തുടര്‍ഭരണം ജനാധിപത്യ ശക്തികളുടെ പരാജയം

ഇടതിന്റെ തുടര്‍ ഭരണ ലഭ്യതയേപ്പറ്റി വലിയ അവകാശ വാദങ്ങള്‍ പറയാമെങ്കിലും ജനാധിപത്യ കേരളത്തിന്റെ തകര്‍ച്ച തന്നെയാണിത് കാണിക്കുന്നത്. ജനങ്ങള്‍ക്ക് കൂടുതല്‍ പങ്കാളിത്തം ലഭ്യമാകുന്ന പങ്കാളിത്ത ജനാധിപത്യമോ, കേന്ദ്ര സംസ്ഥാന ഫെഡറല്‍ ആശങ്ങളോ, കേരളത്തിലെ ജാതിപീഡനങ്ങളോ, മനുഷ്യാവകാശ ലംഘനങ്ങളോ, ഒന്നും ഈ തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയായിരുന്നില്ല. ജനാധിപത്യത്തിന്റെ തകര്‍ച്ചയായേ ഈ തുടര്‍ ഭരണത്തെ വിലയിരുത്താനാവൂ. ഇടതുപക്ഷം അവകാശപ്പെടുന്ന ഞുണുക്കു വാദങ്ങള്‍ അംഗീകരിച്ചാല്‍ തന്നെ, സ്റ്റാലിന്റെ ഉരുക്കു കരങ്ങള്‍ക്ക് അമരേണ്ടി വന്ന, റഷ്യന്‍ ജീവിതം പോലെ മലയാളി ജീവിതം ആകാതിരിക്കട്ടെ.

പിണറായിയുടെ തുടര്‍ ഭരണത്തിനായുള്ള ഇപ്പോഴത്തെ വിജയം നല്കുന്നൊരു പാഠം, ഫാസിസത്തിനെതിരായ ജനാധിപത്യ ശക്തികളുടെ വിജയത്തിന്, ഉപരിതല തട്ടിക്കൂട്ട് കൊണ്ട് വിജയിക്കാനാവില്ല എന്നതാണ്. ഈ തിരഞ്ഞെടുപ്പിലെ മുഖ്യ വിഷയം രാജ്യം നേരിടുന്ന വലിയൊരു സാമൂഹ്യ രാഷ്ട്രീയ പ്രതിസന്ധിയായ ഫാസിസം എന്ന വിഷയമായിരുന്നില്ല.  കോണ്‍ഗ്രസ് മുക്തഭാരതത്തിനും, പ്രതിപക്ഷരഹിത ഭരണത്തിനും ശ്രമിക്കുന്ന മോഡിയ്ക്ക് ഇടത് പക്ഷത്തിന്റെ സംഭാവനയായി ഇതിനെ മനസിലാക്കാവുന്നതാണ്. കോണ്‍ഗ്രസിനെയും ബിജെപിയേയും ഒരുപോലെ തോല്പിച്ചു എന്നതുകൊണ്ട് മോഡിക്കുള്ള സഹായമാണിത് എന്ന കാര്യത്തെ മറച്ചു പിടിക്കാന്‍ ഇടതുപക്ഷത്തിനു കഴിയും. സംഘപരിവാറിന്റെ ഭാഗത്തു നിന്നു നോക്കുമ്പോള്‍ തങ്ങള്‍ക്കുള്ള ഒരു സീറ്റ് നഷ്ടപ്പെടുന്നതിനേ അപക്ഷിച്ച് കോണ്‍ഗ്രസ് കടന്നുവരാതിരിക്കുന്നതു തന്നെയാണ് നേട്ടം.