കാര്‍ട്ടൂണ്‍ : സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്ന് സാംസ്‌കാരിക പ്രവര്‍ത്തകര്‍
സാംസ്‌കാരിക സ്ഥാപനങ്ങളുടെ സ്വയംഭരണാധികാരത്തില്‍ ഇടപെടുകയും തീരുമാനങ്ങളെ അട്ടിമറിക്കുകയും ചെയ്യുക എന്ന മോദി സര്‍ക്കാരിന്റ നയം കേരളത്തിലെ സര്‍ക്കാരും പിന്തുടരരുത്. വിമര്‍ശനസ്വാതന്ത്ര്യവും ആവിഷ്‌കാരസ്വാതന്ത്ര്യവും ജനാധിപത്യത്തിന്റെ പ്രാണവായുവാണ്.
സ്വതന്ത്രജൂറിയെ നിയമിച്ച് അവാര്‍ഡിനായി കാര്‍ട്ടൂണ്‍ തെരഞ്ഞെടുത്ത ലളിത കലാ അക്കാദമിയുടെ തീരുമാനം പുനപരിശോധിക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം ജനാധിപത്യരീതികള്‍ക്ക് യോജിച്ചതല്ല.
മതചിഹ്നങ്ങളെ അപമാനിച്ചത് കാര്‍ട്ടൂണിസ്റ്റല്ല, ലൈംഗിക കുറ്റാരോപിതനായി നിയമത്തിനും കേരള സമൂഹത്തിനും മുന്നില്‍ നില്‍ക്കുന്ന ബിഷപ്പാണ്. നീതിക്കായി കന്യാസ്ത്രീകള്‍ നടത്തിയ സഹനസമരത്തിനെതിരെ ഇതേ ബിഷപ്പിനൊപ്പം നിന്നവരാണ് മതവികാരങ്ങളുടെ പേരില്‍ ഇപ്പോള്‍ രംഗത്തു വന്നിരിക്കുന്നത്. കാര്‍ട്ടൂണ്‍ വരച്ചതിനല്ല, വൈദികര്‍ ബലാത്സംഗത്തിലും സാമ്പത്തിക തട്ടിപ്പുകളിലും പ്രതികളാകുന്നതിലാണ് സഭ ലജ്ജിക്കേണ്ടത്.
സാംസ്‌കാരിക സ്ഥാപനങ്ങളുടെ സ്വയംഭരണാധികാരത്തില്‍ ഇടപെടുകയും തീരുമാനങ്ങളെ അട്ടിമറിക്കുകയും ചെയ്യുക എന്ന മോദി സര്‍ക്കാരിന്റ നയം കേരളത്തിലെ സര്‍ക്കാരും പിന്തുടരരുത്. വിമര്‍ശനസ്വാതന്ത്ര്യവും ആവിഷ്‌കാരസ്വാതന്ത്ര്യവും ജനാധിപത്യത്തിന്റെ പ്രാണവായുവാണ്.
സര്‍ക്കാരിന്റെ തെറ്റായ തീരുമാനത്തെ എതിര്‍ക്കാന്‍ ബാധ്യസ്ഥരായ പ്രതിപക്ഷവും ഈ നടപടിയെ പിന്തുണക്കുന്ന കാഴ്ചയാണ് കാണുന്നത്. എന്നാല്‍, സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കാനാവില്ല എന്ന ലളിതകലാ അക്കാദമിയുടെ നിലപാട് സ്വാഗതാര്‍ഹമാണ്. സ്വയംഭരണാധികാരമുള്ള അക്കാദമി നല്‍കിയ പുരസ്‌കാരം പുനപരിശോധിക്കുന്നത് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്ന് അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ സര്‍ക്കാരും മുനന്‍തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ പ്രസ്തുതതീരുമാനത്തില്‍ ഉറച്ചുനില്‍ക്കാന്‍ ലളിത കലാ അക്കാദമിയോടും നിര്‍ദ്ദേശം പിന്‍വലിക്കാന്‍ സര്‍ക്കാരിനോടും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.
ജനാധിപത്യത്തില്‍ മതവിമര്‍ശനത്തിനുള്ള സ്വാതന്ത്ര്യം ഞങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നു. അക്കാദമിയുടെ സ്വയംഭരണാധികാരത്തിന്മേലുള്ള സര്‍ക്കാര്‍ ഇടപെടലുകളോട് വിയോജിക്കുകയും ചെയ്യുന്നു. വ്യത്യസ്ത അഭിപ്രായങ്ങളെ മാനിക്കാനുള്ള സഹിഷ്ണുതയാണ് ജനാധിപത്യത്തിന്റെ കാതല്‍. മതങ്ങളുടെ ചങ്ങലകളില്‍നിന്ന് സമൂഹത്തെ മോചിപ്പിക്കുവാനുള്ള ഹ്യൂമനിസ്റ്റ് ശ്രമങ്ങളാണ് പില്‍ക്കാലത്ത് ജനാധിപത്യത്തെതന്നെ സാധ്യമാക്കിയത്. കാര്‍ട്ടൂണിന്റെ ഗുണനിലവാരമോ രാഷ്ട്രീയവും സൗന്ദര്യശാസ്ത്രപരവുമായ ശരികളോ അല്ല ഈ പ്രസ്താവനയുടെ പരിഗണനാവിഷയമെന്നുകൂടി ഞങ്ങള്‍ വ്യക്തമാക്കുന്നു.
ആനന്ദ്
കെ.വേണു
സാറാ ജോസഫ്
സണ്ണ്ി കപിക്കാട്
പി ഗീത
സിവിക് ചന്ദ്രന്‍
ജെ. രഘു
മൈത്രേയന്‍
സി ആര്‍ നീലകണ്ഠന്‍
കെ. അരവിന്ദാക്ഷന്‍
കരുണാകരന്‍
സജീവന്‍ അന്തിക്കാട്
ഐ. ഗോപിനാഥ്
കെ.ഗിരീഷ്‌കുമാര്‍
പ്രസാദ് അമോര്‍
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
rajan kailas
June 21, 2019 at 4:23 pm
അത്യാവശ്യം വേണ്ട കാര്യം… അല്പം വൈകി എങ്കിലേ ഉള്ളൂ….!
rajan kailas
June 21, 2019 at 4:28 pm
അത്യാവശ്യം വേണ്ട കാര്യം… അല്പം വൈകി എങ്കിലേ ഉള്ളൂ….