കാലാവസ്ഥാ പ്രതിസന്ധി: നവമ്പര്‍ 12ന് ആഗോള പ്രതിഷേധം

നവമ്പര്‍ 12ന് സാര്‍വ്വദേശീയമായി നടക്കുന്ന ഈ പ്രതിഷേധത്തില്‍ പങ്കുചേരാന്‍ കേരളത്തിലെ മുഴുവന്‍ സംഘടനകളോടും സൗത്ത് ഏഷ്യന്‍ പീപ്പ്ള്‍സ് ആക്ഷന്‍ ഓണ്‍ ക്ലൈമറ്റ് ക്രൈസിസ് ദേശീയ സമ്മേളനം സംഘാടക സമിതി അഭ്യര്‍ത്ഥിച്ചു.

ഈജിപ്തിലെ ഷാം-എല്‍-ഷൈഖില്‍ നവംബര്‍ 7 മുതല്‍ 18 വരെ നടക്കുന്ന COP27 യുഎന്‍ കാലാവസ്ഥാ ചര്‍ച്ചയുടെ പശ്ചാത്തലത്തില്‍ ഹരിതഗൃഹ വാതക പുറന്തള്ളല്‍ വെട്ടിക്കുറയ്ക്കാനും കുറഞ്ഞ കാര്‍ബണ്‍ സമ്പദ്വ്യവസ്ഥയിലേക്ക് മാറാനും സര്‍ക്കാരുകളെ പ്രേരിപ്പിക്കുന്നതിനായി ലോകമെമ്പാടുമുള്ള സിവില്‍ സൊസൈറ്റി സംഘടനകള്‍ നവമ്പര്‍ 12 ന് കാലാവസ്ഥാ ദുരന്തത്തെക്കുറിച്ചുള്ള ‘ഗ്ലോബല്‍ ആക്ഷന്‍ ഡേ’ ആചരിക്കാന്‍ ആഹ്വാനം ചെയ്തിരിക്കുകയാണ്. നവമ്പര്‍ 12ന് സാര്‍വ്വദേശീയമായി നടക്കുന്ന ഈ പ്രതിഷേധത്തില്‍ പങ്കുചേരാന്‍ കേരളത്തിലെ മുഴുവന്‍ സംഘടനകളോടും സൗത്ത് ഏഷ്യന്‍ പീപ്പ്ള്‍സ് ആക്ഷന്‍ ഓണ്‍ ക്ലൈമറ്റ് ക്രൈസിസ് ദേശീയ സമ്മേളനം സംഘാടക സമിതി അഭ്യര്‍ത്ഥിച്ചു.. വിദ്യാര്‍ത്ഥി സമൂഹം, പരിസ്ഥിതി -ജനകീയ ശാസ്ത്ര സംഘടനകള്‍, സമര പ്രസ്ഥാനങ്ങള്‍ തുടങ്ങി എല്ലാ സിവില്‍ സൊസൈറ്റി സംഘടനകളും അവരവരുടെ പ്രദേശങ്ങളില്‍, ‘ക്ലൈമറ്റ് വാക്ക്’, ‘ക്ലൈമറ്റ് കഫേ’, ‘പ്രതിഷേധ റാലി’, ‘പൊതുയോഗം’, ‘സര്‍ഗ്ഗാത്മക പ്രതിഷേധ പരിപാടികള്‍’ എന്നിവ സംഘടിപ്പിച്ച് ഈ ആഗോള പ്രതിഷേധത്തില്‍ അണിചേരണമെന്നാണ് അഭ്യര്‍ത്ഥന.

ഫോസില്‍ ഇന്ധന പദ്ധതികളുടെ വിപുലീകരണം അവസാനിപ്പിക്കാനും കാലാവസ്ഥാ പ്രതിസന്ധി ഏറ്റവും കൂടുതല്‍ ആഘാതം ഏല്‍പ്പിക്കാന്‍ സാധ്യതയുള്ള സമൂഹങ്ങള്‍ക്ക് അര്‍ഹമായ സാമ്പത്തിക സഹായങ്ങള്‍ നല്‍കാനും വേണ്ടി ശബ്ദമുയര്‍ത്തേണ്ടതുണ്ട്. കാലാവസ്ഥാ ധനസഹായം വായ്പകളെന്ന നിലയില്ലാതെ ഗ്രാന്റുകളായി അനുവദിക്കേണ്ടതുണ്ട്. ഉത്പാദന – ഉപഭോഗ നിരക്കും കാര്‍ബണ്‍ പുറന്തള്ളല്‍ നിരക്കും താരതമ്യേന കുറഞ്ഞ ആഫ്രിക്കന്‍-ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ക്ക് കാലാവസ്ഥാ നീതി ലഭ്യമാക്കാനും ഐക്യദാര്‍ഢ്യം ശക്തിപ്പെടുത്താനും ഈ അവസരം ഉപയോഗിക്കണമെന്നും അഭ്യര്‍ത്ഥനയില്‍ പറയുന്നു.. ആഗോള താപ വര്‍ദ്ധനവ് 1.5 ഡിഗ്രി സെന്റീ ഗ്രേഡില്‍ നിലനിര്‍ത്താന്‍ ഗ്ലാസ്‌ഗോ ഉച്ചകോടിയില്‍ ലോകരാഷ്ട്രങ്ങള്‍ സമ്മതിച്ചുവെങ്കിലും അവ നടപ്പിലാക്കാനാവശ്യമായ നയപരമായ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതില്‍ വിമുഖത കാണിക്കുകയാണ്. ശക്തമായ ജനകീയ മുന്നേറ്റങ്ങളിലൂടെ മാത്രമേ ഭരണാധികാരികളെ ഇതിലേക്ക് നയിക്കാന്‍ സാധിക്കുകയുള്ളൂ എന്നും പ്രസ്താവനയില്‍ ചൂണ്ടികാട്ടുന്നു.

ദേശീയ സമ്മേളനം സംഘാടക സമിതിക്ക് വേണ്ടി കല്പറ്റ നാരായണന്‍, ഡോ.കെ.ജി. താര, സി.ആര്‍.നീലകണ്ഠന്‍, ഡോ. ആ സാദ്, പ്രൊഫ. കുസുമം ജോസഫ്, എന്‍.പി.ചേക്കുട്ടി, കെ.എസ്. ഹരിഹരന്‍, എസ്.പി.രവി, അംബിക, എന്‍.സുബ്രഹ്മണ്യന്‍, കെ.പി.പ്രകാശന്‍, വിജയരാഘവന്‍ ചേലിയ, പി.ടി.ജോണ്‍, ടി.വി.രാജന്‍, ഡോ. സ്മിത പി കുമാര്‍, വി.പി.റജീന, അശോകന്‍ നമ്പഴിക്കാട്, അജിതന്‍ കെ.ആര്‍., എം.സുള്‍ഫത്ത്, തല്‍ഹത്ത് വെള്ളയില്‍, അക്ഷയ് കുമാര്‍, കെ.സഹദേവന്‍ എന്നിവരാണ് പ്രസ്താവനയില്‍ ഒപ്പുവെച്ചിരിക്കുന്നത്.

ഡിസമ്പര്‍ 15 മുതല്‍ 18 വരെയാണ് കോഴിക്കോട് വെച്ച് സൗത്ത് ഏഷ്യന്‍ പീപ്പിള്‍സ് ആക്ഷന്‍ ഓണ്‍ ക്ലൈമറ്റ് ക്രൈസിസിന്റെ ആഭിമുഖ്യത്തില്‍ കാലാവസ്ഥാ സമ്മേളനം നടക്കുന്നത്. അതിന്റെ ഭാഗമായി വിവിധ യൂണിവേര്‍സിറ്റി/കോളേജുകളില്‍ സെമിനാറുകള്‍, എക്‌സിബിഷനുകള്‍ എന്നിവ സംഘടിപ്പിക്കുന്നുണ്ട്. ‘ക്ലൈമറ്റ് സ്‌കൂളി’ന്റെ ഔപചാരിക ഉദ്ഘാടനം നവമ്പര്‍ 3ന് ഉച്ചയ്ക്ക് 2 മണി മുതല്‍ 4 മണി വരെ തൃശൂര്‍ അരണാട്ടുകരയിലെ ജോണ്‍ മത്തായി സെന്ററില്‍ വിവിധ ഡിപ്പാര്‍ട്ടുമെന്റുകളുടെ സഹകരണത്തോടെ നടക്കും. ‘ക്ലൈമറ്റ് സ്‌കൂളി’ന്റെ നേതൃത്വത്തില്‍ നടക്കുന്ന ഈ പരിപാടിയുടെ ഒന്നാംഘട്ടം ഡിസമ്പര്‍ 10 വരെ ആയിരിക്കും. സെമിനാറില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളില്‍ നിന്ന് താല്‍പ്പര്യമുള്ളവര്‍ക്ക് ഡിസമ്പര്‍ 18 ന് കോഴിക്കോട് വെച്ച് നടക്കുന്ന ‘ക്ലൈമറ്റ് സ്‌കൂള്‍’ പരിപാടിയില്‍ ഇന്ത്യയിലെ പ്രമുഖരായ കാലാവസ്ഥാ ശാസ്ത്രജ്ഞരുമായി സംവദിക്കാന്‍ അവസരം ലഭിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

അന്വേഷണങ്ങള്‍ക്ക്:

ഡോ. ശില്‍പ സതീഷ് (6282188113)
ഡോ. സ്മിത പി കുമാര്‍ (9447992382)
കെ.സഹദേവന്‍ (8547698740)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Current News | Tags: , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply