ധന്യത്തോടടുക്കുന്നു. നേരത്തെ പറഞ്ഞതുപോലെ രോഗവും അതിലേറെ ഭയവും സമൂഹത്തില്‍ നിറഞ്ഞൊഴുകുന്നു. ഇപ്പോഴും ചികിത്സയില്‍ കാര്യമായി എന്തെങ്കിലും ചെയ്യാന്‍ പാശ്ചാത്യവൈദ്യത്തിനു പൊതുവിലും അതിന്റെ ഇന്ത്യന്‍ വിഭാഗത്തിന് പ്രത്യേകിച്ചും കഴിഞ്ഞിട്ടില്ല. രോഗികളുടെ എണ്ണത്തിലും രോഗത്തിന്റെ സ്വഭാവത്തിലും വ്യത്യാസം വന്നിരിക്കുന്നു എന്നതാണ് പുതിയ പ്രതിസന്ധി. വാക്‌സിനിലാണിപ്പോള്‍ പ്രതീക്ഷയത്രയും. രോഗികളില്‍ വളരെ ചെറിയ ഭാഗം മാത്രമാണ് ഗൗരവാവസ്ഥയില്‍ എത്തുന്നത് എന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്. ആശുപത്രിയില്‍ പോകേണ്ടിവരുന്നവരുടെ എണ്ണം തീരെ കുറവാണ്. അതില്‍ തന്നെയും തീരെ ചെറിയ ഒരു ഭാഗംമാത്രമേ ഗുരുതരാവസ്ഥയില്‍ എത്തുന്നുള്ളൂ. എന്നാല്‍ ഭയം നിമിത്തം ആളുകള്‍ ഏതുസമയത്തും ആശുപത്രിയില്‍ പോകേണ്ടി വന്നേക്കും എന്നും അവിടെ ഓക്‌സിജന്‍ ക്ഷാമമോ വെന്റിലേറ്റര്‍ ഇല്ലായ്കയോ വരുമെന്നും കരുതിയാണ് ഇരിക്കുന്നത്. ഇതുതന്നെയാണ് ആശുപത്രികളിലും വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലും തിക്കും തിരക്കും ഉണ്ടാകാനുള്ള പ്രധാന കാരണവും.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
എന്നാല്‍ ഈ സമയത്തും ആയുര്‍വേദ ചികിത്സ തേടുന്നവരുടെ എണ്ണം ചെറുതല്ല. അത്തരക്കാരില്‍ വളരെ പെട്ടെന്നുതന്നെ രോഗമുക്തി ഉണ്ടാകുന്നുണ്ട്, ആശുപത്രിയില്‍പോകേണ്ടിവരുന്ന ആവശ്യം വരുന്നേയില്ല എന്നുതന്നെ പറയാം. വേണ്ടിവരുന്നവരില്‍ തന്നെ ആശുപത്രിവാസക്കാലം നന്നെ ചെറുതുമാണ്. അത്യാഹിതവിഭാഗത്തില്‍ ഓക്‌സിജന്‍ നല്‍കി കിടത്തിയിരിക്കുന്ന രോഗികളില്‍ ഓക്‌സിജന്റെ അളവ് സുരക്ഷിതമായി നിലനിര്‍ത്താന്‍ പറ്റാതെ വരുന്ന സന്ദര്‍ഭങ്ങളില്‍ ആയുര്‍േവദ ചികിത്സമൂലം അതിനു സാധിക്കുന്നു എന്നുള്ള സുപ്രധാന നിരീക്ഷണങ്ങളും ഇതിനകം പുറത്തുവന്നിട്ടുണ്ട്. ഇതെല്ലാം അധികാരികള്‍ക്കറിവുണ്ട് എന്നുതന്നെ കരുതണം. അതിന്റെ ഭാഗമായിട്ടാവണം ഇപ്പോഴിതാ കോവിഡ് ചികിത്സയ്ക്കുള്ള ഔഷധങ്ങള്‍ വാങ്ങാന്‍ ആയുര്‍വേദ വകുപ്പിന്സര്‍ക്കാര്‍ ഏഴുകോടി രൂപ അനുവദിച്ചിരിക്കുന്നു.
ഇതെല്ലാം ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതാണ്. എന്നാല്‍, ഇപ്പോഴത്തെ പ്രതിസന്ധി നേരിടാന്‍ ആവുന്നതെല്ലാം ചെയ്യുന്ന സര്‍ക്കാര്‍ അക്കൂട്ടത്തില്‍ വളരെ പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ ഒഴിവാക്കിയിരിക്കുകയാണ്. ആയുര്‍വ്വേദ ചികിത്സാമാര്‍ഗ്ഗങ്ങള്‍ രോഗപ്രതിരോധത്തിനും രോഗാരംഭം മുതല്‍ക്കു തന്നെയാരംഭിച്ച് രോഗത്തിന്റെ ഏതുഘട്ടത്തിലും പ്രയോജനപ്പെടുത്തുവാന്‍ പ്രേരിപ്പിയ്ക്കുന്ന പരസ്യങ്ങളും സര്‍ക്കുലറുകളും വ്യാപകമായി പ്രചരിപ്പിക്കുക എന്നതാണത് ഒന്നാമത്തേത്. അതുപോലെത്തന്നെ കേരളത്തില്‍ കോവിഡ്ചികിത്സാകേന്ദ്രങ്ങളില്‍ സമന്വിത ചികിത്സാ രീതി നടപ്പാക്കുക എന്നതും. ഇവ രണ്ടുംനടപ്പാക്കാന്‍ ഉള്ള ശ്രമം സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നതേയില്ല! കോവിഡ് രോഗത്തെകൈപ്പിടിയിലൊതുക്കുന്നതിലും അതിലുമുപരിയായി ജനങ്ങളിലെ വര്‍ദ്ധിച്ചു വരുന്ന ഭയാശങ്കകളൊഴിവാക്കുന്നതിലും ഏറ്റവും നിര്‍ണ്ണായകമായ രണ്ടുതീരുമാനങ്ങളാകും ഇവ എന്നതില്‍ സംശയമില്ല. പക്ഷേ അതു നടപ്പാക്കപ്പെടുന്നില്ല! ജനകീയ സര്‍ക്കാര്‍ ആരെയാണ് ഭയക്കുന്നത്!
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in