പട്ടികജാതി വികസനവകുപ്പില്‍ സ്‌കോളര്‍ഷിപ് വിതരണത്തില്‍ വിവേചനവും സാമ്പത്തിക ക്രമക്കേടുമെന്ന് പരാതി

പരാതിയില്‍ പട്ടികജാതി വികസന വകുപ്പ് മന്ത്രി ബാലന്‍ നടപടിയെടുത്തു.സ്‌കോളര്‍ഷിപ് തടഞ്ഞുവെക്കപ്പെട്ട ബഹുഭൂരിപക്ഷം വിദ്യാര്‍ത്ഥികള്‍ക്കും തുകകള്‍ വിതരണം ചെയ്യാന്‍ മന്ത്രി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുകയും കൃത്യമായി എത്ര തുകകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അനുവദിച്ചു എന്ന് രേഖാമൂലം മറുപടി കൊടുക്കുകയും ചെയ്തു. എന്നാല്‍ പട്ടികജാതി വകുപ്പുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടിന്റെ ആരോപണങ്ങളോട് മന്ത്രി മറുപടി പറഞ്ഞില്ല.

 

പട്ടികജാതി വികസനവകുപ്പില്‍ വിദ്യാര്‍ത്ഥികളുടെ സ്‌കോളര്‍ഷിപ് തടഞ്ഞുവക്കുന്നതായി പരാതി. പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികളാണ് പട്ടികജാതി വികസനവകുപ്പ് മന്ത്രി എ ആകെ ബാലന് വകുപ്പില്‍ നടക്കുന്ന ജാതി വിവേചനത്തെക്കുറിച്ചും സാമ്പത്തിക ക്രമക്കേടുകളെ കുറിച്ചും പരാതി അയച്ചത്. ഇതുമായി ബന്ധപ്പെട്ടു വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ ക്യാമ്പയിന്‍ നടത്തിയിരുന്നു. അതിനെത്തുടര്‍ന്ന് പട്ടികജാതി വികസനവകുപ്പ് മന്ത്രി എ കെ ബാലന് വിദ്യാര്‍ഥികള്‍ പരാതി അയക്കുകയും ചെയ്തു. വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ സ്‌കോളര്‍ഷിപ് നിഷേധിച്ച വിദ്യാര്‍ത്ഥികളുടെ കൃത്യമായ വിവരങ്ങള്‍ നല്‍കണമെന്ന്‌ മന്ത്രി മറുപടിയും നല്‍കിയിരുന്നു. അതിനെത്തുടര്‍ന്നാണ് സ്‌കോളര്‍ഷിപ് തടയപ്പെട്ട ആളുകളുടെ വിവരങ്ങള്‍ അടക്കം വിദ്യാര്‍ത്ഥികള്‍ പരാതി അയച്ചിരിക്കുന്നത്. വിവരാവകാശ രേഖയുടെ അടിസ്ഥാനത്തില്‍ വകുപ്പില്‍ നടക്കുന്ന സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ചും വിദ്യാര്‍ത്ഥികള്‍ മന്ത്രിയെ വിവരം അറിയിച്ചു.

യുണിവേഴ്‌സിറ്റിയിലെ 20 ഓളം വരുന്ന വിദ്യാര്‍ത്ഥികളുടെ സ്‌കോളര്‍ഷിപ് ആണ് പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള നിരവധി ജില്ലാ ഓഫീസുകളില്‍ വിവേചനം ചെയ്യപ്പെടുന്നത്. കേരളത്തിന് പുറത്തു ഉപരിപഠനം നടത്തുന്ന പട്ടികവര്‍ഗ വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികളില്‍ 82 വിദ്യാര്‍ത്ഥികളില്‍ 53 വിദ്യാര്‍ത്ഥികളെയും കേരളം സര്‍ക്കാര്‍ പട്ടികവര്‍ഗവകുപ്പ് തന്നെ സ്‌കോളര്ഷിപ്പില് നിന്ന് വിവേചനം ചെയ്ത വാര്‍ത്ത കഴിഞ്ഞ വര്ഷം പുറത്തുവന്നതിന് സമാനമാണ് ഇതും. മലപ്പുറം കോഴിക്കോട് തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് അധികവും.

