കൊറോണ ഒരു മാര്‍ക്‌സിയന്‍ പ്രശ്‌നമല്ല.
മുല്ലപ്പൂ വിപ്ലവത്തിന്റെ കാലത്ത് മാര്‍ക്‌സിന്റെ മൂലധനമാണ് ലോകത്തെ മനസിലാക്കാന്‍ പറ്റിയ ഏറ്റവും ശാസ്ത്രിയമായ പുസ്തകം എന്നും അതുകൊണ്ട് കമ്യൂണിസം ലോകത്ത് മഹാ അത്ഭുതം വരുത്തുമെന്നും വിശ്വാസികള ഉദ്‌ബോധിപ്പിച്ചിട്ട് എന്തായി. ഒരു ചുക്കും സംഭവിച്ചില്ലെന്നു മാത്രമല്ല മോദിയടക്കം മതമൗലീകവാദികള്‍ ഭരണത്തിലേറി. പുതിയ പ്രശ്‌നങ്ങളെല്ലാം രാഷ്ട്രീയ പ്രത്യയ ശാസ്ത്രം കൊണ്ട് നേരിടാം എന്നത് ഒരു മിഥ്യാബോധം തന്നെയാണ്
കൊറോണയ്ക്ക് മരുന്ന് കണ്ടുപിടിച്ചിട്ടില്ല എന്നതാണ് ഇപ്പോഴത്തെ യാഥാര്‍ഥ്യം.സാമൂഹ്യ വ്യാപനം തടയാന്‍ സാമൂഹ്യ ക്രമീകരണം (കോറന്റൈന്‍)നടത്തുക എന്നതാണ് ഇപ്പോള്‍ മനുഷ്യ സമൂഹം ചെയ്യുന്ന ഒരു ഒഴിഞ്ഞു മാറല്‍ മാര്‍ഗം.വൈറസിന്റെ പകര്‍ച്ച എങ്ങനെ എന്ന ശാസ്ത്രീയ അറിവിനെ അടിസ്ഥാനപ്പെടുത്തി ഉണ്ടാക്കിയ ഒരു മാതൃകയാണ് ഇത്. ഈ നിലയില്‍ ശാസ്ത്രജ്ഞാനമാണ് വിശ്വസിക്കാവുന്ന ഒരു മാര്‍ഗം എന്നതില്‍ സംശയമില്ല. ഭാവിയിലും തികച്ചും ശാസ്ത്രകണ്ടുപിടുത്തങ്ങളിലൂടെ വാക്‌സിനേഷന്‍ വികസിപ്പിക്കുമെന്നും നമുക്ക് വിശ്വസിക്കാം. എന്നാല്‍ പ്രകൃതിയില്‍ ഉണ്ടായതായാലും മനുഷ്യന്‍ ഉണ്ടാക്കിയതായാലും ശാസ്ത്രത്തിന്റെ പരിമിതിയില്‍ നിന്നുകൂടിയാണ് ഇത്രയും വലിയൊരു കൊറോണാ പ്രതിസന്ധിയുണ്ടായത് എന്നും നാം കാണണം. എല്ലാ മനുഷ്യര്‍ക്കും പ്രതിരോധ വാക്‌സിനേഷന്‍ കണ്ടുപിടിക്കപ്പെട്ടാല്‍ ഇന്നു കാണുന്ന സാമൂഹ്യ ക്രമീകരണങ്ങളും അവസാനിക്കും. എന്നു പറഞ്ഞാല്‍ മതം ജാതി പാര്‍ട്ടി വര്‍ഗീയത വര്‍ഗവാദം എല്ലാം തുടരാനാണ് സാധ്യത. തങ്ങളുടെ ആവനാഴിയില്‍ ക്ലാവു പിടിച്ച സിദ്ധാന്തങ്ങളുമായി എല്ലാവരും അന്ന് രംഗത്ത് എടുത്തു ചാടുകയും ചെയ്യും.
എന്നാല്‍ ഈ കൊറോണ ചില ചോദ്യങ്ങള്‍ ഉന്നയിക്കുന്നുണ്ട്. ചിലര്‍ ബൈബിള്‍ വാക്യങ്ങള്‍ ഉദ്ധരിച്ച് ആശ്വാസമടയുന്നു.ചിലര്‍ വേദം ഉരുവിടുന്നു. ഖുറാനും പ്രവചനങ്ങളുമൊക്കെ നടത്തുകയാണ് മറ്റ് ചിലര്‍. കമ്മ്യൂണിസ്റ്റ് ക്ഷേമ സങ്കല്പമാണ് പറ്റിയ ഒറ്റമൂലി എന്നും ചിലര്‍ പറയുകയാണ്. കൊറോണ വ്യാപനത്തില്‍ നിന്ന് ഒഴിഞ്ഞു നില്കാന്‍ സാമൂഹ്യ അകലം പാലിക്കണം എന്നത് ഏത് പാര്‍ട്ടിയുടെ ഏത് വിപ്ലവ പരിപാടിയിലാണുള്ളത് ?. ഒന്നിലുമില്ല. മനുഷ്യ സമൂഹം നേരിടുന്ന വ്യത്യസ്തവും പുതിയതുമായ പ്രശ്‌നങ്ങള്‍ക്ക് പഴയ സിദ്ധാന്ത മലര്‍പ്പൊടി വിതരണം അത്തരമാളുകള്‍ക്ക് ആശ്വാസം തരുന്നതാണ്.സമൂഹം അത് ഏറ്റെടുക്കില്ല എന്നു മാത്രം. മഴയത്ത് ചേമ്പില പിടിക്കുക എന്നത് ഒരു പരാഹാരമാണ്. പക്ഷേ ഒരു സമൂഹം മൂഴുവനും ചേമ്പില ചൂടാനാവില്ലല്ലോ.
കൊറോണയേക്കാള്‍ വലിയ ആള്‍ നാശവും പ്രകൃതി നാശവും ഉണ്ടാക്കിയ വലിയൊരു ദുരന്തമായിരുന്നല്ലോ കമ്മ്യൂണിസ്റ്റ് റഷ്യയില്‍ ചെര്‍ണോബില്‍ സംഭവിച്ചത്. ക്ഷേമ രാഷ്ട്രം കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ എല്ലാം അന്നുണ്ടായിരുന്നു.പക്ഷേ മനുഷ്യന്‍ വരുത്തുന്ന പ്രകൃതി നാശത്തിന് ഇരുട്ടു കൊണ്ട് ഓട്ട അടയ്ക്കാനാവില്ല എന്ന് അവിടുത്തെ ജനങ്ങള്‍ തിരിച്ചറിഞ്ഞു. ആണവ ദുരന്തം തടയാന്‍ തൊഴിലാളിവര്‍ഗ സര്‍വ്വാധിപത്യം എന്ന രാഷ്ട്രീയ പരിപാടി കൊണ്ട് കഴിയില്ല. ഏത് പുതിയ പ്രശ്‌നമുണ്ടായാലും രാഷ്ട്രീയ പരിപാടി എടുത്തങ്ങു വയ്ക്കും യാതൊരു ഉളുപ്പുമില്ലാതെ. ഒരു വൈറസിന് ലോകത്തുണ്ടാക്കാന്‍ കഴിഞ്ഞ (താത്കാലികമാണെങ്കിലും) ക്രമീകരണങ്ങള്‍ പോലും ഒരു വര്‍ഗവാദ വെളിച്ചപ്പാടുകള്‍ക്കും ഉണ്ടാക്കാന്‍ കഴിഞ്ഞില്ലെന്ന് കാണണം.
മുല്ലപ്പൂ വിപ്ലവത്തിന്റെ കാലത്ത് മാര്‍ക്‌സിന്റെ മൂലധനമാണ് ലോകത്തെ മനസിലാക്കാന്‍ പറ്റിയ ഏറ്റവും ശാസ്ത്രിയമായ പുസ്തകം എന്നും അതുകൊണ്ട് കമ്യൂണിസം ലോകത്ത് മഹാ അത്ഭുതം വരുത്തുമെന്നും വിശ്വാസികള ഉദ്‌ബോധിപ്പിച്ചിട്ട് എന്തായി. ഒരു ചുക്കും സംഭവിച്ചില്ലെന്നു മാത്രമല്ല മോദിയടക്കം മതമൗലീകവാദികള്‍ ഭരണത്തിലേറി. പുതിയ പ്രശ്‌നങ്ങളെല്ലാം രാഷ്ട്രീയ പ്രത്യയ ശാസ്ത്രം കൊണ്ട് നേരിടാം എന്നത് ഒരു മിഥ്യാബോധം തന്നെയാണ്. അതുകൊണ്ട് കോറോണ ഒരു മാര്‍ക്‌സിയന്‍ പ്രശ്‌നമല്ല. അതിന് മാര്‍ക്‌സിസ്റ്റ് പരിഹാരവുമല്ല വേണ്ടത്. പുതിയ തരം സാമൂഹ്യ ക്രമീകരണങ്ങള്‍ ഉയര്‍ന്നു വരിക തന്നെ ചെയ്യും. അത് പൗര ബോധത്തിലും ജനാധിപത്യത്തിലും സമൂഹത്തിന്റെ ഏകതാ ബോധത്തിലും, വ്യക്തിയേ ഇന്നുള്ളതിനേക്കാള്‍ പരിഗണനയോടെ സമൂഹം പരിഗണിക്കുകയും ചെയ്യുന്ന,സാമൂഹ്യവും ജനകീയാരോഗ്യത്തെ പരിഗണിക്കുന്ന വികേന്ദ്രീകൃതവുമായ ഒന്നു തന്നെയാവും അത്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in