ആനയിറങ്കല്‍ ഡാം നാഷണല്‍ പാര്‍ക്ക് പദ്ധതിക്കെതിരെ ആദിവാസികള്‍
301 ആദിവാസി സെറ്റില്‍മെന്റ്, വിളക്ക് ആദിവാസി സെറ്റില്‍മെന്റ്, പന്തടിക്കുളം ആദിവാസി സെറ്റില്‍മെന്റ്, സൂര്യനെല്ലി ആദിവാസി സെറ്റില്‍മെന്റ്, 80 ഏക്കര്‍ ആദിവാസി സെറ്റില്‍മെന്റ് തുടങ്ങിയ മേഖലകളിലെ 276 ഹെക്ടര്‍ ഭൂമിയും, ആനയിറങ്കല്‍ ഡാം റിസര്‍വോയറിനോട് തൊട്ടുചേര്‍ന്ന് ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റ് കൈവശം വച്ചുവരുന്ന റവന്യൂഭൂമിയും തൊട്ടടുത്ത പ്രദേശങ്ങളിലെ ഷോലവന പ്രദേശങ്ങളിലെ വനവല്‍ക്കരണഭൂമിയും ഉള്‍പ്പെടുത്തി 1253 ഹെക്ടര്‍ മേഖലയെ ‘ആനയിറങ്കല്‍ നാഷണല്‍ പാര്‍ക്ക്’ ആക്കി മാറ്റുകയും, ജനപങ്കാളിത്തമുള്ള ടൂറിസം പ്രമോഷന്‍ സാധ്യമാക്കുകയുമാണ് വനംവകുപ്പിന്റെ നിര്‍ദ്ദിഷ്ട പദ്ധതി.
ആനയിറങ്കല്‍ ഡാമിന്റെ പരിസരപ്രദേശങ്ങളിലെ ആദിവാസികളെ കുടിയിറക്കി ‘ആനയിറങ്കല്‍ നാഷണല്‍ പാര്‍ക്ക്’ എന്ന പേരില്‍ വനംവകുപ്പ് സര്‍ക്കാരിന് സമര്‍പ്പിച്ച പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ആദിവാസികള്‍ പ്രക്ഷോഭമാരംഭിക്കുംമെന്ന് വിവിധ സംഘടനാ പ്രതിനിധികള്‍ വാര്‍ത്താസമ്മേളനത്തില്‍ ്‌റിയിച്ചു. അരിക്കൊമ്പന്‍ വിഷയവുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതിയില്‍ നിലനില്‍ക്കുന്ന കേസിന്റെ സത്യവാങ് മൂലത്തിന്റെ ഭാഗമായി ‘ആനയിറങ്കല്‍ നാഷണല്‍ പാര്‍ക്ക്’ എന്ന പദ്ധതിയുടെ രൂപരേഖ വനംവകുപ്പ് സമര്‍പ്പിച്ചിട്ടുണ്ട്. വന്യജീവികളുടെ നിലനില്പിനെയും ആദിവാസികളുടെ നിലനില്പിനെയും ഒരുപോലെ ബാധിക്കുന്ന പദ്ധതി അരിക്കൊമ്പന്‍ വിവാദത്തിന്റെ മറവില്‍ പൊതുവില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നില്ല. Tribal organizations are opposing the move to establish ‘Anayirangal National Park’ by evicting the tribals around Anayirangal Dam in the name of Arikomban and human-wildlife conflict.
ആദിവാസി പുനരധിവാസത്തിന്റെ ഭാഗമായി 2002 ല്‍ 529 ആദിവാസി കുടുംബങ്ങള്‍ക്ക് ഭൂമി പതിച്ചുനല്‍കിയിരുന്നു. 301 ആദിവാസി സെറ്റില്‍മെന്റ്, വിളക്ക് ആദിവാസി സെറ്റില്‍മെന്റ്, പന്തടിക്കുളം ആദിവാസി സെറ്റില്‍മെന്റ്, സൂര്യനെല്ലി ആദിവാസി സെറ്റില്‍മെന്റ്, 80 ഏക്കര്‍ ആദിവാസി സെറ്റില്‍മെന്റ് തുടങ്ങിയ മേഖലകളിലെ 276 ഹെക്ടര്‍ ഭൂമിയും, ആനയിറങ്കല്‍ ഡാം റിസര്‍വോയറിനോട് തൊട്ടുചേര്‍ന്ന് ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റ് കൈവശം വച്ചുവരുന്ന റവന്യൂഭൂമിയും തൊട്ടടുത്ത പ്രദേശങ്ങളിലെ ഷോലവന പ്രദേശങ്ങളിലെ വനവല്‍ക്കരണഭൂമിയും ഉള്‍പ്പെടുത്തി 1253 ഹെക്ടര്‍ മേഖലയെ ‘ആനയിറങ്കല്‍ നാഷണല്‍ പാര്‍ക്ക്’ ആക്കി മാറ്റുകയും, ജനപങ്കാളിത്തമുള്ള ടൂറിസം പ്രമോഷന്‍ സാധ്യമാക്കുകയുമാണ് വനംവകുപ്പിന്റെ നിര്‍ദ്ദിഷ്ട പദ്ധതി. ചിന്നക്കനാല്‍ ഭാഗത്തുള്ള നൂറിലേറെ വരുന്ന റിസോര്‍ട്ടുകള്‍ സംരക്ഷിക്കപ്പെടും.
ചിന്നക്കനാലില്‍ നൂറ്റാണ്ടുകളായി താമസിച്ചുവരുന്ന ചെമ്പകതൊടുകുഴി, പച്ചപ്പുല്‍ക്കുടി, ടാങ്ക്കുടി എന്നീ ആദിവാസി ഊരുകളിലെയും ഇടുക്കി – കോട്ടയം ജില്ലകളിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് കുടിയിരുത്തപ്പെട്ടവരുടെയും ഭൂമിയാണ് പദ്ധതി വഴി ഏറ്റെടുക്കപ്പെടുക. ആനയിറങ്കല്‍ ഡാമിന്റെ പരിസരപ്രദേശങ്ങളിലെ മനുഷ്യ – വന്യജീവി സംഘര്‍ഷം കൂടിവരുന്നതിനെ ലഘൂകരിക്കാനാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നതെന്നും, ഈ മേഖലയില്‍ സ്ഥിരമായി കണ്ടുവരുന്ന ആനകള്‍ക്ക് സുരക്ഷിതമായ ഒരു മേഖല ഒരുക്കുകയാണ് പാര്‍ക്കിന്റെ ലക്ഷ്യമെന്നും, കാട്ടാനകളുടെ സംരക്ഷണത്തിനുള്ള ഒരു ‘എലഫന്റ് കോറിഡോര്‍’ പദ്ധതിയാണിതെന്നുമാണ് വനംവകുപ്പ് പറയുന്നത്
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
എന്നാല്‍ പദ്ധതിക്ക് ശാസ്ത്രീയമായ പാരിസ്ഥിതിക പഠനത്തിന്റെ പിന്‍ബലമില്ലെന്നും, കച്ചവടതാല്പര്യം മാത്രമാണ് ഉള്ളതെന്നും വ്യക്തമാണ്. ചിന്നക്കനാല്‍ മേഖലയില്‍ ‘എലഫെന്റ് കോറിഡോര്‍’ ഉണ്ടെന്ന് വനം – വന്യജീവി വകുപ്പുകളുമായി ബന്ധപ്പെട്ട ഒരു ഏജന്‍സിയുടെയും പഠനമില്ല. വൈല്‍ഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച കണ്‍സര്‍വേഷന്‍ സീരീസിലെ Right to Passage : Elephant Corridors of India എന്ന വിശകലന പഠനത്തില്‍ ദേശീയതലത്തില്‍ 101 ആനത്താരകളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇവയില്‍ ആനയിറങ്കല്‍ ഡാമുമായി ബന്ധപ്പെട്ട ഒരു ‘കോറിഡോറും’ പരാമര്‍ശിക്കുന്നില്ല. പ്രസ്തുത പഠനത്തില്‍ വനഗവേഷകന്‍ ഡോ. പി.എസ്. ഈസയുടെ പഠനവുമുണ്ട്. അദ്ദേഹം ഇപ്പോള്‍ ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സമിതിയിലുണ്ട്. അദ്ദേഹത്തിന്റെ പഠനത്തിലും ആനയിറങ്കല്‍ കോറിഡോറിനെക്കുറിച്ച് പറയുന്നില്ല. കൂടാതെ കേരള വനഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട് (KFRI) പ്രൊജക്റ്റ് എലഫെന്റിന്റെ ഭാഗമായി Management Plan for Elephant Reserve in Kerala എന്ന രേഖയിലും ആനയിറങ്കല്‍ മേഖലയില്‍ ഒരു കോറിഡോര്‍ ഉള്ളതായി പറയുന്നില്ല. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കാട്ടിലെ ആദിവാസികളെ കുടിയിറക്കാനായി കിഫ്ബിക്ക് സമര്‍പ്പിച്ച പദ്ധതിയുടെ ഭാഗമായി ലഭിച്ച 300 കോടിരൂപയാണ് പദ്ധതിയുടെ മൂലധനം. കേന്ദ്രസര്‍ക്കാര്‍ ഏറെക്കുറെ ഉപേക്ഷിച്ച പദ്ധതിയാണ് കാട്ടില്‍ നിന്നും ആദിവാസികളെ മാറ്റിപാര്‍പ്പിക്കല്‍. കിഫ്ബി ഫണ്ട് നിയമവിരുദ്ധമായി ആദിവാസികളെ കുടിയിറക്കാന്‍ ഉപയോഗിക്കാന്‍ കഴിയുമോ എന്നതും ആദിവാസി സംഘടനകള്‍ ഉന്നയിക്കുന്ന പ്രധാന പ്രശ്‌നമാണ്.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
വനം വകുപ്പിന്റെ പ്രകൃതിവിരുദ്ധമായ വന മാനേജ്‌മെന്റിന്റെ ഇരയാണ് ‘അരിക്കൊമ്പന്‍’ എന്ന കാട്ടാന. അരിക്കൊമ്പന്റെ ദാരുണമായ സ്ഥിതിതന്നെയായിരിക്കും കൃത്രിമമായ ഒരു പാര്‍ക്ക് വന്നാല്‍ ഉണ്ടാകുക. 1962 ല്‍ നിലവില്‍ വന്ന ആനയിറങ്കല്‍ ഡാമും അതിന്റെ റിസര്‍വോയറുമാണ് യഥാര്‍ത്ഥവില്ലന്‍ എന്നത് വനംവകുപ്പ് തുറന്ന് പറയുന്നില്ല. പരിഹാരവും നിര്‍ദ്ദേശിക്കുന്നില്ല. പന്നിയാറിന്റെ സ്വാഭാവിക നീരൊഴുക്ക് ഡാം നശിപ്പിച്ചപ്പോള്‍ വനംവകുപ്പ് നിശബ്ദരായി. ഇപ്പോള്‍ പാര്‍ക്കിനായി ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്ന മേഖലയില്‍ മുഴുവന്‍ യൂക്കാലിയും സില്‍വര്‍ ഓക്കും വെച്ചുപിടിപ്പിച്ച് ജൈവവൈവിധ്യം തുടച്ചുനീക്കിയതും വനംവകുപ്പാണ്. നിര്‍ദ്ദിഷ്ട പാര്‍ക്കില്‍ ഒരു പുല്‍ക്കൊടിപോലുമില്ല എന്നത് വനംവകുപ്പ് മറച്ചുവെക്കുന്നു. കുടിവെള്ളത്തിനായി വിദുരസ്ഥലങ്ങളില്‍ നിന്നുപോലും ആനകള്‍ക്ക് എത്തിച്ചേരേണ്ടിവരുന്നു. റിസോര്‍ട്ടു