പരിണാമ സിദ്ധാന്തവും പുറത്ത്, എതിര്‍പ്പുമായി ശാസ്ത്രലോകം
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ക്ലാസ്സുകള്‍ കുറഞ്ഞപ്പോള്‍ സിലബസിലെ ഭാരം കുറയ്ക്കാന്‍ ഇടക്കാല നടപടി എന്ന നിലയിലായിരുന്നു ആദ്യം ഈ പാഠഭാഗം എടുത്തുമാറ്റിയത്. പിന്നീട് യുക്തിവാദത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന പേരില്‍ സ്ഥിരമായി എടുത്തുമാറ്റാന്‍ തീരുമാനിച്ചതോടെയാണ് ശാസ്ത്ര കാംഷികള്‍ കനത്ത പ്രതിരോധവുമായി രംഗത്ത് വന്നത്.
എന്‍സിഇആര്‍ടിയുടെ ഒമ്പതാം ക്ലാസ്സ് സിലബസില്‍ നിന്നും ചാള്‍സ് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തത്തെ സംബന്ധിക്കുന്ന പാഠം എടുത്തുകളഞ്ഞതില്‍ വന്‍ പ്രതിഷേധം. രാജ്യത്തെ 1,800 ലധികം ശാസ്ത്രജ്ഞര്‍, വിദ്യാഭ്യാസ വിചക്ഷണന്മാര്‍, ശാസ്ത്ര അദ്ധ്യാപകര്‍, ശാസ്ത്ര കുതകികള്‍, പെരുമയുമുള്ള സ്ഥാപനങ്ങള്‍ തുടങ്ങി അനേകരാണ് അതൃപ്തി രേഖപ്പെടുത്തിയിട്ടുള്ളത്.
എന്‍സിഇആര്‍ടിയുടെ ഒമ്പത്, പത്തു ക്ലാസ്സുകളിലെ സിലബസില്‍ നിന്നും ചാള്‍സ് ഡാര്‍വിനെയും അദ്ദേഹത്തിന്റെ പരിണാമ സിദ്ധാന്തത്തെയും എടുത്തുകളയരുതെന്നും അത് പഠിപ്പിക്കുന്നത് ഏറെ നിര്‍ണ്ണായകമാണെന്നും ആവശ്യപ്പെട്ട് അനേകര്‍ ഒപ്പുവെച്ച കത്ത് കേന്ദ്രത്തിന് അയച്ചു. ബ്രേക്ക് ത്രു സയന്‍സ് സൊസൈറ്റിയ്ക്ക് കീഴിലാണ് പ്രതിഷേധം കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്.
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ക്ലാസ്സുകള്‍ കുറഞ്ഞപ്പോള്‍ സിലബസിലെ ഭാരം കുറയ്ക്കാന്‍ ഇടക്കാല നടപടി എന്ന നിലയിലായിരുന്നു ആദ്യം ഈ പാഠഭാഗം എടുത്തുമാറ്റിയത്. പിന്നീട് യുക്തിവാദത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന പേരില്‍ സ്ഥിരമായി എടുത്തുമാറ്റാന്‍ തീരുമാനിച്ചതോടെയാണ് ശാസ്ത്ര കാംഷികള്‍ കനത്ത പ്രതിരോധവുമായി രംഗത്ത് വന്നത്.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
ശാസ്ത്രത്തിന്റെ ഇത്തരം അടിസ്ഥാന കണ്ടുപിടുത്തങ്ങളും ആശയങ്ങളും പിന്‍വലിക്കുന്ന തരം നടപടികള്‍ കുട്ടികളുടെ ചിന്താശേഷിയെ കാര്യമായി തന്നെ ബാധിക്കുകകയും വൈകല്യം ഉണ്ടാക്കുമെന്നുമാണ് ശാസ്ത്രസമൂഹം പറയുന്നത്. ജീവശാസ്ത്രലോകം എപ്പോഴും മാറിക്കൊണ്ടിരിക്കുകയാണ് എന്നും പരിണാമം ക്രമാനുസൃതമായ ഒരു പ്രക്രിയയാണെന്നും അതിന് ദൈവീക ഇടപെടല്‍ ആവശ്യമില്ലെന്നും കുരങ്ങന്മാരില്‍ നിന്നുമാണ് മനുഷ്യന്റെ പരിണാമമെന്നുമുള്ള ഭൗതീകവാദത്തിന്റെ അടിസ്ഥാനശിലയായിട്ടാണ് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തത്തെ കാണുന്നത്.
എന്‍സിഇആര്‍ടിയുടെ നടപടിയെ ശക്തമായി അപലപിച്ച ശാസ്ത്രവാദികള്‍ ജീവശാസ്ത്രത്തിന്റെ ഒരിടത്തും പരിണാമസിദ്ധാന്തം വലിയ പ്രാധാന്യമുള്ള കാര്യമല്ലെങ്കിലും നമുക്ക് ചുറ്റുമുള്ള ലോകത്തെ മനസ്സിലാക്കുന്നതില്‍ അത് ഏറെ നിര്‍ണ്ണായകമാണെന്നും പറയുന്നു. മനുഷ്യരില്‍ ശാസ്ത്രാഭിമുഖ്യവും അന്വേഷണത്വരയും യുക്തിബോധം വളര്‍ത്തുന്നതിന് ഡാര്‍വിന്റെ സിദ്ധാന്തങ്ങള്‍ പ്രധാനമാണ്. ഡാര്‍വിന്റെ രീതിയിലുള്ള നിരീക്ഷണം പ്രകൃതിനിര്‍ദ്ധാരണ സിദ്ധാന്തത്തിന്റെ ഉള്‍ക്കാഴ്ചകളിലേക്കാണ് അദ്ദേഹത്തെ നയിച്ചതെന്നും ശാസ്ത്ര പ്രക്രിയയെക്കുറിച്ചും വിമര്‍ശനാത്മക ചിന്തയുടെ പ്രാധാന്യത്തെക്കുറിച്ചും അത് വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നതാണെന്നും വിമര്‍ശകര്‍ പറയുന്നു.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
നേരത്തേ മുന്‍ മന്ത്രി സത്യപാല്‍ സിംഗ് ഡാര്‍വിന്റെ പരിണാമസിദ്ധാന്തത്തെ വിമര്‍ശിച്ചത് വലിയ ചര്‍ച്ചയായി മാറിയിരുന്നു. ഡാര്‍വിന്റെ സിദ്ധാന്തങ്ങള്‍ ശാസ്ത്രീയമായി തെറ്റാണെന്നും ഇത് പാഠ്യപദ്ധതികളില്‍ നിന്നും മാറ്റണമെന്നും പറഞ്ഞിരുന്നു. ഭൂമിയില്‍ കാണുമ്പോള്‍ തൊട്ട് മനുഷ്യന്‍ മനുഷ്യനാണെന്നും ഒരു കുരങ്ങന്‍ മനുഷ്യനായി മാറുന്നത് ആരും കണ്ടിട്ടില്ലെന്നും പറഞ്ഞിരുന്നു.
(കടപ്പാട് മംഗളം)
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in