‘കരുതലോടെ കേരളം, കരുത്തേകാന്‍ ആയുര്‍വേദവും’ – സര്‍ക്കാര്‍ നയമാറ്റം സ്വാഗതാര്‍ഹം
കൊവിഡ് 19 ഉടലെടുത്ത ചൈനയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും ചികിത്സക്കും അവരുടെ ദേശീയവൈദ്യശാസ്ത്രത്തിന്റെ സഹായം തേടിയിരുന്നു. ഇന്ത്യയിലും അത്തരമൊരു യോജിച്ച പ്രവര്‍ത്തനം സാധ്യമാണ്. ആയുഷ് വിഭാഗങ്ങളുടെ ഏറ്റവും സുദൃഢമായ ശൃംഖലയുള്ള കേരളത്തില്‍ ഗവണ്മന്റിന്റെ മുന്‍കൈയില്‍ വിദഗ്ധരുമായി കൂടുതല്‍ ചര്‍ച്ചകള്‍ നടത്തേണ്ടതുണ്ട്. ഏതെല്ലാം മേഖലകളില്‍ അവരുടെ സംഭാവനകള്‍ ഉപയോഗപ്പെടുത്താനാകും എന്നു പരിശോധിച്ച് നടപ്പാക്കണം.
കൊവിഡിനെതിരായ പോരാട്ടത്തില്‍ ആയുര്‍വേദമടക്കമുള്ള നമ്മുടെ സ്വന്തം വൈദ്യശാസ്ത്രശാഖകളെ മാറ്റിനിര്‍ത്താനുള്ള തീരുമാനം തിരുത്തിയത് സ്വാഗതാര്‍ഹമായ നീക്കമാണ്. ചൈനയിലടക്കും മിക്കരാജ്യങ്ങളും ആധുനിക വൈദ്യശാസ്ത്രത്തോടൊപ്പം പരമ്പരാഗത വൈദ്യശാസ്ത്രങ്ങളേയും സമന്വയിപ്പക്കുമ്പോഴാണ് ഇവിടെ അത്തരമൊരു തീരുമാനമുണ്ടായത്. ഇപ്പോഴിതാ ഏതാനും ദിവസം മുമ്പ് പ്രധാനമന്ത്രിയും രണ്ടുദിവസം മുമ്പ് മുഖ്യമന്ത്രിയും മുന്‍തീരുമാനത്തില്‍ മാറ്റം പ്രഖ്യാപിച്ചിരിക്കുന്നു. രോഗചികിത്സക്കും പ്രതിരോധത്തിനും പുനരധിവാസത്തിനും ആയുര്‍വേദത്തെ കൂടി പങ്കാളികളാക്കാനാണ് തീരുമാനം. ‘കരുതലോടെ കേരളം, കരുത്തേകാന്‍ ആയുര്‍വേദവും’ എന്ന പേരിലാണ് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നത്. 60 വയസിനു മുകളില്‍ പ്രായമുള്ളവരുടെ രോഗപ്രതിരോധത്തിന് ‘സുഖായുഷ്യം’ എന്ന പരിപാടി നടപ്പാക്കും. പൊതു ഇആരോഗ്യവും മാനസികബലവും അണുബാധക്കുള്ള പ്രതിരോധവും വര്‍ദ്ധിപ്പിക്കലാണ് ഇതിന്റെ ലക്ഷ്യം. എല്ലാവര്‍ക്കുമായുള്ള ലഘു വ്യായാമത്തിന് മാധ്യമങ്ങളുടെ സഹായത്തോടെ ‘സ്വാസ്ഥ്യം’ പദ്ധതി നടപ്പാക്കും. പ്രായം, രോഗസാധ്യത എന്നിവയുടെ അടിസ്ഥാനത്തില്‍ ജനങ്ങളെ ഏഴു വിഭാഗമായി തിരിച്ച് ഭക്ഷണക്രമം, ജീവിതശൈലി, പെരുമാറ്റം എന്നിവയിലൂടെ പ്രതിരോധപ്രവര്‍ത്തനം, നടപ്പാക്കുന്ന പദ്ധതിയാണിത്. മരുന്നുപയോഗം കുറച്ച് യോഗ പോലുള്ളവയുടെ പരിശീലനമാണ് ഇതില്‍ പ്രധാനം. രോഗം ഭേദമായവര്‍ക്കുള്ള പുനര്‍ജനി, ആയുര്‍വേദ കോളേജുകളില്‍ ഏര്‍പ്പെടുത്തിയ വെര്ഡച്വല്‍ ഒ പിയുമായി സഹകരിച്ച് കൗണ്‍സിലിംഗും സംശയനിവാരണവും നടത്തുന്ന നിരാമയ എന്നിവയെല്ലാം പദ്ധതിയുടെ ഭാഗമാണ്. കൊവിഡ് പ്രതിരോധ പരിപാടികളുടെ നടത്തിപ്പിനായി ആയുര്‍വേദ ഡിസ്പെന്‍സറികളെയും ആശുപത്രികളെയും കേന്ദ്രീകരിച്ച് ആയുര്‍രക്ഷാ ക്ലിനിക്കുകള്‍ ആരംഭിക്കും.
ഈ ദിവസങ്ങളിലെ വാര്‍ത്തകളെല്ലാം സ്വാഭാവികമായും കൊവിഡിനെ കുറിച്ചുള്ളതാണ്. കൊവിഡിന്റെ വ്യാപനം തടയുന്നതാണ് ഇപ്പോഴത്തെ അടിയന്തിര കടമ. ആ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കല്‍ എല്ലാവിധ ജനവിഭാഗങ്ങളുടേയും ഉത്തരവാദിത്തമാണ്. ലോകമെമ്പാടുമുള്ള ആരോഗ്യപ്രവര്‍ത്തകരെല്ലാം ഇത്തരം പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുന്നു.
എത്രയോ സൂക്ഷ്മമായ ഒരു ജൈവാംശം അഥവാ രോഗാണുവാണ് മുഴുവന്‍ മാനവരാശിക്കും നിലനില്‍പ്പിന്റെ ഭീഷണി ഉയര്‍ത്തിയിരിക്കുന്നത്. രൂക്ഷമായും അല്ലാതേയും മാനവചരിത്രത്തിലുടനീളം രോഗാണുക്കളുടെ ഭീഷണി കാണാം. അതേസമയം വേദങ്ങളിലൊന്നും അവയെ കുറിച്ചുള്ള പരാമര്‍ശം കാണുന്നില്ല. ഏഴു നൂറ്റാണ്ടുകള്‍ക്ക് മുമ്പുണ്ടായ ചില ആയുര്‍വേദഗ്രന്ഥങ്ങളിലാണ് ഇതു സംബന്ധിച്ച ചില പരാമര്‍ശങ്ങളുള്ളത്. ഫംഗസ്, ബാക്ടീരിയ, വൈറസ് എന്നീ മൂന്നു രോഗകാരണങ്ങളില്‍ ആദ്യത്തെ രണ്ടും ശരീരത്തിന്റെ ചില ഭാഗങ്ങളെയാണ് ബാധിക്കുന്നതെങ്കില്‍ വൈറസ് ശരീരത്തെ ആകെ ബാധിക്കുന്നു. അതുകൊണ്ടുതന്നെ ആന്റി ബയോട്ടിക്കുകളുടെ ഉപയോഗം വൈറസ് രോഗത്തിന് പ്രതിവിധി ആകുന്നില്ല. രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിച്ചുകൊണ്ട് നമ്മുടെ ശരീരം തന്നെ രോഗാണുക്കളെ ചെറുത്തുതോല്‍പ്പിക്കുക എന്നതു മാത്രമാണ് ഏക പോംവഴി. ആന്റി ബയോട്ടിക്കുകള്‍ ഉപയോഗിക്കേണ്ട സന്ദര്‍ഭം വരുമ്പോള്‍ തന്നെ അതിന്റെ അമിത ഉപയോഗം കൊണ്ട് ശരീരത്തില്‍ നമുക്ക് ആവശ്യമായ ജീവാണുക്കള്‍ നശിക്കാന്‍ ഇടയാകും എന്ന ദോഷവുമുണ്ട്.
പുതിയ ഭാവവും രൂപവും സ്വീകരിച്ച് വളരുക എന്നത് വൈറസുകളുടെ ജനിതക സവിശേഷതയാണ്.. അത് നിരന്തരം സംഭവിക്കുന്നുമുണ്ട്. മിക്കപ്പോഴും ഇത് മനുഷ്യന് ഹാനികരമാകാറില്ല. ചിലപ്പോള്‍ ഇതുപോലെ ആഘാതശേഷി കൂടിയ ഭാവവും സംഭവിക്കാം. മുമ്പും ചില വൈറസുകള്‍ മനുഷ്യകുലത്തെ ആകെ തുടച്ചുനീക്കുമോ എന്ന് ഭയപ്പെടുത്തുന്ന രീതിയില്‍ പരന്നിട്ടുണ്ട്. എങ്കിലും കുറെ നാശങ്ങള്‍ക്കുശേഷണാണെങ്കിലും മനുഷ്യന്റെ ശാസ്ത്രീയമായ ഇടപെടലുകള്‍ മൂലം അതൊക്കെ അതിജീവിച്ചി്ുണ്ട്. ഇപ്പോള്‍ ഭീതിജനകമായ രീതിയില്‍ പടരുന്ന കൊവിഡ് 19, കൊറോണ വൈറസുകള്‍ക്ക് ഇടക്കെല്ലാം സംഭവിക്കുന്ന തരം ഒരു രൂപമാറ്റമാണ് എന്നും അതല്ല എന്നും രണ്ട് വാദമുഖങ്ങള്‍ നിലവിലുണ്ട്. എന്തായാലും കൊവിഡ് 19നേയും മനുഷ്യര്‍ കീഴടക്കും എന്നുതന്നെ ആശിക്കാം.
അടയന്തിര പ്രാധാന്യം അര്‍ഹിക്കുന്ന കാര്യം രോഗവ്യാപനം തടയുക എന്നതാണ്. നാളിതുവരെ വൈദ്യലോകം ചെയ്തിട്ടില്ലാത്ത ലോക് ഡൗണ്‍ നടപ്പാക്കി കൊണ്ട് രോഗവ്യാപനം തടയുക എന്ന ഒരു ഘട്ടത്തിലൂടെയാണ് നാം കടന്നുപോയി കൊണ്ടിരിക്കുന്നത്. അക്കാര്യത്തില്‍ കേരളം മാതൃകയാണെന്നു പറയാം. അപ്പോഴും പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ അനുഭവപാഠങ്ങളും പ്രതിസന്ധികളും പരിഹാരങ്ങളും ക്രോഡീകരിച്ച് ഇനിയും നമുക്ക് മുന്നോട്ടു പോകേണ്ടതുണ്ട്. പക്ഷെ ഇതരവൈദ്യശാഖകളിലെ സ്ഥാപനങ്ങളെല്ലാം ലോക് ഡൗണിന്റെ തുടക്കത്തില്‍ തന്നെ അടച്ചിടുന്ന കാഴ്ചയായിരുന്നു് കേരളത്തില്‍ കണ്ടത്. പ്രവര്‍ത്തനങ്ങളില്‍ ആയുര്‍വേദത്തെ ഉള്‍ക്കൊള്ളിക്കണമെന്നാവശ്യപ്പെട്ടവര്‍ വ്യാപകമായി അപഹസിക്കപ്പെടുകയായിരുന്നു. അതിലൂടെ വാസ്തവത്തില്‍ അപഹസിക്കപ്പെടുന്നത് ക്രോഡീകരിച്ചതും അല്ലാത്തുമായ പരമ്പരാഗത ആരോഗ്യശീലങ്ങളാണ്. ആ തെറ്റാണ് ഇപ്പോള്‍ തിരുത്തിയിരിക്കുന്നത്.
ഏപ്രില്‍ രണ്ടിനാണ് ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ പ്രസ്താവന വരുന്നത്. അതില്‍ ശ്രദ്ധേയമായ പല നിര്‍ദ്ദേശങ്ങളുണ്ടായിരുന്നു. മഞ്ഞള്‍, ജീരകം, മല്ലി, വെളുത്തുള്ളി, തുളസി, കറുവപ്പട്ട, കുരുമുളക്, ഉണക്കമുന്തിരി, ചുക്ക് എന്നിവ വെള്ളത്തില്‍ തിളപ്പിച്ചോ പാലിലോ ഭക്ഷണമായോ ഉപയോഗിക്കുക എന്നതാണ് പ്രധാനം. രോഗാണുക്കള്‍ നമ്മുടെ ശരീരത്തില്‍ പ്രവേശിക്കുന്നത് തടയുന്ന നിര്‍ദ്ദേശവും മുന്നോട്ടുവെക്കുന്നുണ്ട്. എണ്ണ, വെളിച്ചെണ്ണ, നെയ്യ് ഇവയില്‍ ഏതെങ്കിലും ഒന്ന് മൂക്കിനു മുകളില്‍ രണ്ടുനേരം പുരട്ടുക. എണ്ണ, വെളിച്ചെണ്ണ ഇവയില്‍ ഏതെങ്കിലും മൂന്നു മിനിട്ട് നേരം കവിള്‍ കൊള്ളുക എന്നതാണത്. ഗുണദോഷവിചാരം ചെയ്യേണ്ട ഒരു നിര്‍ദ്ദേശമാണിത്. ടെറ്റനസ് മാത്രമല്ല, പലവിധ രോഗാണുക്കളും ശരീരത്തില്‍ കയറുന്നത് തടയുന്നതിനായി ഉള്ളി ചതച്ച് വെളിച്ചെണ്ണ ചേര്‍ത്ത് അവിടെ വെച്ചുകെട്ടുന്ന ശീലം മുന്‍കാലങ്ങളില്‍ ഉണ്ടായിരുന്നു. മുറിവെണ്ണയില്‍ ഉള്ളി ഒരു ഘടകമാണ്. വെളിച്ചെണ്ണയിലാണത് നിര്‍മ്മിക്കുന്നത്. എണ്ണമയമുള്ളിടത്ത് പൂപ്പലിന് പറ്റിപിടിച്ച് വളരാന്‍ ബുദ്ധിമുട്ടാണ്. മാത്വുമല്ല, അത് പൂപ്പലിനെ നശിപ്പിക്കുന്നതുമാണ്. അതിനാല്‍ ഫംഗസ് ബാധിത രോഗങ്ങള്‍ക്ക് വെളിച്ചെണ്ണ ഫലപ്രദമായ ഔഷധമാണ്. ദിവസവും രാവിലെ 10 ഗ്രാം ച്യവനപ്രാശം കഴിക്കുക എന്ന നിര്‍ദ്ദേശവും പ്രധാനമന്ത്രി മുന്നോട്ടുവെക്കുന്നുണ്ട്. അതിലെ മരുന്നുകളുടെ, വിശേഷിച്ച് നെല്ലിക്കയുടെ ഗുണങ്ങള്‍ ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതാണ്. വരുംകാലങ്ങളിലെങ്കിലും രോഗാണുക്കള്‍ കൊണ്ടുവരുന്ന ഇത്തരം രോഗങ്ങള്‍ പടരാതിരിക്കാന്‍ എല്ലാവരുടേയും പൊതു ഇആരോഗ്യസ്ഥിതിയും പ്രതിരോധശേഷിയും വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. ആ ലക്ഷ്യത്തിനായി ച്യവനപ്രാശം പോലുള്ള രസായനങ്ങള്‍ ഗുണകരമായിരിക്കും. നെല്ലിക്കപോലെ രസായന സ്വഭാവമുള്ള മറ്റു ഫലവര്‍്ഗഗങ്ങളും ദ്രവ്യങ്ങളും ശീലിക്കാവുന്നതാണ്.
തുടക്കത്തില്‍ പറഞ്ഞ പോലെ കൊവിഡ് 19 ഉടലെടുത്ത ചൈനയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും ചികിത്സക്കും അവരുടെ ദേശീയവൈദ്യശാസ്ത്രത്തിന്റെ സഹായം തേടിയിരുന്നു. ഇന്ത്യയിലും അത്തരമൊരു യോജിച്ച പ്രവര്‍ത്തനം സാധ്യമാണ്. ആയുഷ് വിഭാഗങ്ങളുടെ ഏറ്റവും സുദൃഢമായ ശൃംഖലയുള്ള കേരളത്തില്‍ ഗവണ്മന്റിന്റെ മുന്‍കൈയില്‍ വിദഗ്ധരുമായി കൂടുതല്‍ ചര്‍ച്ചകള്‍ നടത്തേണ്ടതുണ്ട്. ഏതെല്ലാം മേഖലകളില്‍ അവരുടെ സംഭാവനകള്‍ ഉപയോഗപ്പെടുത്താനാകും എന്നു പരിശോധിച്ച് നടപ്പാക്കണം.
രോഗാണുനാശകമായ രാസവസ്തുക്കള്‍ പുകച്ച് ഒരു പ്രദേശത്തെയാകെ അണുവിമുക്തമാക്കുന്ന fumigation പ്രക്രിയയില്‍ ഔഷധസസ്യങ്ങളെ കൂടി ഉള്‍പ്പെടുത്താനായാല്‍ വിഷലിപ്ത രാസവസ്തുക്കളുടെ ശതമാനം കുറക്കാന്‍ കഴിയും. അതുപോലെതന്നെ disinfectanat liquid spray യിലും ഔഷധ സസ്യങ്ങള്‍ കൂടി പ്രയോജനപ്പെടുത്താന്‍ കഴിയുമോ എന്ന് പരിശോധിക്കാവുന്നതാണ്. വിദഗ്ധരുമായി ആലോചിച്ച് ഇത്തരം കാര്യങ്ങളുടെ ഒരു പട്ടിക തയ്യാറാക്കാനാവുമെന്ന് കരുതാം. ഇതിനായി പ്രയോജനപ്പെടുത്തുന്ന സസ്യങ്ങളുടേയും ഔഷധക്കൂട്ടുകളുടേയും ഉല്‍പ്പാദനം ഒരു വലിയ തൊഴില്‍ മേഖലയാണ്. ഇത്തരം കാര്യങ്ങളുടെ പ്രസക്തി പുതിയ തലമുറയെ ബോധ്യപ്പെടുത്തുന്നതിനായി സ്‌കൂള്‍ തലം മുതല്‍ വേണ്ടത്ര ബോധവല്‍ക്കരണവും ആവശ്യമാണ്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in