ആദ്യം വേണ്ടത് മനുഷ്യമൂലധനം സംരക്ഷിക്കല്‍, വാക്‌സിനേഷനിലൂടെ
ഭരണത്തുടര്‍ച്ച യാഥാര്‍ത്ഥ്യമാക്കിയതിലൂടെ പിണറായി വിജയന്‍ നാലുപതിറ്റാണ്ടിലെ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം തന്നെ തിരുത്തിയെഴുതിയിരിക്കുകയാണല്ലോ. മഹാമാരിയുടെ ഇക്കാലത്ത് ജനങ്ങള്‍ക്ക് വന്‍പ്രതീക്ഷയാണ് ഈ സര്‍ക്കാരിലുള്ളത്. അതു സാക്ഷാല്‍ക്കരിക്കാനുള്ള പ്രവര്‍ത്തന പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌കരിക്കേണ്ടത്. തകര്‍ന്നു കൊണ്ടിരിക്കുന്ന നമ്മുടെ സമ്പദ് വ്യവസ്ഥയെ തിരിച്ചുപിടിക്കലാണ് അതിലേറ്റവും പ്രധാനം.
ലോകമെങ്ങുമുള്ള സാമ്പത്തിക ശാസ്ത്രജ്ഞരും നയരൂപീകരണ വിദഗ്ധരും കൊവിഡ് വ്യാപനം മൂലം കഴിഞ്ഞ 80 വര്‍ഷത്തിലുണ്ടായിട്ടുള്ള ഏറ്റവും രൂക്ഷമായ സാമ്പത്തിക മാന്ദ്യം മറികടക്കാനുള്ള പദ്ധതികളാവിഷ്‌കരിക്കാനുള്ള കഠിനശ്രമങ്ങളിലാണ്. ലോകബാങ്ക് വിദഗ്ധസമിതിയുടെ കണക്കനുസരിച്ച് 2021 അവസാനത്തോടെ ഏഷ്യക്കും ആഫ്രിക്കക്കും ലാറ്റിനമേരിക്കക്കും പുറത്തുള്ള രാജ്യങ്ങളിലെ 2.2 മില്ല്യന്‍ ജനങ്ങള്‍ ദാരിദ്യരേഖക്കു താഴെയെത്തും. (ദിവസം 3.2 ഡോളറിനു താഴെ വരുമാനമുള്ളവര്‍).
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
ഇന്ത്യയില്‍ ഏറെ പാടുപെട്ട് ദാരിദ്ര്യരേഖക്കു മുകളിലെത്തിയിരുന്ന ലക്ഷകണക്കിനു പേരാണ് കൊവിഡ് കാലത്ത് വീണ്ടും താഴേക്കു കൂപ്പുകുത്തി വീണത്. പ്രൊഫ ബ്ലാക്ക്‌ലി (മിഷിഗണ്‍) നിരീക്ഷിക്കുന്നപോലെ ദരിദ്രരാജ്യങ്ങളിലെ ജനങ്ങള്‍ അനാരോഗ്യമുള്ളവരാകും. അതുപോലെ ജനങ്ങള്‍ ആരോഗ്യമില്ലാത്തവരാകുമ്പോള്‍ രാജ്യം ദരിദ്രമാകും. ആരോഗ്യമുള്ള ജനതയെന്നത് ഒരേ സമയം മനുഷ്യമൂലധനവും മറുവശത്ത് മറ്റു രൂപങ്ങളിലുള്ള മൂലധനങ്ങളും സൃഷ്ടിക്കാനുള്ള മുന്നുപാധിയുമാണ്. മനുഷ്യമൂലധനത്തിനു ഏറ്റവും പ്രാധാന്യമുള്ള കേരളത്തെ സംബന്ധിച്ചിടത്തോളം ഇക്കാര്യം ഏറെ പ്രസക്തമാണ്. സംസ്ഥാന ആസൂത്രണബോര്‍ഡ്, സംസ്ഥാനത്തെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തില്‍ (GSDP) നേരത്തെ തന്നെ 18.6 ശതമാനത്തിന്റെ ഇടിവ് പ്രവചിച്ചിരുന്നു. എന്നാല്‍ കോവിഡിന്റെ രണ്ടാംതരംഗം പ്രശ്‌നത്തെ കൂടുതല്‍ രൂക്ഷമാക്കിയിരിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തില്‍ അതിദാരിദ്ര്യം നിര്‍മ്മാര്‍ജ്ജനം ചെയ്യുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയൊക്കെ സ്വാഗതാര്‍ഹമാണ്. പക്ഷെ അധികാരമേറ്റയുടന്‍ അദ്ദേഹം അനവധി പ്രഖ്യാപനങ്ങള്‍ നടത്തിയല്ലോ. അവയൊന്നും ഈ സാഹചര്യത്തില്‍ യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നില്ല. മനുഷ്യമൂലധനത്തെ സംരക്ഷിക്കുക എന്നതാണ് ഇന്നത്തെ ഏറ്റവും പ്രധാന കടമ. അതില്ലാതെ മറ്റൊന്നും യാഥാര്‍ത്ഥ്യമാകില്ല. മനുഷ്യ മൂലധനം സംരക്ഷിക്കണമെങ്കില്‍ ഇപ്പോള്‍ ചെയ്യേണ്ടത് സാര്‍വ്വത്രികമായ വാക്‌സിനേഷനാണ്. മറ്റൊന്നുമല്ല. എന്നാല്‍ അതേകുറിച്ച് അദ്ദേഹം കാര്യമനായി പറയുന്നില്ല.. മുഴുവന്‍ പേരേയും വാക്‌സിനേറ്റ് ചെയ്യാനുള്ള ഒരു പദ്ധതിയായിരുന്നു ആദ്യദിവസം അദ്ദേഹം പ്രഖ്യാപിക്കേണ്ടിയിരുന്നത്.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
വരും മാസങ്ങളില്‍ താല്‍ക്കാലികമായെങ്കിലും എല്ലാ വികസന പദ്ധതികളും മാറ്റിവെച്ച് പൂര്‍ണ്ണമായും വാക്‌സിനേഷനില്‍ ശ്രദ്ധിക്കുകയാണ് കേരളം ചെയ്യേണ്ടത്. അതിന്റെ പ്രാഥമിക ഉത്തരവാദിത്തം കേന്ദ്രത്തിന്റേതാണ്. അതവര്‍ കൃത്യമായി നിര്‍വ്വഹിക്കാത്ത സാഹചര്യത്തില്‍ സംസ്ഥാനത്തെ 1200 ഓളം വരുന്ന തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളെ ബന്ധിപ്പിച്ച് 100 ശതമാനം പേരേയും വാക്‌സിനേറ്റ് ചെയ്യാനുള്ള പദ്ധതിയാണ് ഉടന്‍ ആവിഷ്‌ക്കരിക്കേണ്ടത്. ഇതിനുള്ള ഫണ്ട് LSGD യില്‍ നിന്നും സംസ്ഥാന പ്ലാന്‍ ഫണ്ടില്‍ നിന്നും സംഘടിപ്പിക്കാവുന്നതാണ്. കൂടാതെ ജനങ്ങളുടെ സംഭാവന, കേന്ദ്രവിഹിതം, ആഗോള ഏജന്‍സികളില്‍ നിന്നുള്ള വായ്പ എന്നിവയും ഉപയോഗിക്കാവുന്നതാണ്. അതിനെ ജനങ്ങളുടെ ആരോഗ്യം കാത്തുസൂക്ഷിക്കാനുള്ള ഉപാധി മാത്രമായിട്ടല്ല, തകര്‍ന്ന നമ്മുടെ സമ്പദ് വ്യവസ്ഥയെ പുനര്‍ജീവിക്കാനുള്ള പദ്ധതിയായി കൂടെ കാണണം. അതിനുശേഷമായിരിക്കണം മറ്റു വികസനപദ്ധതികളിലേക്ക് പ്രവേശിക്കാന്‍. അല്ലാത്തപക്ഷം സമ്പദ് വ്യവസ്ഥയുടെ പൂര്‍ണ്ണമായ തകര്‍ച്ചയായിരിക്കും നമ്മെ കാത്തിരിക്കുന്നത്.
(കടപ്പാട് – ടൈംസ് ഓഫ് ഇന്ത്യ)
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in