ദളിത് ഗവേഷകനുനേരെ ജാതീയ അധിക്ഷേപം

ഫ്രീ തിങ്കേഴ്സ് ഫോറം യു ട്യൂബ് ചാനല്‍ നടത്തിയ ശ്യാം കുമാറിന്റെ രാമായണം പ്രത്യേക പ്രഭാഷണ പരമ്പരയിലെ വാദങ്ങള്‍ക്കു നേരെയാണ് അക്രമണം. കേരളീയ തന്ത്രത്തില്‍ ശ്രീരാമന് പൂജകള്‍ ഇല്ലെന്നുള്ള പ്രഭാഷണ ഭാഗമാണ് പാരമ്പര്യ വാദികളെ ചൊടിപ്പിച്ചത്.

പ്രതിഷ്ഠ നടത്തേണ്ടത് ബ്രാഹ്മണന്‍ മാത്രമാണെന്ന തന്ത്രവിധിയെ മറികടന്ന ശ്രീനാരായണഗുരു തന്ത്രത്തില്‍ നിന്ന് ദൈവവത്തെ മോചിപ്പിച്ചും എന്നും രാമന്‍ എന്ന ദേവസങ്കല്‍പത്തിനു കേരളത്തില്‍ പൂജകള്‍ ഉണ്ടായിരുന്നില്ലെന്നും അഭിപ്രായപ്പെട്ട ഗവേഷകനെ ജാതീയമായി അധിക്ഷേപിക്കുകയും വ്യക്തിഹത്യ ചെയ്യുകയും ചെയ്യുന്നതായി പരാതി. കാലടി ശ്രീ ശങ്കരചര്യ സംസ്‌കൃത സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥിയായായ ടി എസ് ശ്യാംകുമാറാണ് അധിക്ഷേപത്തിന് ഇരയായത്.

ഫ്രീ തിങ്കേഴ്സ് ഫോറം യു ട്യൂബ് ചാനല്‍ നടത്തിയ ശ്യാം കുമാറിന്റെ രാമായണം പ്രത്യേക പ്രഭാഷണ പരമ്പരയിലെ വാദങ്ങള്‍ക്കു നേരെയാണ് അക്രമണം. കേരളീയ തന്ത്രത്തില്‍ ശ്രീരാമന് പൂജകള്‍ ഇല്ലെന്നുള്ള പ്രഭാഷണ ഭാഗമാണ് പാരമ്പര്യ വാദികളെ ചൊടിപ്പിച്ചത്. PHD ഗവേഷകനായ ശ്യാമിന്റെ പ്രബന്ധം സര്‍വകലാശാലയില്‍ 2017 ഡിസംബറില്‍ സമര്‍പ്പിച്ചത് മുതല്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയിരുന്നു. നൂറു പേജോളം വരുന്ന പ്രബന്ധം ശ്യാമിന്റെ തന്നെ എം.ഫില്‍ പ്രബന്ധത്തില്‍ നിന്ന് മോഷ്ടിച്ചതാണെന്ന് പരാതി ഉണ്ടാകുകയും യൂണിവേഴ്‌സിറ്റി തന്നെ ഒരു കമ്മീഷനെ വെച്ച് അന്വേഷണം നടത്തി ഒരു ശതമാനം പോലും കോപ്പിയടിയിലെന്ന് സാക്ഷ്യപ്പെടുത്തിയതുമാണ് എന്ന് ശ്യാംകുമാര്‍ ദി ക്രിറ്റിക്കിനോട് പറഞ്ഞു. എന്നാല്‍ യൂണിവേഴ്‌സിറ്റിയില്‍ സമര്‍പ്പിച്ച പ്രബന്ധം എങ്ങനെ പരാതിക്കാരന് ലഭ്യമായി എന്ന കാര്യത്തില്‍ വ്യക്തതയില്ല.

ശ്യാം ഉന്നയിക്കുന്ന വാദഗതികളെ വസ്തുതാപരമായ വിമര്‍ശിക്കുന്നതിനു പകരം അദ്ദേഹത്തിന്റെ വൈജ്ഞാനികവും വിദ്യാഭ്യാസപരമായ യോഗ്യതകളെ തന്നെ ജാതീയമായി അധിക്ഷേപിക്കുന്ന തരത്തിലാണ് ആക്രമണങ്ങള്‍ നടക്കുന്നത്. ഇത് വഴി തന്ത്രവിദ്യയെ സംബന്ധിച്ചുള്ള ദളിത് വായനകളെയാണ് ഇത്തരക്കാര്‍ ഇല്ലാതാക്കുന്നത്. ശ്രീ നാരായണഗുരു തന്ത്രത്തെ ക്ഷേത്രങ്ങളില്‍ നിന്നും മോചിപ്പിച്ചു എന്ന വാദം ആത്യന്തികമായി ബ്രഹ്മണ്യ വിശ്വാസ രീതികളുടെ തുടര്‍ച്ചകളെ തകര്‍ക്കുന്നതാണ്. ശ്യാമിന്റെ ഈ അഭിപ്രായത്തോടും വളരെ അസഹിഷ്ണുതയോടെയാണ് ആക്രമിക്കുന്നത്. ജാതി പറഞ്ഞാണ് ശ്യാം ഗവേഷണം ചെയ്തതെന്നും ജാതി പറഞ്ഞാണ് പരാതികളില്‍ നിന്ന് രക്ഷപെട്ടതെന്നുമാണ് ആരോപണം. ബ്രാഹ്മണനല്ലാത്ത ശ്യാമിന് തന്ത്രത്തെ കുറിച്ച് സംസാരിക്കാനവകാശമില്ലെന്നുതന്നെയാണവര്‍ പ്രഖ്യാപിക്കുന്നത്. എന്നാല്‍ ജെ ആര്‍ എഫും യൂണിവേഴ്‌സിറ്റി നടത്തിയ പി.എച്ച്.ഡി പ്രവേശപരീക്ഷയില്‍ ഒന്നാമത്തെ റാങ്കും നേടിയാണ് ശ്യാം ഗവേഷണം ചെയ്യാന്‍ ആരംഭിച്ചതെന്നതാണ് വാസ്തവം. രാമായണം

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Current News, Human rights | Tags: | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply