പാലായില്‍ എല്ലാ ശ്രദ്ധയും ജോസഫിലേക്ക്

മറുവശത്ത് എന്‍സിപി നേതാവ് മാണി സി കാപ്പന്‍ തന്നെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായേക്കുമെന്ന് സൂചന. കഴിഞ്ഞ തവണ ഇടത് മുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച മാണി സി കാപ്പന്‍ വലിയ മത്സരമാണ് കെഎം മാണിക്കെതിരെ കാഴ്ച വച്ചത്. അതിനാല്‍ ഇപ്പോഴത്തെ കേരള കോണ്‍ഗ്രസ്സിലെ സംഭവവികാസങ്ങളുടെ വെളിച്ചത്തില്‍ അദ്ദേഹത്തിനു ജയിക്കാനാകുമെന്നാണ് എല്‍ഡിഎഫ് കരുതുന്നത്.

പാലാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ രാഷ്ട്രീയശ്രദ്ധ മുഴുവന്‍ പി ജെ ജോസഫിലേക്കാണ്. കെ എം മാണിയുടെ മരണത്തോടെ ഒഴിവു വന്ന മണ്ഡലത്തില്‍ തന്റെ പത്‌നി നിഷയെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള നീക്കമാണ് ജോസ് കെ മാണി നടത്തുന്നതെന്നാണ് പ്രചാരണം. പാലായിലെ സാമൂഹിക രാഷ്ട്രീയ മേഖലയില്‍ ഏറെ നാളായി സജീവ സാന്നിദ്ധ്യമാണ് നിഷ ജോസ് കെ മാണി. കെഎം മാണി മന്ത്രിയായിരുന്നപ്പോഴും പാലായിലെ വികസന കാര്യങ്ങളില്‍ അവര്‍ സജീവമായി ഇടപെട്ടിരുന്നു. അന്നുതന്നെ ഇത്തരമൊരു ലക്ഷ്യം അവര്‍ക്കുണ്ടായിരുന്നതായാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. തെരഞ്ഞെടുപ്പ് രംഗത്തേക്ക് ഇല്ലെന്ന് നിഷ ജോസ് കെ മാണി പ്രതികരിച്ചിരുന്നു എങ്കിലും പാര്‍ട്ടി തീരുമാനം എടുത്താല്‍ മാറാനിടയില്ല. രാജ്യസഭാംഗതിവം രാജിവെച്ച് ജോസ് കെ മാണി മത്സരിച്ചേക്കുമെന്ന അഭ്യൂഹമുണ്ടായിരുന്നെങ്കിലും അതിനു അദ്ദേഹത്തിന് താല്‍പ്പര്യമില്ലെന്നാണ് റിപ്പോര്‍ട്ട.
കാര്യങ്ങള്‍ ഇങ്ങനെയാണെങ്കിലും പി ജെ ജോസഫ് എന്തു നിലപാടെടുക്കുമെന്ന ആശങ്കയിലാണ് ജോസ് കെ മാണി പക്ഷം. തന്റെ ചെയര്‍മാന്‍ പദം  അംഗീകരിച്ചില്ലെങ്കില്‍  നിഷയുടെ സ്ഥാനാര്‍ത്ഥിത്വം അദ്ദേഹം അംഗീകരിച്ചേക്കില്ല. ആ സാഹചര്യത്തില്‍ രണ്ടില ചിഹ്നത്തില്‍ മത്സരിക്കാന്‍ നിഷക്കാവില്ല. മാത്രമല്ല, രണ്ടിലയില്‍ മറ്റൊരാളെ മത്സരിപ്പിക്കാന്‍ ജോസഫിനാകുകയും ചെയ്യും. ഔദ്യോഗികപക്ഷം തങ്ങളാണെന്ന് യുഡിഎഫില്‍ അദ്ദേഹം വാദിക്കുമെന്നുറപ്പ്. മാണി വിഭാഗത്തിനാണി സീറ്റെന്നും അത് തങ്ങളാണെന്നുമായിരിക്കും അദ്ദേഹത്തിന്റെ വാദം. അതാണ് ജോസ് കെ മാണി പക്ഷത്തിന്റെ ഭയം. കിട്ടിയ അവസരം ജോസഫ് ഭംഗിയായി ഉപയോഗിക്കാനാണ് സാധ്യത. . അതേ സമയം സ്ഥാനാര്‍ത്ഥി സംബന്ധിച്ച ചര്‍ച്ചയോ തീരുമാനമോ കേരളാ കോണഗ്രസിനകത്ത് നടന്നിട്ടില്ലെന്നാണ് ജോസ് കെ മാണി പ്രതികരിച്ചത് . എല്ലാവരേയും രമ്യമായി കൊണ്ടുപോകാന്‍ കഴിയുന്ന സ്ഥാനാര്‍ത്ഥി ഉണ്ടാകുമെന്നായിരുന്നു ജോസ് കെ മാണിയുടെ പ്രതികരണം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ വലിയ ആത്മവിശ്വാസമാണുള്ളതെന്നും ജോസ് കെ മാണി പറഞ്ഞു.

മറുവശത്ത് എന്‍സിപി നേതാവ് മാണി സി കാപ്പന്‍ തന്നെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായേക്കുമെന്ന് സൂചന. കഴിഞ്ഞ തവണ ഇടത് മുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച മാണി സി കാപ്പന്‍ വലിയ മത്സരമാണ് കെഎം മാണിക്കെതിരെ കാഴ്ച വച്ചത്. അതിനാല്‍ ഇപ്പോഴത്തെ കേരള കോണ്‍ഗ്രസ്സിലെ സംഭവവികാസങ്ങളുടെ വെളിച്ചത്തില്‍ അദ്ദേഹത്തിനു ജയിക്കാനാകുമെന്നാണ് എല്‍ഡിഎഫ് കരുതുന്നത്. പാലായില്‍ ശുഭ പ്രതീക്ഷയാണ് എല്‍ഡിഎഫിന് ഉള്ളതെന്നാണ് കോടിയേരിയടെ പ്രതികരണം.
അതിനിടെ പാലായില്‍ മാത്രമായി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച നടപടി വിവാദമായിട്ടുണ്ട്. ഒഴിഞ്ഞു കിടക്കുന്ന ആറ് നിയമസഭാ മണ്ഡലങ്ങളില്‍ ഒന്നിച്ച് തെരഞ്ഞെടുപ്പ് നടത്തുന്നതിന് പകരം പാലയില്‍ മാത്ര ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെ എല്‍ഡിഎഫ് വിമര്‍ശിച്ചു. സിറ്റിംഗ് എംഎല്‍എമാരായിരുന്ന കെഎം മാണിയും പിബി അബ്ദുള്‍ റസാഖും മരണപ്പെട്ടത്തിനെ തുടര്‍ന്ന് ഒഴിഞ്ഞു കിടക്കുന്ന പാലായും മഞ്ചേശ്വരവും. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നിലവിലെ എംഎല്‍എമാര്‍ മത്സരിച്ച് ജയിച്ച് എംപിയായതിനെ തുടര്‍ന്ന് ഒഴിവ് വന്ന എറണാകുളം, അടൂര്‍,കോന്നി, വട്ടിയൂര്‍ക്കാവ്… ഇങ്ങനെ ആകെ ആറ് നിയോജക മണ്ഡലങ്ങളാണ് കേരളത്തില്‍ ഒഴിഞ്ഞു കിടക്കുന്നത്. ഇക്കാര്യത്തില്‍ യുഡിഎഫും ആശങ്കാകുലരാണ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Tags: | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply