തുഷാറിനായി മുഖ്യമന്ത്രി രംഗത്ത്

സംഭവത്തില്‍ ഇടപെടണമെന്നും തുഷാറിന് നിയമസഹായം നല്‍കണമെന്നും മുഖ്യമന്ത്രി വിദേശകാര്യമന്ത്രിക്ക് കത്തയച്ചു. എന്നാല്‍ സംഭവത്തില്‍ ഇതുവരേയും ബിജെപി ഇടപെട്ടിട്ടില്ല.

ചെക്ക് കേസില്‍ അജ്മാനില്‍ അറസ്റ്റിലായ ബി ഡി ജെ എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിക്കായി മുഖ്യമന്ത്രി പിണറായി വജയന്‍ രംഗത്ത്. സംഭവത്തില്‍ ഇടപെടണമെന്നും തുഷാറിന് നിയമസഹായം നല്‍കണമെന്നും മുഖ്യമന്ത്രി വിദേശകാര്യമന്ത്രിക്ക് കത്തയച്ചു. എന്നാല്‍ സംഭവത്തില്‍ ഇതുവരേയും ബിജെപി ഇടപെട്ടിട്ടില്ല.
ചൊവ്വാഴ്ച്ച വൈകീട്ടാണ് തുഷാറിനെ അറസ്‌റ് ചെയ്തത്. അദ്ദേഹത്തെ പിന്നീട് ജയിലിലേക്ക് അയച്ചു. പത്തു ദശലക്ഷം ദിര്‍ഹത്തിന്റെ ചെക്ക് സംബന്ധിച്ചാണ് അറസ്റ്റ്. ഏകദേശം 20 കോടി രൂപ. ഇത് പത്തുവര്‍ഷം മുന്‍പ് നല്കപ്പെട്ടതാണെന്നു പറയപ്പെടുന്നു. തൃശൂര്‍ സ്വദേശി നാസില്‍ അബ്ദുല്ലയാണ് പരാതിക്കാരന്‍. പരാതിയെക്കുറിച്ചു തുഷാറില്‍ നിന്ന് വിവരം മറച്ചുവെച്ചു ചെക്ക് കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിച്ചു തീര്‍ക്കാന്‍ വിളിച്ചുവരുത്തിയാണ് അറസ്‌റ് ചെയ്തതെന്നാണ് ആരോപണം.
വെള്ളാപ്പള്ളി നടേശന്റെ ഉടമസ്ഥതിയിലുണ്ടായിരുന്ന ബോയിങ് കണ്‍സ്ട്രക്ഷന്‍സ് നഷ്ടത്തില്‍ ആയിരുന്നു. ഇതിന്റെ സബ്കോണ്‍ട്രാക്ടര്‍ ആയിരുന്നു നാസില്‍ അബ്ദുല്ല. കമ്പനി നഷ്ടത്തിലായതിനുശേഷം നല്‍കാനുള്ള പണത്തിനു പകരം അബ്ദുല്ലക്ക് നല്‍കിയ തിയതി അടയാളപ്പെടുത്താത്ത ചെക്കാണ് ഇപ്പോള്‍ കേസിനു ആസ്പദം.
വലിയ തുകയുടെ തട്ടിപ്പായതുകൊണ്ട് ജാമ്യം ലഭിക്കാന്‍ സാധ്യതയില്ല എന്നാണ് നിയമവൃത്തങ്ങള്‍ നല്‍കുന്ന സൂചന.പ്രമുഖ മലയാളിയായ വ്യവസായിയും കേന്ദ്ര സര്‍ക്കാര്‍ വഴിയും കേസില്‍ നിന്നും തുഷാറിനെ രക്ഷിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നുണ്ട്.കോടതിക്ക് പുറത്തു കേസ് തീര്‍ക്കാനുള്ള ശ്രമമാണ് കൂടുതല്‍ സാധ്യത. അടുത്ത രണ്ടു ദിവസങ്ങള്‍ കോടതിയില്ലാത്തതുകൊണ്ട് ഇന്നുതന്നെ പുറത്തിറക്കാനുള്ള സമ്മര്‍ദങ്ങള്‍ നടത്തുന്നുണ്ട് എന്നാണ് വ്യക്തമാകുന്നത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Current News | Tags: | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply