അംബേദ്കര്‍ ജയന്തി ദിനത്തില്‍ ആനന്ദ് തെല്‍തുംബ്‌ഡെയും ഗൗതം നാവലാഖയും തടവറയില്‍
ഭീമാ കൊറെഗാവ് അനുസ്മരണ പരിപാടിയായ എല്‍ഗാര്‍ പരിഷത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുകയും പ്രധാനമന്ത്രി നരേന്ദ്രമോഡിയെ വധിക്കാന്‍ ഗൂഡാലോചന നടത്തുകയും ചെയ്ത മാവോയിസ്റ്റുകള്‍ എന്നാണ് ഇവര്‍ക്കെതിരായ ആരോപണം.
ദളിത് – മാര്‍ക്‌സിസ്റ്റ് ചിന്തകരും പൗരാവകാശ പ്രവര്‍ത്തകരുമായ ഗൗതം നവ്‌ലാഖയും ആനന്ദ് തെല്‍തുംഡെയും എന്‍ ഐ എക്ക് കീഴടങ്ങി. ഭീമ കൊരേഗാവ് കേസില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ കെട്ടിച്ചമച്ച കേസിലാണ് അറസ്റ്റ്. അംബേദ്കര്‍ കുടുംബാംഗമാണ് ആനന്ദ് തെല്‍തുംബ്‌ഡെ. ഗൗതം നാവലാഖ പ്രമുഖ പത്രപ്രവര്‍ത്തകനാണ്. ഭീമാ കൊറെഗാവ് അനുസ്മരണ പരിപാടിയായ എല്‍ഗാര്‍ പരിഷത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുകയും പ്രധാനമന്ത്രി നരേന്ദ്രമോഡിയെ വധിക്കാന്‍ ഗൂഡാലോചന നടത്തുകയും ചെയ്ത മാവോയിസ്റ്റുകള്‍ എന്നാണ് ഇവര്‍ക്കെതിരായ ആരോപണം. നേരത്തെ വരവര റാവു ഉള്‍പ്പെടെ ഒമ്പത് പേരെ ഇതേ കേസില്‍ അറസ്റ്റ് ചെയ്തിരുന്നു. 16 ന് മുമ്പ് കീഴടങ്ങണമെന്നായിരുന്നു സുപ്രീംകോടതി ഉത്തരവ്. യു എ പി എ അനുസരിച്ചാണ് കേസ്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in