ബീഹാര്‍ : പരാജയത്തിന്റെ ഉത്തരവാദിത്തം കോണ്‍ഗ്രസ്സിന്
അറിവായിടത്തോളാം ഫലങ്ങള്‍ എടുത്തു പരിശോധിക്കുമ്പോള്‍ മനസ്സിലാകുന്ന ഒരു കാര്യം കേവലം ഒരു പ്രാദേശിക പാര്‍ട്ടി ആണെങ്കില്‍ പോലും ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനമായ ബിജെപിയോട് ഇഞ്ചോടിഞ്ച് നിന്ന് പോരാടാനുള്ള ശക്തിയും ധൈര്യവും രാഷ്ട്രീയ ജനതാദള്‍ എന്ന പ്രാദേശിക പാര്‍ട്ടി മാത്രമായിരുന്നു എന്ന വസ്തുത നമുക്ക് തള്ളിക്കളയാനാകില്ല.
ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഫലങ്ങള്‍ പൂര്‍ണമായി പുറത്ത് വന്ന് കഴിഞ്ഞിട്ടില്ലെങ്കിലും അറിവായിടത്തോളം വരുന്ന ഫലങ്ങള്‍ നല്‍കുന്ന സൂചന സംഘപരിവാര്‍ നേതൃത്വം നല്‍കുന്ന ബിജെപിക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യയിലെ മതേതര ജനാധിപത്യ ശക്തികളുടെ ഏകീകര ണത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നു എന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസ് അതിന്റെ നിലപാടുകളിലും സമീപനങ്ങളിലും വലിയ തോതിലുള്ള മാറ്റങ്ങള്‍ വരുത്തേണ്ടിയിരിക്കുന്നു എന്നതാണ്. അറിവായിടത്തോളാം ഫലങ്ങള്‍ എടുത്തു പരിശോധിക്കുമ്പോള്‍ മനസ്സിലാകുന്ന ഒരു കാര്യം കേവലം ഒരു പ്രാദേശിക പാര്‍ട്ടി ആണെങ്കില്‍ പോലും ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനമായ ബിജെപിയോട് ഇഞ്ചോടിഞ്ച് നിന്ന് പോരാടാനുള്ള ശക്തിയും ധൈര്യവും രാഷ്ട്രീയ ജനതാദള്‍ എന്ന പ്രാദേശിക പാര്‍ട്ടി മാത്രമായിരുന്നു എന്ന വസ്തുത നമുക്ക് തള്ളിക്കളയാനാകില്ല. അതേ സമയം എന്തായിരുന്നു ദേശീയ തലത്തില്‍ ബിജെപിക്കെതിരായ പോരാട്ടനിര തീര്‍ ക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നു എന്നവകാശപ്പെടുന്ന കോണ്‍ഗ്രസ്സിന്റെ ബിഹാറിലെ അവസ്ഥ.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
അറുപത് ശതമാനം ജില്ലകളിലും നാമമാത്രമായ സംഘടന സംവിധാനം പോലുമില്ലെങ്കിലും, ബീഹാര്‍ ഒറ്റയ്ക്ക് ഭരിച്ചിരുന്ന പഴയകാല പ്രതാപത്തിന്റെ സ്വപ്നലോകത്തില്‍ നിന്നും യാഥാര്‍ഥ്യങ്ങളുടെ ലോകത്തേക്ക് ഇറങ്ങാന്‍ കോണ്‍ഗ്രസ്സ് തയ്യാറാകാതെ കടുംപിടുത്തം പിടിച്ചതിന്റെ ദുരന്തഫലങ്ങളാണ് തിരഞ്ഞെടുപ്പ് രംഗത്ത് അതിശയകരമായ പക്വതയോടെയുള്ള നിലപാട് പ്രകടിപ്പിച്ച, മഹാഗഡ്ബന്ധന് നേതൃത്വം നല്‍കുന്ന രാഷ്ട്രീയ ജനതാദള്‍ അടക്കമുള്ള ഘടകകക്ഷികള്‍ക്ക് നേരിടേണ്ടി വന്നിരിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മഹാഗഡ്ബന്ധന്റെ ഭാഗമായി നാല്പത് സീറ്റുകളില്‍ മത്സരിച്ചു അതില്‍ 28 എണ്ണത്തില്‍ വിജയിക്കാന്‍ കഴിഞ്ഞ കോണ്‍ഗ്രസി ന് ഇക്കുറി അവരുടെ സംഘടനാശക്തിക്കും സ്വാധീനത്തിനും അനുസൃതമായി 40 സീറ്റുകള്‍ നല്‍കാമെന്ന വാഗ്ദാനം നിരസിച്ചു കൊണ്ട് ദേശീയ നേതൃത്വ ത്തിന്റെ ഇടപെടലിലൂടെയുള്ള സമ്മര്‍ദ്ദത്തിന്റെ ഫലമായി എഴുപത് സീറ്റുകള്‍ പിടിച്ചു വാങ്ങി മത്സരിക്കുകയായിരുന്നു. ഇങ്ങനെ മത്സരിക്കാന്‍ തയ്യാറായ പല നിയോജകമണ്ഡലങ്ങളിലും കോണ്‍ഗ്രസ്സുകാര്‍ പോയിട്ട് അത്യാവശ്യം രാഷ്ട്രീയ ബോധമുള്ള സ്ഥാനാര്‍ത്ഥികളെ പോലും അവര്‍ക്ക് കണ്ടെത്താനായില്ല എന്നതാണ് യാഥാര്‍ത്ഥ്യം. നേതാക്കളുടെ ബന്ധുക്കളെയും ആശ്രിതരേയും അവസാന നിമിഷത്തില്‍ സ്ഥാനാര്‍ത്ഥികളാക്കി നിര്‍ത്തി വളരെ മോശമായ ഒരു തിരഞ്ഞെടുപ്പ് പ്രകടനമാണ് ഈ നാല്പത് നിയോജക മണ്ഡലങ്ങളിലും കോണ്‍ഗ്രസ് കാഴ്ചവച്ചത് എന്നത് കാണാതിരിക്കരുത്.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇതു മൂലം ബിജെപിക്ക് എതിരായ ഉറച്ച മതേതര നിലപാടുകളുള്ള ഒരു ഡസനോളം ചെറിയ കക്ഷികള്‍ക്കാണ് മഹാഗഡ്ബന്ധനില്‍ പുറത്തു പോകേണ്ടി വരികയും തിരഞ്ഞെടുപ്പില്‍ വ്യത്യസ്തമായ നിലപാടുകള്‍ സ്വീകരിക്കേ ണ്ടിയും വന്നത്. ഉദാഹരണത്തിന് മുന്‍ കേന്ദ്രമന്ത്രി ഉപേന്ദ്ര കുശ്വാഹയുടെ നേതൃത്വത്തിലുള്ള രാഷ്ട്രീയ ലോക് സമതാ പാര്‍ട്ടിയുടെ കാര്യം തന്നെയെടു ക്കാം. ഒന്നാം മോഡി സര്‍ക്കാരില്‍ മാനവശേഷി വിഭവ വകുപ്പ് മന്ത്രിയായിരുന്ന ഉപേന്ദ്ര കുശ്വാഹ ആ സ്ഥാനം രാജി വച്ചു കൊണ്ടാണ് കോണ്‍ഗ്രസ് കൂടി ഉള്‍പ്പെട്ട മഹാഗഡ്ബന്ധനില്‍ ഘടക കക്ഷിയായി കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. സീറ്റുകളുടെ എണ്ണത്തിന്റെ കാര്യത്തില്‍ ഇക്കുറി കോണ്‍ഗ്രസ് സ്വീകരിച്ച കടുത്ത നിലപാടുകളുടെ ഭാഗമായാണ് രാഷ്ട്രീയ ലോക സമതാ പാര്‍ട്ടിക്ക് മഹാഗഡ്ബന്ധനില്‍ നിന്നും പുറത്തു പോകേണ്ടി വരികയും ഒവൈസിയോടൊപ്പം ചേര്‍ന്നു മുന്നണി യുണ്ടാക്കി മത്സരിക്കേണ്ടിയും വന്നത്. ഒവൈസിയുടെ മുന്നണിയില്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിയെ ഒഴിച്ചു നിറുത്തിയാല്‍ മറ്റെല്ലാ പാര്‍ട്ടികളും മതേതര നിലപാടുകള്‍ ഉള്ള ചെറിയ പാര്‍ട്ടികളായിരുന്നു. അവയ്ക്കെല്ലാം തന്നെ അവരുടേതായ പോക്കറ്റുകളില്‍ സാമാന്യം വോട്ടര്‍മാരുടെ പിന്തുണയുമുണ്ടായിരുന്നു എന്നാണ് ഈ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ തെളിയിക്കുന്നത്. ഒറ്റയ്ക്ക് നിന്ന് വിജയിക്കാന്‍ സാധിച്ചില്ലെങ്കിലും ബിജെപി വിരുദ്ധമായ വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ അവയ്ക്ക് കഴിയുമായിരുന്നു എന്ന വസ്തുത കോണ്‍ഗ്രസ്സിന്റെ ഗതകാല പാരമ്പര്യത്തിന്റെ അഹങ്കാരവും ഗര്‍വ്വും കൊണ്ട് തിമിരം ബാധിച്ച കണ്ണുകള്‍ക്ക് കാണുവാനും സാധിച്ചില്ല. ഒരു പക്ഷേ,അല്പം പക്വതയാര്‍ന്ന സമീപനത്തിലൂടെ അത്തരമൊരു സാഹചര്യം കോണ്‍ഗ്രസ്സ് ഒഴിവാക്കിയിരുന്നെങ്കില്‍ തിരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ തികച്ചും വ്യത്യസ്തമാ കുമായിരുന്നു എന്ന് നിസ്സംശയം പറയാം. കോണ്‍ഗ്രസ്സ് അനാവശ്യമായി മത്സരിച്ച നാല്പത് സീറ്റുകളും വോട്ട് ഭിന്നിപ്പിലൂടെ നിസ്സാര ഭൂരിപക്ഷത്തിന് കൈ വിട്ടുപോയ മുപ്പതോളം സീറ്റുകളും ഉള്‍പ്പെടെ ആകെ എഴുപത് സീറ്റുകള്‍.അതിന്റെ പകുതി മഹാഗഡ് ബന്ധന് അനുകൂലമായിരുന്നുവെങ്കില്‍ എന്താകുമായി രുന്നു അവസ്ഥ.കോണ്‍ഗ്രസ്സ് പിന്തുടര്‍ന്ന് വരുന്ന സ്വപ്നലോകത്തിലെ ബാലഭാസ്‌കരന്റെ നിലപാട് മാറ്റാത്തിടത്തോളം കാലം ഇനി ഭാവിയിലും തിരഞ്ഞെടുപ്പ് ഫലങ്ങള്‍ ഈ രീതിയില്‍ തന്നെയായിരിക്കും എന്ന കാര്യത്തില്‍ സംശയമെതും വേണ്ട.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in