ഇംഗ്ലീഷിനുപകരമാണ് ഹിന്ദിയെന്ന് അമിത് ഷാ

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിമൂന്നാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2025 - 26 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in

ഹിന്ദിയെ ഇന്ത്യയുടെ പൊതുഭാഷയായി അംഗീകരിക്കുന്നതിനെക്കുറിച്ചുള്ള തന്റെ പ്രസ്താവനയില്‍ വിശദീകരണവുമായി ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ രംഗത്ത്. ഇംഗ്ലീഷിന് പകരം ഹിന്ദി ഉപയോഗിക്കണമെന്നാണ് താന്‍ ഉദ്ദേശിച്ചതെന്നും മറ്റ് ഭാഷകള്‍ക്കുമേല്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ന്യൂസ് 18 നെറ്റ്വര്‍ക്കിന്റെ ഗ്രൂപ്പ് എഡിറ്റര്‍ ഇന്‍ ചീഫ് രാഹുല്‍ ജോഷിയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ഭാഷാ വിഷയത്തില്‍ അമിത് ഷാ കൂടുതല്‍ വിശദീകരണം നടത്തിയത്. എന്നാല്‍ സംസ്ഥാനങ്ങളിലുടനീളമുള്ള ആശയവിനിമയത്തിന് കൂടുതല്‍ ഇഷ്ടപെടുന്ന മാധ്യമമായി ഹിന്ദിക്കു പകരം ഇംഗ്ലീഷ് മാറുന്ന സാഹചര്യത്തിലാണ് തന്റെ പ്രസ്താവനയെന്നും അമിത് ഷാ വ്യക്തമാക്കി.

ഹിന്ദി, രാജ്യത്തിന്റെ പൊതുഭാഷയായി മാറണമെന്ന് നേരത്തെ അമിത് ഷാ പറഞ്ഞിരുന്നു. ഇതിനെതിരെ ശക്തമായ വിമര്‍ശനങ്ങളുയര്‍ന്നു. പ്രാദേശിക ഭാഷയ്ക്ക് പകരം ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള നീക്കത്തെ എതിര്‍ക്കുമെന്ന് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ വ്യക്തമാക്കി. ബിജെപി ഭരിക്കുന്ന കര്‍ണാടകയടക്കം പല സംസ്ഥാനങ്ങളും അമിത് ഷായുടെ പ്രസ്താവനക്കെതിരെ രംഗത്തുവന്നിരുന്നു.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Current News | Tags: , | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “ഇംഗ്ലീഷിനുപകരമാണ് ഹിന്ദിയെന്ന് അമിത് ഷാ

  1. Avatar for Critic Editor

    ഞാന്‍ സാര്‍ പറഞ്ഞ അന്നേ ഹിന്ദി പഠിച്ചു തുടങ്ങി. .. ഇല്ലെങ്കില്‍ കേട്ടോളൂ. . . മെ കര്‍ത്താവായി വന്നാല്‍ ഹും ചേര്‍ക്കണം. . എന്താ. .ആ. . .

Leave a Reply