കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന് കൃഷിമന്ത്രി പി പ്രസാദ്.
ജൂണ്‍ 5, പരിസ്ഥിതി ദിനത്തില്‍ ദേശീയ കര്‍ഷക സമര നേതാവ് റിച്ചാ സിംഗ് കര്‍ഷക അസംബ്‌ളി ഉദ്ഘാടനം ചെയ്തു. ദേശീയ കര്‍ഷക സമര (AIKSCC) നേതാക്കളും NAPM ദേശീയ നിര്‍വ്വാഹക സമിതി അംഗങ്ങളുമായ കിരണ്‍ കുമാര്‍ വിസ്സ, ഡോ. സുനിലം എന്നിവര്‍ മുഖ്യ പ്രഭാഷണങ്ങള്‍ നടത്തി. പ്രധാനമായും കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ അവരില്‍ നിന്ന് തന്നെ കേള്‍ക്കുകയും അവരുടെ പ്രതിസന്ധികളും പരാതികളും നിര്‍ദ്ദേശങ്ങളും സര്‍ക്കാരിലേയ്ക്കും പൊതു സാമൂഹത്തിലേക്കും എത്തിക്കുകയും ചെയ്യുക എന്നതായിരുന്നു കര്‍ഷക അസംബ്ലിയുടെ മുഖ്യ ലക്ഷ്യം.
കേരളത്തിലെ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്. ദേശീയ കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു കൊണ്ടും കേരളത്തിലെ കര്‍ഷകര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ നേരിട്ട് കേള്‍ക്കാനും ക്രിയാത്മകമായി ഇടപെടുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയും ജൂണ്‍ 5-6 തിയ്യതികളില്‍ ജനകീയ പ്രസ്ഥാനങ്ങളുടെ ദേശീയ സഖ്യം (NAPM) സംഘടിപ്പിച്ച കേരള ഫാര്‍മേഴ്സ് അസംബ്ലിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജൂണ്‍ 5, പരിസ്ഥിതി ദിനത്തില്‍ ദേശീയ കര്‍ഷക സമര നേതാവ് റിച്ചാ സിംഗ് കര്‍ഷക അസംബ്‌ളി ഉദ്ഘാടനം ചെയ്തു. ദേശീയ കര്‍ഷക സമര (AIKSCC) നേതാക്കളും NAPM ദേശീയ നിര്‍വ്വാഹക സമിതി അംഗങ്ങളുമായ കിരണ്‍ കുമാര്‍ വിസ്സ, ഡോ. സുനിലം എന്നിവര്‍ മുഖ്യ പ്രഭാഷണങ്ങള്‍ നടത്തി. പ്രധാനമായും കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ അവരില്‍ നിന്ന് തന്നെ കേള്‍ക്കുകയും അവരുടെ പ്രതിസന്ധികളും പരാതികളും നിര്‍ദ്ദേശങ്ങളും സര്‍ക്കാരിലേയ്ക്കും പൊതു സാമൂഹത്തിലേക്കും എത്തിക്കുകയും ചെയ്യുക എന്നതായിരുന്നു കര്‍ഷക അസംബ്ലിയുടെ മുഖ്യ ലക്ഷ്യം.
ജൂണ്‍ 5ന് പരിസ്ഥിതി ദിനത്തില്‍ നടന്ന ആദ്യ ചര്‍ച്ചയില്‍ കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വ്യത്യസ്തമായ വിളകള്‍ കൃഷി ചെയ്യുന്ന നിരവധി കര്‍ഷകര്‍ അവരുടെ വിളകളെക്കുറിച്ചും ഇപ്പോഴത്തെ പ്രതികൂല സാഹചര്യങ്ങളില്‍ അവര്‍ നേരിടുന്ന വിവിധ വെല്ലുവിളികളും പരിഹാരങ്ങളും അവതരിപ്പിക്കുകയുണ്ടായി. കൃഷിയെ വളരെ ഗൗരവമായി കാണുന്ന 200ഓളം കര്‍ഷകരും സാമൂഹിക പ്രവര്‍ത്തകരും രണ്ടു ദിവസമായി നടന്ന ഫാര്‍മേഴ്സ് അസംബ്ലിയില്‍ പങ്കുചേര്‍ന്നു.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് കൃത്യമായ വിലയില്ലായ്മ, കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ സംഭരണവും വിതരണവും, കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍, അടിക്കടിയുള്ള പ്രളയവും പ്രകൃതി ദുരന്തങ്ങളും, വന്യ മൃഗങ്ങളുടെ ആക്രമണം, ഇന്‍ഷുറന്‍സ് പരിരക്ഷ, പെന്‍ഷന്‍ പദ്ധതികള്‍, കടാശ്വാസ പദ്ധതികള്‍, ആദിവാസി ദളിത് ഭൂമി പ്രശ്‌നങ്ങള്‍, വികലമായ വികസന പദ്ധതികള്‍ കൊണ്ടുണ്ടാകുന്ന പാരിസ്ഥിതിക കാര്‍ഷിക പ്രശ്‌നങ്ങള്‍, രാസ കീടനാശിനികളുടെ അതിപ്രസരവും പ്രശ്‌നങ്ങളും തുടങ്ങി കര്‍ഷകര്‍ ദൈനം ദിനം നേരിടുന്ന നിരവധി പ്രശ്നങ്ങളും വെല്ലുവിളികളും അവ പരിഹരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളും ഫാര്‍മേഴ്സ് അസംബ്ലിയില്‍ കര്‍ഷകര്‍ മുന്നോട്ടു വച്ചു.
രണ്ടാം ദിവസത്തെ (ജൂണ്‍ 6) ചര്‍ച്ചയില്‍ കേരളത്തിന്റെ വിവിധ ജില്ലകളിലും സംസ്ഥാനത്തിനു പുറത്തും സജീവമായി പ്രവര്‍ത്തിക്കുന്ന കര്‍ഷക സംഘടനകളും മൂല്യ വര്‍ദ്ധിത ഭക്ഷ്യ ഉല്‍പ്പാദക കൂട്ടായ്മകളും കര്‍ഷക തൊഴിലാളി സംഘടനകളുമാണ് കാര്‍ഷിക മേഖലയിലെ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചത്. ബഹു. കൃഷി വകുപ്പ് മന്ത്രി പി പ്രസാദും ആദ്യാവസാനം കര്‍ഷകരെയും കര്‍ഷക സംഘടനാ പ്രതിനിധികളെയും സശ്രദ്ധം കേള്‍ക്കുകയും അവരുടെ പ്രശ്‌നങ്ങള്‍ പഠിച്ച് പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുമെന്ന് ഉറപ്പു നല്‍കുകയും ചെയ്തു.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
രണ്ടു ദിവസം നീണ്ടു നിന്ന ചര്‍ച്ചകള്‍ ക്രോഡീകരിച്ചുകൊണ്ടു കേരളത്തിലെ കാര്‍ഷിക പ്രശ്‌നങ്ങള്‍ സമഗ്രമായി എഴുതി തയ്യാറാക്കി ജൂണ്‍ 13ന് നടക്കുന്ന പൊതു ചര്‍ച്ചയില്‍ കൊണ്ടുവരുമെന്നും സമഗ്രമായ പരിഹാര നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നും NAPM സംസ്ഥാന സമിതി അറിയിച്ചു. പ്രൊഫ. കുസുമം ജോസഫ്, സണ്ണി പൈകട, ശരത് ചേലൂര്‍, ജിയോ ജോസ്, വിജയരാഘവന്‍ ചേലിയ, ജോണ്‍ പെരുവന്താനം, ജോര്‍ജ്ജ് കുട്ടി കടപ്ലാക്കല്‍, സി ആര്‍ നീലകണ്ഠന്‍, അഡ്വ. അനീഷ് ലൂക്കോസ്, എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in