ബിബറി മസ്ജിദ് തകര്‍ത്ത കേസില്‍ പ്രതികളെ വെറുതെ വിട്ടു
ലക്നൗ പ്രത്യേക സിബിഐ കോടതിയാണ് വിധി പറഞ്ഞത്. മസ്ജിദ് തകര്‍ത്ത് 27 വര്‍ഷം, ഒന്‍പത് മാസം, 24 ദിവസം കഴിഞ്ഞാണ് വിധി.
ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ എല്ലാ പ്രതികളേയും വെറുതെ വിട്ടു. മസ്ജിദ് തകര്‍ത്തത് ആസൂത്രിതമായല്ല എന്നും ഗൂഡാലോചനക്ക് തെളിവില്ലേന്നുമാണ് കോടതി കണ്ടെത്തിയത്. നിയമലംഘനം നടന്നിട്ടുണ്ടെങ്കിലും ചില ഫോട്ടോകള്‍ മാത്രം തെളിവായി സ്വീകരിക്കാനാവില്ല. ജനകൂട്ടത്തെ തടയാനാണ് നേതാക്കള്‍ ശ്രമിച്ചത് എന്നും കോടതി ചൂണ്ടികാട്ടി. മുന്‍ ഉപപ്രധാനമന്ത്രിയും ബിജെപി മുതിര്‍ന്ന നേതാവുമായ എല്‍.കെ.അദ്വാനി, മുന്‍ കേന്ദ്രമന്ത്രി മുരളീ മനോഹര്‍ ജോഷി, മുന്‍ കേന്ദ്രമന്ത്രി ഉമാഭാരതി, ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും, രാജസ്ഥാന്‍ ഗവര്‍ണറുമായിരുന്ന കല്യാണ്‍ സിംഗ്, ബജ്റംഗദള്‍ സ്ഥാപക പ്രസിഡന്റും വി.എച്ച്.പി നേതാവുമായ വിനയ് കത്യാര്‍ തുടങ്ങിയവരാണ് വിചാരണ നേരിട്ട പ്രമുഖര്‍. ബാബറി മസ്ജിദ് തകര്‍ത്ത കേസും അതിനുപുറകിലെ ഗൂഢാലോചനകേസും ഒന്നിച്ചാണ് കോടതി പരിഗണിച്ചത്.
ലക്നൗ പ്രത്യേക സിബിഐ കോടതിയാണ് വിധി പറഞ്ഞത്. മസ്ജിദ് തകര്‍ത്ത് 27 വര്‍ഷം, ഒന്‍പത് മാസം, 24 ദിവസം കഴിഞ്ഞാണ് വിധി. വിധി പറയാന്‍ സുപ്രിംകോടതി അനുവദിച്ച അവസാന തീയതിയായിരുന്നു ഇന്ന്. 1992 ഡിസംബര്‍ ആറിന് ബാബറി മസ്ജിദ് തകര്‍ക്കുമ്പോള്‍ അയോധ്യയിലുണ്ടായിരുന്ന ബിജെപി മുതിര്‍ന്ന നേതാക്കളാണ് പ്രതിപ്പട്ടികയില്‍ ഉണ്ടായിരുന്നത്. കുറ്റപത്രത്തില്‍ ആകെ 49 പ്രതികളുണ്ടായിരുന്നു. അവരില്‍ 17 പേര്‍ മരിച്ചു. ബാക്കി 32 പേരില്‍ 26 പേരാണ് നേരില്‍ ഹാജരായത്. അദ്വാനിയും ഉമാഭാരതിയുമടക്കമുള്ളവര്‍ വീഡിയോ കോണ്‍ഫ്രന്‍സ് വഴി ഹാജരായി. ഗൂഢാലോചനക്കുറ്റവും, ബാബറി മസ്ജിദ് തകര്‍ത്തതും ഒരുമച്ചാണ് വിചാരണ നടത്തിയത്. വിധി പറയാന്‍ മാത്രം പ്രത്യേക കോടതി ജഡ്ജി സുരേന്ദര്‍ കുമാര്‍ യാദവിന്റെ വിരമിക്കല്‍ തീയതി നീട്ടിയിരുന്നു. വിധി പ്രസ്താവിക്കുന്നതുമായി ബന്ധപ്പെട്ട് അയോദ്ധ്യയില്‍ നിരോധനാജ്ഞനയും സംസ്ഥാനത്താകെ അതീവജാഗ്രതയും പ്രഖ്യാപിച്ചിരുന്നു. ജഡ്ജിക്ക് അര്‍ദ്ധസൈനിക വിഭാഗത്തിന്റെ സുരക്ഷ നല്‍കിയിട്ടുണ്ട്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in