പിന്‍വലിക്കണം ബോധേശ്വരന്റെ ‘കേരള ഗാനം’
സവര്‍ണ്ണ ഹിന്ദുത്വ ഭാവുകത്വത്തെ നിഷ്പക്ഷതയുടെ മംഗള പത്രമാക്കി അവതരിപ്പിക്കുന്നതാണ് ഈ കവിത. ബ്രാഹ്മണ്യ ഫാഷിസത്തിന്റെ ചാരിത്ര്യശുദ്ധിക്ക് കയ്യൊപ്പ് വച്ചു കൊടുക്കുന്ന രാഷ്ട്രീയ ജീര്‍ണ്ണത ഇടതുപക്ഷം എന്നു പറയുന്ന ഒരു ഭരണകൂടത്തിനു തന്നെ ബാധിച്ചു കഴിഞ്ഞതിന്റെ അവസാനത്തെ സൂചനകളാണ് ‘കേരള ഗാനം’ ഔദ്യോഗിക ഗാനമായി പ്രഖ്യാപിക്കുന്നത്.
യൗവനത്തില്‍ ആര്യസമാജ സന്യാസിയും പിന്നീട് സ്വാതന്ത്ര്യസമരസേനാനി, കവി എന്നീ നിലകളില്‍ അറിയപ്പെടുകയും കവയത്രി സുഗതകുമാരിയുടെ പിതാവുമായ ബോധേശ്വരന്‍ രചിച്ച ഹിന്ദു സവര്‍ണ്ണ ഭാവുകത്വവും, ഹിന്ദു ദൈവ പ്രകീര്‍ത്തനങ്ങളും നിറഞ്ഞ ‘കേരള ഗാനം’ സംസ്ഥാനത്തിന്റെ ഔദ്യോഗിക ഗാനമാക്കി പ്രഖ്യാപിക്കാനുള്ള സാംസ്‌കാരിക വകുപ്പിന്റെ തീരുമാനം ഭരണഘടനാ വിരുദ്ധവും ജനാധിപത്യത്തെ വെല്ലുവിളിക്കുന്നതും കേരള നവോത്ഥാന ചരിത്രത്തെ കീഴ്‌മേല്‍ മറിക്കുന്നതുമാണ്. മതേതര ജനാധിപത്യം എന്ന ആശയത്തെയും അതിന്റെ മൂല്യങ്ങളെയും അവയുടെ സാമൂഹ്യ വ്യാപനത്തെയും ഇടതുപക്ഷം ഭയന്നു തുടങ്ങിയിരിക്കുന്നു എന്നുവേണം ഈ തീരുമാനത്തില്‍ നിന്നും മനസ്സിലാക്കാന്‍.
സവര്‍ണ്ണ ഹിന്ദുത്വ ഭാവുകത്വത്തെ നിഷ്പക്ഷതയുടെ മംഗള പത്രമാക്കി അവതരിപ്പിക്കുന്നതാണ് ഈ കവിത. ബ്രാഹ്മണ്യ ഫാഷിസത്തിന്റെ ചാരിത്ര്യശുദ്ധിക്ക് കയ്യൊപ്പ് വച്ചു കൊടുക്കുന്ന രാഷ്ട്രീയ ജീര്‍ണ്ണത ഇടതുപക്ഷം എന്നു പറയുന്ന ഒരു ഭരണകൂടത്തിനു തന്നെ ബാധിച്ചു കഴിഞ്ഞതിന്റെ അവസാനത്തെ സൂചനകളാണ് ‘കേരള ഗാനം’ ഔദ്യോഗിക ഗാനമായി പ്രഖ്യാപിക്കുന്നത്.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