വിവരാവകാശ രേഖയുടെ അടിസ്ഥാനത്തില്‍ വകുപ്പിന്റെ തൃശൂര്‍ ജില്ലാ വികസന ഓഫീസില്‍ സാമ്പത്തികമായ ക്രമക്കേടുകളും പരാതിയില്‍ വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാണിക്കുന്നു. 19.01.2019 തീയതിയില്‍ തൃശൂര്‍ പട്ടികജാതി വികസന ഓഫീസില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ച വിവരാവകാശ രേഖ പ്രകാരം 2017 -18 സാമ്പത്തിക വര്‍ഷത്തില്‍ 36 വിദ്യാര്‍ഥികള്‍ കേരളത്തിന് പുറത്തു നിന്നും സ്‌കോളര്‍ഷിപ്പിന് അപേക്ഷിച്ചിട്ടുണ്ട്. അവരുടെ അകെ ഫീസ് തുക 594000/-രൂപയാണ്. അപേക്ഷിച്ച കുട്ടികളില്‍ 3 പേര്‍ക്ക് ഗവ: ഓഫ് കേരളം സ്‌കോളര്‍ഷിപ്പും 20 പേര്‍ക്ക് ഗവ: ഓഫ് ഇന്ത്യ സ്‌കോളര്‍ഷിപ്പും അനുവദിച്ചു. എന്നാല്‍ സ്‌കോളര്‍ഷിപ് വിതരണം ചെയ്ത കണക്കില്‍ അസ്വാഭാവികതയുണ്ട്. അതായതു 36 വിദ്യാര്‍ത്ഥികളുടെ അകെ ഫീസ് തുക 594000/-രൂപയാണ്, എന്നാല്‍ സ്‌കോളര്‍ഷിപ് അനുവദിച്ച 23 കുട്ടികള്‍ക്കായി 12,44521/- രൂപ വിതരണം ചെയ്യപ്പെട്ടിരിക്കുകയാണ് . ഫീസ് തുക എത്രയാണ് എന്ന് കൃത്യമായി അപേക്ഷയില്‍ എഴുതികൊടുക്കേണ്ടതാണ്.എന്നിട്ടും ഇരട്ടിയിലധികം തുക വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വിതരണം ചെയ്തു എന്ന് ഉദ്യോഗസ്ഥര്‍ ഔദ്യോഗികമായി അവകാശപ്പെടുന്നതില്‍ പൊരുത്തക്കേടുകളുണ്ട്. അപേക്ഷിച്ച പല വിദ്യാര്‍ത്ഥികള്‍ക്കും ഫീസ് തുക പൂര്‍ണമായും വിതരണം ചെയ്തിട്ടില്ല. 23 വിദ്യാര്‍ത്ഥികള്‍ക്കൊഴികെ ബാക്കി വരുന്ന 13 വിദ്യാര്‍ത്ഥികള്‍ക്കും പട്ടികജാതി വികസനവകുപ്പില്‍ നിന്നും സ്‌കോളര്‍ഷിപ് നിഷേധിച്ചിരുന്നു എന്ന വസ്തുത കൂടി പരിഗണിക്കുമ്പോള്‍ പ്രശ്‌നത്തിന്റെ ഗൗരവം വര്‍ധിക്കുകയാണ്. സംസ്ഥാനത്തുടനീളം വിദ്യാര്‍ത്ഥികള്‍ക്ക് ചെയ്യപ്പെടുന്ന വിതരണം ചെയ്യപ്പെടുന്ന കണക്കെടുക്കുകയാണെങ്കില്‍ ഇത്തരത്തില്‍ വലിയ തോതിലുള്ള സാമ്പത്തിക ക്രമക്കേടാണ് വകുപ്പില്‍ നടന്നുകൊണ്ടിരിക്കുന്നത് എന്ന് വിദ്യാര്‍ഥികള്‍ പരാതിയില്‍ ബോധിപ്പിച്ചു.

പരാതിയില്‍ പട്ടികജാതി വികസന വകുപ്പ് മന്ത്രി ബാലന്‍ നടപടിയെടുത്തു.സ്‌കോളര്‍ഷിപ് തടഞ്ഞുവെക്കപ്പെട്ട ബഹുഭൂരിപക്ഷം വിദ്യാര്‍ത്ഥികള്‍ക്കും തുകകള്‍ വിതരണം ചെയ്യാന്‍ മന്ത്രി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുകയും കൃത്യമായി എത്ര തുകകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അനുവദിച്ചു എന്ന് രേഖാമൂലം മറുപടി കൊടുക്കുകയും ചെയ്തു. എന്നാല്‍ പട്ടികജാതി വകുപ്പുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടിന്റെ ആരോപണങ്ങളോട് മന്ത്രി മറുപടി പറഞ്ഞില്ല.

സ്‌കോളര്ഷിപ്പിനായി അപേക്ഷിക്കുന്ന വിദ്യാര്‍ത്ഥികളോട് ‘എന്തിനാണ് നിങ്ങള്‍ കേരളത്തിന് പുറത്തൊക്കെ പോയി പഠിക്കുന്നത്?’ എന്ന രീതിയില്‍ അപഹാസ്യമായിട്ടാണ് പല ഉദ്യോഗസ്ഥരും ചോദിക്കുന്നത് എന്നും ക്രിറ്റിക്കിനോട് സംസാരിച്ച വിദ്യാര്‍ഥികള്‍ പറഞ്ഞു. കേരളത്തിന് പുറത്തേക്ക് ഉപരിപഠനത്തിനു പോകുന്ന ദളിത് വിദ്യാര്‍ത്ഥികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സ്‌കോളര്‍ഷിപ്പുകളില്‍ ഉദ്യോഗസ്ഥര്‍ ജാതിവിവേചനം കാണിക്കുന്നതും സാമ്പത്തിക ക്രമക്കേട് നടത്തുന്നതും ഉപരിപഠനത്തെ പ്രത്യക്ഷത്തില്‍ തന്നെ ബാധിക്കുന്നുണ്ട് എന്നതാണ് വസ്തുത.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Feedback

One thought on “പട്ടികജാതി വികസനവകുപ്പില്‍ സ്‌കോളര്‍ഷിപ് വിതരണത്തില്‍ വിവേചനവും സാമ്പത്തിക ക്രമക്കേടുമെന്ന് പരാതി

  1. സാമ്പത്തിക ക്രമക്കേട് എന്നതുകൊണ്ട് എന്താണ് ഉദ്ദേശിച്ചത്?

Leave a Reply