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ബി ജെ പി യുടെ വോട്ടു കുറഞ്ഞത് കോണ്‍ഗ്രസിന് കച്ചവടം നടത്തിയതാണ് എന്ന പ്രചരണത്തില്‍ രാഷ്ട്രീയമായ പിന്‍ബലമില്ല. ജയിച്ച കോണ്‍ഗ്രസുകാര്‍ക്ക് ബി ജെ പി ക്കാര്‍ വോട്ട് കച്ചവടം നടത്തിയതാണ് എന്ന ഇടത് പ്രചരണത്തില്‍ അന്ധമായി വിശ്വസിക്കുകയാണെങ്കില്‍ ജയിച്ച ഇടതുപക്ഷവും കച്ചവടം നടത്തിയില്ല എന്ന് എങ്ങനെ വിശ്വസിക്കാനാവും. സംഘപരിവാറിന്റെ നയരൂപീകരണ രംഗത്തുണ്ടായിരുന്നതും നിയമസഭാ മത്സരത്തിലുണ്ടായിരുന്നതുമായ ഒരു സ്ഥാനാര്‍ത്ഥി പറഞ്ഞത് ഇടതുപക്ഷവുമായും ഞങ്ങള്‍ ഡീല്‍ പണ്ടൊക്കെ നടത്തിയിട്ടുണ്ട് എന്നാണ്. ഇത് സംഘപരിവാറിന്റെ ബോധപൂര്‍വ്വമായ ഇടപെടലായി ആരും കണ്ടില്ല. CPM ന് വോട്ട് ചെയ്യാനുള്ള പാകപ്പെടുത്തലായിരുന്നിരിക്കണം ഇത്.പഴയ സോമനാഥ് ചാറ്റര്‍ജിയും ഇടതുപക്ഷവും തമ്മിലുള്ള തര്‍ക്കത്തിന്റെ പശ്ചാത്തലവും പിന്നീട് വിശാല മുന്നണിയ്ക്ക് ഇടം കോലിട്ട്, ബി ജെ പി യുടെ മോഡി വരാനിടയാക്കിയ ബുദ്ധിപൂര്‍വ്വ മണ്ടത്തരങ്ങളൊക്കെ ഇന്ത്യാ ചരിത്രത്തിലുണ്ടെന്ന് ഓര്‍ക്കണം. ഇന്ത്യയിലെ മാര്‍ക്‌സിസ്റ്ററ്റുകളെ ബ്രാഹ്മണ മാര്‍ക്‌സിസ്റ്റുകള്‍ എന്ന് വിശേഷിപ്പിക്കുന്നതും, അംബേദ്കറെ തള്ളിപ്പറഞ്ഞതും, ഇപ്പോള്‍ ഇടതുപക്ഷം സംഘ പരിവാര്‍ പറയുന്ന സാമ്പത്തീക സംവരണം കേരളത്തില്‍ നടപ്പാക്കിക്കൊടുത്തതുമെല്ലാം കൂട്ടി വായിക്കാന്‍ കഴിയുന്നവര്‍ക്ക് ബോദ്ധ്യമാകുന്നത് ഇടതുപക്ഷമെന്നത് ഒരു ഹൈന്ദവ കാപട്യമുന്നണിയാണെന്നാണ്. കേരളത്തില്‍ കോണ്‍ഗ്രസിന്റെ നയം തീരുമാനിക്കുന്നത് മുസ്ലിം ലീഗാണെന്നു രണ്ടേ രണ്ട് കൂട്ടര്‍ മാത്രമേ പറഞ്ഞുള്ളു. അത് ഇടതുപക്ഷവും ബി ജെ പിയുമാണ്.ഹിന്ദു മനസിനെ കോരിത്തരിപ്പിക്കുന്ന തന്ത്രമാണത്. വര്‍ഗീയത ഉപയോഗിച്ചു എന്നര്‍ത്ഥം. ചാനല്‍ സര്‍വ്വേകളോട് പല മുസ്ലിം വിഭാഗങ്ങളും അഭിപ്രായം പറഞ്ഞത് കോണ്‍ഗ്രസിനേക്കാള്‍ RSS നെ നേരിടുന്നത് ഇടതുപക്ഷമായതിനാല്‍ തങ്ങള്‍ ഇടതുപക്ഷത്തിന് വോട്ട് ചെയ്യുമെന്നാണ്.കഴിഞ്ഞ കുറേ തിരഞ്ഞെടുപ്പില്‍ ഇത് പ്രതിഫലിപ്പിക്കുന്നുമുണ്ട്. ഒരേ സമയം മുന്‍ വാതിലും പിന്‍ വാതിലും വര്‍ഗീയതയ്ക്കായി തുറന്നിട്ടു. ഇത് വരും നാളുകളില്‍ ജനാധിപത്യത്തകര്‍ച്ചയ്ക്കു കാരണമാകുമെന്ന് സന്ദേഹിക്കേണ്ടിയിരിക്കുന്നു.

ഇടതുപക്ഷത്തിന് തുടര്‍ഭരണം ലഭ്യമായത് ഏതെങ്കിലും ഒരു കാരണം കൊണ്ട് മാത്രമല്ല . കോണ്‍ഗ്രസിന്റെ ആന്തരിക ദൗര്‍ബ്ബല്യം വലിയൊരു ഘടകമായിട്ടുണ്ട്. കോണ്‍ഗ്രസിന് ലഭ്യമായ രാഷ്ട്രീയ മേല്‍കൈ കാരണം വിജയമുറപ്പിച്ച അമിത ആത്മവിശ്വാസത്താല്‍ ഗ്രൂപ്പുനേട്ടങ്ങള്‍ക്കായി പങ്കുവയ്പ്പ് മത്സരമായിരുന്നു നടന്നത്. പലരും രാജി തന്നെ വച്ചു, തല മുട്ടയടിച്ചു. ഇതൊക്കെ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന് കാണാന്‍ കഴിയണമായിരുന്നു. നേമത്ത് ആര് മത്സരിക്കണമെന്ന ഹൈക്കമാന്റ് ആലോചനകള്‍ കഴിഞ്ഞു വരുമ്പോള്‍ പുതുപ്പള്ളി വിടാതിരിക്കാന്‍ ഉമ്മന്‍ ചാണ്ടിയും, രമേശും പുരപ്പുറത്ത് കയറി കളിച്ച കളി കേരളം കണ്ടു കൊണ്ടിരിക്കുകയായിരുന്നു. കോണ്‍ഗ്രസിന്റെ ചങ്കൂറ്റമില്ലായ്മ ന്യൂനപക്ഷ വിഭാഗങ്ങള്‍ അതില്‍ നിന്ന് വായിച്ചെടുത്തെങ്കില്‍ അവരെ കുറ്റം പറയാനുമാവില്ല. മറ്റ് സംസ്ഥാനങ്ങളിലും – കേന്ദ്രത്തിലും നാളിതു വരെ സംഭവിച്ച തകര്‍ച്ചയില്‍ നിന്ന് ഒരു പാഠവും ഉള്‍ക്കൊള്ളാത്ത വര്‍ഗമായി കോണ്‍ഗ്രസ് മാറി. ശമ്പരിമല വിഷയം ഹിന്ദുമനസിനെ ആശ്വസിപ്പിച്ച് ബി ജെ പി യെ മറികടക്കാം എന്നു കരുതിയത് മോഡിയുടെ ശരണം വിളിയില്‍ മുങ്ങിപ്പോയി. അടുത്ത് വരാന്‍ പോകുന്ന മോഡി തിരഞ്ഞെടുപ്പിന്റെ ബലാബലത്തില്‍ കേരളത്തെ എങ്ങനെ ഒരുക്കിയെടുക്കണം എന്ന കാര്യത്തില്‍ കോണ്‍ഗ്രസിന് ആശയപരമോ, പ്രായോഗീകമോ ആയ വിശ്വസനീയമായ ഒരു പദ്ധതിയും മുന്നോട്ട് നീക്കാനുണ്ടായിരുന്നില്ല. ഈ വിധം സംഘടനയെ സുസജ്ജമാക്കുന്നതിനും, യുവാക്കളെ അണിനിരത്തുന്നതിലും സംഘടനാ രംഗം പരാജയപ്പെട്ടു. തിരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് കൂടുതല്‍ പങ്കാളിത്തം കോണ്‍ഗ്രസ് നല്കിയത് തലമുറ മാറ്റമായിരുന്നില്ല