ആര്യകുലത്തിന്റെയും ഭാര്‍ഗ്ഗവരാമന്റെയും സ്തുതി കീര്‍ത്തനമായ കേരള ഗാനം കേരള നവോത്ഥാന ചരിത്രത്തെ അപനിര്‍മ്മിക്കുന്നതാണ്. ഏറ്റവും അധമമായ നരഹത്യക്ക് നിസ്സങ്കോചം പുറപ്പെടുന്ന മകന്‍ പരശുരാമന്‍, തന്റെ അമ്മയെ പുഴയോരത്തിട്ട് വെട്ടി വീഴ്ത്തി മുടികുത്തിപ്പിടിച്ച് അമ്മയുടെ തല അറുത്തെടുത്ത് സംശയ രോഗിയും പൗരോഹിത്യ പുരുഷാധീശത്വ വ്യവസ്ഥിതിയുടെ സംരക്ഷകനുമായ ജമദഗ്നി മഹര്‍ഷി എന്ന തന്റെ അച്ഛന്റെ തൃപ്പാദങ്ങളില്‍ സമര്‍പ്പിച്ച് പിതൃത്വാധികാരത്തിന്റേയും പൗരോഹിത്യ ക്രൂരതയുടെയും സംഹാര പാരമ്പര്യം മഹത്വപ്പെടുത്തി നിലനിര്‍ത്തുന്നു. എത്ര ഗംഭീരമാണ്, ഇടതുപക്ഷ ഭരണകൂടവും, അതിന്റെ പാര്‍ട്ടിയും സാംസ്‌കാരിക വകുപ്പും തോളിലേറ്റുന്ന ഋഷീശ്വരന്മാരുടെ സ്ത്രീകളോടുള്ള പരാക്രമം !
കേരളീയന്റെ മധ്യവര്‍ഗ്ഗ മനസ്സിനെയും അതില്‍ അന്തര്‍ലീനമായ അഭിജാത വര്‍ഗ്ഗ ബഹുമാനത്തേയും, ഏഭ്യന്‍, ശുംഭന്‍ എന്നീ നമ്പൂതിരി പദങ്ങള്‍ കേള്‍ക്കുമ്പോള്‍ കുളിരു കോരുന്ന മധ്യവര്‍ഗ മലയാളി മനോനിലയും കൂടുതല്‍ സമ്പുഷ്ടീകരിക്കാന്‍ ഉദ്ദേശിച്ചാണ് ഇടതു സര്‍ക്കാര്‍ ഈ ഗാനം തിരഞ്ഞെടുത്തിട്ടുള്ളത്. പരശുരാമനോട് കേരളീയന് തീവ്രാഭിലാഷമുണ്ടെന്ന് കണ്ടെത്തിയ കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക ബോധം ഏതു പ്രത്യയശാസ്ത്രത്തെയാണ് പിന്‍പറ്റുന്നത് എന്ന് ഇവിടെ കൂടുതല്‍ വ്യക്തമായിരിക്കുകയാണ്.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അയ്യങ്കാളി, പൊയ്കയില്‍ അപ്പച്ചന്‍, മക്തി തങ്ങള്‍, ആര്യാട് ഊപ്പ തുടങ്ങിയ അധസ്ഥിത അടിമവര്‍ഗ്ഗങ്ങളില്‍ നിന്നും ഉയര്‍ന്നുവന്ന നിരവധി നവോത്ഥാന നേതൃത്വങ്ങളും അവര്‍ പ്രതിനിധാനം ചെയ്യുന്ന വിമോചന രാഷ്ട്രീയ അന്വേഷണങ്ങളും ആ ധാരയക്ക് തത്വചിന്താപരവും യുക്തിപരവുമായ ദൃഢത നല്‍കിയ നാരായണ ഗുരുവിനെയും കുമാരന്‍ ആശാനെയും, സഹോദരന്‍ അയ്യപ്പനെയും പോലെയുള്ള പ്രതിഭകളും ചേരുന്നതാണ് കേരളത്തിന്റെ സാംസ്‌കാരിക സാമൂഹ്യ ഉല്പത്തി. അതു മായ്ച്ചു കളയാനുള്ള ശ്രമങ്ങളില്‍ നിന്ന് കേരള സര്‍ക്കാരും അതിന്റെ സാംസ്‌കാരിക വകുപ്പും വിട്ടുനില്‍ക്കണം..
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in