അതീവ സുരക്ഷാ ജയിലില്‍ ക്രൂരമര്‍ദ്ദനമെന്നു പരാതി
അതീവസുരക്ഷാ ജയിലില്‍ തടവുകാരോട് തീര്‍ത്തും നിയമവിരുദ്ധമായാണ് പെരുമാറുന്നതെന്ന പരാതി നേരത്തെയുണ്ട്. ജയിലിലെ ഇത്തരം നടപടികള്‍ അവസാനിപ്പിക്കണമെന്ന് എന്‍ ഐ എ കോടതി മുമ്പ് തന്നെ ഉത്തരവിട്ടിരുന്നു
അതീവ സുരക്ഷാ ജയിലില്‍ തടവുകാരനെ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. കണ്ണൂര്‍ സ്വദേശിയായ ഹര്‍ഷാദ് എന്ന തടവുകാരനെയാണ് തൃശൂര്‍ വിയ്യൂരിലെ സുരക്ഷാജയിലില്‍ വെച്ച് മര്‍ദ്ദിച്ചത്. മയക്കുമരുന്ന് കേസില്‍ 10 വര്‍ഷത്തേക്ക് ശിക്ഷിക്കപ്പെട്ട ഇയാള്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി തടവിലാണ്. വീട്ടിലേക്ക് ഫോണ്‍ വിളിക്കാന്‍ അനുവദിക്കാതിരുന്ന ജയില്‍ അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് ഹര്‍ഷദ് രണ്ട് ദിവസം നിരാഹരം കിടക്കുകയുണ്ടായി. ഇതിന്റെ ഭാഗമായി ഫോണ്‍ ചെയ്യാന്‍ അനുവദിക്കുകയും നിരാഹാരം അവസാനിപ്പിക്കുകയും ചെയ്‌തെങ്കിലും കഴിഞ്ഞ ദിവസം (സെപ്. 4ന് ) അദ്ദേഹത്തെ 6 ഓളം ജയില്‍ വാര്‍ഡന്മാര്‍ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു എന്നാണ് പരാതി. ഒന്നര ദിവസത്തോളം തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞ അദ്ദേഹത്തെ ഇന്നലെ രാത്രിയാണ് ഡിസ്ചാര്‍ജ് ചെയ്തത്.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
മര്‍ദ്ദനം മറച്ച് പിടിച്ച ജയില്‍ അധികൃതര്‍ അപസ്മാര രോഗമാണ് ആശുപത്രിയില്‍ ഹാജരാക്കിയതിന് കാരണമായി പറയുന്നത്. എന്നാല്‍ തന്നെ ക്രൂരമായി മര്‍ദ്ദിച്ചെന്നും മതിയായ ചികിത്സ നല്‍കിയില്ലെന്നും ഹര്‍ഷദ് അദ്ദേഹത്തിന്റെ ബാപ്പ മുഹമ്മദിനോട് പറഞ്ഞു. ഹര്‍ഷദിന്റെ ദേഹത്ത് മര്‍ദ്ദനമേറ്റത്തിന്റെ പാടുണ്ടെന്നും എഴുന്നേറ്റ് നടക്കാനാവാത്ത വിധം അവശനായ തന്റെ മകന് വിദഗ്ദ്ധ ചികിത്സ നല്‍കണമെന്നും മുഹമ്മദ് ആവശ്യപ്പെട്ടു. വിയ്യൂര്‍ അതിസുരക്ഷാജയിലില്‍ തന്റെ മകനെ കണ്ടതിന് ശേഷം മാധ്യമങ്ങളോടാണ് ഇക്കാര്യം വ്യക്തമാക്കിയത്. ക്രൂരമായി തന്റെ മകനെ മര്‍ദ്ദിച്ച ജയിലധികൃതര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതീവസുരക്ഷാ ജയിലില്‍ തടവുകാരോട് തീര്‍ത്തും നിയമവിരുദ്ധമായാണ് പെരുമാറുന്നതെന്ന പരാതി നേരത്തെയുണ്ട്. ജയിലിലെ ഇത്തരം നടപടികള്‍ അവസാനിപ്പിക്കണമെന്ന് എന്‍ ഐ എ കോടതി മുമ്പ് തന്നെ ഉത്തരവിട്ടിരുന്നു. കോടതി ഉത്തരവുകളേയും ജയില്‍ നിയമങ്ങളേയും വെല്ലുവിളിച്ച് അങ്ങേയറ്റം സേച്ഛാധിപത്യപരമായി പെരുമാറുന്ന ജയില്‍ അധികൃതര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം ആവിശ്യപ്പെട്ടു. ഹര്‍ഷദിന്റേത് ഒറ്റപ്പെട്ട സംഭവമല്ലെന്നു ഇതാണ് ഈ ജയിലിലെ നടപ്പ് രീതിയെന്നും മനുഷ്യാവകാശപ്രസ്ഥാനം കുറ്റപ്പെടുത്തി.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in