ഗ്രൂപ്പ് നടീലായിരുന്നു നടന്നത്. അദൃശ്യമായ ബലാബലത്തില്‍ മുഖ്യമന്ത്രിയാകാന്‍ രമേശ് ചെന്നിത്തലയ്ക്ക് കഴിയില്ല എന്നു തോന്നുകയും, താക്കോല്‍ സ്ഥാനം LDF ന് നല്കുകയും ചെയ്‌തോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അങ്ങനെ ജാതിയും മതവും അവയുടെ അധികാര വടംവലികളും മാത്രമായിരുന്നു ഈ തിരഞ്ഞെടുപ്പിന്റെ അടിയൊഴുക്കുകള്‍. അല്ലാതെ കിറ്റും, കോവിഡും രണ്ടാമത്തെ പരിഗണനകള്‍ മാത്രമേ ആകുന്നുള്ളു. കോണ്‍ഗ്രസ് പാഠം പഠിക്കുമോ ? നേതൃത്യം മാറുമോ ?. ഫാസിസത്തിനെതിരായ ജനകീയ വിഷയങ്ങള്‍ ഏറ്റെടുക്കുമോ?. ആരെയും ഇനിയും ഒറ്റപ്പെടുത്തുകയോ തഴയാതിരിക്കുകയോ ചെയ്യുമോ. സാമൂഹ്യനീതി ഉയര്‍ത്തിപ്പിടിക്കുമോ?. സ്ത്രി തുല്യത അംഗീകരിക്കുമോ ? ജാതി മത കീഴ്‌പ്പൊലുകളില്‍ നിന്ന് സ്വതന്തമാകുമോ? കോണ്‍ഗ്രസിനു മുന്നില്‍ വെല്ലുവിളികള്‍ അനവധിയാണ്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇടതിന്റെ തുടര്‍ ഭരണ ലഭ്യതയേപ്പറ്റി വലിയ അവകാശ വാദങ്ങള്‍ പറയാമെങ്കിലും ജനാധിപത്യ കേരളത്തിന്റെ തകര്‍ച്ച തന്നെയാണിത് കാണിക്കുന്നത്. ജനങ്ങള്‍ക്ക് കൂടുതല്‍ പങ്കാളിത്തം ലഭ്യമാകുന്ന പങ്കാളിത്ത ജനാധിപത്യമോ, കേന്ദ്ര സംസ്ഥാന ഫെഡറല്‍ ആശങ്ങളോ, കേരളത്തിലെ ജാതിപീഡനങ്ങളോ, മനുഷ്യാവകാശ ലംഘനങ്ങളോ, ഒന്നും ഈ തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയായിരുന്നില്ല. ജനാധിപത്യത്തിന്റെ തകര്‍ച്ചയായേ ഈ തുടര്‍ ഭരണത്തെ വിലയിരുത്താനാവൂ. ഇടതുപക്ഷം അവകാശപ്പെടുന്ന ഞുണുക്കു വാദങ്ങള്‍ അംഗീകരിച്ചാല്‍ തന്നെ, സ്റ്റാലിന്റെ ഉരുക്കു കരങ്ങള്‍ക്ക് അമരേണ്ടി വന്ന, റഷ്യന്‍ ജീവിതം പോലെ മലയാളി ജീവിതം ആകാതിരിക്കട്ടെ.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply