തൃക്കാക്കരയില്‍ എല്‍ഡിഎഫിനെതിരെ പ്രചാരണം നടത്തുമെന്ന് സില്‍വര്‍ ലൈന്‍ വിരുദ്ധ കണ്‍വന്‍ഷന്‍

വിദേശ വായ്പ ഏജന്‍സികളുടെയും കോര്‍പറേറ്റുകളുടെയും താല്‍പര്യങ്ങള്‍ നടപ്പാക്കുന്ന സാമ്രാജ്യത വികസന മാതൃകയാണ് സില്‍വര്‍ലെന്‍ പോലുള്ള പദ്ധതികളെന്ന് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത കൂടംകുളം സമര നേതാവും പരിസ്ഥിതി പ്രവര്‍ത്തകനുമായ ഡോ: എസ്പി ഉദയകുമാര്‍ പറഞ്ഞു.

‘സില്‍വര്‍ ലൈനിന് വോട്ടില്ല’ എന്ന മുദ്രാവാക്യമുയര്‍ത്തി തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ പ്രചാരണം നടത്താന്‍ എറണാകുളം അധ്യാപക ഭവനില്‍ നടന്ന സില്‍വര്‍ലൈന്‍ വിരുദ്ധ കണ്‍വന്‍ഷന്‍ തീരുമാനിച്ചു. കേരളത്തെ സാമ്പത്തികവും പാരിസ്ഥിതികവും സാമൂഹികവുമായി തകര്‍ക്കുന്ന പദ്ധതി നടപ്പാക്കാന്‍ ശ്രമിക്കുന്ന പിണറായി വിജയന്‍ സര്‍ക്കാരിന് ശക്തമായ തിരിച്ചടി നല്‍കാന്‍ തെരഞ്ഞെടുപ്പിനെ ഉപയോഗപ്പെടുത്തണമെന്ന് വോട്ടര്‍മാരോട് അഭ്യര്‍ത്ഥിക്കും. സില്‍വര്‍ ലൈനിനെ എതിര്‍ക്കുന്ന എല്ലാ സംഘടനകളുമായും യോജിച്ച് പ്രചാരണം നടത്തും.

വിദേശ വായ്പ ഏജന്‍സികളുടെയും കോര്‍പറേറ്റുകളുടെയും താല്‍പര്യങ്ങള്‍ നടപ്പാക്കുന്ന സാമ്രാജ്യത വികസന മാതൃകയാണ് സില്‍വര്‍ലെന്‍ പോലുള്ള പദ്ധതികളെന്ന് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത കൂടംകുളം സമര നേതാവും പരിസ്ഥിതി പ്രവര്‍ത്തകനുമായ ഡോ: എസ്പി ഉദയകുമാര്‍ പറഞ്ഞു. ഇത്തരം വമ്പന്‍ പദ്ധതികള്‍ ഭരണാധികാരികള്‍ക്ക് ലാഭമുണ്ടാക്കുന്നത് കൊണ്ടാണ് ചര്‍ച്ചകള്‍ പോലും നടത്താതെ ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുന്നത്. വികസനത്തെയല്ല എതിര്‍ക്കുന്നത് വിനാശകരമായ വികസന രീതികളെയാണ് എതിര്‍ക്കുന്നത്. വികസനമെന്നാല്‍ ജനങ്ങള്‍ക്ക് ഗുണകരമാകുന്ന ജനപക്ഷ വികസനമാണ് നടപ്പാക്കേണ്ടതെന്നും ഉദയകുമാര്‍ പറഞ്ഞു.

സില്‍വര്‍ലൈന്‍ പദ്ധതി നിര്‍ത്തിവെക്കുന്നത് വരെ സമരം തുടരുമെന്ന് മുഖ്യ പ്രഭാഷണം നടത്തിയ കെ റെയില്‍ വിരുദ്ധ ജനകീയ സമരസമിതി ചെയര്‍മാന്‍ എം പി ബാബുരാജ് പറഞ്ഞു. കേരളം മുഴുവനുമുള്ള സമരസമിതികള്‍ ഒക്കെട്ടായി സമര രംഗത്തുണ്ടാകും.

സില്‍വര്‍ലൈന്‍ വിരുദ്ധ ഏകോപന സമിതി ചെയര്‍മാന്‍ അഡ്വ വി എം മൈക്കിള്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ പി ജെ തോമസ് സ്വാഗതം പറഞ്ഞു. സമിതി രക്ഷാധികാരി ഫെലിക്‌സ് ജെ പുല്ലൂടന്‍ പ്രമേയം അവതരിപ്പിച്ചു.

മോന്‍സ് ജോസഫ് എംഎല്‍എ, ഡോ. എം പി മത്തായി, പ്രഫ. കുസുമം ജോസഫ്, മഗ്‌ളിന്‍ ഫിലോമിന, അഡ്വ. ജോണ്‍ ജോസഫ്, മണികണ്ഠന്‍ കാട്ടാമ്പിളളി, അഡ്വ. കെ വി ഭദ്രകുമാരി, എം ടി തോമസ്, ടി കെ സുധീര്‍ കുമാര്‍, നിപുണ്‍ ചെറിയാന്‍, അഡ്വ. രാജാ ദാസ്, എസ് ബാബുജി, പി ജെ മോന്‍സി, ടി എം വര്‍ഗീസ്, എം കെ കൃഷ്ണന്‍കുട്ടി, സദഖ്, വി സി ജെന്നി, ജോര്‍ജ് കാട്ടുനിലത്ത്, പി എ പ്രേംബാബു, കെ സുനില്‍ കുമാര്‍, പ്രഫ. കെ ബി വേണുഗോപാല്‍, ഡോ. ജോസ് മാത്യു, കബീര്‍ ഷാ പി പി സന്തോഷ്, പീറ്റര്‍, പത്മകുമാര്‍, സാദിഖ് തുടങ്ങിയവര്‍ സംസാരിച്ചു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply