ഒരു കാര്‍ട്ടൂണ്‍ നിര്‍വ്വചിക്കുമ്പോള്‍
അന്ന് ഗാന്ധിജി പോലും ഭയപ്പെട്ട ഒരവസ്ഥയിലേക്കാണ് ഇന്ന് ഭാരതം നീങ്ങിക്കൊണ്ടിരിക്കുന്നത് . കോണ്‍ഗ്രസ് എന്നത് ഫാസിസ്റ്റ് രാഷ്ട്രീയക്കാര്‍ക്ക് വിളയിറക്കാന്‍ തയ്യാറാക്കി വെച്ച വയലായി രൂപാന്തരം പ്രാപിക്കുകയാണിന്ന്.അതു കൊണ്ടുതന്നെ തരൂര്‍ പോസ്റ്റ് ചെയ്ത ആ ചിത്രത്തിന് ഒറ്റക്കാഴ്ചയിലധികം അനേകം മാനങ്ങളുണ്ട് എന്നര്‍ത്ഥം.
രാഷ്ട്ര പിതാവ് മഹാത്മജിയും മഹാനായ പണ്ഡി റ്റ്ജിയും നെഞ്ചേറ്റിയ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ ഇന്നത്തെ സ്ഥിതിയോര്‍ത്ത് വേദനയാണ് ഉള്ളിലുറയുന്നത്. ഇന്ത്യയെന്ന സ്വപ്നത്തിന് ചിറക് വിരിച്ച മഹാപ്രസ്ഥാനം കേവലം ചുമര്‍ ചിത്രം പോലെ അനുദിനം മാഞ്ഞ് മാഞ്ഞ് പോവുകയാണ്. എന്ത് കൊണ്ടാണിത് എന്ന ചോദ്യം അതിന് പുറത്ത് നില്‍ക്കുന്നവര്‍ മാത്രമല്ല; അകത്തുള്ളവരും ഉന്നയിക്കാന്‍ തുടങ്ങിയിരിക്കുന്നു. തീര്‍ച്ചയാ യും അതിന്റെ നേതൃത്വത്തില്‍ ചിലരെങ്കിലും അതു തിരിച്ചറിയുന്നു എന്നത് നല്ല കാര്യം. എങ്കി ലും തരൂര്‍ അര്‍ത്ഥഗര്‍ഭമായി ഷെയര്‍ ചെയ്ത ചിത്രത്തിന്റെ പശ്ചാത്തലത്തില്‍ ചില ആലോച നകള്‍ അധികമാവില്ലെന്ന് തോന്നുന്നു.
സ്വന്തം രാഷ്ട്രത്തിന്റെ പിതാവായിരിക്കെ തന്നെ എതിര്‍ രാഷട്രത്തിന്റെ അവകാശത്തിന് വേണ്ടി സമരം ചെയ്ത ഗാന്ധിജി ഇന്നുണ്ടെങ്കില്‍ ഒരുവേള കണ്ണുനീര്‍ വാര്‍ക്കുന്നുണ്ടാവും.വിഭജന വേളയില്‍ പാക്കിസ്ഥാന് കൊടുക്കാനുള്ള അന്‍പത്തഞ്ച് കോടി കൊടുത്തില്ലെങ്കില്‍ താന്‍ നിരാഹാരമിരുന്ന് മരണം പൂകും എന്നായിരുന്നു സ്വന്തം രാഷ്ട്രത്തോട് ഗാന്ധിജി പ്രഖ്യാപിച്ചത്.ഗാന്ധിജിയുടെ ആ സമരത്തെ ഭയപ്പെട്ടാണ് അന്ന് നെഹ്‌റുവും പട്ടേലും പാക്കിസ്ഥാന് ആ പണം തിരിച്ച് കൊടുക്കുന്നത്.
അടിയുറച്ച ഹിന്ദു വിശ്വാസിയായിരുന്നു ഗാന്ധിജി. തൊള്ളായിരത്തി പതിനഞ്ചില്‍ ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഇന്ത്യയില്‍ തിരിച്ചെത്തിയ ഗാന്ധിജി മതത്തെ രാഷ്ട്രീയത്തിലേക്ക് കൊണ്ടു വരണം എന്ന സ്വപ്നവുമായാണ് കപ്പലിറങ്ങുന്നത്. ശ്രീരാമനെന്ന മര്യാദാപുരുഷോത്തമനേയും ഖലീഫ ഉമറിനേയും സ്വന്തം ആദര്‍ശപുരുഷന്മാരായി അദ്ദേഹം കണ്ടു.ഒടുവിലൊടുവില്‍ മതം രാഷ്ട്രീയത്തിന്റെ പന്തിയിയില്‍ ഭോജനം തുടര്‍ന്നാല്‍ അത് ഈ രാഷ്ട്രത്തെ തന്നെ ഇല്ലായ്മ ചെയ്യും എന്നദ്ദേഹം തിരിച്ചറിഞ്ഞു. അങ്ങിനെയാണ് സ്വാതന്ത്ര്യം കൈപ്പിടിയില്‍ കയ്യെത്തിപ്പിടിക്കാമെന്നായപ്പോള്‍ പുതിയ തിരിച്ചറിവുകളിലൂടെ രാഷ്ട്രത്തിന് മതം വേണ്ട എന്നിടത്തേക്ക് അദ്ദേഹം തിരിച്ച് നടക്കു ന്നത്. എന്നല്ല; തന്റെ കയ്യില്‍ ഒരുദിവസമെങ്കിലും അധികാരത്തിന്റെ ചെങ്കോല്‍ വന്നാല്‍ താന്‍ മതത്തെ രാഷ്ട്രീയത്തില്‍ നിന്ന് സമ്പൂര്‍ണ്ണമായി വേര്‍പ്പെടുത്തുകയാണ് ആദ്യം ചെയ്യുക എന്നാണ് ഗാന്ധിജി നാല്‍പ്പത്തിയേഴില്‍ പറഞ്ഞത്. ഒരു പക്ഷെ ജൂതന്മാര്‍ക്ക് സ്വന്തം രാഷ്ട്രം കൈവന്നപ്പോ ള്‍ ഫലസ്തീനികള്‍ അനുഭവിച്ച പീഢകളില്‍നിന്നായിരിക്കാം ഗാന്ധിജി പുതിയ തിരച്ചറിവകള്‍ സ്വരൂപിച്ചത്.
പട്ടേലിനെപോലെ ഉള്ളില്‍ വര്‍ഗ്ഗീയത സൂക്ഷിക്കുന്നവരെ അദ്ദേഹം അന്നേ തിരിച്ചറിഞ്ഞിരുന്നു. ഇന്ന് പുകഴ്ത്തിപ്പാടുന്ന ബാലഗംഗാധര തിലകനെയും മദന്‍ മോഹന്‍ മാളവ്യയെയും പോലുള്ളവരു ടെ കാഴ്ചപ്പാടിലെ അപകടവും അദ്ദേഹം മനസ്സിലാക്കിയിരുന്നു.അതുകൊണ്ടു തന്നെയാണ് അമ്പലത്തില്‍ പോകാത്ത ഗാന്ധിജിക്ക് ഗീതാവ്യഖ്യാനം ഒരു തപസ്യയായി ഏറ്റെടുക്കേണ്ടി വന്നത്. തിലകന്‍ അധികാരത്തിന്റേയും അക്രമണോല്‍സുകതയുടേയും പര്യായമായി ഗീതയെ വ്യാഖ്യാനിച്ചപ്പോള്‍ ഗാന്ധിജി തന്റെ ഗീതാവ്യാഖ്യാനമായ ‘അനാസക്തിയോഗ”ത്തില്‍ അഹിംസയുടെ പാഠങ്ങളാണ് കണ്ടെത്തിയത്.
എന്നാല്‍ ചാതുര്‍വര്‍ണ്യത്തെ പോലും ന്യായീകരിച്ച ഗാന്ധിജി തന്റെ പിന്‍ഗാമിയായി കണ്ടത് ദൈവവിശ്വാസം തൊട്ടു തീണ്ടാത്ത നെഹ്‌റുവിനേയായിരുന്നു എന്നത് അക്കാലത്ത് പലര്‍ക്കും ഒരു വിരോധാഭാസമായി തോന്നിയിരുന്നു. ഒരു പക്ഷെ ഈ ഒരൊറ്റ തീരുമാനം കൊണ്ട് തന്റെ വിരുദ്ധ ചേരിയില്‍ നിലകൊണ്ടിരുന്ന അമ്പേദ്ക്കറെ പോലുള്ളവരുടെ ആശങ്കകള്‍ -രാഷട്രീയ ജനാധിപത്യം മതാധി പത്യത്തിന് വഴിമാറുന്ന ഒരവസ്ഥ വന്നാല്‍ അന്ന് ഇന്ത്യന്‍ ഭരണഘടന പിന്തള്ളപ്പെടും – ഏറ്റവും കൂടുതല്‍ തിരിച്ചറിഞ്ഞത് ഗാന്ധിജിയായിരുന്നു എന്ന് നമുക്ക് ചിന്തിക്കേണ്ടി വരുന്നു. അല്‍പ്പം കൂടി പരത്തി പറഞ്ഞാല്‍ പട്ടേലിന്റെ ഹിന്ദുത്വ രാഷട്രീയത്തെ പിടിച്ചുകെട്ടാന്‍ നെഹ്‌റുവിന്റെ സോഷ്യലിസത്തിനേ കഴിയൂ എന്ന് ഗാന്ധിജി അന്നേ കരുതിയിരിക്കണം. അഥവാ പട്ടേലിനെ പോലുള്ളവരെ സ്വന്തം പിന്‍ഗാമിയായി തിരഞ്ഞെടുത്തിരുന്നുവെങ്കില്‍ രാഷ്ട്രം അന്നേ ഹിന്ദുത്വ വാദികളുടെ കൈപ്പിടിയില്‍ വന്ന് ചേരുമായിരുന്നു.
അന്ന് ഗാന്ധിജി പോലും ഭയപ്പെട്ട ഒരവസ്ഥയിലേക്കാണ് ഇന്ന് ഭാരതം നീങ്ങിക്കൊണ്ടിരിക്കുന്നത് . കോണ്‍ഗ്രസ് എന്നത് ഫാസിസ്റ്റ് രാഷ്ട്രീയക്കാര്‍ക്ക് വിളയിറക്കാന്‍ തയ്യാറാക്കി വെച്ച വയലായി രൂപാന്തരം പ്രാപിക്കുകയാണിന്ന്.അതു കൊണ്ടുതന്നെ തരൂര്‍ പോസ്റ്റ് ചെയ്ത ആ ചിത്രത്തിന് ഒറ്റക്കാഴ്ചയിലധികം അനേകം മാനങ്ങളുണ്ട് എന്നര്‍ത്ഥം.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in