വ്യാപാരവും തലങ്ങും വിലങ്ങുമുള്ള വൈദ്യുതവേലികള്‍ നിലവില്‍ വന്നപ്പോഴും അവരുടെ മാലിന്യം ആനയിറങ്കല്‍ മേഖലയില്‍ തള്ളുമ്പോഴും വനംവകുപ്പ് നിശബ്ദരായി. ആദിവാസി പുനരധിവാസകാലത്തും ബദല്‍ നിര്‍ദ്ദേശം പറഞ്ഞിരുന്നില്ല. നാഷണല്‍ ഹൈവേയ്ക്കുവേണ്ടി (കൊച്ചി – മധുര) മതികെട്ടാന്‍മലകളുടെ താഴ്വാരങ്ങളും മറ്റ് മലകളും ഇടിച്ച് ചെങ്കുത്തായ മതിലുകളാക്കി ആനകളുടെ സഞ്ചാരപഥം തടഞ്ഞപ്പോഴും ബദല്‍ സാധ്യത വനംവകുപ്പ് പറഞ്ഞിട്ടില്ല. മതികെട്ടാന്‍ സംരക്ഷിച്ചതും വനംവകുപ്പല്ല. ഭൂമാഫിയകള്‍ മതികെട്ടാന്‍ ചോലയില്‍ വന്‍കയ്യേറ്റം നടത്തിയപ്പോള്‍ കുടിയിറക്കാന്‍ ആവശ്യപ്പെട്ടതും പ്രശ്‌നവല്‍ക്കരിച്ചതും ആദിവാസി ഗോത്രമഹാസഭയായിരുന്നു. ഗ്ലോബല്‍ ഇന്‍വെസ്റ്റ്‌മെന്റ് മീറ്റില്‍ വില്പനക്ക് വെച്ചിരുന്ന മുത്തങ്ങ മേഖലയെയും സംരക്ഷിച്ചത് ആദിവാസികളാണ്. വനംവകുപ്പിന്റെ വനമാനേജ്‌മെന്റ് പരിപാടികള്‍ പാരിസ്ഥിതിക വിരുദ്ധമാണ്. അത് പലപ്പോഴും വന്യജീവികള്‍ക്കും മനുഷ്യനുമെതിരായിരുന്നു. വനമാനേജ്‌മെന്റും പരിസ്ഥിതിവാദവും ഒന്നാണെന്ന കേരളത്തിലെ ആനപ്രേമികളുടെയും ഒരു പരിധിവരെ കോടതികളുടെയും നിലപാടും വനംവകുപ്പിന്റെ മനുഷ്യവിരുദ്ധ – വന്യജീവി വിരുദ്ധമായ നടപടികള്‍ തുടരുന്നതിന് കാരണമായിട്ടുണ്ട്. അരിക്കൊമ്പന്‍ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ അത് തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രസ്തുത വിവാദത്തിന്റെ പശ്ചാത്തലത്തില്‍ വന്യജീവി പരിപാലനത്തിനും, മനുഷ്യ-വന്യജീവിസംഘര്‍ഷം ലഘൂകരിക്കാനും സ്വതന്ത്ര പരിസ്ഥിതിചിന്തകരുടെയും ആദിവാസികളുടെയും അഭിപ്രായങ്ങള്‍ പരിഗണിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ആനയിറങ്കല്‍ നാഷണല്‍ പാര്‍ക്ക് പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ജൂലൈ ആദ്യവാരം ചിന്നക്കനാലില്‍ പ്രക്ഷോഭ കണ്‍വെന്‍ഷന്‍ നടത്തും. വാര്‍ത്താസമ്മേളനത്തില്‍ മുരുകേശന്‍ എന്‍പതേക്കര്‍, ചിന്നക്കനാല്‍, വിജി സുരേഷ്, 301 സെറ്റില്‍മെന്റ്, ചിന്നക്കനാല്‍, എം. ഗീതാനന്ദന്‍ (ആദിവാസി ഗോത്രമഹാസഭ), സി.ജെ. തങ്കച്ചന്‍ (ആദിജനസഭ), സി.എസ്. മുരളി (ദലിത് – ആദിവാസി – സ്ത്രീ – പൗരാവകാശകൂട്ടായ്മ) തുടങ്ങിയവര്‍ പങ്കെടുത്തു.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in