വിജയിക്കണം ഭാരത് ജോഡോ യാത്ര
2024 നു ശേഷവും ഇന്ത്യ നില നില്‍ക്കണമെന്നാഗ്രഹിക്കുന്നവര്‍, ഭരണഘടന നിലനില്‍ക്കണമെന്നാഗ്രഹിക്കുന്നവര്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കന്യാകുമാരിയില്‍ നിന്നും ആരംഭിച്ച, 3500 കി മി സഞ്ചരിക്കുന്ന ഭാരത് ജോഡോ യാത്രക്കൊപ്പം നില്‍ക്കേണ്ടതുണ്ട്. രാജ്യത്തെ രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക മേഖലകളിലെ നിരവധി പ്രമുഖര്‍ ചേര്‍ന്ന് പുറക്കിറക്കിയ അഭ്യര്‍ത്ഥന.
പൗരസമൂഹ പ്രസ്ഥാനങ്ങള്‍, പൊതുജനങ്ങള്‍, ബുദ്ധിജീവികള്‍, ഭരണഘടനയെ നമ്മുടെ പവിത്ര ഗ്രന്ഥമായി കരുതുന്നവര്‍, ജാതി, മത, ഭാഷാ, രാഷ്ട്രീയ പക്ഷപാതങ്ങള്‍ക്കതീതമായ ഒരിന്ത്യയെ സ്വപ്നം കാണുന്നവര്‍, മഹത്തായ പൊതു പാരമ്പര്യവും നാഗരികതയും ലഭിക്കുകയും അതിന്റെ ഭാവി പരിപാലനത്തില്‍ ശ്രദ്ധ ഊന്നുകയും ചെയ്യുന്നവര്‍, ജനകീയ പ്രസ്ഥാനങ്ങള്‍, സംഘടനകള്‍, , പൊതു പ്രവര്‍ത്തകര്‍ എന്നിങ്ങനെയുള്ള എല്ലാവരോടുമാണ് ഈ അഭ്യര്‍ത്ഥന!
2022 സെപ്റ്റംബര്‍ 7 ന് തുടങ്ങി കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ 3500 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഭാരത് ജോഡോ യാത്ര എന്ന പദയാത്ര ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സംഘടിപ്പിക്കുകയാണ്. ഭരണഘടനാ മൂല്യങ്ങളും ജനാധിപത്യ മര്യാദകളും നിരങ്കുശം തകര്‍ക്കപ്പെടുകയും ഇന്ത്യ എന്ന ആശയം തന്നെ ആസൂത്രിതമായ ആക്രമണത്തിന് വിധേയമാകുകയും ചെയ്യുന്ന ഈ കാലത്ത് ജനങ്ങളുടെ മനസ്സാക്ഷിയെ ഇളക്കി ഉണര്‍ത്തുകയാണ് യാത്രയുടെ ലക്ഷ്യം.
ഈ സമീപകാലത്തുണ്ടായത് പോലെ ഹീനമായ ആക്രമണം നമ്മുടെ റിപ്പബ്ലിക്കിന്റെ മൂല്യങ്ങള്‍ക്ക് മുമ്പൊരിക്കലും നേരിടേണ്ടി വന്നിട്ടില്ല. വിദ്വേഷവും വിഭജനവും ബഹിഷ്‌കരണവും ഇത്രയധികം ശിക്ഷാനടപടികളുടെ തടസ്സമില്ലാതെ മുമ്പൊരിക്കലും നമ്മുടെ മേല്‍ അഴിച്ചു വിട്ടിട്ടില്ല. ഈ അളവില്‍ നിരീക്ഷിക്കപ്പെടുകയും കുപ്രചാരണങ്ങള്‍ക്കും തെറ്റായ വിവരങ്ങളുടെ കുത്തൊഴുക്കിനും നമ്മള്‍ മുമ്പൊരിക്കലും ഇത് പോലെ വിധേയരായിട്ടില്ല. സമ്പദ്വ്യവസ്ഥ തകര്‍ച്ചയില്‍ കിടക്കുമ്പോള്‍ പോലും ജനങ്ങളുടെ കാതലായ പ്രശ്നങ്ങളോട് ഇത്രയധികം നിസ്സംഗത പുലര്‍ത്തുകയും ചുരുക്കം ചില ചങ്ങാതിമാരായ മുതലാളിമാരെ മാത്രം പിന്തുണയ്ക്കുകയും ചെയ്യുന്ന ഒരു ഭരണം നാം മുമ്പൊരിക്കലും കണ്ടിട്ടില്ല. ഭൂരിഭാഗം കര്‍ഷകരും തൊഴിലാളികളും, ദലിതുകളും ആദിവാസികളും അടങ്ങുന്ന യഥാര്‍ത്ഥ രാഷ്ട്ര നിര്‍മ്മാതാക്കളെ രാജ്യത്തിന്റെ ഭാവി രൂപപ്പെടുത്തുന്ന കാര്യത്തില്‍ നിന്ന് ഇത്രയും ശക്തമായ രീതിയില്‍ ഒഴിവാക്കപ്പെടുന്ന ഒരു അവസ്ഥ ഇതിന് മുന്‍പ് ഒരിക്കലും ഉണ്ടായിട്ടില്ല.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
ഈ ഗുരുതരമായ ദേശീയ പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് ഭാരത് ജോഡോ യാത്ര നടക്കുന്നത്. ‘സമാന ചിന്താഗതിയുള്ള എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും ഒപ്പം പോയത് സമൂഹത്തിലെ സംഘടിത ഗ്രൂപ്പുകളോടും … ഒന്നിക്കാനും ഭാരത് ജോഡോ യാത്രയില്‍ പങ്കുചേരാനും’ കോണ്‍ഗ്രസ് പാര്‍ട്ടി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഇത്തരമൊരു ഉദ്യമത്തിന്റെ ആവശ്യകത തിരിച്ചറിഞ്ഞു കൊണ്ടും ഈ അഭ്യര്‍ത്ഥന കണക്കിലെടുത്തു കൊണ്ടും ആഗസ്റ്റ് 22 ന് ഡല്‍ഹിയില്‍ 200 ഓളം ജനപ്രസ്ഥാനങ്ങളുടെ പ്രതിനിധികള്‍ ഒരു കോണ്‍ക്ലേവ് സംഘടിപ്പിച്ചിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നുള്ള യാത്രാ സംഘാടകരുമായി നടത്തിയ ഒരു സംവാദം ഉള്‍പ്പടെ ഒരു ദിവസം നീണ്ട ആലോചനകള്‍ക്ക് ശേഷം, കോണ്‍ക്ലേവ് ഈ സംരംഭത്തെ ഏകകണ്ഠമായി സ്വാഗതം ചെയ്തു. ഈ സംരംഭത്തോട് വിശാലമായ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു കൊണ്ട്, ഈ യാത്രയില്‍ ഏര്‍പ്പെടാനും അതിനോട് കൈകോര്‍ക്കുവാനും പൊതുസമൂഹത്തിലെ സംഘടിത പ്രസ്ഥാനങ്ങളോട് എല്ലാവരോടും ആവശ്യപ്പെടുന്ന ഒരു അഭ്യര്‍ത്ഥന പുറപ്പെടുവിക്കാനും അതില്‍ ധാരണ ഉണ്ടായി.
സ്വാതന്ത്ര്യലബ്ധിക്കുശേഷം ഇന്ത്യയില്‍ ജനാധിപത്യപരമായ ചെറുത്തുനില്‍പ്പിന്റെ ഏറ്റവും മഹത്തായ ചില നിമിഷങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളില്‍ സമുക്ക് അവസരം ലഭിച്ചു. നമ്മുടെ റിപ്പബ്ലിക്കിനെ പ്രതിരോധിക്കാന്‍ വര്‍ഗങ്ങളും സമുദായങ്ങളും വ്യക്തികളും നിര്‍ഭയമായി നിലകൊണ്ടു. കര്‍ഷകരുടെ ചരിത്രപരമായ പോരാട്ടം ഈ ഏകാധിപത്യ ഭരണകൂടത്തെ കര്‍ഷക വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കാന്‍ നിര്‍ബന്ധിതരാക്കി. തുല്യ പൗരത്വം ആവശ്യപ്പെട്ട് ലക്ഷക്കണക്കിന് ആളുകള്‍ തെരുവിലിറങ്ങി. നിരവധി വ്യക്തികള്‍ – ആക്ടിവിസ്റ്റുകള്‍, പത്രപ്രവര്‍ത്തകര്‍, അഭിഭാഷകര്‍, എഴുത്തുകാര്‍, സാധാരണ പൗരന്മാര്‍ — സകല ഭീഷണികളെയും ധിക്കരിക്കുകയും ജയില്‍വാസം അനുഭവിക്കുകയും അണ്ഡവും ബധിരവുമായ അധികാരത്തോട് സത്യം ഉറക്കെ പറയാന്‍ വേണ്ട എല്ലാ ചുവടുകളും പയറ്റുകയും ചെയ്തിട്ടുണ്ട്. നമ്മുടെ ഭരണഘടന നല്‍കുന്ന ജനാധിപത്യത്തെ സംരക്ഷിക്കാന്‍ തയ്യാറുള്ള എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുമായി ജനങ്ങളുടെ ഈ പ്രഘോഷണ വീര്യം കൂട്ടിയിണക്കപ്പെടണം. അതിനാലാണ് ഈ അഭ്യര്‍ത്ഥന.
ഇത് കണക്കുകൂട്ടലിന്റെ നിമിഷമാണ്. നമ്മള്‍ ഓരോരുത്തരും കൃത്യമായി പറയണം: ‘ഇല്ല, എന്റെ മനസ്സാക്ഷി ഇതിനൊപ്പമല്ല എന്ന്. നമ്മുടെ ഭരണഘടനയില്‍ പ്രതിഫലിക്കുന്ന നമ്മുടെ ഏറ്റവും വലിയ നാഗരിക പാരമ്പര്യമായ നമ്മുടെ തനതായ ബഹുസ്വര സാമൂഹിക ഘടന തന്നെയാണ് ഇന്ന് ഏറെ അപകടത്തിലായിരിക്കുന്നത്. നാം ബഹുഭൂരിപക്ഷം ജനങ്ങളെയും, ഈ മഹത്തായ രാഷ്ട്രത്തിന്റെ ആത്മാവിനെയും, ഈ നാഗരികതയുടെ പൈതൃകത്തെയും പ്രതിനിധീകരിക്കുന്നു. ഇന്ത്യന്‍ ജനതയുടെ താല്പര്യങ്ങള്‍ മോഷ്ടിക്കാനും അട്ടിമറിക്കാനും ആരെയും അനുവദിക്കാനാവില്ല. പണവും മാധ്യമങ്ങളും രാഷ്ട്രീയ ശക്തിയും ഉപയോഗിച്ച് ഈ രാജ്യത്തെ വഴിതെറ്റിക്കാന്‍ ശ്രമിക്കുന്ന ഈ ചെറിയ കൂട്ടം മതഭ്രാന്തന്മാരെ പൂര്‍ണ്ണമായും പരാജയപ്പെടുത്തുന്നത് വരെ – ജനാധിപത്യപരമായും നിയമപരമായും സമാധാനപരമായും നമ്മള്‍ ചെറുത്തുനില്‍ക്കുകയും പോരാടുകയും ചെയ്യും. ഈ ദൗത്യത്തില്‍ നാം ഇന്ത്യയിലെ സകല ജനങ്ങളെയും ഒന്നിപ്പിക്കും. എന്തെന്നാല്‍ ഭാരത് ജോഡോ എന്നത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഈ മഹത്തായ നാഗരികതയില്‍ അഭിമാനിക്കുകയും നമ്മുടെ രാജ്യത്തിന്റെ മഹത്തായ ഭാവിയില്‍ വിശ്വസിക്കുകയും ചെയ്യുന്ന ഓരോ ഇന്ത്യക്കാരനോടും ഭാരത് ജോഡോ യാത്രയെയും മറ്റേതെങ്കിലും സംഘടനകള്‍ നടത്തുന്ന സമാന സംരംഭങ്ങളെയും പിന്തുണയ്ക്കാന്‍ ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. ഏത് ഗവണ്‍മെന്റിന്റെയും അന്യായമായ പ്രവൃത്തികള്‍ക്കെതിരെ, അധികാരത്തിലിരിക്കുന്ന പാര്‍ട്ടി ഏതെന്ന് പരിഗണിക്കാതെ പ്രതിഷേധിക്കുകയും ചെറുക്കുകയും ചെയ്യുന്നതിന്റെ സ്ഥിരമായ റെക്കോര്‍ഡ് ജനകീയ പ്രസ്ഥാനങ്ങള്‍ക്ക് ഉണ്ട്, അത് ഇനിയും തുടരുക തന്നെ ചെയ്യും. ഓര്‍മ്മിക്കുക, ഭാരത് ജോഡോ യാത്ര പോലെയുള്ള ഒരു സംരംഭത്തിന് ഒറ്റത്തവണ പിന്തുണ നല്‍കുമ്പോള്‍, നമ്മള്‍ ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായോ ഒരു നേതാവുമായോ നമ്മെത്തന്നെ ബന്ധിപ്പിക്കുന്നില്ല, മറിച്ച് പക്ഷപാതപരമായ പരിഗണനകള്‍ മാറ്റിവെച്ച് നമ്മുടെ ഭരണഘടനാ റിപ്പബ്ലിക്കിനെ സംരക്ഷിക്കാന്‍ അര്‍ത്ഥവത്തായതും ഫലപ്രദവുമായ ഏതൊരു സംരംഭത്തിനും ഒപ്പം നില്‍ക്കാനുള്ള നമ്മളുടെ സന്നദ്ധത ഉറപ്പിക്കുക മാത്രമാണ് നാം ചെയ്യുന്നത്. ഈ യാത്രയുമായുള്ള നമ്മുടെ പങ്കാളിത്തത്തിന് ഒന്നിലധികം രൂപങ്ങള്‍ എടുക്കാനാകും – വ്യക്തികളായി, ഗ്രൂപ്പുകളായി, അല്ലെങ്കില്‍ ഒരു പാര്‍ട്ടി എന്ന നിലയില്‍ നമുക്ക് പങ്കാളിത്ത പരിപാടികള്‍ ഉണ്ടാക്കാം; കലാകാരന്മാരുമായോ സര്‍ഗ്ഗപ്രവത്തകറുമായോ ബുദ്ധിജീവികളുമായോ അക്കാദമിക് വിദഗ്ധരുമായോ നമുക്ക് ചേര്‍ന്ന് പ്രവര്‍ത്തിക്കാം. കൂടാതെ, ഈ യാത്രയില്‍ നമുക്ക് യാത്രികരായോ അഥവാ സഹയാത്രികരായോ കൂടെ ചേരാം. സ്വാതന്ത്ര്യം, സമത്വം, നീതി, സാഹോദര്യം എന്നിവ വഴികാട്ടികളായ ഒരു പരമാധികാര, സോഷ്യലിസ്റ്റ്, മതേതര, ജനാധിപത്യ റിപ്പബ്ലിക്കായ ഇന്ത്യയെ വീണ്ടെടുക്കാനുള്ള നമ്മുടെ പ്രതിജ്ഞ പുതുക്കുന്നതിനുള്ള നിര്‍ണ്ണായക ചുവടുവെപ്പായി നമുക്കെല്ലാവര്‍ക്കും ചേര്‍ന്ന് ഭാരത് ജോഡോ യാത്രയെ മാറ്റാം.
ജയ് ഹിന്ദ്!
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in